“”അതൊന്നും പേടിക്കണ്ട ഇവളുടെ ആങ്ങള നാട്ടിൽ നിന്നും വരുന്നുണ്ട് അവൻ നന്ദനയെ കൂട്ടി പോകും ഞങ്ങൾ പത്തിരുപതു വർഷം ആയില്ലേ ഇവിടെ. നിങ്ങൾ വാടകയ്ക്കു താമസിക്കാൻ വന്നു കോഴ്സ് കഴിഞ്ഞപ്പോൾ തിരിച്ചു പോയി.. അത്രേ ഉള്ളു എന്നു ഞാൻ പറഞ്ഞോളാം അത് പ്രശ്നം ആക്കണ്ട.. “””
വാസു ഏട്ടൻ നിർബന്ധിച്ചത് അനുസരിച്ചു ആര്യനും ഋഷിയും വേഗത്തിൽ റൂമിലേക്ക് വന്നു..
“”ആര്യൻ അപ്പോൾ നമ്മൾ പോകാൻ തീരുമാനിച്ചോ..”” ബാഗ് ഒക്കെ അടുക്കി പെറുക്കി വെക്കുന്നതിനിടയിൽ ഋഷി ചോദിച്ചു
“”എന്തെ നീ വരുന്നില്ലേ.. എന്നാൽ വരണ്ട. ഇവിടെ കിടന്നു ആരുടേലും അടി കൊണ്ട് ചാവ്.. “”ആര്യൻ ദേഷ്യത്തോടെ പറഞ്ഞു
“””അപ്പൊ നീ പേടിച്ചോടുവാ അല്ലേ. “”
“”അതേ പേടിച്ചിട്ടു തന്നെയാ.. ഇനി നമ്മളെ അന്വേഷിച്ചു വന്നാൽ ചിലപ്പോ അവന്മാരുടെ ബോഡി കൊണ്ട് പോകേണ്ടി വരും ആ പേടി. “””
“”നീ കിന്നാരം പറഞ്ഞോണ്ടിരിക്കാതെ ബാഗ് റെഡി ആക് ഋഷി.. “””
“”ഹോ ഇങ്ങനൊരു കാട്ടു മാക്കാൻ.. ” പൊറു പൊറുത്തു കൊണ്ട് ഋഷി ബാഗ് റെഡി ആകാൻ തുടങ്ങി.
“”അല്ല ഞാൻ എന്നാ നാട്ടിലേക്കു ടികെറ്റ് ഉണ്ടോന്നു നോക്കട്ടെ..,, “”
“”പന്നീ കൊന്നു കളയും ഞാൻ.. നീ എന്റെ കൂടെ മുംബയിലേക് വരുന്നു.. ഓക്കേ, “
“””മോർണിംഗ് ഫ്ലൈറ്റിൽ നമ്മൾ ഇവിടെ നിന്നും പോകുന്നു ഇതാ ടികെറ്റ് ഫോൺ എടുത്തു ഓൺലൈൻ ടികെറ്റ് കാണിച്ചു കൊണ്ട് ആര്യൻ പറഞ്ഞു.. “”
“”ഹാ എന്നാൽ വന്നേക്കാം നിന്റെ കൊച്ചിനെ കാണുകയും ചെയ്യാല്ലോ.. എന്റെ പെണ്ണിന്റെ കാര്യം എന്താവുമോ എന്തോ? “”
ഋഷിയുടെ പറച്ചിൽ കേട്ടു ആര്യനു ചിരി വന്നു
അടുത്ത ഭാഗം എന്ന് വരും
നന്ദേട്ടാ….
ഇപ്പോഴാ വായിച്ചത്…… കഥ ഗംഭീരം…….. രക്കമ്മ ആൾ ചിലറയല്ല……… ചൈത്ര, കല്ലൂ ആരാണ് എപ്പോൾ ആര്യൻ്റെ നായിക…… അരവിന്ദൻ അവിടുന്ന് രക്ഷപ്പെടുമോ……. ഋഷി സെറ്റ് ആയല്ലോ…. എല്ലാം വളരെ പെട്ടെന്നായിരുന്നു….?
അടുത്ത part nayi waiting
സ്നേഹത്തോടെ????
Bro super story waiting for next part?❤️?.
നന്ദേട്ടൻ ♥️♥️♥️
ഈ ഭാഗവും തകർത്തു പറയാതെ വയ്യാ… ഓരോ വരിയിലും അടുത്തതെന്ത് എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ആകാംഷ നിറക്കാൻ ഈ പാർട്ടിനു സാധിച്ചിട്ടുണ്ട്…!
അരവിന്ദൻ പുലി മടയിൽ ആണല്ലോ ചെന്നത്…എങ്കിലും രക്ഷപ്പെട്ടു എന്ന് പറയാൻ വയ്യാ…ആ പെണ്ണിന്റേം പയ്യന്റേം ഗതിയാകുമോ അരവിന്ദനും???
എനിക്ക് ശങ്കറിനെ നല്ല സംശയം ഉണ്ട്…???
ചൈത്ര…” നന്മയുള്ള ലോകമേ ”
കിച്ചുവിന് ഒരു പെണ്ണായി…ആശ്വാസം???
അപ്പൊ y കാതെ വീണ്ടും വരിക ?
-menon kutty
വളരെ നന്നായി തുടരുക
സ്നേഹത്തോടെ
ദേവൻ
ഹായ് നന്ദേട്ടൻ തിരിച്ചു വന്നുല്ലെ . ജന്മനിയോഗം കഴിഞ്ഞ് അടുത്ത കഥയ്‌ക്കായി ഉള്ള കാത്തിരിപ്പ് ആയിരുന്നു . അതിൽ കൂടുതൽ അനുപല്ലവി എന്ന എൻ്റെ ഏറ്റവും പ്രിയപ്പെട്ട കഥയുടെ സൃഷ്ടാവിനോടുള്ള ഇഷ്ടം ആയിരുന്നു.എന്തായാലും പതിവ് പോലെ നല്ലൊരു കഥയുമായി വന്നു
ഇന്നാണ് 2 ഭാഗവും വായിച്ചത്.തുടക്കത്തിൽ 2 വീട്ടിലെയും ആളുകളുടെ പേര് കേട്ട് കൺഫ്യൂഷൻ ആയിരുന്നു. 5,6 പിള്ളേരുടെ പേര് പോലും ശരിക്ക് കിട്ടുന്നില്ല . മാത്രമല്ല അവരിൽ ആരൊക്കെയാണ് സഹോദരങ്ങൾ എന്നും കത്തിയില്ല . പിന്നെ ആര്യനെയും ദേവ കല്യാണിയെയും പെട്ടന്ന് ഓർമയിൽ നിന്നു.കാരണം അവരാകും നായികയും നായകനും എന്ന ചിന്ത കൊണ്ടാവും. രാജാവിൻ്റെ കഥയുടെ പേര് തന്നെ നായികയ്ക്ക് ഇട്ടു അല്ലേ. പ്രിയപ്പെട്ട ഒരു കഥ കൂടെ ഓർക്കാൻ അവസരം തന്നതിന് നന്ദി
നന്ദേട്ടൻ്റെ കഥയുടെ പ്രത്യേകത നായകനോളം പിടിച്ച് നിൽക്കുന്ന ഒരു വില്ലനെ അല്ലെങ്കിൽ വില്ലന്മാരെ കൊണ്ടുവരും . എന്നിട്ട് വായനക്കാരിൽ ഭയത്തിൻ്റെ മുൾമുന കൊണ്ടുവരാൻ ശ്രമിക്കും . ഇതിന് മുൻപ് വന്ന 2 കഥയിലും അതേ രീതി കണ്ടിരുന്നു . എന്താണ് അടുത്തത് എന്ന് ഓർത്ത് ടെൻഷൻ അടിക്കാൻ ദേണ്ടെ അടുത്ത കഥ കൂടെ . രാക്കമ്മയാണ് വില്ലത്തി എന്ന് കരുതുന്നു . ചൈത്രയെ ഇഷ്ടായി .
തിന്മയുടെെ ഒപ്പം നന്മ വരുമ്പോൾ വിജയം നന്മയ്ക്ക് ആകുമല്ലോ . അപ്പൊ ചൈത്രയ്ക്ക് അപകടം ഒന്നും സംഭവിക്കില്ല എന്ന്
കരുതുന്നു
ആര്യന് പറ്റിയ കമ്പനി ആണല്ലോ കിട്ടിയത്. കാട്ടുകോഴി ഋഷിക്കും അങ്ങനെ പ്രണയം തോന്നിയല്ലെ . ഇനി അത് എത്രത്തോളം വിജയിക്കും എന്ന് കണ്ടറിയണം . ഒപ്പം ആര്യൻ്റെയും കല്ലുവിൻ്റെയും പ്രണയ യാത്രയും കാണാൻ കാത്തിരിക്കുന്നു ???
വീണ്ടും പൊളിച്ചു.
Poli❤️❤️❤️
അമ്പോ.. അവതരിച്ചോ വീണ്ടും.. !!
സുഖമായിട്ടിരിക്കുന്നോ? എന്നെ മറന്നു കാണില്ല എന്നു കരുതുന്നു?
വായന ഉടനെ കാണില്ല.. എങ്കിലും വായിക്കും.. കഥയെപ്പറ്റി അതിനു ശേഷം പറയാം..!! അല്ല നന്നായി എന്നല്ലാതെ ഒന്നും പറയാൻ ഉണ്ടാവില്ല… ഇങ്ങളെ കഥയല്ലേ.
❤️
ഡാ നീല
Wow! next part on so quickly. I love this part too?