“”എന്ത് ചെയ്യാൻ ഒന്ന് തലോടി വിട്ടിട്ടുണ്ട്.””
“”ഹ്മ്മ് എടാ അവരൊക്കെ “”
അർധോഗതിയിൽ ഋഷി നിർത്തിയപ്പോൾ വാസുവേട്ടൻ തുടർന്നു.
“”നിങ്ങൾ ഇനി ഇവിടെ നിക്കണ്ട കുട്ടികളെ.. നിങ്ങളുടെ ക്ലാസ്സ് കഴിഞ്ഞതല്ലേ പറ്റുമെങ്കിൽ ഇന്ന് തന്നെ ഇവിടുന്നു പോവണം അല്ലെങ്കിൽ അവന്മാർ തേടി വരും ഇപ്പോൾ തന്നെ അവർ എല്ലാ ഹോസ്പിറ്റലിലും അന്വേഷിച്ചു തുടങ്ങിയിട്ടുണ്ടാവും..നിങ്ങൾ വിചാരിക്കുന്നത് പോലെ അത്ര നിസ്സാരന്മാർ അല്ല അവർ ഈ ഡൽഹിയിൽ പോലീസും നിയമവും ഒക്കെ അവരുടെ കൂടെ ആണ്. “””
“അതിനു അവർക്ക് നമ്മളെ അറിയില്ലല്ലോ വാസുവേട്ട ” ഋഷി ചോദിച്ചു
“”അതൊന്നും നോക്കണ്ട അതു കണ്ടു പിടിക്കാൻ ആണോ അവർക്ക് ബുദ്ധിമുട്ട് ആര്യന്റെയും ന്റെയും എന്റെയും വണ്ടിയുടെ നമ്പർ നോട് ചെയ്തിട്ടുണ്ടാവും “”
“”ഹലോ ഹാ ഉണ്ണിയേട്ടാ പറയു ” ആര്യനു ഫോൺ വന്നതും അവൻ അറ്റൻഡ് ചെയ്തു കൊണ്ട് വാതിലിനു അടുതേക് നടന്നു
“”മോനെ ആ രാഹുലിന്റെ കുറെ ആൾക്കാർ വന്നു അവന്മാരെ എല്ലാം എടുത്തോണ്ട് പോയി.. ഏതോ ഗുണ്ടകൾ വന്നു അവരെ അടിച്ചു എന്നാ അവന്മാർ മറ്റൊരോട് പറഞ്ഞത് എന്തായാലും മോൻ സൂക്ഷിക്കണം ”
“”ഹ്മ്മ് ഞാൻ നോക്കിക്കൊള്ളാം ഉണ്ണിയേട്ടാ.. “”
“”നിങ്ങൾ ഇനി ഒന്നും പറയണ്ട ഇന്ന് തന്നെ ഇവിടുന്ന് പോകണം എവിടേക് ആണെന്ന് പറഞ്ഞാൽ ഞാൻ റ്റിക്കററ് എടുക്കാം “”
“”വാസു ഏട്ടാ അപ്പൊ നിങ്ങളോ.. പിന്നേ ഈ കുട്ടി.. ഞങ്ങളെ കിട്ടിയില്ലേൽ നിങ്ങളെ ഉപദ്രവിച്ചാലോ അവർ “”
അടുത്ത ഭാഗം എന്ന് വരും
നന്ദേട്ടാ….
ഇപ്പോഴാ വായിച്ചത്…… കഥ ഗംഭീരം…….. രക്കമ്മ ആൾ ചിലറയല്ല……… ചൈത്ര, കല്ലൂ ആരാണ് എപ്പോൾ ആര്യൻ്റെ നായിക…… അരവിന്ദൻ അവിടുന്ന് രക്ഷപ്പെടുമോ……. ഋഷി സെറ്റ് ആയല്ലോ…. എല്ലാം വളരെ പെട്ടെന്നായിരുന്നു….?
അടുത്ത part nayi waiting
സ്നേഹത്തോടെ????
Bro super story waiting for next part?❤️?.
നന്ദേട്ടൻ ♥️♥️♥️
ഈ ഭാഗവും തകർത്തു പറയാതെ വയ്യാ… ഓരോ വരിയിലും അടുത്തതെന്ത് എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ആകാംഷ നിറക്കാൻ ഈ പാർട്ടിനു സാധിച്ചിട്ടുണ്ട്…!
അരവിന്ദൻ പുലി മടയിൽ ആണല്ലോ ചെന്നത്…എങ്കിലും രക്ഷപ്പെട്ടു എന്ന് പറയാൻ വയ്യാ…ആ പെണ്ണിന്റേം പയ്യന്റേം ഗതിയാകുമോ അരവിന്ദനും???
എനിക്ക് ശങ്കറിനെ നല്ല സംശയം ഉണ്ട്…???
ചൈത്ര…” നന്മയുള്ള ലോകമേ ”
കിച്ചുവിന് ഒരു പെണ്ണായി…ആശ്വാസം???
അപ്പൊ y കാതെ വീണ്ടും വരിക ?
-menon kutty
വളരെ നന്നായി തുടരുക
സ്നേഹത്തോടെ
ദേവൻ
ഹായ് നന്ദേട്ടൻ തിരിച്ചു വന്നുല്ലെ . ജന്മനിയോഗം കഴിഞ്ഞ് അടുത്ത കഥയ്‌ക്കായി ഉള്ള കാത്തിരിപ്പ് ആയിരുന്നു . അതിൽ കൂടുതൽ അനുപല്ലവി എന്ന എൻ്റെ ഏറ്റവും പ്രിയപ്പെട്ട കഥയുടെ സൃഷ്ടാവിനോടുള്ള ഇഷ്ടം ആയിരുന്നു.എന്തായാലും പതിവ് പോലെ നല്ലൊരു കഥയുമായി വന്നു
ഇന്നാണ് 2 ഭാഗവും വായിച്ചത്.തുടക്കത്തിൽ 2 വീട്ടിലെയും ആളുകളുടെ പേര് കേട്ട് കൺഫ്യൂഷൻ ആയിരുന്നു. 5,6 പിള്ളേരുടെ പേര് പോലും ശരിക്ക് കിട്ടുന്നില്ല . മാത്രമല്ല അവരിൽ ആരൊക്കെയാണ് സഹോദരങ്ങൾ എന്നും കത്തിയില്ല . പിന്നെ ആര്യനെയും ദേവ കല്യാണിയെയും പെട്ടന്ന് ഓർമയിൽ നിന്നു.കാരണം അവരാകും നായികയും നായകനും എന്ന ചിന്ത കൊണ്ടാവും. രാജാവിൻ്റെ കഥയുടെ പേര് തന്നെ നായികയ്ക്ക് ഇട്ടു അല്ലേ. പ്രിയപ്പെട്ട ഒരു കഥ കൂടെ ഓർക്കാൻ അവസരം തന്നതിന് നന്ദി
നന്ദേട്ടൻ്റെ കഥയുടെ പ്രത്യേകത നായകനോളം പിടിച്ച് നിൽക്കുന്ന ഒരു വില്ലനെ അല്ലെങ്കിൽ വില്ലന്മാരെ കൊണ്ടുവരും . എന്നിട്ട് വായനക്കാരിൽ ഭയത്തിൻ്റെ മുൾമുന കൊണ്ടുവരാൻ ശ്രമിക്കും . ഇതിന് മുൻപ് വന്ന 2 കഥയിലും അതേ രീതി കണ്ടിരുന്നു . എന്താണ് അടുത്തത് എന്ന് ഓർത്ത് ടെൻഷൻ അടിക്കാൻ ദേണ്ടെ അടുത്ത കഥ കൂടെ . രാക്കമ്മയാണ് വില്ലത്തി എന്ന് കരുതുന്നു . ചൈത്രയെ ഇഷ്ടായി .
തിന്മയുടെെ ഒപ്പം നന്മ വരുമ്പോൾ വിജയം നന്മയ്ക്ക് ആകുമല്ലോ . അപ്പൊ ചൈത്രയ്ക്ക് അപകടം ഒന്നും സംഭവിക്കില്ല എന്ന്
കരുതുന്നു
ആര്യന് പറ്റിയ കമ്പനി ആണല്ലോ കിട്ടിയത്. കാട്ടുകോഴി ഋഷിക്കും അങ്ങനെ പ്രണയം തോന്നിയല്ലെ . ഇനി അത് എത്രത്തോളം വിജയിക്കും എന്ന് കണ്ടറിയണം . ഒപ്പം ആര്യൻ്റെയും കല്ലുവിൻ്റെയും പ്രണയ യാത്രയും കാണാൻ കാത്തിരിക്കുന്നു ???
വീണ്ടും പൊളിച്ചു.
Poli❤️❤️❤️
അമ്പോ.. അവതരിച്ചോ വീണ്ടും.. !!
സുഖമായിട്ടിരിക്കുന്നോ? എന്നെ മറന്നു കാണില്ല എന്നു കരുതുന്നു?
വായന ഉടനെ കാണില്ല.. എങ്കിലും വായിക്കും.. കഥയെപ്പറ്റി അതിനു ശേഷം പറയാം..!! അല്ല നന്നായി എന്നല്ലാതെ ഒന്നും പറയാൻ ഉണ്ടാവില്ല… ഇങ്ങളെ കഥയല്ലേ.
❤️
ഡാ നീല
Wow! next part on so quickly. I love this part too?