“”ഞാൻ ഇവിടെ ബാംഗ്ലൂർ ആണ്…ബെല്ലാരി എന്ന സ്ഥലത്താണ്…””
“”അവിടെ എന്താ അച്ഛാ…””
“”ഒന്നുമില്ല മോനെ ഒരാളെ കാണാൻ വന്നതാ,,”
“”ഇത്ര ദൂരം പോകുന്നുണ്ടേൽ അച്ഛന് ഒന്നു പറഞ്ഞൂടാരുന്നോ ഞാനും കൂടെ വരുമായിരുന്നല്ലോ…””
“”കുഴപ്പമില്ല മോനെ അച്ഛൻ പെട്ടെന്ന് വരാം.. ഫോൺ വെച്ചോ…'”
ഫോൺ വെച്ചതും അരവിന്ദന്റെ കാൽ ആക്സിലേറ്ററിൽ അമർന്നു വണ്ടിയുടെ വേഗം വീണ്ടും കൂടി…..
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
വാസുവേട്ടന് അറിയുന്ന ഒരു പ്രൈവറ്റ് ക്ലിനിക്കിലേക് ആണ് വാസുവേട്ടൻ കാർ ഓടിച്ചത്.. പോകുന്ന പോക്കിൽ തന്നെ ഡോക്ടർ അവിടെ ഉണ്ടെന്നു ഉറപ്പു വരുത്തിയിരുന്നു..
പിൻ സീറ്റിൽ ഋഷിയുടെ മടിയിൽ ആയിരുന്നു നന്ദന അപ്പോളും..അവളുടെ ഓമനത്തം ഉള്ള മുഖത്തേക് നോക്കി അവൻ ഇരുന്നു.. മുഖത്തേക് വീണ മുടിയിഴകളെ പതിയെ പിന്നിലേക്ക് ഒതുക്കിയിട്ടു .. അവളുടെ വേദനയിൽ തന്റെ ഹൃദയവും വേദനിക്കുന്നത് അവനറിഞ്ഞു.. സ്നേഹം മഞ്ഞിന്റെ കുളിര് മാത്രമല്ല.. ചോര പൊടിയുന്ന വേദന കൂടിയാണെന്നവൻ ഓർത്തു…. കാർ ഒന്ന് കുലുങ്ങിയതും നന്ദന കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രമിച്ചു വയറിൽ വേദന എടുത്തതും അവളുടെ മുഖത്തു ചുളിവുകൾ വീണു… “”വാസുവേട്ട വേഗം “”
മുഴങ്ങുന്ന ഒരു ശബ്ദം അവൾ കേട്ടു..തന്നെ ചേർത്തു പിടിച്ചിരിക്കുന്ന കാര്യങ്ങളുടെ സുരക്ഷിതത്വത്തിൽ ആ വേദനയിലും അവൾ പതിയെ മുഖത്തു ഒരു പുഞ്ചിരി വരുത്താൻ ശ്രമിച്ചു…
ആര്യൻ ക്ലിനിക്കിൽ എത്തുമ്പോളേക്കും നന്ദനയുടെ മുറിവ് ഒക്കെ ഡ്രസ്സ് ചെയ്തു റൂമിലേക്കു മാറ്റിയിരുന്നു.. ബ്ലഡ് കുറച്ചു പോയതും ഒന്ന് പേടിച്ചതും ഒഴിച്ചാൽ വേറെ വല്ല്യ പ്രശ്നം ഒന്നും ഉണ്ടായില്ല… നന്ദന സെഡേഷനിൽ ആയിരുന്നു…
ആര്യനെ കണ്ടതും നന്ദനയുടെ തലയ്ക്കൽ ഇരിക്കുക ആയിരുന്ന ഋഷി എഴുന്നേറ്റു അവൻറെ അരികിലേക്കു വന്നു..
“എടാ നീ അവരെ എന്ത് ചെയ്തു.. ” ഋഷി ആകാംഷയോടെ ആര്യനോട് തിരക്കി.
അടുത്ത ഭാഗം എന്ന് വരും
നന്ദേട്ടാ….
ഇപ്പോഴാ വായിച്ചത്…… കഥ ഗംഭീരം…….. രക്കമ്മ ആൾ ചിലറയല്ല……… ചൈത്ര, കല്ലൂ ആരാണ് എപ്പോൾ ആര്യൻ്റെ നായിക…… അരവിന്ദൻ അവിടുന്ന് രക്ഷപ്പെടുമോ……. ഋഷി സെറ്റ് ആയല്ലോ…. എല്ലാം വളരെ പെട്ടെന്നായിരുന്നു….?
അടുത്ത part nayi waiting
സ്നേഹത്തോടെ????
Bro super story waiting for next part?❤️?.
നന്ദേട്ടൻ ♥️♥️♥️
ഈ ഭാഗവും തകർത്തു പറയാതെ വയ്യാ… ഓരോ വരിയിലും അടുത്തതെന്ത് എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ആകാംഷ നിറക്കാൻ ഈ പാർട്ടിനു സാധിച്ചിട്ടുണ്ട്…!
അരവിന്ദൻ പുലി മടയിൽ ആണല്ലോ ചെന്നത്…എങ്കിലും രക്ഷപ്പെട്ടു എന്ന് പറയാൻ വയ്യാ…ആ പെണ്ണിന്റേം പയ്യന്റേം ഗതിയാകുമോ അരവിന്ദനും???
എനിക്ക് ശങ്കറിനെ നല്ല സംശയം ഉണ്ട്…???
ചൈത്ര…” നന്മയുള്ള ലോകമേ ”
കിച്ചുവിന് ഒരു പെണ്ണായി…ആശ്വാസം???
അപ്പൊ y കാതെ വീണ്ടും വരിക ?
-menon kutty
വളരെ നന്നായി തുടരുക
സ്നേഹത്തോടെ
ദേവൻ
ഹായ് നന്ദേട്ടൻ തിരിച്ചു വന്നുല്ലെ . ജന്മനിയോഗം കഴിഞ്ഞ് അടുത്ത കഥയ്‌ക്കായി ഉള്ള കാത്തിരിപ്പ് ആയിരുന്നു . അതിൽ കൂടുതൽ അനുപല്ലവി എന്ന എൻ്റെ ഏറ്റവും പ്രിയപ്പെട്ട കഥയുടെ സൃഷ്ടാവിനോടുള്ള ഇഷ്ടം ആയിരുന്നു.എന്തായാലും പതിവ് പോലെ നല്ലൊരു കഥയുമായി വന്നു
ഇന്നാണ് 2 ഭാഗവും വായിച്ചത്.തുടക്കത്തിൽ 2 വീട്ടിലെയും ആളുകളുടെ പേര് കേട്ട് കൺഫ്യൂഷൻ ആയിരുന്നു. 5,6 പിള്ളേരുടെ പേര് പോലും ശരിക്ക് കിട്ടുന്നില്ല . മാത്രമല്ല അവരിൽ ആരൊക്കെയാണ് സഹോദരങ്ങൾ എന്നും കത്തിയില്ല . പിന്നെ ആര്യനെയും ദേവ കല്യാണിയെയും പെട്ടന്ന് ഓർമയിൽ നിന്നു.കാരണം അവരാകും നായികയും നായകനും എന്ന ചിന്ത കൊണ്ടാവും. രാജാവിൻ്റെ കഥയുടെ പേര് തന്നെ നായികയ്ക്ക് ഇട്ടു അല്ലേ. പ്രിയപ്പെട്ട ഒരു കഥ കൂടെ ഓർക്കാൻ അവസരം തന്നതിന് നന്ദി
നന്ദേട്ടൻ്റെ കഥയുടെ പ്രത്യേകത നായകനോളം പിടിച്ച് നിൽക്കുന്ന ഒരു വില്ലനെ അല്ലെങ്കിൽ വില്ലന്മാരെ കൊണ്ടുവരും . എന്നിട്ട് വായനക്കാരിൽ ഭയത്തിൻ്റെ മുൾമുന കൊണ്ടുവരാൻ ശ്രമിക്കും . ഇതിന് മുൻപ് വന്ന 2 കഥയിലും അതേ രീതി കണ്ടിരുന്നു . എന്താണ് അടുത്തത് എന്ന് ഓർത്ത് ടെൻഷൻ അടിക്കാൻ ദേണ്ടെ അടുത്ത കഥ കൂടെ . രാക്കമ്മയാണ് വില്ലത്തി എന്ന് കരുതുന്നു . ചൈത്രയെ ഇഷ്ടായി .
തിന്മയുടെെ ഒപ്പം നന്മ വരുമ്പോൾ വിജയം നന്മയ്ക്ക് ആകുമല്ലോ . അപ്പൊ ചൈത്രയ്ക്ക് അപകടം ഒന്നും സംഭവിക്കില്ല എന്ന്
കരുതുന്നു
ആര്യന് പറ്റിയ കമ്പനി ആണല്ലോ കിട്ടിയത്. കാട്ടുകോഴി ഋഷിക്കും അങ്ങനെ പ്രണയം തോന്നിയല്ലെ . ഇനി അത് എത്രത്തോളം വിജയിക്കും എന്ന് കണ്ടറിയണം . ഒപ്പം ആര്യൻ്റെയും കല്ലുവിൻ്റെയും പ്രണയ യാത്രയും കാണാൻ കാത്തിരിക്കുന്നു ???
വീണ്ടും പൊളിച്ചു.
Poli❤️❤️❤️
അമ്പോ.. അവതരിച്ചോ വീണ്ടും.. !!
സുഖമായിട്ടിരിക്കുന്നോ? എന്നെ മറന്നു കാണില്ല എന്നു കരുതുന്നു?
വായന ഉടനെ കാണില്ല.. എങ്കിലും വായിക്കും.. കഥയെപ്പറ്റി അതിനു ശേഷം പറയാം..!! അല്ല നന്നായി എന്നല്ലാതെ ഒന്നും പറയാൻ ഉണ്ടാവില്ല… ഇങ്ങളെ കഥയല്ലേ.
❤️
ഡാ നീല
Wow! next part on so quickly. I love this part too?