പിന്നെ ആറു മണിക്ക് ശേഷം ആരും ഇവിടെ വേണ്ട…””
മിനിസ്റ്റർ ആനന്ദ ഗൗഡ വരുന്ന ദിവസം അങ്ങനെ തന്നെ ആണെന്ന് രുദ്രനും ശക്തിക്കും അറിയാം…അത് കൊണ്ട് തന്നെ അവർ മറു ചോദ്യം ഒന്നും ഉന്നയിച്ചില്ല..
ഈ സമയം ചൈത്ര ചെറുപ്പക്കാരനെയും കൊണ്ട് ഹൈവെയിലേക് എത്തിയിരുന്നു… ഹൈവേയിലൂടെ 3കിലോമീറ്റർ പോയാൽ മെഡിക്കൽ കോളേജിൽ എത്താം…
ചൈത്രയുടെ കാൽ അക്സലേറ്ററിൽ അമർന്നു.. വന്യമായ വേഗതയോടെ കാർ മുന്നോട്ടു കുതിച്ചു…
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦♦♦♦♦♦️♦️
എങ്ങനെയും ബെല്ലാരി കടന്നു കിട്ടണം അത് മാത്രമായിരുന്നു അരവിന്ദന്റെ ചിന്ത… ഹൈവെയിലേക് കടന്നു കാർ അതിവേഗം മുന്നോട്ടു കുതിച്ചു….ഇതിനിടയിൽ അരവിന്ദന്റെ മൊബൈൽ ശബ്ധിച്ചു…ഹോൾഡറിൽ ഇരുന്ന മൊബൈൽ ഫോണിന്റെ സ്ക്രീനിലേക് അരവിന്ദൻ നോക്കി…
കിച്ചു കാളിങ്…
അരവിന്ദൻ ഫോൺ അറ്റൻഡ് ചെയ്യണോ വേണ്ടയോ എന്ന് ചിന്തിച്ചു… തന്റെ സ്വരത്തിലെ നേരിയ മാറ്റം പോലും ഭാര്യ അമൃതയ്ക്കും മകൻ കിച്ചുവിനും കണ്ടു പിടിക്കാൻ ആവും.. ആരോടും പറയാതെ ഉള്ള യാത്ര ആയിരുന്നു ബെല്ലാരിയിലേക്…
അരവിന്ദൻ റിയർവ്യൂ മിററിൽ നോക്കി ആരെങ്കിലും പിന്തുടരുന്നുണ്ടോ എന്നറിയാൻ.. ആരും പിന്തുടരുന്നതായി കണ്ടില്ല.. അരവിന്ദൻ ഫോൺ അറ്റൻഡ് ചെയ്തു… ഫോൺ കാറിൽ കണക്ട് ചെയ്തിരുന്ന കൊണ്ട് സ്പീക്കറിൽ നിന്നും കിച്ചുവിന്റെ ശബ്ദം പുറത്തേക് വന്നു…
“”ഹലോ അച്ഛാ..””
“”ങ്ങാ എന്താ മോനെ പറയ്യു.. “”
“” കല്ലുവിന്റെ റിസൾട്ട് വന്നു അത് പറയാൻ വിളിച്ചതാ… അച്ഛൻ നേരത്തെ വരില്ലേ… “”
ങാ.. വരാം മോനെ
അച്ഛൻ എവിടെയാ ഉള്ളത്..
അടുത്ത ഭാഗം എന്ന് വരും
നന്ദേട്ടാ….
ഇപ്പോഴാ വായിച്ചത്…… കഥ ഗംഭീരം…….. രക്കമ്മ ആൾ ചിലറയല്ല……… ചൈത്ര, കല്ലൂ ആരാണ് എപ്പോൾ ആര്യൻ്റെ നായിക…… അരവിന്ദൻ അവിടുന്ന് രക്ഷപ്പെടുമോ……. ഋഷി സെറ്റ് ആയല്ലോ…. എല്ലാം വളരെ പെട്ടെന്നായിരുന്നു….?
അടുത്ത part nayi waiting
സ്നേഹത്തോടെ????
Bro super story waiting for next part?❤️?.
നന്ദേട്ടൻ ♥️♥️♥️
ഈ ഭാഗവും തകർത്തു പറയാതെ വയ്യാ… ഓരോ വരിയിലും അടുത്തതെന്ത് എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ആകാംഷ നിറക്കാൻ ഈ പാർട്ടിനു സാധിച്ചിട്ടുണ്ട്…!
അരവിന്ദൻ പുലി മടയിൽ ആണല്ലോ ചെന്നത്…എങ്കിലും രക്ഷപ്പെട്ടു എന്ന് പറയാൻ വയ്യാ…ആ പെണ്ണിന്റേം പയ്യന്റേം ഗതിയാകുമോ അരവിന്ദനും???
എനിക്ക് ശങ്കറിനെ നല്ല സംശയം ഉണ്ട്…???
ചൈത്ര…” നന്മയുള്ള ലോകമേ ”
കിച്ചുവിന് ഒരു പെണ്ണായി…ആശ്വാസം???
അപ്പൊ y കാതെ വീണ്ടും വരിക ?
-menon kutty
വളരെ നന്നായി തുടരുക
സ്നേഹത്തോടെ
ദേവൻ
ഹായ് നന്ദേട്ടൻ തിരിച്ചു വന്നുല്ലെ . ജന്മനിയോഗം കഴിഞ്ഞ് അടുത്ത കഥയ്‌ക്കായി ഉള്ള കാത്തിരിപ്പ് ആയിരുന്നു . അതിൽ കൂടുതൽ അനുപല്ലവി എന്ന എൻ്റെ ഏറ്റവും പ്രിയപ്പെട്ട കഥയുടെ സൃഷ്ടാവിനോടുള്ള ഇഷ്ടം ആയിരുന്നു.എന്തായാലും പതിവ് പോലെ നല്ലൊരു കഥയുമായി വന്നു
ഇന്നാണ് 2 ഭാഗവും വായിച്ചത്.തുടക്കത്തിൽ 2 വീട്ടിലെയും ആളുകളുടെ പേര് കേട്ട് കൺഫ്യൂഷൻ ആയിരുന്നു. 5,6 പിള്ളേരുടെ പേര് പോലും ശരിക്ക് കിട്ടുന്നില്ല . മാത്രമല്ല അവരിൽ ആരൊക്കെയാണ് സഹോദരങ്ങൾ എന്നും കത്തിയില്ല . പിന്നെ ആര്യനെയും ദേവ കല്യാണിയെയും പെട്ടന്ന് ഓർമയിൽ നിന്നു.കാരണം അവരാകും നായികയും നായകനും എന്ന ചിന്ത കൊണ്ടാവും. രാജാവിൻ്റെ കഥയുടെ പേര് തന്നെ നായികയ്ക്ക് ഇട്ടു അല്ലേ. പ്രിയപ്പെട്ട ഒരു കഥ കൂടെ ഓർക്കാൻ അവസരം തന്നതിന് നന്ദി
നന്ദേട്ടൻ്റെ കഥയുടെ പ്രത്യേകത നായകനോളം പിടിച്ച് നിൽക്കുന്ന ഒരു വില്ലനെ അല്ലെങ്കിൽ വില്ലന്മാരെ കൊണ്ടുവരും . എന്നിട്ട് വായനക്കാരിൽ ഭയത്തിൻ്റെ മുൾമുന കൊണ്ടുവരാൻ ശ്രമിക്കും . ഇതിന് മുൻപ് വന്ന 2 കഥയിലും അതേ രീതി കണ്ടിരുന്നു . എന്താണ് അടുത്തത് എന്ന് ഓർത്ത് ടെൻഷൻ അടിക്കാൻ ദേണ്ടെ അടുത്ത കഥ കൂടെ . രാക്കമ്മയാണ് വില്ലത്തി എന്ന് കരുതുന്നു . ചൈത്രയെ ഇഷ്ടായി .
തിന്മയുടെെ ഒപ്പം നന്മ വരുമ്പോൾ വിജയം നന്മയ്ക്ക് ആകുമല്ലോ . അപ്പൊ ചൈത്രയ്ക്ക് അപകടം ഒന്നും സംഭവിക്കില്ല എന്ന്
കരുതുന്നു
ആര്യന് പറ്റിയ കമ്പനി ആണല്ലോ കിട്ടിയത്. കാട്ടുകോഴി ഋഷിക്കും അങ്ങനെ പ്രണയം തോന്നിയല്ലെ . ഇനി അത് എത്രത്തോളം വിജയിക്കും എന്ന് കണ്ടറിയണം . ഒപ്പം ആര്യൻ്റെയും കല്ലുവിൻ്റെയും പ്രണയ യാത്രയും കാണാൻ കാത്തിരിക്കുന്നു ???
വീണ്ടും പൊളിച്ചു.
Poli❤️❤️❤️
അമ്പോ.. അവതരിച്ചോ വീണ്ടും.. !!
സുഖമായിട്ടിരിക്കുന്നോ? എന്നെ മറന്നു കാണില്ല എന്നു കരുതുന്നു?
വായന ഉടനെ കാണില്ല.. എങ്കിലും വായിക്കും.. കഥയെപ്പറ്റി അതിനു ശേഷം പറയാം..!! അല്ല നന്നായി എന്നല്ലാതെ ഒന്നും പറയാൻ ഉണ്ടാവില്ല… ഇങ്ങളെ കഥയല്ലേ.
❤️
ഡാ നീല
Wow! next part on so quickly. I love this part too?