രാജവ്യൂഹം 2 [നന്ദൻ] 1051

“”ഇനിയും നിന്റെ ശബ്ദം ഇവിടെ ഉയർന്നാൽ…പെങ്ങൾ ആണെന്നൊന്നും നോക്കില്ല കൊന്നു കുഴിച്ചു മൂടി കളയും ഞാൻ…””

 

എല്ലാം കണ്ടു കൊണ്ട് നിന്ന ഓസ്‌കർ ഒന്നു മുരണ്ടു… ചൈത്രയുടെ അജ്ഞ കിട്ടാത്തതിനാൽ അവൻ ദേഷ്യത്തോടെ മണ്ണിൽ മുൻകാൽ കൊണ്ട് മാന്തി…

 

അടി കിട്ടിയ കവിൾ തടം പൊത്തി കൊണ്ട് ചൈത്ര തന്റെ അമ്മയെയും ആങ്ങളമാരെയും നോക്കി… സ്നേഹത്തിന്റെയോ സഹതാപത്തിന്റെയോ ലാഞ്ജന പോലും അവരുടെ മുഖങ്ങളിൽ അവൾ കണ്ടില്ല….നിറഞ്ഞു വന്ന അവളുടെ കണ്ണുകൾ അവൾ പുറം കൈ കൊണ്ട് തുടച്ചു…

 

അവൾ രാക്കമ്മയുടെ അടുത്തേക്ക് ചെന്നു…

“” നിങ്ങൾ തെറ്റുകളിൽ നിന്നു തെറ്റുകളിലേക് ആണ് പോകുന്നത് അമ്മേ..ഓർത്തോ… ഈ ചെയ്യുന്ന പാപതിനൊക്കെയും നിങ്ങൾ അനുഭവിക്കും…. “”

 

“”നിനക്ക് കിട്ടിയത് മതിയായില്ലെടി…” രുദ്രൻ മുന്നോട്ടു അടുത്തു…

 

“”ഓസ്‌കർ “” ചൈത്ര വിളിക്കാൻ കാത്തു നിന്നതു പോലെ ഓസ്‌കർ മുരണ്ടു കൊണ്ട് മുന്നോട്ട് കുതിച്ചു.. അവൾ വിരൽ ഞൊടിച്ചതും അവൻ അവളുടെ അരുകിൽ തന്നെ വന്നു അവളെ ചുറ്റി നടന്നു അവൾക് ഒരു സംരക്ഷണ വലയം തീർക്കുന്നത് പോലെ…

 

ചൈത്ര വീണു കിടക്കുന്ന ചെറുപ്പക്കാരന്റെ അരികിലേക് ചെന്നു അവനെ രണ്ടു കൈകൾ കൊണ്ട് ഉയർത്തി… തിരിഞ്ഞു അവളുടെ കാർ ഇട്ടിരിക്കുന്ന സ്ഥലം ലക്ഷ്യമാക്കി നടന്നു…

 

കാറിനടുത്തെത്തി ബാക്ക് ഡോർ തുറന്നു ആ ചെറുപ്പക്കാരനെ അതിനുള്ളിൽ കിടത്തി..ഫ്രണ്ട് ഡോർ തുറന്നതും ഓസ്‌കർ ചാടി അതിനുള്ളിൽ കയറി… ചൈത്ര വേഗം തന്നെ കാറിൽ കയറി… വണ്ടി തിരിച്ചു ഗേറ്റിനടുത്തേക്ക് കുതിച്ചു…

 

“”അമ്മേ അവൾ… “”ചൈത്ര പോകുന്നത് കണ്ട രുദ്രനും ശക്തിയും രാക്കമ്മയെ നോക്കി….

 

68 Comments

  1. അടുത്ത ഭാഗം എന്ന് വരും

  2. നന്ദേട്ടാ….

    ഇപ്പോഴാ വായിച്ചത്…… കഥ ഗംഭീരം…….. രക്കമ്മ ആൾ ചിലറയല്ല……… ചൈത്ര, കല്ലൂ ആരാണ് എപ്പോൾ ആര്യൻ്റെ നായിക…… അരവിന്ദൻ അവിടുന്ന് രക്ഷപ്പെടുമോ……. ഋഷി സെറ്റ് ആയല്ലോ…. എല്ലാം വളരെ പെട്ടെന്നായിരുന്നു….?

    അടുത്ത part nayi waiting

    സ്നേഹത്തോടെ????

  3. മാലാഖയെ പ്രണയിച്ചവൻ

    Bro super story waiting for next part?❤️?.

  4. നന്ദേട്ടൻ ♥️♥️♥️

    ഈ ഭാഗവും തകർത്തു പറയാതെ വയ്യാ… ഓരോ വരിയിലും അടുത്തതെന്ത് എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ആകാംഷ നിറക്കാൻ ഈ പാർട്ടിനു സാധിച്ചിട്ടുണ്ട്…!

    അരവിന്ദൻ പുലി മടയിൽ ആണല്ലോ ചെന്നത്…എങ്കിലും രക്ഷപ്പെട്ടു എന്ന് പറയാൻ വയ്യാ…ആ പെണ്ണിന്റേം പയ്യന്റേം ഗതിയാകുമോ അരവിന്ദനും???

    എനിക്ക് ശങ്കറിനെ നല്ല സംശയം ഉണ്ട്…???

    ചൈത്ര…” നന്മയുള്ള ലോകമേ ”

    കിച്ചുവിന് ഒരു പെണ്ണായി…ആശ്വാസം???

    അപ്പൊ y കാതെ വീണ്ടും വരിക ?

    -menon kutty

  5. വളരെ നന്നായി തുടരുക
    സ്നേഹത്തോടെ
    ദേവൻ

  6. രാഹുൽ പിവി

    ഹായ് നന്ദേട്ടൻ തിരിച്ചു വന്നുല്ലെ . ജന്മനിയോഗം കഴിഞ്ഞ് അടുത്ത കഥയ്‌ക്കായി ഉള്ള കാത്തിരിപ്പ് ആയിരുന്നു . അതിൽ കൂടുതൽ അനുപല്ലവി എന്ന എൻ്റെ ഏറ്റവും പ്രിയപ്പെട്ട കഥയുടെ സൃഷ്ടാവിനോടുള്ള ഇഷ്ടം ആയിരുന്നു.എന്തായാലും പതിവ് പോലെ നല്ലൊരു കഥയുമായി വന്നു

    ഇന്നാണ് 2 ഭാഗവും വായിച്ചത്.തുടക്കത്തിൽ 2 വീട്ടിലെയും ആളുകളുടെ പേര് കേട്ട് കൺഫ്യൂഷൻ ആയിരുന്നു. 5,6 പിള്ളേരുടെ പേര് പോലും ശരിക്ക് കിട്ടുന്നില്ല . മാത്രമല്ല അവരിൽ ആരൊക്കെയാണ് സഹോദരങ്ങൾ എന്നും കത്തിയില്ല . പിന്നെ ആര്യനെയും ദേവ കല്യാണിയെയും പെട്ടന്ന് ഓർമയിൽ നിന്നു.കാരണം അവരാകും നായികയും നായകനും എന്ന ചിന്ത കൊണ്ടാവും. രാജാവിൻ്റെ കഥയുടെ പേര് തന്നെ നായികയ്ക്ക് ഇട്ടു അല്ലേ. പ്രിയപ്പെട്ട ഒരു കഥ കൂടെ ഓർക്കാൻ അവസരം തന്നതിന് നന്ദി

    നന്ദേട്ടൻ്റെ കഥയുടെ പ്രത്യേകത നായകനോളം പിടിച്ച് നിൽക്കുന്ന ഒരു വില്ലനെ അല്ലെങ്കിൽ വില്ലന്മാരെ കൊണ്ടുവരും . എന്നിട്ട് വായനക്കാരിൽ ഭയത്തിൻ്റെ മുൾമുന കൊണ്ടുവരാൻ ശ്രമിക്കും . ഇതിന് മുൻപ് വന്ന 2 കഥയിലും അതേ രീതി കണ്ടിരുന്നു . എന്താണ് അടുത്തത് എന്ന് ഓർത്ത് ടെൻഷൻ അടിക്കാൻ ദേണ്ടെ അടുത്ത കഥ കൂടെ . രാക്കമ്മയാണ് വില്ലത്തി എന്ന് കരുതുന്നു . ചൈത്രയെ ഇഷ്ടായി .
    തിന്മയുടെെ ഒപ്പം നന്മ വരുമ്പോൾ വിജയം നന്മയ്ക്ക് ആകുമല്ലോ . അപ്പൊ ചൈത്രയ്ക്ക് അപകടം ഒന്നും സംഭവിക്കില്ല എന്ന്
    കരുതുന്നു

    ആര്യന് പറ്റിയ കമ്പനി ആണല്ലോ കിട്ടിയത്. കാട്ടുകോഴി ഋഷിക്കും അങ്ങനെ പ്രണയം തോന്നിയല്ലെ . ഇനി അത് എത്രത്തോളം വിജയിക്കും എന്ന് കണ്ടറിയണം . ഒപ്പം ആര്യൻ്റെയും കല്ലുവിൻ്റെയും പ്രണയ യാത്രയും കാണാൻ കാത്തിരിക്കുന്നു ???

  7. നാരായണന്‍ കുട്ടി

    വീണ്ടും പൊളിച്ചു.

  8. Poli❤️❤️❤️

  9. അമ്പോ.. അവതരിച്ചോ വീണ്ടും.. !!
    സുഖമായിട്ടിരിക്കുന്നോ? എന്നെ മറന്നു കാണില്ല എന്നു കരുതുന്നു?

    വായന ഉടനെ കാണില്ല.. എങ്കിലും വായിക്കും.. കഥയെപ്പറ്റി അതിനു ശേഷം പറയാം..!! അല്ല നന്നായി എന്നല്ലാതെ ഒന്നും പറയാൻ ഉണ്ടാവില്ല… ഇങ്ങളെ കഥയല്ലേ.
    ❤️

    1. ഡാ നീല

  10. Deepak RamaKrishnan

    Wow! next part on so quickly. I love this part too?

Comments are closed.