രാജവ്യൂഹം 2 [നന്ദൻ] 1051

ചൈത്ര വീണ്ടും മുന്നോട്ടു നടന്നതും അവൾക്കെന്തോ പന്തി കേടു തോന്നി.. മൂന്നുപേർ മൂന്നിടത്തായി വീണു കിടക്കുന്നു… അതിലൊന്ന്

 അമ്മയുടെ ഗുണ്ട കളിൽ ഒരുവൻ  ആണെന്ന് വേഷം കണ്ട അവൾക്കു മനസ്സിലായി….

 

അവൾ മറ്റുള്ളവരെ ആരെയും ശ്രെദ്ധിക്കാതെ  മുന്നോട്ട് ഓടി… ആദ്യം ചെന്നത് വീണു കിടക്കുന്ന വൃദ്ധന്റെ അരികിലേക് ആണ് അയാളുടെ നെറ്റിയിൽ നിന്നും ഒഴുകി പടർന്ന രക്തം തറയിലെ àമണ്ണിലേക്ക് പടർന്നു അവിടം നനഞ്ഞിരുന്നു… പുറം കൈ അവൾ അയാളുടെ നാസികയിൽ ചേർത്ത് വെച്ച് നോക്കി.. ആ വൃദ്ധന്റെ ശ്വാസം നിലച്ചിരുന്നു.. അപ്പോളേക്കും… നാഡി മിടിപ്പ് പരിശോധിക്കാൻ അവളുടെ വലം കൈ ആ വൃദ്ധന്റെ ചുളിഞ്ഞ കൈ തണ്ടയിൽ അമർന്നു… പക്ഷെ നിരാശയിൽ അവളിൽ നിന്നും ഒരു നിശ്വാസം ഉതിർന്നു..

 

അവൾ ഓടി  ചെറുപ്പക്കാരന്റെ അരികിലേക് ചെന്നു… ആ കൈകളിൽ നേരിയ നാഡിമിടിപ്പ് അറിഞ്ഞതും അവളിലെ ഡോക്ടർ ഉണർന്നു… അവൾ ആരെയെങ്കിലും സഹായത്തിനു കിട്ടുമോ എന്നറിയാൻ ചുറ്റും നോക്കി.. തന്റെ അമ്മയും ജ്യേഷ്ഠൻമാരും പരിഹാസത്തോടെ തന്നെ നോക്കി നിക്കുന്നതാണ് അവൾ കണ്ടത്….അവൾ എണീറ്റു അടുത്തയാൾക്ക് ജീവൻ ഉണ്ടോ എന്നറിയാൻ അയാൾ കിടന്നായിടത്തേക് പോയി….പക്ഷെ അയാളുടെ നാടിമിടിപ്പും നിലച്ചിരുന്നു അപ്പോൾ..

 

“” എഡോ ഈ ആളെ എടുത്തു വണ്ടിയിൽ കയറ്റു… പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിയാൽ രക്ഷിക്കാം “”

 

‘”ചൈത്ര… വേണ്ട “” നീ ഇതിൽ ഇടപെടേണ്ട… അവൻ ചാകേണ്ടവൻ തന്നെ ആണ്…ഞാൻ പറഞ്ഞിട്ട് തന്നെയാണ് അത് ചെയ്തതും “”

 

“” നിങ്ങളുടെ വയറ്റിൽ പിറന്നതോർത്തു ഞാൻ ലജ്ജിക്കുന്നു അമ്മേ… ജീവൻ കൊടുക്കേണ്ടവൾ ആണ് സ്ത്രീ അല്ലാതെ ജീവൻ എടുക്കേണ്ടവൾ അല്ല… ഈ ഭൂമിയിൽ ഒരു ജീവനും ഇല്ലാതാക്കാൻ ആർക്കും അവകാശം ഇല്ല അമ്മേ “”

 

“”നീയെന്താടീ അമ്മയെ ഉപദേശിക്കുന്നോ…”” രാക്കമ്മയുടെ അടുത്ത് നിന്നിരുന്ന ശക്തി… മുന്നോട്ടു കുതിച്ചു വന്നു ചൈത്രയുടെ മുഖത്തു ആഞ്ഞടിച്ചു…

68 Comments

  1. അടുത്ത ഭാഗം എന്ന് വരും

  2. നന്ദേട്ടാ….

    ഇപ്പോഴാ വായിച്ചത്…… കഥ ഗംഭീരം…….. രക്കമ്മ ആൾ ചിലറയല്ല……… ചൈത്ര, കല്ലൂ ആരാണ് എപ്പോൾ ആര്യൻ്റെ നായിക…… അരവിന്ദൻ അവിടുന്ന് രക്ഷപ്പെടുമോ……. ഋഷി സെറ്റ് ആയല്ലോ…. എല്ലാം വളരെ പെട്ടെന്നായിരുന്നു….?

    അടുത്ത part nayi waiting

    സ്നേഹത്തോടെ????

  3. മാലാഖയെ പ്രണയിച്ചവൻ

    Bro super story waiting for next part?❤️?.

  4. നന്ദേട്ടൻ ♥️♥️♥️

    ഈ ഭാഗവും തകർത്തു പറയാതെ വയ്യാ… ഓരോ വരിയിലും അടുത്തതെന്ത് എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ആകാംഷ നിറക്കാൻ ഈ പാർട്ടിനു സാധിച്ചിട്ടുണ്ട്…!

    അരവിന്ദൻ പുലി മടയിൽ ആണല്ലോ ചെന്നത്…എങ്കിലും രക്ഷപ്പെട്ടു എന്ന് പറയാൻ വയ്യാ…ആ പെണ്ണിന്റേം പയ്യന്റേം ഗതിയാകുമോ അരവിന്ദനും???

    എനിക്ക് ശങ്കറിനെ നല്ല സംശയം ഉണ്ട്…???

    ചൈത്ര…” നന്മയുള്ള ലോകമേ ”

    കിച്ചുവിന് ഒരു പെണ്ണായി…ആശ്വാസം???

    അപ്പൊ y കാതെ വീണ്ടും വരിക ?

    -menon kutty

  5. വളരെ നന്നായി തുടരുക
    സ്നേഹത്തോടെ
    ദേവൻ

  6. രാഹുൽ പിവി

    ഹായ് നന്ദേട്ടൻ തിരിച്ചു വന്നുല്ലെ . ജന്മനിയോഗം കഴിഞ്ഞ് അടുത്ത കഥയ്‌ക്കായി ഉള്ള കാത്തിരിപ്പ് ആയിരുന്നു . അതിൽ കൂടുതൽ അനുപല്ലവി എന്ന എൻ്റെ ഏറ്റവും പ്രിയപ്പെട്ട കഥയുടെ സൃഷ്ടാവിനോടുള്ള ഇഷ്ടം ആയിരുന്നു.എന്തായാലും പതിവ് പോലെ നല്ലൊരു കഥയുമായി വന്നു

    ഇന്നാണ് 2 ഭാഗവും വായിച്ചത്.തുടക്കത്തിൽ 2 വീട്ടിലെയും ആളുകളുടെ പേര് കേട്ട് കൺഫ്യൂഷൻ ആയിരുന്നു. 5,6 പിള്ളേരുടെ പേര് പോലും ശരിക്ക് കിട്ടുന്നില്ല . മാത്രമല്ല അവരിൽ ആരൊക്കെയാണ് സഹോദരങ്ങൾ എന്നും കത്തിയില്ല . പിന്നെ ആര്യനെയും ദേവ കല്യാണിയെയും പെട്ടന്ന് ഓർമയിൽ നിന്നു.കാരണം അവരാകും നായികയും നായകനും എന്ന ചിന്ത കൊണ്ടാവും. രാജാവിൻ്റെ കഥയുടെ പേര് തന്നെ നായികയ്ക്ക് ഇട്ടു അല്ലേ. പ്രിയപ്പെട്ട ഒരു കഥ കൂടെ ഓർക്കാൻ അവസരം തന്നതിന് നന്ദി

    നന്ദേട്ടൻ്റെ കഥയുടെ പ്രത്യേകത നായകനോളം പിടിച്ച് നിൽക്കുന്ന ഒരു വില്ലനെ അല്ലെങ്കിൽ വില്ലന്മാരെ കൊണ്ടുവരും . എന്നിട്ട് വായനക്കാരിൽ ഭയത്തിൻ്റെ മുൾമുന കൊണ്ടുവരാൻ ശ്രമിക്കും . ഇതിന് മുൻപ് വന്ന 2 കഥയിലും അതേ രീതി കണ്ടിരുന്നു . എന്താണ് അടുത്തത് എന്ന് ഓർത്ത് ടെൻഷൻ അടിക്കാൻ ദേണ്ടെ അടുത്ത കഥ കൂടെ . രാക്കമ്മയാണ് വില്ലത്തി എന്ന് കരുതുന്നു . ചൈത്രയെ ഇഷ്ടായി .
    തിന്മയുടെെ ഒപ്പം നന്മ വരുമ്പോൾ വിജയം നന്മയ്ക്ക് ആകുമല്ലോ . അപ്പൊ ചൈത്രയ്ക്ക് അപകടം ഒന്നും സംഭവിക്കില്ല എന്ന്
    കരുതുന്നു

    ആര്യന് പറ്റിയ കമ്പനി ആണല്ലോ കിട്ടിയത്. കാട്ടുകോഴി ഋഷിക്കും അങ്ങനെ പ്രണയം തോന്നിയല്ലെ . ഇനി അത് എത്രത്തോളം വിജയിക്കും എന്ന് കണ്ടറിയണം . ഒപ്പം ആര്യൻ്റെയും കല്ലുവിൻ്റെയും പ്രണയ യാത്രയും കാണാൻ കാത്തിരിക്കുന്നു ???

  7. നാരായണന്‍ കുട്ടി

    വീണ്ടും പൊളിച്ചു.

  8. Poli❤️❤️❤️

  9. അമ്പോ.. അവതരിച്ചോ വീണ്ടും.. !!
    സുഖമായിട്ടിരിക്കുന്നോ? എന്നെ മറന്നു കാണില്ല എന്നു കരുതുന്നു?

    വായന ഉടനെ കാണില്ല.. എങ്കിലും വായിക്കും.. കഥയെപ്പറ്റി അതിനു ശേഷം പറയാം..!! അല്ല നന്നായി എന്നല്ലാതെ ഒന്നും പറയാൻ ഉണ്ടാവില്ല… ഇങ്ങളെ കഥയല്ലേ.
    ❤️

    1. ഡാ നീല

  10. Deepak RamaKrishnan

    Wow! next part on so quickly. I love this part too?

Comments are closed.