രണ്ട് വര 16

പ്രഗ്നൻറ് ആണോ എന്നൊക്കെ കണ്ടു പിടിക്കാൻ ചെക്ക് ചെയ്യാനൊക്കെ പോകേണ്ട അവൻ ചോദിച്ചപ്പോൾ സ്പോട്ടിൽ ആയിരുന്നു കൂട്ടുകാരന്റെ മറുപടി
ഡാ പൊട്ടാ അതൊന്നും വേണ്ട
അത് കണ്ടു പിടിക്കേണ്ട ഒരു സ്കെയിൽ ഉണ്ട്
അത് ഞാൻ വാങ്ങി തരാം എന്നും പറഞ്ഞ് അവന് വാങ്ങി കൊടുത്തതായിരുന്നു കൂട്ടുകാരന്റെ വക ആ വിലപ്പെട്ട സമ്മാനം

ഏതായാലും കല്യാണത്തിന് നിന്റെതായി ഒന്നും കിട്ടിയില്ല
ഇത് ആ ഗണത്തിൽ പെടുത്താം എന്നും പറഞ്ഞ് വീട്ടിലേക്ക് വന്നതും ആരും കാണാതെ ആ സ്കെയിൽ അവളുടെ കയ്യിൽ കൊടു ത്തതുമൊക്കെ ആ വെളുപ്പാൻ നേരത്ത് അവന്റെ ഉറക്കിനെ തള്ളി മാറ്റി

എന്താ ഇക്ക ചിന്തിക്കുന്നത്?
ഇനി ഇതെന്താ ആകേണ്ടത്
അവളുടെ ചോദ്യം അവനെ ചിന്തയിൽ നിന്നും വീണ്ടും ഉണർത്തി

നോക്കട്ടെ രണ്ട് വര വന്നോ
ആഹ് വന്നല്ലോ
ഒരു കള്ളച്ചിരിയുമായി അവളുടെ മുഖത്ത് നോക്കി അവൻ പറഞ്ഞു
അപ്പം നീ എന്താ ഛർദിക്കാത്തത്

എന്നെകൊണ്ട് ഒന്നും പറയിപ്പിക്കേണ്ട
രാവിലേ തന്നെ ഛർദിക്കാത്ത കുറവേ ഇനി ഉള്ളു
അതൊന്നും ആയിട്ടില്ല
പതുക്കെ ആകും

ആഹ് ആയാൽ മതി
അവൻ പിറു പിറുത്തു.