Randu Vara by അബ്ദുസ്സമദ് ഇ കെ പി
ഇക്ക എഴുന്നേൽക്ക്
ദേ നോകിയെ,
രണ്ട് വര കാണുന്നുണ്ട്.
അവൾ സുഖ നിദ്രയിൽ മതിമറന്ന് ആസ്വദിക്കുന്ന അവനെ പിടിച്ച് കുലുക്കി കൊണ്ട് പറഞ്ഞു
നീ എന്ത് വരയാണ് നേരം വെളുക്കുമ്പോൾ തന്നെ പറയുന്നത്?
ഉറക്കം കളയാനായിട്ട്,,,,
അവൻ കണ്ണും തിരുമ്മി പതുക്കെ അവളെ നോക്കി
പുറത്ത് കോരി ചൊരിയുന്ന മഴയും അതിനേക്കാൾ വലിയ തണുപ്പും, ഈ സമയത്ത് ഉണങ്ങാത്ത മുടികളിൽ നിന്ന് ഉറ്റി വീഴുന്ന വെള്ളത്തുള്ളികൾ അവന്റെ മുഖത്തേക്ക് വീഴ്ത്തികൊണ്ട് അവൾ വീണ്ടും പറഞ്ഞു
ഇന്നലെ എനിക്ക് എന്താ കൊണ്ടു തന്നത്?
ഒന്നും ഓർമയില്ലേ?
രാവിലെ തന്നെ ചെക്ക് ചെയ്യണം എന്നൊക്കെ പറഞ്ഞത് മോൻ മറന്നുപോയോ?
നോക്ക് ഇക്ക രണ്ട് വര കാണുന്നുണ്ട്,പോസിറ്റിവ് ആണെന്ന തോന്നുന്നത്.
അവൻ പതുക്കെ അവളുടെ കൈകളിലേക്ക് നോക്കി
അപ്പോഴാണ് അവന് ബോധം വന്നത്.
ഇന്നലെ രാത്രി ആരും കാണാതെ അവൾക്ക് ഒരു സമ്മാനം പോലെ ഒളിപ്പിച്ച് വെച്ച് കൊണ്ട് കൊടുത്തതായിരുന്നു അത്
തലേന്ന് രാത്രി കൂട്ടുകാരന്റെ സ്പെഷ്യൽ ഉപദേശമായിരുന്നു
ഡാ കല്യാണം കഴിഞ്ഞ് കുറച്ചായില്ലേ
നീ ചെക്ക് ചെയ്ത് നോക്കിയോ?
ചിലപ്പോൾ അവൾ പ്രേഗ്നെന്റ് ആയിരിക്കും