http://imgur.com/gallery/13ZlHoL
രക്തസാക്ഷി
Raktha sakshi | Author : Jwala
നമ്മുടെ ജനാധിപത്യ വ്യവസ്ഥിതി കണ്ട് മനം മടുത്തിട്ടായിരുന്നു ഞാന്‍ വിപ്ലവകാരി ആയത് .
ഞാന്‍ വിശ്വസിച്ച പ്രസ്ത്ഥാനത്തിലൂടെ
സഞ്ചരിച്ച് സാമൂഹിക നീതി നടത്താം എന്നു വിചാരിച്ചു .
പക്ഷെ വമ്പന്‍ പരാജയം ആയിരുന്നു പരിണിത ഫലം.
നടന്നു പോയ ഗ്രാമ വീഥികളിൽ രക്തസാക്ഷിത്വം വരിച്ചവരുടെ വിധവയായ ഭാര്യമാരെയും അമ്മമാരുടെയും കണ്ണുനീർ കണ്ട് മനസ്സ് മരവിച്ചു പോയി.
എന്റെ വീക്ഷണത്തിലൂടെ പിന്‍ഗാമികള്‍ ഉണ്ടാകണം എന്ന്‍ ആഗ്രഹിച്ചു അതിന്റെ പരിശ്രമഫലം എന്റെ കുട്ടികളില്‍ തുടങ്ങി.ഞാൻ സ്വയം ഒരു വിശുദ്ധനായി പരകായ പ്രവേശം നടത്തി.
ആദ്യ കുട്ടി ജനിച്ചപ്പോള്‍ ഞാന്‍ അതിന്റെ “കണ്ണുകള്‍ ചൂഴ്ന്നെടുത്തു.”
നീതിമാനായി അവന്‍ വളരണമെങ്കിൽ തെറ്റുകള്‍ക്ക് ഒരിക്കലും അടിമയാകരുത്,
കണ്ണ്‍ ഇല്ല എങ്കില്‍ കാണില്ല ഒന്നും,
കണ്ടില്ല എങ്കില്‍ തെറ്റുകാരനാകില്ലല്ലോ?
നീതി ദേവതയ്ക്കും കണ്ണില്ലല്ലോ?
എന്റെ ഒന്നാമത്തെ വിശ്വാസപ്രമാണം.
രണ്ടാമത്തെ മകന്‍ ജനിച്ചയുടനെ ഞാനവന്റെ “നാവ് ചെത്തിയെടുത്തു”.
എന്റെ ന്യായീകരണം വ്യക്തവും അചഞ്ചലിതവും ആയിരുന്നു.
ഒരിക്കല്‍ വേണ്ടതിനും,വേണ്ടാത്തതിനും പ്രതികരിച്ചതിനു ധാരാളം പീഢനങ്ങള്‍ ഏറ്റുവാങ്ങിയ വ്യക്തിയാണു ഞാന്‍.
എന്റെ പ്രസ്ഥാനം പരാജയമടയാനും ഇതു കാരണമായി.ഇവനാകട്ടെ പ്രതികരിക്കാത്ത പുതു ജനതയുടെ പ്രതീകം.
എന്റെ രണ്ടാമത്തെ വിശ്വാസപ്രമാണം.
മൂന്നാമതും മകന്‍ ജനിച്ചു,എന്റെ കാഴ്ചപ്പാടും വ്യത്യസ്ഥമല്ലായിരുന്നു.
“അവന്റെ ചെവികള്‍ കുത്തിപ്പൊട്ടിച്ചു”
പിന്‍ കാലത്തെ അനുഭവം തന്നെ
അതിനു കാരണം .
ക്രൂരമ്പുപോലെ കേട്ട വാക്കുകള്‍ മറ്റൊന്നും ചിന്തിക്കാതെ മഹാവിപത്തിലേക്ക് എടുത്തു ചാടാന്‍ എന്നെ പ്രേരിപ്പിച്ചത്.
കൂടാതെ പരദൂഷണം എന്ന മഹാവിപത്തിനെ ഉന്മൂലനം ചെയ്യാം എന്നതായിരുന്നു
എന്റെ മൂന്നാമത്തെ വിശ്വാസ പ്രമാണം.
നാലാമതു ജനിച്ചതാകട്ടെ ഒരു മകള്‍,
“പ്രായപൂര്‍ത്തിയായപ്പോള്‍ ഞാനവളുടെ മാറിടം ചീന്തിയെറിഞ്ഞു”
മുല കൊടുത്തവള്‍ അറിയുന്നില്ല ഞാന്‍ പാലു കൊടുത്തത് ഒരു അസുര വിത്തിനാണെന്ന്‍,
പാലു കൊടുത്ത കൈക്കു കൊത്തുമെന്നാണല്ലോ നമ്മുടെ പൂർവീകർ പറഞ്ഞു തന്ന കാര്യങ്ങൾ…
പാലു കൊടുക്കാതിരുന്നാല്‍ കൊത്തില്ലല്ലോ?അതായിരുന്നു എന്റെ
നാലാമത്തെ വിശ്വാസ പ്രമാണം.
അഞ്ചാമത്തെ കുട്ടി ഉണ്ടായപ്പോൾ തന്നെ ഞാൻ അതിന്റെ
“ലിംഗം ഞാന്‍ വിച്ഛേദിച്ചു”
അതിനും ന്യായമായ കാരണം ഉണ്ടായിരുന്നു.
ഇവനിലൂടെ ഒരു പീഢനം ഉണ്ടാകാന്‍ പാടില്ല. അവിവാഹിതരായ അമ്മമാര്‍ ഭൂമിക്ക് ഒരു ഭാരം ആണ്,സമൂഹത്തിനു കളിച്ചു ചിരിക്കാൻ
ഒരു നേരമ്പോക്ക് അവിടെ എന്റെ
അഞ്ചാമത്തെ വിശ്വാസപ്രമാണം ഊട്ടിയുറപ്പിച്ചു.
ചുരുങ്ങിയ വാക്കുകളിൽ ഒരുപാട് അർത്ഥങ്ങൾ ഒളിപ്പിച്ചു വച്ചിരിക്കുന്നു.. ചിന്തിപ്പിക്കുന്ന രചന.. നല്ല ഭാഷ മികവുറ്റ അവതരണം.. ഒഴുക്കോടെ വായിച്ചു തീർത്തു..
ബംബിംബങ്ങൾ അങ്ങനെയാണ്.. ചിലപ്പോൾ നമുക്ക് മുന്നിൽ അവ വിളങ്ങും ചിലപ്പോൾ തകരും.. അയാളുടെ ലക്ഷ്യം നല്ലതായിരുന്നുവെങ്കിലും അതിനായി ഉപയോഗിച്ച മാർഗങ്ങൾ എല്ലാം തെറ്റായിരുന്നു.. നമ്മൾ മനുഷ്യരും ഏറെക്കുറെ ഇങ്ങനെ തന്നെ.. വാളെടുത്തവൻ വാളാൽ..
ഇനിയും മികച്ച സൃഷ്ടികൾ പിറവിയെടുക്കട്ടെ.. ആശംസകൾ ജ്വാല???
മനൂസ്,
വളരെ സന്തോഷം, എപ്പോഴും നൽകുന്ന പിന്തുണയ്ക്ക് സ്നേഹം… ???
നിനക്ക് ഇതേ ഉള്ളോ പറയാൻ.. വലിയ കമന്റ് ഇടുന്നവർക്ക് നല്ല വലിയ റിപ്ലൈ കൊടുക്ക്.. എന്നാലേ അവർ ഇനിയും സപ്പോർട്ട് ചെയ്യുള്ളു..
ഒന്ന് പോടാപ്പാ, പണ്ട് പിണറായി സഖാവ് വിളിച്ചത് പോലെ കുലംകുത്തി ശൈലി ആണല്ലോ മനൂസ്, നിന്നെ കൊല്ലം ഭാഗത്ത് എവിടെ കണ്ടാലും കൈയും കാലും തല്ലി ഒടിക്കാൻ ആളെ വിടും.
ശ്രമിക്കാം മനൂസ്, കഥകൾ നന്നായി മനസ്സിലാക്കി കമന്റിടുന്ന നിന്നെപോലെ ഉള്ളവർക്ക് ഇതിൽ കൂടുതൽ എന്ത് മറുപടി കൊടുക്കാനാണ്, എന്തെങ്കിലും ചോദിക്കുന്നവർക്ക് മറുപടി കൊടുക്കാം, എന്തായാലും നിന്റെ നിർദ്ദേശത്തെ സ്വാഗതം ചെയ്യുന്നു…
ചേച്ചി എന്താ പറയാ… ഒരുപാട് ചിന്തിപ്പിക്കാനുള്ള വരികൾ… എങ്ങനെ കഴിയുന്നു…..
സ്നേഹത്തോടെ….♥️♥️♥️♥️♥️♥️♥️
സിദ്ദ്,
എപ്പോഴും നൽകുന്ന പ്രോത്സാഹനത്തിന് സ്നേഹം മാത്രം.. ???
എഴുത്ത്,,,?
ചാരം മൂടിക്കിടന്ന തീക്കനലിനൊരാഗ്രഹം……!!!
കത്തിജ്ജ്വലിക്കണം……
ആളിപ്പടരണം…..
പ്രതികാരവഹ്നിയായി…
ദുഷ്ടസിംഹാസനങ്ങളെ… കാട്ടുനീതികളെ… ഹിംസ്രജന്മങ്ങളെ…
ചുട്ടെരിക്കണം….!!!
കണ്ണകിയുടെ കണ്ണിലെ തീയഴകായ് പുനർജ്ജനിച്ച് ആ ഒറ്റച്ചിലമ്പിന്റെ താളത്തിലാടണം….!!!
അഗ്നി പ്രവാഹമായ് പടരണം…!
സൗവർണശോഭയാർന്നു വാനിലുയരണം…!
പടുത്തുയർത്തണം… പുതിയൊരു ലോകം… പുതിയ നീതി… പുതിയ മനുഷ്യർ
തലമുറകൾ… നന്മകൾ… എല്ലാം
ഒരു കാറ്റുവീശിയിരുന്നെങ്കിൽ!
സ്വപ്നസാക്ഷാത്കാരത്തിനായി ! എന്നിലവശേഷിക്കുന്ന ചാരത്തെ തുടച്ചു നീക്കാൻ…
ഉയിർപ്പിന്റെ ശക്തമായ പ്രതിധ്വനികളായി മാറ്റൊലിക്കൊള്ളുവാൻ…
ഒരു കാറ്റു പിന്നെയും വീശിയിരുന്നെങ്കിൽ….!!!
വാമ്പു അണ്ണാ,
ഈ കമന്റിന് ഞാനെന്തു മറുപടി പറയാനാണ്? ഇത്രയും വലിയ കമന്റ് കണ്ട് മനസ്സ് നിറഞ്ഞു. ഹൃദയം നിറഞ്ഞ സ്നേഹം മാത്രം… ???
❤️
???
എങ്ങനെ സാധിക്കുന്നു ചേച്ചി….
ഒന്നു പറയുവാൻ പോലും പറ്റുന്നില്ല….
ഈ ഒരു പേജിൽ അങ് ലയിച്ചു പോയി…
നാടിന്റെ ചില ഭ്രാന്തൻ ചിന്തകൾ…
സത്യത്തിൽ ഇതൊന്നും മാറ്റുന്നത് അത്ര എളുപ്പം അല്ലെന്നാണ് എന്റെ കാഴ്ച്ചപ്പാട്…
നമ്മൾ ഒരു നാടും പല കോടി മനസ്സും ഉള്ളവർ ആണല്ലോ….
ഓരോരോർത്തർക്കും ഓരോ അഭിപ്രായങ്ങൾ….
ഓരോ ചിന്തകൾ…
ഒരു സ്വഭാകം….
ഒരു ജീവിത ശൈലികൾ….
നാടിന്റെ നന്മക്ക് വേണ്ടി മക്കളുടെ ലിംഗം വരെ മുറിച്ചു കളഞ്ഞ ആ പിതാവ് പൂർണ്ണമായും മണ്ടൻ ആണ്???
ഒന്നും മുറിച്ചു കളയാതെ തന്നെ മക്കളെ നന്നാക്കാ… അതിന് അയാളുടെ ഉള്ളിൽ ഉള്ള അഴുക്ക് അവന്റെ തലയിൽ കുത്തി കേറ്റാതേ ഇരുന്നാൽ മതി….
എന്തായാകും സഖാവിന്റെ കാലൻ മകൾ തന്നെ ആയല്ലോ….
നന്നായി…???
ഈ ഒരു പേജ് എന്നെ ഒരുപാട് ചിന്തിപ്പിച്ചു.
വരികളുടെ ശക്തി എന്നെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോയി….
ശരിക്കും ചേച്ചി….
നിങ്ങൾ വല്ല സൈക്കോളജിസ്റ്റും ആണോ…
ഒരു പേജ് ആയാകും 10 പേജ് ആയാലും ഞങ്ങൾ വായനക്കാരെ പിടിച്ചിരുത്തുകയാണല്ലോ…
ഒരു സത്യം പറയട്ടെ…
ചേച്ചിയുടെ കഥകൾ വായിക്കുമ്പോൾ മറ്റുള്ളവരിൽ നിന്നും ഒരു വ്യത്യസ്ത ഫീൽ ആണ് ലഭിക്കുന്നത്….
I really love that…????
മറ്റൊരു ജ്വാല മാജിക് കൂടി….
കഴിഞ്ഞ കഥയിൽ തമാശ പറഞ്ഞതാണ്…
എന്നാൽ ഇപ്പൊ അത് കാര്യമാക്കിയലോ എന്ന് ആലോചിക്കുന്നുണ്ട്….
ഫാൻസ് അസോസിയേഷൻ തുടങ്ങുന്നതെ?
Any way…
ഞാൻ അവസാനിപ്പിക്കുന്നു….
സ്നേഹത്തോടെ
Dk???
ഡി.കെ,
എന്താ ഞാൻ പറയുക, ഇത്രയും വലിയ കമന്റും, ഇഷ്ടമായി എന്നറിഞ്ഞതിലും വളരെ സന്തോഷം ബ്രോ,
ശരിക്കും ചേച്ചി….
നിങ്ങൾ വല്ല സൈക്കോളജിസ്റ്റും ആണോ…
അതെ, ഞാൻ സൈക്കോളജിസ്റ്റ് ആണ്,ചൈൽഡ് സൈക്കോളജി ആണ് മെയിൻ, ക്ലിനിക്കൽ സൈക്കോളജി കൂടി ചെയ്യണം അതിനു മുൻപ് പിഎച്ച് ഡി ചെയ്ത് കൊണ്ടിരിക്കുന്നത് തീർക്കണം,
ഭൂരിപക്ഷം എഴുത്തുകളിൽ നിന്ന് നമ്മുടെ എഴുത്ത് വിഭിന്നമായിരിക്കണം എന്നുള്ളത് കൊണ്ടാണ് എഴുത്ത് പല വിധ വിഷയങ്ങളിലേക്ക് മാറുന്നത്.
സന്തോഷം എപ്പോഴും കൂടെയുള്ളതിന് ???
അപ്പൊ എന്റെ ഗസ്സിങ് തെറ്റിയില്ല. എന്തായാലും സ്നേഹം???
???
വീണ്ടും ജ്വാലയുടെ മാജിക്. കഥയേക്കാൾ ഉപരി ഒരു രക്ത സാക്ഷി ഒരു കവിതയായി കാണാനാണ് തോന്നുന്നത്.ബൃഹത്തായ ഒരു വിഷയത്തിൽ ചുരുങ്ങിയ വാക്കുകൾ കൊണ്ട് തൻ്റെ വീക്ഷണം പറഞ്ഞുവെച്ച കവിത.
❤️❤️❤️
FÜHRER,
വളരെ സന്തോഷം ബ്രോ, ???
കുറച്ചു വാക്കുകൾ കൊണ്ട് വലിയൊരു കാര്യം പറഞ്ഞു തീർത്തു….!
സ്നേഹാശംസകൾ ജ്വാല ?
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
കിങ് ബ്രോ,
വളരെ സന്തോഷം… ???
കഥയിൽ അൽപ്പം കാര്യം എന്നതിന് പകരം കഥയിൽ മുഴുവനും കാര്യം ആയിരുന്നു.,.,.
ഈ കഥ വായിച്ചാൽ.,.,ഇതിനെ പറ്റി ഒരു നിമിഷം എങ്കിലും ചിന്തിക്കാതെ ഒരാൾക്കും മുന്നോട്ട് പോകാൻ പറ്റില്ല.,.,.,
നല്ലെഴുത്ത്.,.,
സ്നേഹം.,.
??
തമ്പു അണ്ണാ,
കഥ വായിച്ച് ഇഷ്ടമായല്ലോ അല്ലേ? ഭ്രാന്തമായ ചിന്താഗതികൾ ഇടയ്ക്കിടെ അറിയാതെ വരും. അപ്പോൾ കിട്ടുന്ന എഴുത്താണ് ഇതൊക്കെ… എപ്പോഴും തരുന്ന പിന്തുണയ്ക്ക് സന്തോഷം… ???
നല്ല എഴുത്ത്…. അടുത്ത കഥയ്ക്കായ് കാത്തിരിക്കുന്നു.
വളരെ സന്തോഷം സഞ്ജയ് ബ്രോ ???
ചിന്തിപ്പിച്ചു….❣️
സന്തോഷം.. ???
oro vakkum chinthippichu adipoli ezhutth
സന്തോഷം വിദ്യ ???
തുല്യരാണെന്ന സത്യം മനസിലാക്കിയാൽ
ഒരിക്കലും രക്തസാക്ഷികൾ ഉണ്ടാവേണ്ട കാര്യം ഇല്ല…………………….
പക്ഷേ നമ്മളും അവരും ഉണ്ടായിത്തുടങ്ങുന്ന
അന്യതാബോധത്തിൽ ഒരു രക്തസാക്ഷി
ജനിക്കുന്നു…………………….
അവകാശങ്ങളും കടമകളും ലംഘിക്കുന്ന
മനുഷ്യർ അവരെ പാലൂട്ടി വളർത്തുന്നു…!?
ഘനഗംഭീര എഴുത്ത് …………??
സത്യസന്ധമായ നിരീക്ഷണം ബ്രോ,
കഥ ഇഷ്ടമായതിൽ വളരെ നന്ദി ബ്രോ.. ???
ഒരു പേജിൽ കുറെ ഏറെ നമ്മളെ ചിന്തിപ്പിച്ചു..
ഒത്തിരി സ്നേഹം ജ്വാല❤️
ഇന്ദൂസ്,
വളരെ സന്തോഷം… ???
No words to explain
Beautiful?
❤
താങ്ക്യു ബ്രോ ???
ജ്വാല!
❤️❤️❤️
നല്ലൊരാശയത്തെ വളരെ കലാപരമായി
തന്നെ അവതരിപ്പിച്ചു. അവസാന നിമിഷം വരെ സസ്പെൻസ് നിലനിർത്താനും സാധീച്ചു. ഒരു പരാതിയേ ഉള്ളൂ. ഫീൽ ഗുഡ് ഫാക്റ്റർ പോയിട്ട് സസ്പെൻസ് പൊളിക്കുന്നതു വരെ ഫീൽ റ്റെറർ ഫാക്റ്റർ കൂടി പോയീന്ന് തോന്നി. ബിംബങ്ങൾ വളരെ ബീഭത്സങ്ങളായും തോന്നി.
ആധുനിക കലയുടെ കാഴ്ചപ്പാടലൂടെ നോക്കി കണ്ടാൽ ഒരുപക്ഷേ ഈ കഥയൊരു മികച്ച സൃഷ്ടി ആയി വിലയിരുത്തപ്പെടാം. ഗതകാല Romantic periodൻ്റെ സ്മൃതികളേ താലോലിക്കുന്ന; കലയുടെ മൺമറഞ്ഞുപോയ കാലഘട്ടത്തിന്റെ ഗൃഹാതുരത്വത്തിന്റെ കാരാഗൃഹത്തിൽ കഴിയുന്ന ഒരു “പാമരനാം പാട്ടുകാരൻ” ൻ്റെ വ്യഥയായി കണ്ടാൽ മതി ഈ വിമർശനത്തെ.
സ്നേഹപൂർവ്വം
സംഗീത്
സംഗീതം ബ്രോ,
വളരെ നന്ദി, ആധുനിക കഥയും, ഗൃഹാതുരുത്വം വിളിച്ചോതുന്ന കഥയുടെയും ട്രീറ്റ് മെന്റ് വ്യത്യസ്തമാകുമല്ലോ, വളരെ സന്തോഷം ???
❤️
♥️♥️♥️
വല്ലാതെ ചിന്തിപ്പിച്ച ഒരു കൊച്ചു കഥ.. സ്നേഹം ജ്വാല.. ❤️
വളരെ സന്തോഷം എം. കെ.. ???
ചേച്ചി,
വളെരെ നന്നായിട്ടുണ്ട്.. ഒരുപാട് ചിന്തിപ്പിച്ചു.
അടുത്ത കഥയായി വേഗം വരു. സ്നേഹം?
വളരെ സന്തോഷം ആമി, എപ്പോഴും നൽകുന്ന പ്രോത്സാഹനത്തിന് നന്ദി … ???
ബിംബങ്ങള്‍ ചീന്തിയെറിയലല്ല നല്ല സംസര്‍ഗമാണ് ശരിയിലേക്കുള്ള വഴി എന്ന തിരിച്ചറിയല്‍ ഉണ്ടായപ്പോഴേക്കും ഞാന്‍ രക്തസാക്ഷി ആയി.
ഹാറ്റ്‌സോഫ്, അടിപൊളി ചിന്താഗതി. നല്ല സൗഹൃദങ്ങൾക്ക് ഒപ്പം കൂടിയാൽ നേരായ വഴിയിലൂടെ സഞ്ചരിക്കാം.
ചിന്തകളെ ഉണർത്തുന്ന എഴുത്ത്.
വളരെ സന്തോഷം നിഴൽ ???
????
???
❣️?______?♀️
???
?????
♥️♥️♥️
?????
???
❤❤
♥️♥️♥️
??
???