രക്തസാക്ഷി (ജ്വാല ) 1414

 

എല്ലാ വിശ്വാസപ്രമാണങ്ങളും കൂട്ടിയോജിപ്പിച്ചു കാലങ്ങള്‍ പിന്തള്ളി.

ഒരിക്കല്‍ രാവിന്റെ ഏതോ യാമത്തില്‍ ഞാന്‍ സ്വപ്നത്തിലെന്നപോലെ ഞെട്ടിയുണര്‍ന്നു,
എന്റെ കഴിത്തിനു നേരെ പാഞ്ഞുവരുന്ന വാള്‍
അതിന്റെ പ്രഭയില്‍ ഞാന്‍ എന്റെ മക്കളുടെ മുഖം കണ്ടു.

ബിംബങ്ങള്‍ ചീന്തിയെറിയലല്ല നല്ല സംസര്‍ഗമാണ് ശരിയിലേക്കുള്ള വഴി എന്ന തിരിച്ചറിയല്‍ ഉണ്ടായപ്പോഴേക്കും ഞാന്‍ രക്തസാക്ഷി ആയി.

അവിടെ സാമൂഹിക നന്മയ്ക്കായി ജീവിച്ച ഒരു വിശുദ്ധനായ വിപ്ലവകാരി പൊലിഞ്ഞു പോയി.

Updated: January 21, 2021 — 8:49 am

66 Comments

  1. ജ്വാല ചേച്ചി

    അടിപൊളി ?,.

    ഈ ഒറ്റ പേജിൽ നിന്ന് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.

    കൂടുതൽ ഒന്നും പറയാൻ അറിയില്ല,.

    സ്നേഹത്തോടെ
    ZAYED ❤

  2. ? വാളെടുത്തവന്‍ വാളാലെ ?…

    ഒറ്റപ്പേജ് വിപ്ലവത്തെ അങ്ങിനെ വിശേഷിപ്പിക്കാം അല്ലേ? ??? പ്രസ്ഥാനത്തിലുള്ള വിശ്വസം നഷ്ടപ്പെട്ടപ്പോള്‍ ഉന്‍മൂലനത്തിന്റെ പാത തിരഞ്ഞെടുക്കുന്നത്തിലെ ശരിതെറ്റുകള്‍ എന്തു തന്നെയായാലും ആ വഴിയിലേക്ക് കൂടുതല്‍ ആളുകള്‍ സഞ്ചരിച്ചു തുടങ്ങുന്ന ഈ കാലഘട്ടത്തില്‍ എഴുത്തിന് നല്ല പ്രസക്തിയുണ്ട്. ???

    പ്രത്യയശാസ്ത്രത്തില്‍ നിന്നും മാറി വ്യക്തികളെയും പ്രസ്ഥാനങ്ങളേയും പിന്തുടരാന്‍ തുടങ്ങുമ്പോഴാണല്ലോ ബിംബങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. മനുഷ്യനിര്‍മിതമായ ബിംബങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും തെറ്റുപറ്റാം. ആ തെറ്റുകള്‍ മനസിലാക്കി സ്വയം വിമര്‍ശിച്ചു തിരുത്തി ഓരോ നിമിഷവും സ്വയം പരിഷ്കരിച്ച് മുന്നോട്ട് പോകുന്നതാണ് ബിംബങ്ങള്‍ ചീന്തിയെറിയലല്ല നല്ല സംസര്‍ഗമാണ് ശരിയിലേക്കുള്ള വഴി എന്നത് കൊണ്ട് ഉദേശിച്ചതെന്ന് കരുതുന്നു ???

    ആക്ഷേപഹാസ്യമാണോ ആത്മരോഷമാണോ എന്നു വേര്‍തിരിച്ചറിയാനാവാത്ത രീതിയിലുള്ള ചിന്തോദ്ദീപകമായ എഴുത്ത്.. ??? ???

    ???

    1. ഋഷി ഭായ്,
      ഞാൻ മുൻപ് ഒരിടത്ത് ജോലി ചെയ്തിരുന്നപ്പോൾ കണ്ട ഒരു ചിത്രം ആണ് ഈ കഥ എഴുതാനുണ്ടായ പ്രചോദനം, കാണരുത്, മിണ്ടരുത്, പറയരുത് എന്ന ക്യാപ്ഷൻ അതിനനുസരിച്ചുള്ള ചിത്രവും,എന്റെ ആത്മരോക്ഷം ആണ് അന്ന് അങ്ങനെ ഒരു കഥയായി രൂപാന്തരം പ്രാപിച്ചത്.
      എന്റെ എഴുത്തിനെ മനസ്സിലാക്കി വായിച്ചതിനും, കമന്റിനും വലിയ നന്ദി ഒപ്പം സ്നേഹവും ???

  3. Eth ella pathrangalilum achadich varanam…. ennalum aalukalk manasilavonn samshayamanu….

    1. B*AJ* bro,
      വളരെ നന്ദി… ???

  4. ജ്വാല…

    വാക്കുകൾ കൊണ്ട് ഒന്നും പറയാൻ കഴിയാത്തതിനാൽ….

    ♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. സ്നേഹം മാത്രം പപ്പൻ ബ്രോ ???

  5. രാഹുൽ പിവി

    ഇതിന് എന്ത് പറയണം എന്ന് പോലും അറിയില്ല

    കുറഞ്ഞ വാക്കുകൾ കൊണ്ട് അനേകം അർത്ഥങ്ങൾ കൊണ്ടുവരുന്ന ജ്വാല ചേച്ചി ഇത്തവണയും പതിവ് തെറ്റിച്ചില്ല

    ഇതിനെ ഒരു കഥയായി കാണാൻ കഴിയുന്നില്ല.അമ്മാതിരി എഴുത്ത് ആയിരുന്നു.നമ്മുടെ സമൂഹത്തോട് വിളിച്ച് പറയുന്ന അനേകം സന്ദേശങ്ങൾ ഒളിഞ്ഞിരിക്കുന്ന ഒരു കുറിപ്പ്.അതാണ് ഈ എഴുത്തിനെ വിളിക്കാൻ പറ്റുന്നത് ???

    1. രാഹുൽ ബ്രോ,
      ചില ഭ്രാന്തൻ ചിന്തകളുടെ പിന്നാലെ പോയതാണ്, മുൻപ് ജോലി ചെയ്ത സ്ഥലത്ത് ഒരിക്കൽ ഒരു ഫോട്ടോ ഒട്ടിക്കുകയുണ്ടായി, കണ്ണടച്ച്, ചെവിയിൽ വിരൽ കയറ്റി വായുടെ ഭാഗത്ത് ടേപ്പ് ഒട്ടിച്ചു ഒരു ഫോട്ടോ കാണരുത്, പറയരുത്, മിണ്ടരുത് എന്നൊരു ക്യാപ്ഷൻ ഒക്കെ ഇട്ട് അതിന്റെ പിന്നാലെ ചിന്തിച്ചു എഴുതിയതാണ് ഇത്…
      വായനയ്ക്ക് പെരുത്തിഷ്ടം ???

  6. ജ്വാലേച്ചി,

    എന്താണ് പറയേണ്ടത് എന്ന് അറിയില്ല… ഒന്ന് പറയാം… അതെ പറയാൻ അറിയാവൂ…

    സൂപ്പർ!!!!

    1. കുട്ടി ബ്രോ,
      എപ്പോഴും നൽകുന്ന പ്രോത്സാഹനത്തിന് വളരെ സന്തോഷം ???

Comments are closed.