ഇടം തല മുറുക്കിയ അസുര വാദ്യം പതി താളത്തിൽ തുടങ്ങി രുദ്ര താളത്തിലെത്തി.
കൊമ്പും കുഴലും ശംഖനാദവുമായി ദേവിയുടെ പുനഃപ്രതിഷ്ഠാ കർമ്മങ്ങൾക്ക് തുടക്കമായി.
കതിനയുടെ ശബ്ദം പാടവരമ്പും കടന്ന് മംഗലത്ത് മുറ്റത്തുമെത്തി.
രുദ്ര ശങ്കരന്റെ നോട്ടത്തിൽ നിന്നും കാര്യമുൾക്കൊണ്ട പരികർമ്മികൾ ആവാഹനത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
സുദർശ ചക്രം വരച്ച് ഹോമകുണ്ഡം അതിലേക്ക് മാറ്റി.നെയ്യും കർപ്പൂരവും അർപ്പിച്ച് അഗ്നി ജ്വലിപ്പിച്ചു.
പുറത്ത് നടക്കുന്നതൊക്കെ അഭിമന്യു റൂമിൽ നിന്ന് കാണുന്നുണ്ടായിയുന്നു.
പട്ടിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന സ്ത്രീ രൂപമെടുത്തത് പുണ്യാഹം തളിച്ച് ശുദ്ധി വരുത്തി പീഢത്തിൽ വച്ചുകൊണ്ട് രുദ്രൻ സഹ താന്ത്രികർക്ക് കണ്ണ് കൊണ്ട് ആജ്ഞ നൽകി.
ഏവരും സുദർശന ഹോമത്തിന് തയ്യാറായി.കൃഷ്ണ മേനോൻ കണ്ണടച്ച് അതി തീവ്രമായ പ്രാർത്ഥനയിലാണ്.
എള്ളും പൂവും നവധാന്യങ്ങളും മറ്റു പൂജാവിധി പ്രകാരമുള്ള വസ്തുക്കളും അഗ്നിയിലേക്ക് അർപ്പിച്ചു കൊണ്ട് രുദ്ര ശങ്കരൻ സുദർശന ഹോമത്തിന് തുടക്കം കുറിച്ചു.
”ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ ഗോപീജന വല്ലഭായ പരായ പരം പുരുഷായ പരമാത്മനേ”
“പരകര്‍മ്മ മന്ത്ര യന്ത്രൌഷധാസ്ത്ര ശസ്ത്രാണി,സംഹര സംഹര മൃത്യോര്‍മ്മോചയ മോചയ”
“ഓം നമോ ഭഗവതേ മഹാസുദര്‍ശനാ ദീപ്ത്രേ ജ്വാലാ പരീതായ സര്‍വദിക്ഷോഭണകരായ ബ്രഹ്മണേ പരജ്യോതിഷേ ഹും ഫട്”
താന്ത്രികരുടെ കണ്ഠനാളത്തിൽ നിന്നുമുയർന്ന സുദർശന മന്ത്രം ശ്രീപാർവ്വതിയെ കൂടുതൽ അസ്വസ്ഥയാക്കി.
മേനോനെ കൊല്ലാതെ ഞാൻ പോവില്ല്യ.അവൾ രൗദ്ര ഭാവം പൂണ്ട് മംഗലത്തേക്ക് കടക്കാൻ ശ്രമിച്ചു.
പക്ഷേ പടിപ്പുര കടക്കാനുള്ള അവളുടെ ശ്രമം സാക്ഷാൽ പാലാഴിവാസന്റെ ശക്തിക്ക് മുൻപിൽ നിഷ്ഫലമായി.
പെട്ടെന്ന് മാനം കറുത്തിരുണ്ടു. കണ്ണഞ്ചും വേഗത്തിൽ മിന്നലും കതിന തോൽക്കും വിധം ഇടിയും ഭൂമിയിലേക്കിറങ്ങി വന്നു.
അതേ സമയം വള്ളക്കടത്ത് ക്ഷേത്രത്തിൽ ശങ്കര നാരായണ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ ദേവിയുടെ പുനഃപ്രതിഷ്ഠ പുരോഗമിക്കുകയായിരുന്നു.
ഇതും കലക്കി സൂപ്പർ സസ്പെൻസ്