എങ്കിൽ പെണ്ണിനെ വിളിക്കാം….. എടിയേ മോളെ ഇങ്ങോട്ട് കൊണ്ടു വാ
നീലിയുടെ അച്ഛൻ ഉറക്കെ വിളിച്ചു പറഞ്ഞു.
അതു കേട്ടതും ഇച്ചിരി നാണത്തോടെ റോബർട്ട് തന്റെ കോട്ട് ഒക്കെ ഒന്നുടെ ശരിയാക്കി അമർന്നിരുന്നു.
കാണാൻ പോകുന്ന പെണ്ണിനെ ഇമ്പ്രസ് ചെയ്യിപ്പിക്കുകയായിരുന്നു അവൻറെ ഉദ്ദേശ്യം.
ഈ സമയം ഒരു ട്രേയിൽ മൂന്നു ഗ്ലാസുകളുമായി കള്ളിയങ്കാട്ടു നീലി അങ്ങോട്ടേക്ക് ഒഴുകിയെത്തി.
അവിടെ ഇരിക്കുന്ന മൂന്നു പേരിൽ സുന്ദരനും സുമുഖനുമായ ആൾക്ക് നേരെ അവൾ നാണത്തിൽ കുതിർന്ന പുഞ്ചിരിയോടെ ട്രേ നീട്ടി.
പപ്പ തന്റെ ചുമലിൽ തട്ടിയപ്പോഴാണ് റോബർട്ട് മുഖമുയർത്തി പെണ്ണിനെ നോക്കിയത്.
ആ ഒരു നിമിഷം തന്നെ റോബർട്ട് നീലിയെ കണ്ടു വണ്ടറടിച്ചു സ്റ്റക്ക് ആയിപ്പോയി.
ഈ ഭൂഗോളത്തിൽ ഇതുപോലൊരു സുന്ദരി പെണ്ണിനെ അവൻ ജീവിതകത്തിൽ ഇന്നേവരെ കണ്ടിട്ടില്ലായിരുന്നു.
തൂവെള്ള തോൽക്കുന്ന നിറം.
നീലിയുടെ വാലിട്ടെഴുതിയ പൂച്ചകണ്ണുകളിലെ വശ്യത അവനെ ഒരു കാന്തം പോലെ ആകർഷിച്ചു.
വിറയ്ക്കുന്ന പവിഴാധരങ്ങൾക്ക് മേനി കൂട്ടാൻ മേൽചുണ്ടിന് മുകളിലെ ഒരു കാക്കപ്പുള്ളിയും.
ഉപ്പൂറ്റി വരെ നീണ്ടു കിടക്കുന്ന വിടർത്തിയിട്ട കാര്കൂന്തൽ.
തൂവെള്ള നിറമുള്ള സാരിയും ബ്ലൗസും അവളുടെ അഴകിനെ ഇരട്ടിയാക്കി.
ആഭരണങ്ങളൊഴിഞ്ഞ കാതുകളും കൈകളും.
ഇത് വായിച്ചപ്പോൾ നീലി ആയി കത്തനാറിലെ സുകന്യ യും. റോബർട്ട് ആയി ട്വിലൈറ്റ് ലെ റോബർട്ട് ആയിരുന്നു മനസിൽ?.
നല്ല രസമയുണ്ടായിരുന്നു വയ്ക്കാൻ. കഥ ഇഷ്ടമായി.അവസാനത്തെ മെസേജും
സ്നേഹത്തോടെ❤️
Machaane… Adipoli aayitutto.. Super.. Vasheekaranam udan kaanumo waiting aanutto..
ബ്രോ…..കാളിയാനം കൊട്ടാരം ബാക്കി എവിടെ..????
??????
Superb.
???
????❤️?….
കരിനാഗ൦ , വശീകരണ൦ ഒക്കെ എന്തിയേ?
She അവന് അവളെ കിട്ടില്ലേ so sad??? കഥ പൊളിച്ചു?????? ഓർത്തോർത്തു ചിരിക്കാനുള്ള വകയുണ്ട് ???? എന്നാലും ഇവരെന്താ മനുഷ്യരുടെ ചോര കുടിക്കുന്നത് omkv?????????
Pyavam dracula….neeline kettan pattila….sthri dhanam ….ath prethangalkum inda….ethayalum poliii..
@athulya….
ചുമ്മാ ഒരു ഓളത്തിന് തോന്നിയപ്പോ എഴുതിയതാ ?
പാവം ഡ്രാക്കുള… വടി ആയി പോയില്ലേ….
നല്ല വായനക്ക് നന്ദി ❤️
വായിക്കട്ടെ
മച്ചാനെ വശീകരണമന്ത്രം ബാക്കി part post