നീലിയുടെ അച്ഛൻ ആകാംക്ഷയോടെ ചോദിച്ചു.
ഞങ്ങളുടെ മാതാപിതാക്കൾ ബ്രിട്ടീഷുകാർ ആണ്….. സ്കോലൻഡിൽ ആണ് താമസം…… പക്ഷെ ഞങ്ങടെ പൂർവ പിതാമഹൻ റോമേനിയക്കാരൻ ആണ്…..അങ്ങ് ട്രാൻസിൽവാനിയ ഭരിച്ചിരുന്ന വ്ലാദ് മൂന്നാമൻ രാജാവ്….. പുള്ളിക് അവിടെ സ്വന്തമായി കോട്ട ഒക്കെ ഉണ്ട്….. ഡ്രാക്കുള കോട്ട….. കേട്ടിട്ടില്ലേ…….അതാണ് ഞങ്ങളുടെ തറവാട്.
ഓഹോ അപ്പൊ പേരുകേട്ട തറവാടികൾ തന്നെ….. അങ്ങാനുള്ളവർക്കെ ഞാനെന്റെ മോളെ കൊടുക്കൂ.
ആവേശത്തോടെയാണ് നീലിയുടെ അച്ഛൻ അത് പറഞ്ഞത്.
ഞങ്ങളുടെ വീടെങ്ങനുണ്ട്…. ഇഷ്ട്ടായോ?
പാലമരത്തിന്റെ തലപ്പ് കാണിച്ചുകൊണ്ട് നീലിയുടെ അച്ഛൻ ചോദിച്ചു.
നല്ല വീടാ അച്ഛാ….. നല്ല കാറ്റും പിന്നെ ഈ പൂക്കളുടെ മണവും ഒക്കെ വല്ലാത്തൊരു ലഹരി പോലെ…..
വല്ലാത്തൊരു ഭാവത്തോടെയായിരുന്നു റോബർട്ട് അത് പറഞ്ഞത്.
മാസം തോറും എത്ര കളക്ഷൻ കിട്ടും?
നീലിയുടെ അച്ഛൻ അവനോടായി ആരാഞ്ഞു.
പത്തു പന്ത്രണ്ടു പേരുടെയെങ്കിലും രക്തം കുടിക്കാറുണ്ട്…… പിന്നെ മിനിമം 20 പേരെയെങ്കിലും പേടിപ്പിക്കാറുണ്ട്.
റോബർട്ട് അഭിമാനത്തോടെ പറഞ്ഞു.
ചുണക്കുട്ടി…… നിന്റെ പപ്പക്കും മമ്മയ്ക്കും നീയൊരു അഭിമാനം തന്നെയാണ്.
അതു കേട്ടതും റോബർട്ട് വെളുക്കനെ തന്റെ പല്ലുകൾ പുറത്തു കാട്ടി ചിരി തുടങ്ങി.
ആ സമയം അവന്റെ രണ്ടു കോന്ത്രമ്പല്ലുകൾ വീണ്ടും വെളിയിലേക്ക് ചാടി.
ശോ ഈ കോപ്പ്.
ഡ്രാക്കുള റോബർട്ട് കലിപ്പോടെ തന്റെ പല്ലുകൾ ഉള്ളിലേക്ക് തള്ളി കേറ്റി വച്ചു.
അതു കണ്ടതും ചിരിയോടെ നീലിയുടെ അച്ഛൻ പറഞ്ഞു തുടങ്ങി.
ഇത് വായിച്ചപ്പോൾ നീലി ആയി കത്തനാറിലെ സുകന്യ യും. റോബർട്ട് ആയി ട്വിലൈറ്റ് ലെ റോബർട്ട് ആയിരുന്നു മനസിൽ?.
നല്ല രസമയുണ്ടായിരുന്നു വയ്ക്കാൻ. കഥ ഇഷ്ടമായി.അവസാനത്തെ മെസേജും
സ്‌നേഹത്തോടെ❤️
Machaane… Adipoli aayitutto.. Super.. Vasheekaranam udan kaanumo waiting aanutto..
ബ്രോ…..കാളിയാനം കൊട്ടാരം ബാക്കി എവിടെ..????
??????
Superb.
???
????❤️?….
കരിനാഗ൦ , വശീകരണ൦ ഒക്കെ എന്തിയേ?
She അവന് അവളെ കിട്ടില്ലേ so sad??? കഥ പൊളിച്ചു?????? ഓർത്തോർത്തു ചിരിക്കാനുള്ള വകയുണ്ട് ???? എന്നാലും ഇവരെന്താ മനുഷ്യരുടെ ചോര കുടിക്കുന്നത് omkv?????????
Pyavam dracula….neeline kettan pattila….sthri dhanam ….ath prethangalkum inda….ethayalum poliii..
@athulya….
ചുമ്മാ ഒരു ഓളത്തിന് തോന്നിയപ്പോ എഴുതിയതാ ?
പാവം ഡ്രാക്കുള… വടി ആയി പോയില്ലേ….
നല്ല വായനക്ക് നന്ദി ❤️
വായിക്കട്ടെ
മച്ചാനെ വശീകരണമന്ത്രം ബാക്കി part post