യക്ഷിയും ഡ്രാക്കുളയും [ചാണക്യൻ] 87

നോക്ക് മമ്മ എന്തു വലിയ വീടാണല്ലേ?

ഏഴിലം പാലയുടെ തുഞ്ചത്തേക്ക് നോക്കിക്കൊണ്ട് അത്ഭുതത്തോടെ റോബർട്ട്‌ പറഞ്ഞു.

അതെയതെ…… എന്തു വലിയ വീടാ…… അതിന്റെ മണ്ടയ്ക്ക് കേറിയാൽ ഈ ജില്ല മൊത്തം കാണാം….. പെണ്ണു വീട്ടുകാർ ആഢ്യത്വം ഉള്ളവർ തന്നെ….. ഒപ്പം സമ്പന്നരും.

മമ്മയ്ക്ക് വല്ലാതെ കുളിരു കോരി.

ഹിമ കണങ്ങളാൽ പൊതിഞ്ഞ പോലെ പാലപ്പൂകളാൽ സമൃദ്ധമായ ഏഴിലം പാലയെ നോക്കികൊണ്ട് ഇരിക്കുകയായിരുന്നു അവർ മൂവരും.

അവർ തമ്മിൽ സംസാരിച്ചുകൊണ്ടിരിക്കെ മധ്യവയസ്കനായ ഒരാൾ വെളുത്ത മുണ്ടും ഷർട്ടും ധരിച്ചുകൊണ്ട് പാലമരത്തിൽ നിന്നും ഇറങ്ങി വന്നു.

ആരാ മനസിലായില്ല?

അയാൾ ആഗതരെ നോക്കി മൊഴിഞ്ഞു.

ഞങ്ങള് പെണ്ണു കാണാൻ വന്നതാ.

ആണോ….. എങ്കിൽ വരൂ….. ഞാൻ പെണ്ണിന്റെ അച്ഛനാ

അവരെ നോക്കി അയാൾ ചിരിയോടെ കൈകൂപ്പി.

ശേഷം അയാൾ പാലമരത്തിലേക് വലിഞ്ഞു കേറി.

ഒപ്പം റോബർട്ടും പപ്പയും മമ്മിയും പിന്നാലെ പാലയുടെ തുഞ്ചത്തിലേക്ക് വലിഞ്ഞു കയറി.

അവിടെ കണ്ട മൂന്നു ശിഖരങ്ങളുടെ പുറത്തു അവർ ഉപവിഷ്ടരായി.

മരത്തിൽ വലിഞ്ഞ് കയറിയത്തിന്റെ ക്ഷീണം കൊണ്ട് റോബർട്ട്‌ നന്നേ അണക്കുന്നുണ്ടായിരുന്നു.

നീലി പെണ്ണിന്റെ അച്ഛൻ അവരെ സാകൂതം നോക്കുകയായിരുന്നു.

13 Comments

  1. ഇത് വായിച്ചപ്പോൾ നീലി ആയി കത്തനാറിലെ സുകന്യ യും. റോബർട്ട് ആയി ട്വിലൈറ്റ് ലെ റോബർട്ട് ആയിരുന്നു മനസിൽ?.
    നല്ല രസമയുണ്ടായിരുന്നു വയ്ക്കാൻ. കഥ ഇഷ്ടമായി.അവസാനത്തെ മെസേജും
    സ്‌നേഹത്തോടെ❤️

  2. Machaane… Adipoli aayitutto.. Super.. Vasheekaranam udan kaanumo waiting aanutto..

  3. ബ്രോ…..കാളിയാനം കൊട്ടാരം ബാക്കി എവിടെ..????

  4. ??????

  5. Superb.

  6. നിധീഷ്

    ???

  7. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ????❤️?….

  8. സൂര്യൻ

    കരിനാഗ൦ , വശീകരണ൦ ഒക്കെ എന്തിയേ?

  9. She അവന് അവളെ കിട്ടില്ലേ so sad??? കഥ പൊളിച്ചു?????? ഓർത്തോർത്തു ചിരിക്കാനുള്ള വകയുണ്ട് ???? എന്നാലും ഇവരെന്താ മനുഷ്യരുടെ ചോര കുടിക്കുന്നത് omkv?????????

  10. Pyavam dracula….neeline kettan pattila….sthri dhanam ….ath prethangalkum inda….ethayalum poliii..

    1. ചാണക്യൻ

      @athulya….
      ചുമ്മാ ഒരു ഓളത്തിന് തോന്നിയപ്പോ എഴുതിയതാ ?
      പാവം ഡ്രാക്കുള… വടി ആയി പോയില്ലേ….
      നല്ല വായനക്ക് നന്ദി ❤️

  11. വായിക്കട്ടെ

  12. മച്ചാനെ വശീകരണമന്ത്രം ബാക്കി part post

Comments are closed.