യക്ഷിയും ഡ്രാക്കുളയും [ചാണക്യൻ] 87

രണ്ടു പേരും ബ്രിട്ടീഷുകാർ ആണെങ്കിലും റോബർട്ട്‌ ജനിച്ചതും വളർന്നതും നമ്മുടെ ഈ കുഞ്ഞു കേരളത്തിൽ ആണ്.

നമ്മുടെ റോബർട്ട്‌ എന്ന ഡ്രാക്കുള ചേട്ടൻ ഇന്ന് പെണ്ണ് കാണാൻ വന്നതാണ്.

ആരെയാണെന്ന് അറിയണ്ടെ?

യക്ഷിക്കാവിലെ ഏഴിലം പാലയിൽ ജീവിക്കുന്ന കള്ളിയങ്കാട്ടു നീലിയെ കാണാൻ.

യക്ഷിക്കാവിലെ റാണിയെ കാണാൻ.

ബ്രോക്കർ വഴിയാണ് നീലി പെണ്ണിന്റെ ആലോചന അവർക്ക് വരുന്നത്.

അപ്പൊ തന്നെ അവർ ഒരുങ്ങി പുറപ്പെടുകയായിരുന്നു.

ആാാാഹ്

പൊടുന്നനെ റോബർട്ട്‌ വായും പൊത്തി പിടിച്ചുക്കൊണ്ട് അലറി.

അവന്റെ ഭ്രാന്തമായ അലർച്ച കേട്ട് പപ്പയും മമ്മിയും പരിഭ്രാന്തിയോടെ അവനെ ചേർത്തു പിടിച്ചുകൊണ്ടു ചോദിച്ചു.

മോനെ റോബു….. നിനക്ക് എന്തുപറ്റി?

പപ്പ അവൻറെ ചുമലിൽ പിടിച്ചുകൊണ്ടു ചോദിച്ചു.

ആ സമയം റോബർട്ട്‌ വായിൽ പൊത്തി പിടിച്ച തന്റെ കൈകൾ സ്വയം എടുത്തു മാറ്റി.

അവന്റെ ചുവന്ന ചുണ്ടുകളുടെ ഇരു വശത്തുമുള്ള മുറിവുകളിൽ നിന്നും കട്ട ചോര കിനിയുന്നുണ്ട്.

എന്താടാ ചെക്കാ നീയിത് കാണിച്ചു വച്ചത്?

ഒന്നും മനസിലാവാതെ റോബർട്ടിന്റെ മമ്മ അവനോട് ചൂടായി.

13 Comments

  1. ഇത് വായിച്ചപ്പോൾ നീലി ആയി കത്തനാറിലെ സുകന്യ യും. റോബർട്ട് ആയി ട്വിലൈറ്റ് ലെ റോബർട്ട് ആയിരുന്നു മനസിൽ?.
    നല്ല രസമയുണ്ടായിരുന്നു വയ്ക്കാൻ. കഥ ഇഷ്ടമായി.അവസാനത്തെ മെസേജും
    സ്‌നേഹത്തോടെ❤️

  2. Machaane… Adipoli aayitutto.. Super.. Vasheekaranam udan kaanumo waiting aanutto..

  3. ബ്രോ…..കാളിയാനം കൊട്ടാരം ബാക്കി എവിടെ..????

  4. ??????

  5. Superb.

  6. നിധീഷ്

    ???

  7. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ????❤️?….

  8. സൂര്യൻ

    കരിനാഗ൦ , വശീകരണ൦ ഒക്കെ എന്തിയേ?

  9. She അവന് അവളെ കിട്ടില്ലേ so sad??? കഥ പൊളിച്ചു?????? ഓർത്തോർത്തു ചിരിക്കാനുള്ള വകയുണ്ട് ???? എന്നാലും ഇവരെന്താ മനുഷ്യരുടെ ചോര കുടിക്കുന്നത് omkv?????????

  10. Pyavam dracula….neeline kettan pattila….sthri dhanam ….ath prethangalkum inda….ethayalum poliii..

    1. ചാണക്യൻ

      @athulya….
      ചുമ്മാ ഒരു ഓളത്തിന് തോന്നിയപ്പോ എഴുതിയതാ ?
      പാവം ഡ്രാക്കുള… വടി ആയി പോയില്ലേ….
      നല്ല വായനക്ക് നന്ദി ❤️

  11. വായിക്കട്ടെ

  12. മച്ചാനെ വശീകരണമന്ത്രം ബാക്കി part post

Comments are closed.