യക്ഷിയും ഡ്രാക്കുളയും [ചാണക്യൻ] 87

നീലിയുടെ വാക്കുകൾ റോബർട്ടിനെ പുളകം കൊള്ളിച്ചു.

നീലിയെ പോലൊരു അതീവ സുന്ദരിയുടെ നാവിൽ നിന്നും ഉതിർന്ന ഇഷ്ടമാണെന്ന വാക്ക് ശ്രവിച്ച വേളയിൽ റോബർട് ആനന്ദ നൃത്തമാടി.

കള്ളു കുടിച്ച പോലുള്ള അവന്റെ തുള്ളച്ചാടൽ കണ്ടു നീലിക്ക് ചിരി പൊട്ടി.

എങ്കിൽ നമുക്ക് അകത്തേക്ക് പോകാം റോബർട്…… അവർ നമ്മളെ കാത്തിരിപ്പുണ്ടാവും.

നീലി പറയുന്നത് കേട്ട് റോബർട് നൃത്തം ഒക്കെ നിർത്തി അവളുടെ പിറകെ പോയി.

പപ്പക്കും മമ്മക്കും നടുവേ അവൻ പതിയെ ഇരുന്നു

അവനെ നോക്കി വശ്യമായി പുഞ്ചിരിച്ചു കൊണ്ട് നീലി തന്റെ അമ്മയുടെ പുറകിൽ പരുങ്ങി നിന്നു.

പറയുന്നത് കൊണ്ടൊന്നും തോന്നരുത്….. ഞങ്ങളുടെ മകന് സ്ഥിരമായ ജോലിയുണ്ട്….. മാസം തോറും ലിറ്റർ കണക്കിന് മനുഷ്യരുടെ ചോര ഊറ്റി കുടിക്കാറുണ്ട്…..20  പേരെയെങ്കിലും മിനിമം അവൻ പേടിപ്പിച്ചു വിടാറുണ്ട്…… ഇത്രേം നല്ലൊരു ചെക്കനുമായി നിങ്ങളുടെ മകൾക്ക് സംബന്ധം നടത്തുന്നത് തന്നെ നിങ്ങളുടെ സൗഭാഗ്യമാണ്….. അപ്പൊ എന്റെ ചോദ്യമിതാണ്…. ഞങ്ങളുടെ മകന് സ്ത്രീധനമായി എന്ത് കൊടുക്കും?

റോബർട്ടിന്റെ മമ്മ അത്യധികം ആവേശത്തോടെ ഉറക്കെ ചോദിച്ചു.

ആ ചോദ്യം കേട്ടപ്പോൾ തന്നെ നീലി പെണ്ണിന്റെയും അച്ഛന്റെയും അമ്മയുടെയും മുഖങ്ങൾ ഇരുണ്ടു.

അവർ മുഖം ചുളിച്ചുകൊണ്ട് അവരെ തുറിച്ചു നോക്കി.

ഞങ്ങളുടെ മകന് നല്ല ധനം തന്നെ കിട്ടിയിരിക്കണം……20 ലിറ്റർ ക്യാനിൽ നിറച്ച് ചോരയും പിന്നെ ടൗണിലെ പള്ളി സെമിത്തേരിയിൽ ആധുനിക നിർമാണ ശൈലിയിലുള്ള കല്ലറയും വിത്ത്‌ മാർബിൾ….. അതിൽ ഞങ്ങളുടെ പേരും ജനന തീയതിയും മരണ തീയതിയും എല്ലാം സ്വർണലിപികളിൽ എഴുതണം….. അവിടെയുള്ള ആൾക്കാർക്കിടയിൽ ഞങ്ങളുടെ അഭിമാനം നിങ്ങൾ വർധിപ്പിക്കണം….. ഇതാണ് ഞങ്ങളുടെ ഡിമാൻഡ്

റോബർട്ടിന്റെ മമ്മ കസറിക്കൊണ്ട് പറഞ്ഞു നിർത്തി.

ശേഷം ഗ്ലാസ്സിൽ ആവശേഷിച്ച ചോരയും വായിലേക്ക് കമത്തി.

13 Comments

  1. ഇത് വായിച്ചപ്പോൾ നീലി ആയി കത്തനാറിലെ സുകന്യ യും. റോബർട്ട് ആയി ട്വിലൈറ്റ് ലെ റോബർട്ട് ആയിരുന്നു മനസിൽ?.
    നല്ല രസമയുണ്ടായിരുന്നു വയ്ക്കാൻ. കഥ ഇഷ്ടമായി.അവസാനത്തെ മെസേജും
    സ്‌നേഹത്തോടെ❤️

  2. Machaane… Adipoli aayitutto.. Super.. Vasheekaranam udan kaanumo waiting aanutto..

  3. ബ്രോ…..കാളിയാനം കൊട്ടാരം ബാക്കി എവിടെ..????

  4. ??????

  5. Superb.

  6. നിധീഷ്

    ???

  7. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ????❤️?….

  8. സൂര്യൻ

    കരിനാഗ൦ , വശീകരണ൦ ഒക്കെ എന്തിയേ?

  9. She അവന് അവളെ കിട്ടില്ലേ so sad??? കഥ പൊളിച്ചു?????? ഓർത്തോർത്തു ചിരിക്കാനുള്ള വകയുണ്ട് ???? എന്നാലും ഇവരെന്താ മനുഷ്യരുടെ ചോര കുടിക്കുന്നത് omkv?????????

  10. Pyavam dracula….neeline kettan pattila….sthri dhanam ….ath prethangalkum inda….ethayalum poliii..

    1. ചാണക്യൻ

      @athulya….
      ചുമ്മാ ഒരു ഓളത്തിന് തോന്നിയപ്പോ എഴുതിയതാ ?
      പാവം ഡ്രാക്കുള… വടി ആയി പോയില്ലേ….
      നല്ല വായനക്ക് നന്ദി ❤️

  11. വായിക്കട്ടെ

  12. മച്ചാനെ വശീകരണമന്ത്രം ബാക്കി part post

Comments are closed.