അതു കേട്ടതും റോബർട്ട് ഉറക്കെ പൊട്ടി ചിരിച്ചു.
ആ സമയം അവന്റെ കോന്ത്രമ്പല്ലുകൾ വീണ്ടും വെളിയിലേക്ക് തള്ളി വന്നു.
അതു കണ്ടതും നീലിയുടെ മിഴികൾ തിളങ്ങി.
ശോ എന്തൊരു വലിയ കൂർത്ത പല്ലുകളാ.
അവൾ അസൂയയോടെ റോബർട്ടിനെ തന്നെ ഉറ്റു നോക്കി.
ഇതു കൊണ്ട് എത്ര പേരുടെ ചോര ഊറ്റി കുടിച്ചിട്ടുണ്ടെന്ന് അറിയാമോ?
റോബർട്ട് അവളോടായി ചോദിച്ചു.
ഹ്മ്മ് എനിക്കത് മനസിലായി.
കള്ള ചിരിയോടെ അവൾ പറഞ്ഞു.
നീലി ഈ കാവ് എന്ത് സുന്ദരമാണല്ലേ?
നിന്റെ സെമിത്തേരിയെക്കാൾ സുന്ദരമാണോ?
അതിലെന്താ ഇത്ര ഡൌട്ട്….. അത്രക്കും മനോഹരം….. ഈ യക്ഷിക്കാവിന്റെ റാണിയായ നീലിയെ ഈ ഡ്രാക്കുള വംശത്തിലെ റോബർട്ടിന് ഒത്തിരി ഇഷ്ട്ടമായി….. നിനക്കെന്നെയും ഇഷ്ടമായോ നീലി?
കാതരമായി അവളുടെ പിൻകഴുത്തിൽ മുഖമടുപ്പിച്ചുകൊണ്ട് റോബർട് ചോദിച്ചു.
ആ ചോദ്യം അവളിലെ നാണത്തെ ഇരട്ടിപ്പിച്ചു.
തല കുനിച്ചുകൊണ്ട് അവനെ നേരിടാനുള്ള ചമ്മലോടെ നീലി പറഞ്ഞു.
എനിക്കും ഇഷ്ടമായി.
ഇത് വായിച്ചപ്പോൾ നീലി ആയി കത്തനാറിലെ സുകന്യ യും. റോബർട്ട് ആയി ട്വിലൈറ്റ് ലെ റോബർട്ട് ആയിരുന്നു മനസിൽ?.
നല്ല രസമയുണ്ടായിരുന്നു വയ്ക്കാൻ. കഥ ഇഷ്ടമായി.അവസാനത്തെ മെസേജും
സ്നേഹത്തോടെ❤️
Machaane… Adipoli aayitutto.. Super.. Vasheekaranam udan kaanumo waiting aanutto..
ബ്രോ…..കാളിയാനം കൊട്ടാരം ബാക്കി എവിടെ..????
??????
Superb.
???
????❤️?….
കരിനാഗ൦ , വശീകരണ൦ ഒക്കെ എന്തിയേ?
She അവന് അവളെ കിട്ടില്ലേ so sad??? കഥ പൊളിച്ചു?????? ഓർത്തോർത്തു ചിരിക്കാനുള്ള വകയുണ്ട് ???? എന്നാലും ഇവരെന്താ മനുഷ്യരുടെ ചോര കുടിക്കുന്നത് omkv?????????
Pyavam dracula….neeline kettan pattila….sthri dhanam ….ath prethangalkum inda….ethayalum poliii..
@athulya….
ചുമ്മാ ഒരു ഓളത്തിന് തോന്നിയപ്പോ എഴുതിയതാ ?
പാവം ഡ്രാക്കുള… വടി ആയി പോയില്ലേ….
നല്ല വായനക്ക് നന്ദി ❤️
വായിക്കട്ടെ
മച്ചാനെ വശീകരണമന്ത്രം ബാക്കി part post