വലിയ കല്ലറയാ…..200 വർഷം പഴക്കമുണ്ട്…. എന്നെയും പപ്പയെയും മമ്മയെയും ഒക്കെ അടക്കിയത് അതേ കല്ലറയിൽ തന്നാ.
അഭിമാനത്തോടെ റോബർട്ട് പറഞ്ഞു.
അപ്പൊ എനിക്കും അവിടെ വന്നാൽ താമസിക്കാൻ സ്ഥലമുണ്ടാകുമോ?
തീർച്ചയായും ഉണ്ട്….. നീലിയെ ഞാൻ എന്റെ കല്ലറയിലെ റാണി ആക്കാം…. ആ സെമിത്തേരിയിലെ മറ്റു താമസക്കാർ ഒക്കെ എന്റെ ദാസന്മാർ ആണ്….. അവരെല്ലാം നീലിയുടെയും ദാസന്മാർ ആയിരിക്കും.
താഴ്മയോടെ റോബർട്ട് പറഞ്ഞു.
അതു കേട്ടതും പുഞ്ചിരിയോടെ നീലി പറഞ്ഞു.
നിങ്ങളേതാ വർഗം ചേട്ടാ ? മറ്റെ കുട്ടി ചാത്തൻ, ഭൂതം അങ്ങനെ എന്തേലുമാണോ.? ഇതുവരെ കണ്ടിട്ടില്ല.
തന്റെ സംശയം നീലി പ്രകടിപ്പിച്ചു.
ഒരിക്കലുമല്ല നീലി……ഞങ്ങൾ ഡ്രാക്കുളിയൻസ് ആണ്…… ഡ്രാക്കുള വർഗം.
ഓഹോ ഞാൻ കേട്ടിട്ടില്ല.
നീലി നിസ്സഹായതയോടെ പറഞ്ഞു.
ഇപ്പൊ കേട്ടല്ലോ സന്തോഷം.
അതൊക്കെ പോട്ടെ….. ഈ കൊടും ചൂടിലും ഈ കോട്ടും സ്യൂട്ടും ഒക്കെ ഇട്ടു എങ്ങനാ നടക്കുന്നെ?
അവളുടെ അമ്പരപ്പ് അവന് കാണാമായിരുന്നു.
ഇത് ഞങ്ങളുടെ ഒഫീഷ്യൽ ഡ്രെസ് ആണ് നീലി…. അതുപോട്ടെ നിങ്ങളെന്താ എല്ലാവരും വെള്ള മാത്രം ഇടുന്നെ?
ഡ്രാക്കുള സംശയത്തോടെ അവളെ നോക്കി.
അതുപിന്നെ വിനയൻ സാറിന്റെ സിനിമയിൽ ഒക്കെ അങ്ങനല്ലേ….. അതിൽ പിന്നെ കേരളത്തിൽ ഞങ്ങൾ യക്ഷി വർഗ്ഗത്തിക്കുള്ളവർക്ക് വെള്ള സാരി അല്ലേൽ വെള്ള ഡ്രെസ് ഒരു നിർബന്ധം ആയി മാറി…… വെള്ളയും ഇട്ടു ചെന്നാലേ ഇവന്മാരൊക്കെ പേടിക്കൂ…… ആകാശഗംഗയിലും ഭാർഗവി നിലയത്തിലും ആയുഷ്കാലത്തിലും കണ്ടിട്ടില്ലേ എല്ലാരും വെളുത്ത ഡ്രെസ് ഇട്ടത്.
പക്ഷെ ആയുഷ്കാലത്തിൽ ജയറാമേട്ടൻ പ്രേതം അല്ലാലോ ആത്മാവ് അല്ലെ?
റോബർട്ട് തന്റെ സംശയത്തോടെ നീലിയെ നോക്കി.
ഓഹ് ഇപ്പൊ ആരായാലെന്നാ…… നിങ്ങക്ക് കാര്യം മനസിലായാ പോരെ?
ഇത് വായിച്ചപ്പോൾ നീലി ആയി കത്തനാറിലെ സുകന്യ യും. റോബർട്ട് ആയി ട്വിലൈറ്റ് ലെ റോബർട്ട് ആയിരുന്നു മനസിൽ?.
നല്ല രസമയുണ്ടായിരുന്നു വയ്ക്കാൻ. കഥ ഇഷ്ടമായി.അവസാനത്തെ മെസേജും
സ്നേഹത്തോടെ❤️
Machaane… Adipoli aayitutto.. Super.. Vasheekaranam udan kaanumo waiting aanutto..
ബ്രോ…..കാളിയാനം കൊട്ടാരം ബാക്കി എവിടെ..????
??????
Superb.
???
????❤️?….
കരിനാഗ൦ , വശീകരണ൦ ഒക്കെ എന്തിയേ?
She അവന് അവളെ കിട്ടില്ലേ so sad??? കഥ പൊളിച്ചു?????? ഓർത്തോർത്തു ചിരിക്കാനുള്ള വകയുണ്ട് ???? എന്നാലും ഇവരെന്താ മനുഷ്യരുടെ ചോര കുടിക്കുന്നത് omkv?????????
Pyavam dracula….neeline kettan pattila….sthri dhanam ….ath prethangalkum inda….ethayalum poliii..
@athulya….
ചുമ്മാ ഒരു ഓളത്തിന് തോന്നിയപ്പോ എഴുതിയതാ ?
പാവം ഡ്രാക്കുള… വടി ആയി പോയില്ലേ….
നല്ല വായനക്ക് നന്ദി ❤️
വായിക്കട്ടെ
മച്ചാനെ വശീകരണമന്ത്രം ബാക്കി part post