ഒരു മൺസൂൺകാലത്തെ ചുവന്ന തെരുവ്. [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 115

അവൻ അവിടെ തന്നെ ഇരുന്ന് ആ പെണ്ണിനെ സസൂഷ്മം നോക്കി.

അവളെഴുനേറ്റ് അവന്റെ അരികിലേക്ക് ചെന്ന് അവന്റെ തല അവളുടെ മാറിലേക്ക് ചേർത്ത് മുടിയിൽ തഴുകിയതും അവൻ ഭയന്ന് കുതറി മാറി.

അത് കണ്ട് ചുണ്ടിലൊരു ഗൂഢസ്മിതത്തോടെ അവൾ സാരി അഴിക്കാൻ തുടങ്ങിയതും അവനവരെ വിലക്കികൊണ്ട് വീണ്ടും കസേരയിൽ ഇരുന്നു..

അതോടെ ആ പെണ്ണ് തെല്ല് ഇച്ഛാഭംഗത്തോടെ കട്ടിലിൽ ചെന്നുകിടന്നു.

അവൻ തന്റെ തോൾ സഞ്ചിയിൽ നിന്നും ഒരു പേപ്പറും പേനയും എടുത്ത് എന്തോ എഴുതാൻ തുടങ്ങി.

അവൾ കട്ടിലിൽ കിടന്നു കൊണ്ട് അതെന്താണെന്നറിയാതെ അയാളെ ഉറ്റുനോക്കി. എന്നിട്ട് ചോദിച്ചു : “ഇയാളെന്താ കഥയെഴുതാൻ വന്നതാണോ..” അവളുടെയാ ചോദ്യം കേട്ട് അവൻ ഒന്നു ചിരിച്ചു. ആ ചിരി ഇഷ്ടപ്പെട്ടുകൊണ്ട് അവളും പൊട്ടിച്ചിരിച്ചു.

എഴുതിയ കടലാസ് മടക്കി ഒരു കവറിനുള്ളിൽ ഇട്ട ശേഷമത് മേശയിൽ വെച്ച് അവൻ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി പോയി.

ആ വീടിനു പുറത്ത് ഇറങ്ങിയതും കാർമേഘങ്ങളാൽ തീർത്ത ഇരുണ്ട ആകാശം കരയാൻ തയ്യാറായി നിൽക്കുകയാണെന്ന് അവനു തോന്നി.

ആ യുവതിക്ക് കവറിൽ നിന്നും ആദ്യം കിട്ടിയത് ഇരുപത് വർഷങ്ങൾക്ക് മുൻപുനടന്ന തന്റെ വിവാഹ ഫോട്ടോയാണ്. അത് കണ്ട് അവളൊന്നു ഞെട്ടി.

അവൾ ആ കത്ത് വായിച്ചു…

” അച്ഛൻ മരണപ്പെട്ടു.
സിന്ദൂരവും താലിയും ഉപേക്ഷിക്കണം..”

 എന്ന് സ്വന്തം…

   അമ്മയുടെ മകൻ.”

 

അപ്പോഴേക്കും പേമാരി പെയ്തിരുന്നു..

ആർത്തലച്ചു പെയ്യുന്ന മഴയിലും ആ മുറിക്കുള്ളിൽ നിന്നും ഉയരുന്ന നിലവിളി കാതിൽ ഇരമ്പലായ് കേട്ടുകൊണ്ട് ആ കനത്ത മഴയിൽ അവൻ നടന്നകന്നു….

 

20 Comments

  1. ഗൊള്ളാം കുട്ടാ….❤️😘

  2. ഗൊള്ളാം മോനൂ….❤️😘

    1. അശ്വിനി കുമാരൻ

      😊❤️

  3. Super aayittund
    Njan audio book aakikkotte

    1. അശ്വിനി കുമാരൻ

      ❤️
      Ok 👍🏻

  4. ത്രിലോക്

    നീയൊക്കെ ഇവിടെ ഉണ്ടോ…??

    1. അശ്വിനി കുമാരൻ

      ഉണ്ട്..? എന്താടാ…? ?

    1. അശ്വിനി കുമാരൻ

      ?❤️

  5. ശാലിനി സിദ്ധാർത്ഥം എവിടെ…

    1. അശ്വിനി കുമാരൻ

      തരാം ബ്രോ.. ഇപ്പോൾ എഴുത്ത് പൂർണമായും നിലച്ച മട്ടാണ് അതൊന്നു എഴുതിതീർക്കണമെങ്കിൽ വളരെ സമയമെടുക്കും. ??

      1. പതിയെ ആയാലും തന്നാൽ മതി.. ❤

        1. അശ്വിനി കുമാരൻ

          ഉറപ്പായും തരും ബ്രോ… ??✨️

  6. Thanks. Can’t say any thing.

    1. അശ്വിനി കുമാരൻ

      Thanks ❤️

  7. ജിബ്രീൽ

    Deeply Touched ?

    1. അശ്വിനി കുമാരൻ

      ❤️✨️

  8. കഥാനായകൻ

    ❣️

    1. അശ്വിനി കുമാരൻ

      ❤️ തേങ്ക്സ് ?

Comments are closed.