ഒരു മൺസൂൺകാലത്തെ ചുവന്ന തെരുവ്. [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 115

ശേഷം, തലേ ദിവസത്തേത് പോലെ എല്ലാവരും വന്നു അവന്റെ മുന്നിൽ നിരന്നു നിന്നു. അവൻ എല്ലാവരെയും നോക്കി.

ചിലർ താൻ ഈ പണിയിൽ അഗ്രഹണ്യയാണെന്ന് തെളിയിക്കാൻ ചുവന്ന ചുണ്ടുകൾ മൃദുവായി കടിച്ചും മാറിലെ തുണി മാറ്റി തന്റെ മാറിടങ്ങൾ കാണിച്ചും അവനെ പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു.

ചിലർ അവന്റെ മുഖത്തേക്ക് നോക്കി നിന്നു. അവരുടെ ദാഹാർത്തമായ കണ്ണുകളിലേക്ക് നോക്കികൊണ്ടിരിക്കവേ, വിശപ്പടക്കാൻ മറ്റുള്ളവരുടെ കാമാസക്തിക്ക് കിടന്നു കൊടുക്കാൻ വിധിക്കപ്പെട്ട ശാപജന്മങ്ങളാണ് അവരെന്ന് അവനുതോന്നി.

അവൻ അവിടെ തന്നെ നിൽക്കുന്നത് കണ്ട് നടത്തിപ്പുകാരി ഒന്നു ചുമച്ചു…

ആ ചുമയ്ക്ക് അർത്ഥമുണ്ടെന്ന് അവന് മനസ്സിലായി. എത്രയും വേഗം ആളെ തിരഞ്ഞെടുക്കൂ എന്നാണ് അതിന്റെ അർഥം.

അവൻ നടത്തിപ്പുകാരിയുടെ അടുത്ത് പോയി പണം കൊടുത്തു ഒരു പെണ്ണിനെ ചൂണ്ടി കാണിച്ചു. ആ പെൺകുട്ടി അവനെയും കൂട്ടി ഒരു റൂമിനകത്ത് കയറി വാതിലടച്ചു.

അടുത്ത നിമിഷം വാതിൽ തുറന്ന് പുറത്തേക്കിറങ്ങിയ അവൻ ആർക്കും മുഖം കൊടുക്കാതെ തിരിച്ചിറങ്ങി നടന്നു. എല്ലാവരും അവനെ തന്നെ നോക്കി നിന്നു.

അന്ന് രാത്രി ആദ്യമായി മദ്യത്തിന്റെ രുചി അവൻ അറിഞ്ഞു. താൻ ചെയ്യുന്ന പ്രവർത്തിയോർത്ത് അവൻ വിങ്ങികരഞ്ഞു.. ഓരോ സ്ത്രീകൾക്ക് ഓരോ ഗന്ധമാണെന്നാണ് അവൻ വായിച്ചറിഞ്ഞത്…

എന്നാലത് തെറ്റാണെന്നു ഇന്നവന് മനസ്സിലായി. ഇന്നലെയും ഇന്നും താൻ കണ്ടവർക്കെല്ലാം ഒരേ ഗന്ധമാണ്… ജീവനോടെ കത്തിച്ച പച്ച മാംസത്തിന്റെ രൂക്ഷഗന്ധം. അതിപ്പോഴും അവന്റെയുള്ളിലും പുറത്തും നിറഞ്ഞു നിൽക്കുന്നതായും ആ വീട് ഒരു ശ്മശാനമായും അവന് അനുഭവപ്പെട്ടു.

പിറ്റേ ദിവസവും അവൻ ആ വീട്ടിലേക്ക് കയറി ചെന്നശേഷം നിരന്ന് നിൽക്കുന്ന എല്ലാവരെയും നോക്കി പൈസ കൊടുത്ത് കൂട്ടത്തിലേക്ക് വിരൽ ചൂണ്ടി..

റൂമിൽ ഇരുവരും കയറി വാതിലടച്ചു അടുത്തു നിമിഷം വാതിൽ തുറന്ന് അവൻ ഇറങ്ങി പോകുകയും ചെയ്തു..

20 Comments

  1. ഗൊള്ളാം കുട്ടാ….❤️😘

  2. ഗൊള്ളാം മോനൂ….❤️😘

    1. അശ്വിനി കുമാരൻ

      😊❤️

  3. Super aayittund
    Njan audio book aakikkotte

    1. അശ്വിനി കുമാരൻ

      ❤️
      Ok 👍🏻

  4. ത്രിലോക്

    നീയൊക്കെ ഇവിടെ ഉണ്ടോ…??

    1. അശ്വിനി കുമാരൻ

      ഉണ്ട്..? എന്താടാ…? ?

    1. അശ്വിനി കുമാരൻ

      ?❤️

  5. ശാലിനി സിദ്ധാർത്ഥം എവിടെ…

    1. അശ്വിനി കുമാരൻ

      തരാം ബ്രോ.. ഇപ്പോൾ എഴുത്ത് പൂർണമായും നിലച്ച മട്ടാണ് അതൊന്നു എഴുതിതീർക്കണമെങ്കിൽ വളരെ സമയമെടുക്കും. ??

      1. പതിയെ ആയാലും തന്നാൽ മതി.. ❤

        1. അശ്വിനി കുമാരൻ

          ഉറപ്പായും തരും ബ്രോ… ??✨️

  6. Thanks. Can’t say any thing.

    1. അശ്വിനി കുമാരൻ

      Thanks ❤️

  7. ജിബ്രീൽ

    Deeply Touched ?

    1. അശ്വിനി കുമാരൻ

      ❤️✨️

  8. കഥാനായകൻ

    ❣️

    1. അശ്വിനി കുമാരൻ

      ❤️ തേങ്ക്സ് ?

Comments are closed.