ഒരു മൺസൂൺകാലത്തെ ചുവന്ന തെരുവ്. [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 115

അവൻ ആ സ്ത്രീയെയും എന്നിട്ട് അവിടെ നിരന്ന് നിൽക്കുന്നവരെയും നോക്കി.

എന്നിട്ട് ഒന്നും പറയാതെ ആ വീട്ടിൽ നിന്നും ഇറങ്ങി പോയി…

രാത്രിയിൽ ആ തെരുവിന് സമീപം ഒരു ചെറിയ ലോഡ്ജിൽ അവൻ റൂമെടുത്തു.

രാത്രിയിൽ എത്ര കിടന്നിട്ടും ഉറക്കം വരാതെ അവൻ എന്തൊക്കയോ ആലോചിച്ചിരുന്ന് പിന്നീടെപ്പോഴാ അവൻ പോലും അറിയാതെ നിദ്രയിലാണ്ടുപോയി..

രാവിലെ എഴുന്നേറ്റതും അവൻ വീണ്ടും കുളിച്ചൊരുങ്ങി ആ വീട്ടിലേക്ക് പോയി..

ഇത് താനിന്നലെ കണ്ട തെരുവ് തന്നെയാണോ എന്ന് അവൻ ആശ്ചര്യപ്പെട്ടു. ഏറെക്കുറേ നിശബ്ദത. ഇപ്പോൾ തന്നെ വരവേൽക്കാൻ മാദകസുന്ദരികൾ ഇല്ല.

ഒരു പകലിൽ ഈ ലോകമാകെ മാറിയിരിക്കുന്നു.

ആ വീട്ടിലേക്ക് കയറാൻ തുടങ്ങിയതും ഇന്നലെ താൻ കണ്ട മീശക്കാരൻ അവനെ തടഞ്ഞു കൊണ്ട് പറഞ്ഞു…

“സമയമായില്ല.. താങ്കൾ വൈകീട്ട് വരൂ..”

‘ഇതിനൊക്കെ സമയവും ദിവസവുമുണ്ടോ…’ എന്ന് സ്വയം ചോദിച്ചു കൊണ്ട് അവൻ തിരിച്ചു റൂമിലേക്ക് പോയി.

വൈകുന്നേരമായതും അവൻ പുറത്തിറങ്ങി. അവിടെ വീണ്ടും ഇന്നലെത്തേത് പോലെ ആളുകൾ നിറഞ്ഞു തുടങ്ങിയിരിക്കുന്നു.

ചായം പൂശിയ മുഖങ്ങളുമായി സുന്ദരികൾ പുറത്തുവന്ന് തുടങ്ങിയിരിക്കുന്നു.. നിമിഷനേരം കൊണ്ട് അവിടെയുള്ള പകൽമാന്യന്മാർ ആ സുന്ദരികളെയും കൊണ്ട് വീടുകളിലേക്ക് കയറി പോകാൻ തുടങ്ങി..

ഈ ലോകത്തിനു ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഈ പ്രെദേശം, ചില പ്രേത്യേകതരം ആൾക്കാർക്ക് വേണ്ടി രാത്രിയെ പകലാക്കി മാറ്റുന്നവരുടെ വാസസ്ഥലമാണ് എന്ന് മാത്രം..

കൊമ്പൻമീശക്കാരൻ പറഞ്ഞ സമയമാണിതെന്ന് തിരിച്ചറിഞ്ഞ അവൻ ആ വീട്ടിലേക്ക് നടന്നു..

ഇന്നലത്തെ പരിഭ്രമമോ പേടിയോ ഇല്ലാതെ അവൻ ആ വീട്ടിലേക്ക് കയറി ചെന്നു. അകത്ത് ചെന്നതും ആ മീശക്കാരൻ ഇന്നലത്തെ അനുഭവം കൊണ്ട് പണം കൈയ്യിലുണ്ടോ എന്ന് ആംഗ്യ ഭാഷയിൽ ചോദിച്ചു.

പണമുണ്ട് എന്ന അർത്ഥത്തിൽ അവനും തലയാട്ടി.

20 Comments

  1. ഗൊള്ളാം കുട്ടാ….❤️😘

  2. ഗൊള്ളാം മോനൂ….❤️😘

    1. അശ്വിനി കുമാരൻ

      😊❤️

  3. Super aayittund
    Njan audio book aakikkotte

    1. അശ്വിനി കുമാരൻ

      ❤️
      Ok 👍🏻

  4. ത്രിലോക്

    നീയൊക്കെ ഇവിടെ ഉണ്ടോ…??

    1. അശ്വിനി കുമാരൻ

      ഉണ്ട്..? എന്താടാ…? ?

    1. അശ്വിനി കുമാരൻ

      ?❤️

  5. ശാലിനി സിദ്ധാർത്ഥം എവിടെ…

    1. അശ്വിനി കുമാരൻ

      തരാം ബ്രോ.. ഇപ്പോൾ എഴുത്ത് പൂർണമായും നിലച്ച മട്ടാണ് അതൊന്നു എഴുതിതീർക്കണമെങ്കിൽ വളരെ സമയമെടുക്കും. ??

      1. പതിയെ ആയാലും തന്നാൽ മതി.. ❤

        1. അശ്വിനി കുമാരൻ

          ഉറപ്പായും തരും ബ്രോ… ??✨️

  6. Thanks. Can’t say any thing.

    1. അശ്വിനി കുമാരൻ

      Thanks ❤️

  7. ജിബ്രീൽ

    Deeply Touched ?

    1. അശ്വിനി കുമാരൻ

      ❤️✨️

  8. കഥാനായകൻ

    ❣️

    1. അശ്വിനി കുമാരൻ

      ❤️ തേങ്ക്സ് ?

Comments are closed.