മെർവിൻ
(Dead, but lives in another body)
Author : VICKEY WICK
ഏദൻ (ഭാഗം 1)
“ഏദൻ… ഏയ്ഥൻ…”
ഏദൻ പതിയെ കണ്ണു തുറന്നു. പുതപ്പിൽ നിന്നും പുറത്തേക്ക് തലയിട്ടു. വെളിച്ചം കണ്ണിലേക്ക് ശക്തിയായി പതിക്കുന്നുണ്ട്. അവൻ എണീക്കാൻ മടിച്ച് കണ്ണു ചിമ്മി കിടന്നു. അമ്മ മുറിയിലേക്ക് വന്നു.
“ഏദൻ… എണീറ്റു വരുന്നുണ്ടോ? സ്കൂളിൽ പോകണ്ടേ?”
അമ്മ പറഞ്ഞു.
“‘അമ്മ പൊയ്ക്കൊള്ളു ഞാൻ ഇതാ വരുന്നു”
അമ്മ പോയി. അവൻ കട്ടിലിൽ എണീറ്റ് ഇരുന്നു. ചില്ലു ജനാലയിൽ മഞ്ഞു പതിച്ച ഈർപ്പം തങ്ങി നില്ക്കുന്നു. അവൻ പതിയെ നിലത്തിറങ്ങി. പ്രഭാത കൃത്യങ്ങൾക്കു ശേഷം സ്കൂളിൽ പോകാൻ ബാഗും എടുത്തു ഇറങ്ങി. അവൻ പൊതുവെ ഏകാന്തനായിരുന്നു മറ്റു കുട്ടികളുമായി അധികം ചങ്ങാത്തം ഉണ്ടായിരുന്നില്ല. ബസിന്റെ ഏറ്ററും പിറകിലത്തെ സീറ്റിൽ ഒരു മൂലക്കു പോയിരുന്നു. ബസ് പോകാൻ ഒരുങ്ങിയ ഉടനെ ഏദന്റെ അമ്മ പോകരുതെ എന്നു പറഞ്ഞു ഓടി വരുന്ന ശബ്ദം. അവർ പറഞ്ഞു:
“ഏദൻ കുടയെടുക്കാൻ മറന്നു. ഇപ്പോൾ മഴ എപ്പോഴാണ് വരുന്നത് എന്നു അറിയില്ല. ഇത് ഒന്നു അവനു കൊടുത്തേക്കു. ”
‘അമ്മ ആ കുട മുൻ വശത്തു വിൻഡോ സീറ്റിൽ ഇരുന്ന ഒരു കുട്ടിക്ക് കൊടുത്തു. അവൻ കുട പാസ്സ് ചെയ്ത് ഏദന്റെ അടുത്തേക്ക് അയച്ചു. ഏദന്റെ അടുത്ത സീറ്റിൽ മുൻ വശത്തായി ഇരുന്ന കുട്ടിയുടെ കയ്യിൽ കുട കിട്ടി. അവൻ കുടകൊണ്ട് ഏദന്റെ തലക്കു ഒരു കൊട്ടു കൊടുത്തു. എന്തോ ചിന്തിച്ചു ഇരിക്കുകയായിരുന്ന ഏദൻ അപ്പോഴാണ് ഭൂമിയിലേക്ക് എത്തിയത്. ഏദൻ അവനെ ദേഷ്യത്തോടെ നോക്കുക മാത്രം ചെയ്തു.
ശേഷം വീണ്ടും വിൻഡോയിലൂടെ പുറത്തെ കാഴ്ചകൾ കണ്ടിരുന്നു. ക്ലാസ്സിലെത്തി പതിവ് പോലെ ക്ലാസ്സുകൾ ആരംഭിച്ചു. എല്ലാവരും കളിച്ചും ചിരിച്ചും നടന്നപ്പോൾ ഏദൻ എവിടെയെങ്കിലും ഒറ്റക്ക് ഇരിക്കാൻ ആണ് ഇഷ്ടപെട്ടിരുന്നത്. അവൻ എന്തെന്നു പോലും അറിയാതെ എന്തൊക്കെയോ ചിന്തിച്ചു അങ്ങനെ ഇരിക്കും. സ്കൂൾ ബെല്ലുകളുടെ ശബ്ദമോ മറ്റെന്തെങ്കിലും ശബ്ദമോ ഇടക്കിടെ അവനെ ബോധലോകതെക്കു കൊണ്ടുവന്നിരുന്നു.
വൈകുന്നേരം ആയി. വീണ്ടും കുട്ടികൾ എല്ലാം ബസിൽ. ആടി പാടി ആകെ ബഹളമാണ്. ഏദൻ അതൊന്നും ശ്രദ്ധിക്കാതെ പതിവ് പോലെ വഴിയിലെ സ്ഥിരം കാഴ്ചകളെ ആദ്യമായി കാണുന്ന ഒരാളുടെ താല്പര്യത്തോടെ നോക്കി ഇരുന്നു. പെട്ടന്ന് ബസ് ന്റെ ബോണറ്റിൽ നിന്നും എന്തോ ശബ്ദം കേട്ടു. ബസ് പതിയെ നിൽക്കുകയും ചെയ്തു. പുറത്താകെ കോടമഞ്ഞു മൂടിയിരിക്കുകയാണ്. ബസിൽ നിന്നും ഡ്രൈവർ ഉം ഒരു അസിസ്റ്റന്റ് ഉം പുറത്തിറങ്ങി റിപ്പയറിങ് തുടങ്ങി. പിള്ളേർ പകുതി പേരും പതിയെ പുറത്തു ഇറങ്ങി. അവർ ഓരോന്നു പറഞ്ഞും ഓടി പിടിച്ചും നടന്നു.
നല്ല തുടക്കം….❤ ആകാംഷയിൽ അവസാനിപ്പിച്ചു…. ഒരു അന്തർമുഖനായ കുട്ടിയോടൊപ്പം സഞ്ചരിച്ച പോലെ… ?
തീർച്ചയായും ഏദൻ അന്തർമുഖനാണ്.
നന്നായിട്ടുണ്ട് ❣️
താങ്ക് യു
Super ❤️
?
Super… Kore munne publish cheyyende aarunnu… So happy to read it again in a big platform like this..All the best brother dear..?????
?
Bro
നല്ല ഒരു പ്ലോട്ട് ആണ് തുടരൂ പിന്നെ അക്ഷരപിശാച് വായന എവിടെയൊക്കെയോ വായന കളയുന്നു page കൂട്ടി എഴുതൂ
Koottam. Onnu listil kerikkotte
❤️?
???
❤❤❤
?
kollam bro nannayittund..endil oru thudarum vakakrunnu…
Adtha thavana thott vekkam Bro. Second part already upload cheythu poyi. 3rd part muthal thudarum undakum.
Kollam bro nalla thudakkam❤❤❤❤
Thank you. Adtha part udane varum. Plz support
Powli man waiting for next part
താങ്ക്സ് ട.
കൊള്ളാം ബ്രോ തുടക്കം കുടുക്കി അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
With❤️
Ippaxha apprive aaye. Ingane onnu irangiya karyam Bakki ullorodu kudi paranju onnu support cheyyane.