ഇതും പറഞ്ഞു റെക്സ് വന്ന് ക്ലാരയ്ക്ക് ഒരു ഉമ്മയും കൊടുത്ത് പുറത്തേക്ക് ഇറങ്ങി. ജെസ്സിന് താൻ കണ്ടതും കേട്ടതും വിശ്വസിക്കാനായില്ല. ഒരു ദിവസം കൊണ്ട് എന്ത് മറിമായം ആണ് സംഭവിച്ചത്? അവർ തമ്മിൽ സംസാരിച്ച സ്ഥിരമായി ഉണ്ടാകുന്ന വഴക്കിന്റെ കാര്യത്തിൽ ഒരു തീരുമാനത്തിൽ എത്തിയോ? അവനു അവന്റെ സന്തോഷം അടക്കാനായില്ല. എങ്കിലും അതൊന്നും അവൻ പുറത്ത് കാണിച്ചില്ല. ഇത് അവരുടെ അഭിനയമാണോ എന്ന് പോലും അവനു തോന്നിപ്പോയി. സ്റ്റെന ടീച്ചറിന്റെ സംസാരം കൊണ്ട് ഫലം ഉണ്ടായെന്നു തോന്നുന്നു.
അവൻ കാപ്പി കുടി കഴിഞ്ഞു തന്റെ മുറിയിലേക്ക് പോയി. കൈയിൽ കിട്ടിയ ഒരു പുസ്തകമെടുത്തു വായന തുടങ്ങി. എങ്ങനെയും സമയം തള്ളി നീക്കാൻ ആയിരുന്നു അവന്റെ ആഗ്രഹം. അപകടമാണെന്ന് അറിയാമായിരുന്നിട്ടും അവൻ വളരെ എക്സയ്റ്റെഡ് ആയിരുന്നു. വായിച്ച് വായിച്ച് അവൻ അറിയാതെ ഉറങ്ങിപ്പോയി. ചെവിയിൽ ജെസ്സ് എന്നുള്ള നനുത്ത വിളി കേട്ടാണ് അവൻ ഉണർന്നത്. ബെല്ല ആണ്. അവന്റെ ബെസ്റ്റ് ഫ്രണ്ട് ആയ ആത്മാവായിരുന്നു അവൾ. അവളോട് അവൻ എല്ലാം പറയാറുണ്ടായിരുന്നു.
” ജെസ്സ് എണീക്ക് പോകണ്ടേ…? “
അവൾ ചോദിച്ചു.
” ഓ, നോ… ഞാൻ വല്ലാതെ ഉറങ്ങിപ്പോയി…ലേറ്റ് ആയോ ബെല്ല…
“ഇല്ല, നീ വേഗം എണീക്ക്. ഇനി കളയാൻ സമയം ഇല്ല. “
ജെസ്സ് വേഗം ചാടി എഴുനേറ്റ് മുഖമൊക്കെ കഴുകി ഫ്രഷ് ആയി. എന്നിട്ട് ജനാലവഴി പതിയെ താഴേക്ക് ഇറങ്ങി. ബെല്ലയും അവനൊപ്പം പറന്നിറങ്ങി. അവർ രണ്ടാളും കൂടി കാട്ടിലെ മുൻപേ തീരുമാനിച്ച സ്ഥലത്തേക്ക് തിരിച്ചു.
കുറെ ദൂരം പിന്നിട്ടപ്പോൾ ആരോ തങ്ങളെ പിന്തുടരുന്നതായി ബെല്ലക്ക് തോന്നി. അവൾ തന്റെ സംശയം മറച്ചു വെച്ചില്ല.
” ജെസ്സ്, നമ്മളെ ആരോ ഫോളോ ചെയ്യും പോലെ…”
ജെസ്സ് ഒരു നിമിഷം നടത്തം നിർത്തി ശ്രദ്ധിച്ചു. അവനും ബെല്ല പറഞ്ഞത് സത്യമാണെന്നു തോന്നി. പിന്നിലും വശങ്ങളിലും എന്തോ നിഴലനക്കം പോലെ.
പെട്ടെന്ന് തൊട്ടു മുന്നിലെ മരങ്ങളുടെ താഴെ ഇരുട്ടിൽ നാല് കണ്ണുകളുടെ തിളക്കം. പതിയെ അവൻ വെളിച്ചത്തിലേക്ക് വന്നു. വെളുത്ത രണ്ടു ചെന്നായ്ക്കൾ. അവക്ക് പിന്നാലെ വീണ്ടും ഒരു നാലെണ്ണം കൂടി പുറത്തേക്ക് വന്നു. അവ അവരെ നോക്കി പല്ലിളിക്കുകയാണ്. ആക്രമിക്കാൻ ഉള്ള ഒരുക്കമാണെന്ന് വ്യക്തം. തൊട്ടടുത്ത നിമിഷം അവൻ അവർക്ക് നേരെ കുതിച്ചു.
?
?