?മെർവിൻ 7 ?( ജെസ്സ് ക്ലൈമാക്സ്‌ ) [ VICKEY WICK ] 86

” മോനെ ഏദന്റെ ഫ്യുനറലിനു ഞാനും ഉണ്ടായിരുന്നു. എനിക്ക് വളരെ അടുത്ത പരിചയം ഉള്ള ഫാമിലി ആണ് അവരുടേത്. മെർവിൻ ആണ് അവന്റെ മരണത്തിനു കാരണം. അവൻ സ്വാതന്ത്രനായിരുന്നാൽ ഇനിയും ഒരുപാട് മരണങ്ങൾ ഉണ്ടാകും. അത് മാത്രമല്ല വലിയ ദുരന്തങ്ങൾ പോലും സംഭവിക്കാം. അതുകൊണ്ട് എത്രയും വേഗം അവനെ കണ്ടെത്തി ഇല്ലാതാക്കണം. മോന് ഒരുപക്ഷെ എന്നെ സഹായിക്കാനയേക്കും… “

 

സ്റ്റെനക്ക് ഇതെല്ലാം കേട്ട് അത്ഭുതപ്പെട്ട് നിൽക്കാനേ കഴിഞ്ഞുള്ളു. എങ്കിലും അവൾ പതുക്കെ തനിക്ക് ചുറ്റും നടക്കുന്നതിനോട് പതിയെ ഇണങ്ങി തുടങ്ങിയിരുന്നു. അതെ സമയം എന്താണ് നടക്കുന്നതെന്ന് ആരെങ്കിലും ഒന്ന് വ്യക്തമാക്കിയിരുന്നെങ്കിൽ എന്നും അവൾ ആഗ്രഹിച്ചു. അവൾ ചോദിച്ചു.

 

” ഏഹ്… ഞാൻ എന്താണ് വേണ്ടത്…? “

 

“ഓ, സോറി… ആ പേര് ചോദിക്കാൻ മറന്നു… “

 

“എന്റെ പേര് സ്റ്റെന. ജെസ്സിന്റെ സ്കൂളിലെ ടീച്ചർ ആണ്…നിങ്ങൾ ? “

 

“ഞാൻ അബിയ. ഒരു പാരനോർമൽ സ്റ്റുഡന്റ് ആണ്. ആ… സ്റ്റെന ടീച്ചർ വീട്ടിലേക്ക് പോയ്ക്കോള്ളു. ജെസ്സിനെ ഞാൻ വീട്ടിൽ ആക്കിക്കോളാം. “

 

സ്റ്റെന ഒരൽപ്പം സംശയത്തോടെ നിൽക്കുന്നത് കണ്ട് അബിയ പറഞ്ഞു.

 

” പേടിക്കണ്ടന്നെ, ജെസ്സിന് ഞാൻ വിചാരിച്ചപോലെ ഉള്ള കുഴപ്പം ഒന്നും ഇല്ല. മെർവിൻ ഇവന്റെ ദേഹത്തു ആയിരുന്നു എങ്കിൽ ഒരുപക്ഷെ… ബട്ട്‌ അങ്ങനെ ഒന്നും ഉണ്ടായില്ലല്ലോ. ഇനി പേടിക്കാനില്ല. ടീച്ചർ പൊയ്ക്കോളൂ. ട്രസ്റ്റ്‌ മീ… “

 

സ്റ്റെന ജെസ്സിനെ നോക്കി. അവൻ ഒന്ന് ചെറുതായി ചിരിച്ചു പൊയ്ക്കൊള്ളാൻ തലകൊണ്ട് ആംഗ്യം കാട്ടി. സ്റ്റെന ഒന്ന് കൂടി അവനെ നോക്കിയിട്ട് തിരിഞ്ഞു നടന്നു.

 

” ജെസ്സ് മെർവിൻ എവിടേക്ക് ആയിരിക്കും പോയിരിക്കുക എന്നതിനെക്കുറിച്ച് മോന് എന്തേലും ഐഡിയ ഉണ്ടോ? “

 

” ഇല്ല…”

 

“ഓക്കേ… ഞാനൊന്നു ശ്രമിച്ച് നോക്കട്ടെ. “

 

ഇതും പറഞ്ഞു അബിയ ജെസ്സിന്റെ കൈയിൽ പിടിച്ചു. എന്നിട്ട് കണ്ണുകൾ അടച്ചു ഭൂതകാലത്തിലേക്ക് സഞ്ചരിക്കുവാനുള്ള മന്ത്രം ജപിച്ചു. അബിയയുടെ ദൃഷ്ടി പിന്നിലേക്ക് പാഞ്ഞു. ഒരുപാട് ഹോണുകളുടെ ശബ്ദം കേട്ടാണ് അവൾ കണ്ണുതുറന്നത്. അവൾ അപ്പോൾ റോഡിൽ കറിനുള്ളിൽ ആയിരുന്നു. തൊട്ടടുത്ത് ജെസ്സും ഉണ്ട്. എന്നാൽ ജെസ്സിന് അബിയയുടെ പ്രെസെൻസ് അറിയുവാൻ കഴിയുന്നുണ്ടായിരുന്നില്ല. അബിയക്ക് മെർവിനെ കാണുവാനും കഴിയുന്നില്ല. എന്നാൽ മെർവിൻ ജെസ്സിന്റെ വലതുവശത്തു ഇരിക്കുന്നുണ്ടെന്ന് അവന്റെ ശരീര ഭാഷയിൽ നിന്നും വ്യക്തമായിരുന്നു. അൽപ്പം കഴിഞ്ഞ് മഞ്ഞിന്റെ ഒരു ചുരുൾ കാറിന്റെ വിന്ഡോ വഴി പുറത്തേക്ക് പോകുന്നത് അബിയ കണ്ടു. മെർവിന്റെ യഥാർത്ഥ രൂപത്തിൽ അവനെ കാണുവാൻ മാത്രമാണ് അവൾക്ക് കഴിയാതിരുന്നത്. മാത്രമല്ല പാസ്റ്റിലേക്ക് സഞ്ചരിക്കുമ്പോൾ പല പരിമിതികളും ഉണ്ടായിരുന്നു താനും.

2 Comments

  1. ?

Comments are closed.