“മെർവിൻ… “
ജെസ്സ് പതിയെ പറഞ്ഞു.
” ഏദന്റെ മരിച്ചടക്കിന് വന്നപ്പോൾ ആണ് ഞാൻ മെർവിനെ ആദ്യമായി കാണുന്നത്. കറുത്ത മുടിയിഴകൾ അവന്റെ കണ്ണുകൾ മൂടി വളർന്നു കിടന്നിരുന്നു. ഒരു 16 വയസുള്ള കുട്ടിയുടെ ആകാരം. അവൻ ഒരു ആത്മാവാണോ എന്ന് തന്നെ ആദ്യമെനിക്ക് സംശയമായിരുന്നു. മറ്റുള്ള ആത്മക്കൾ എന്റടുത്തു വരുമ്പോൾ ഉള്ള ഒരു ഫീൽ ആയിരുന്നില്ല അവൻ എന്നെ സമീപിച്ചപ്പോൾ ഉണ്ടായത്. വല്ലാത്ത ഒരു മരവിപ്പ് ഒപ്പം ഒരു തരം ആകർഷണവും. അവനിൽ ഒരുപാട് ആത്മക്കളുടെ എനർജി എനിക്ക് ഫീൽ ചെയ്തു. ഞങ്ങൾ തിരികെ പോരുമ്പോൾ അവൻ എന്നോടൊപ്പം കാറിൽ ഉണ്ടായിരുന്നു. ഞാൻ അവനോട് പേര് ചോദിച്ചു. അപ്പോൾ അവന്റെ പേര് എന്റെ ചെവിയിൽ ഒരു നിശ്വാസം പോലെ കേട്ടു. ശേഷം അവൻ പറഞ്ഞു.
” ലെറ്റ് മീ ഇൻ… “
ആ ശബ്ദത്തിന് വല്ലാത്തൊരു കമാൻഡിങ് പവർ ആയിരുന്നു. ഒന്ന് എതിർക്കാൻ പോലും കഴിയാതെ ഞാൻ വഴങ്ങിപ്പോയി. എനിക്ക് ശരീരത്തിന് തളർച്ച തോന്നി. ഉറക്കം വരുമ്പോലെ തോന്നി. പെട്ടെന്ന് അവൻ വല്ലാത്ത ഒരു ശബ്ദത്തിൽ അലറി. എന്നിട്ട് അൽപ്പം അകന്നുമാറി എന്നെ നോക്കി. ഞാൻ കണ്ണ് തുറന്നു നോക്കുമ്പോൾ എനിക്ക് അപ്പുറവും ഇപ്പുറവും എന്റെ മമ്മയും പപ്പയും. (ആത്മക്കൾ ആയ മമ്മയും പപ്പയും ). ചീറ്റും പോലെ ഒരു ശബ്ദം കൂടി ഉണ്ടാക്കിയ ശേഷം അവൻ കോടമഞ്ഞുപോലെ ചുരുളുകളായി കാറിന്റെ തുറന്നിരുന്ന വിന്ഡോ വഴി കാറ്റിൽ അലിഞ്ഞു ചേർന്ന് എവിടേക്കോ പോയി. “
എല്ലാം ശ്രദ്ധിച്ചു കേട്ട ശേഷം അബിയ ചോദിച്ചു.
” അപ്പൊ കാറിന്റെ പിന്നിലെ ഗ്ലാസിൽ മെർവിൻ എന്ന് എഴുതിയത്? “
“വല്ലാത്ത ഒരു അനുഭവമായിരുന്നു എനിക്ക് അത്. അതുകൊണ്ട് ഒരു കൗതുകത്തിന്റെ പുറത്താണ് ഞാൻ കാറിന്റെ പിൻവശത്തെ ചില്ലിലെ ഫോഗിൽ മെർവിൻ എന്ന് എഴുതിയത്.”
ഒന്ന് മൂളിയ ശേഷം അബിയ തുടർന്നു.
?
?