അപ്പോഴും തളർച്ചയും ക്ഷീണവും മുഴുവനായും മാറാത്ത സ്റ്റെന പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു തുടങ്ങി. കഥ മുഴുവൻ കേട്ട് കഴിഞ്ഞപ്പോൾ അബിയ ചോദിച്ചു.
” അല്ല, എന്നിട്ട് ജെസ്സ് എവിടെ? “
അബിയ അത് ചോദിച്ചപ്പോഴാണ് സ്റ്റെനയും ജെസ്സിനെ നോക്കുന്നത്. അവൻ അവിടെ ഉണ്ടായിരുന്നില്ല. ഈ ബഹളത്തിനിടയിൽ എപ്പോഴോ അവൻ പോയി കഴിഞ്ഞിരുന്നു. സ്റ്റെന പറഞ്ഞു.
” അവൻ പോയോ…? “
” മ്മ്… “
അബിയ ഒന്ന് മൂളിയതെ ഉള്ളു.
” ഹമ്… അല്ലെങ്കിലും അവൻ റിയൽ ആണോ എന്ന് തന്നെ ആർക്ക് അറിയാം. ഇത് ആദ്യമൊന്നും അല്ലല്ലോ… “
” ഏയ്… ഹി വാസ് റിയൽ… ഞാനും കണ്ടിരുന്നു അവനെ. ആ ജീവികളിൽ നിന്നും ഇയാളെ രക്ഷിക്കുന്നതിനിടയിൽ അവൻ പോയത് അറിഞ്ഞില്ലെന്നു മാത്രം. “
” ഇനി എന്ത് ചെയ്യും? “
“എന്ത് ചെയ്യാൻ, നമുക്ക് അവന്റെ വീട്ടിലേക്കു പോകാം. അവിടെ കാണുമല്ലോ? “
” ഏയ്… ഈ ഒരു സാഹചര്യത്തിൽ അവൻ നേരെ പാർക്കിലേക്ക് ആകും പോകുക. ഒന്ന് റിലാക്സ് ആയിട്ടേ വീട്ടിലേക്ക് പോകാൻ സാധ്യത ഉള്ളു. “
” ഓക്കേ, എങ്കിൽ നമുക്ക് വേഗം അങ്ങോട്ട് പോകാം… “
” അല്ല, നിങ്ങൾ ആരാണെന്ന് ഇതുവരെ പറഞ്ഞില്ല. “
” സമയമില്ല സ്റ്റെന. നമുക്ക് പാർക്കിലേക്ക് പോകും വഴി സംസാരിക്കാം… “
“ഓക്കേ.”
അവർ രണ്ടാളും വേഗം ആ കാട്ടിൽ നിന്നും കാറിനു അടുത്തേക്ക് ഓടി. സ്റ്റെനയുടെ സഹായത്തോടെ അബിയ പാർക്ക് ലക്ഷ്യമാക്കി പാഞ്ഞു. അധികം വൈകാതെ അവർ പാർക്കിന്റെ സമീപം എത്തി. സ്റ്റെനയുടെ ഊഹം തെറ്റിയില്ല. ജെസ്സ് പാർക്കിലുള്ള ഒരു ഊഞ്ഞാലിൽ ഇരുന്ന് പതിയെ ആടുകയായിരുന്നു. അബിയയും സ്റ്റെനയും കാറിൽ നിന്നുമിറങ്ങി വളരെ സാവധാനം ജെസ്സിന്റെ ആരുകിലേക്ക് നടന്നു. തുരുമ്പെടുത്തു തുടങ്ങിയ ഊഞ്ഞാലിന്റെ കൊളുത്ത് അതാടുമ്പോൾ ഉരഞ്ഞ് ഒരു ശബ്ദമുണ്ടാക്കികൊണ്ടിരുന്നു. അവർ നടന്നു ജെസ്സിന്റെ പിറകിൽ എത്തി. പെട്ടെന്ന് അവൻ ഊഞ്ഞാലാട്ടം നിർത്തി. അവൻ തിരിഞ്ഞു നോക്കാതെ പറഞ്ഞു.
?
?