വൈകാതെ അവർ രണ്ടാളും പിരിഞ്ഞു. റൂമിലെത്തിയതും അബിയ തന്റെ കൈയിൽ ഉള്ള നമ്പർ വെച്ച് അതിന്റെ ഉടമയുടെ വിവരങ്ങൾ അന്വേഷിച് അറിഞ്ഞു. പിറ്റേ ദിവസം തന്നെ ആ പെൺകുട്ടിയെ തേടി പോകുവാൻ തീരുമാനിച്ച് അബിയ കിടന്നുറങ്ങി. രാവിലെ തന്നെ അബിയ ജെസ്സിനെയും സ്റ്റേനയെയും കണ്ട് യാത്ര പറയാൻ സ്കൂളിലേക്ക് ചെന്നു. ജെസ്സ് അബിയയോട് ചോദിച്ചു.
” മെർവിനെ നശിപ്പിക്കാൻ കഴിഞ്ഞാൽ എനിക്ക് എന്റെ മമ്മയെയും പപ്പയെയും ബെല്ലയെയും തിരികെ കിട്ടുമോ? അതോ അവരും അവനോടൊപ്പം…? “
അബിയ വിഷമം കലർന്ന മുഖത്തോടെ പറഞ്ഞു.
” എനിക്ക് അറിയില്ല മോനെ… അവർ സ്വാതന്ത്രർ ആകുമെന്ന് തന്നെ നമുക്ക് വിശ്വസിക്കാം… “
അവൻ മറുപടി ഒന്നും തന്നെ പറഞ്ഞില്ല. അവന്റെ മുഖത്ത് ഇന്നലെ ഉണ്ടായിരുന്ന അതെ വിഷാദം താങ്ങി നിന്നിരുന്നു. അവൻ വെറുതെ നിലത്തേക്ക് കണ്ണും നാട്ടു നിന്നു. അബിയ സ്റ്റെനയോടു പോകുകയാണെന്ന് ആംഗ്യം കാട്ടി കാറിൽ കയറി. മുന്നോട്ട് നീങ്ങുമ്പോഴും തല താഴ്ത്തി നിൽക്കുന്ന ജെസ്സിന്റെയും അവനെ ചേർത്ത് നിർത്തിയിരിക്കുന്ന സ്റ്റെനനയുടെയും പ്രതിഛായ അബിയ കണ്ണാടിയിലൂടെ നോക്കികൊണ്ടിരുന്നു. അവളുടെ കണ്ണുകൾ എന്തെന്നില്ലാതെ നിറഞ്ഞു. അവൻ തുടച്ചു നീക്കി അവൾ മനസിനെ ശക്തമാക്കി ഡ്രൈവിംഗ് തുടർന്നു…
(തുടരും…)
?
?