?മെർവിൻ 7 ?( ജെസ്സ് ക്ലൈമാക്സ്‌ ) [ VICKEY WICK ] 86

അവൻ പറഞ്ഞു മുഴുവപ്പിച്ചതും ഇരുട്ടിൽ നിന്നും ഒരു പെൺകുട്ടിയുടെ രൂപം നിലാവെളിച്ചത്തിലേക്ക് വന്നു. അവളുടെ മുഖത്ത് ആ രാത്രിയുടെ ഇരുട്ട് പടർന്നതുപോലെ മുടിയിഴകൾ വീണു കിടന്നിരുന്നു. അബിയയും ജെസ്സും അവളെ ഉറ്റുനോക്കി. അടുത്ത നിമിഷം അവൾ കൈകൾ രണ്ടും മുൻപോട്ട് നീട്ടി ഒരു പ്രതേക ശബ്ദത്തിൽ അലറി.

 

” ട്രാ…. “

 

പെട്ടെന്ന് ജെസ്സിന്റെ മമ്മയും പപ്പയും പൊടിപടലങ്ങൾ പോലെ പൊടിഞ്ഞ് ആ കുട്ടിയുടെ അടുത്തേക്ക് പറന്നു നീങ്ങുവാൻ തുടങ്ങി. ജെസ്സ് അവരുടെ കൈകളിൽ പിടിക്കാൻ ആഞ്ഞപ്പോഴേക്കും അവർ അലിഞ്ഞു ഇല്ലാതായിക്കഴിഞ്ഞിരുന്നു. ഞൊടിയിടയിൽ അവർ രണ്ടും ആ പെൺകുട്ടിയുടെ ശരീരത്തിലേക്ക് വലിച്ചെടുക്കപ്പെട്ടു. അവർ അവളുടെ ഭാഗമായി മാറി. അടുത്തതായി ബെല്ലയെ ആണ് അവൾ ലക്ഷ്യം വെച്ചത്. അതിനു ഒരു കൈ തന്നെ ധാരാളമായിരുന്നു. ആദ്യത്തെ തവണ അൽപ്പം മരവിച്ചു നിന്നു പോയ ജെസ്സ് ഇത്തവണ ധൈര്യം വീണ്ടെടുത്തു ബെല്ലയുടെ വലം കൈയിൽ ചാടി പിടുത്തമിട്ടു. അബിയയും എന്തൊക്കെയോ മന്ത്രവിദ്യകൾ ചെയ്യാൻ ശ്രമിച്ചു എങ്കിലും ഫലവതയില്ല. അവളുടെ ശക്തി നീണ്ട മന്ത്രപ്രയോഗങ്ങളെ തുറന്നു ക്ഷയിച്ചിരുന്നു.

 

ജെസ്സ് ബെല്ലയുടെ വലം കൈയിൽ ഇറുക്കി പിടിച്ചു. എന്നാൽ ആകർഷണം അതി ശക്തമായതോടെ ബെല്ലയുടെ വലം കൈ പതിയെ പൊടിപാടലങ്ങളായി മാറാൻ തുടങ്ങി. വൈകാതെ അവ ജെസ്സിന്റെ വിരലുകൾക്കിടയിലൂടെ ഊർന്ന് മുഴുവനായിയും അവനിൽ നിന്നും അകന്നു.

പെട്ടെന്നൊരു നിമിഷം ഒന്ന് ദീർഘമായി നിശ്വസിച്ച ശേഷം ജെസ്സ് കരഞ്ഞുകൊണ്ട് തളർന്നു നിലത്തു മുട്ടുകുത്തി ഇരുന്നു. ബെല്ലയെയും മുഴുവനായിയും തന്നിലേക്ക് ആവാഹിച്ച ശേഷം ക്രൂരമായ ഒരു ചിരിയോടെ ആ പെൺകുട്ടി അബിയയെയും ജെസ്സിനെയും നോക്കി.

 

ജെസ്സിന്റെ സങ്കടം പതിയെ ദേഷ്യമായി മാറുകയായിരുന്നു. അവൻ പതിയെ തലയുയർത്തി. എണീറ്റ് കണ്ണുകൾ അടച്ചു ദീർഘമായി ശ്വാസം എടുത്തു. പെട്ടെന്ന് എവിടെ നിന്നൊക്കെയോ അവന്റെ പിന്നിൽ നൂറോ ആയിരമോ കണക്കിന് ആത്മാക്കൾ നിറഞ്ഞു. അവൻ കണ്ണുകൾ തുറന്നു. അവന്റെ ഉള്ളിലെ ദേഷ്യം അവൻ എല്ലാ ആത്മാക്കകിലേക്കും പകർന്നു. അവയെല്ലാം ആ പെൺകുട്ടിയെ തന്നെ ആക്രമിക്കാൻ തയ്യാറായി ഉറ്റുനോക്കി.

 

പെൺകുട്ടിയുടെ മുഖത്തെ ചിരി പതുക്കെ മാഞ്ഞു. അത്രയും ആത്മാക്കളെ ഒറ്റയടിക്ക് നേരിടുവാൻ കഴിയില്ല എന്നൊരു തിരിച്ചറിവ് വന്നതുപോലെ… ഒരു പുച്ഛത്തോടെ ഉള്ള ചിരികൂടി ചിരിച് ജെസ്സിനെ ഒന്നുകൂടി നോക്കിയ ശേഷം അവൾ എല്ലുകൾ ഒടിഞ്ഞു മടങ്ങി ഒരു പ്രേത്യേക രൂപത്തിൽ നാലുകാലുകൾ ഉള്ള ഒരു മൃഗത്തെപോലെ കയ്യിലും കാലിലുമായി നിന്നു. എന്നിട്ട്  ഒരു ചീറ്റപ്പുലിയേക്കാൾ വേഗത്തിൽ ഇരുട്ടിലേക്ക് ഓടി.

 

ജെസ്സ് ആദ്യം ആക്രമിക്കാൻ ആണ് തുനിഞ്ഞത് എങ്കിലും അവൻ വേഗം തന്നെ തണുത്തു. ഒരുപക്ഷെ അവന്റെ പ്രിയപ്പെട്ടവരുടെ നഷ്ടമാകൽ അവനെ അത്രയധികം തളർത്തിയിരിക്കണം. അവൻ വീണ്ടും കരഞ്ഞുകൊണ്ട് നിലത്ത് ഇരുന്നു. അബിയ അവന്റെ തോളിൽ സ്പർശിച്ചു അവനെ സാന്ത്വനിപ്പിക്കാൻ ശ്രമിച്ചു.

2 Comments

  1. ?

Comments are closed.