മെർവിൻ 5 (ഏദൻ ക്ലൈമാക്സ്‌ ) [VICKEY WICK] 125

അടുത്തതായി അബിയയുടെ ദൃഷ്ടി പാഞ്ഞു ചെന്നത് ലിന്റയുടെ മരണത്തിലേക്ക് ആണ്. ലിന്റ പള്ളിക്ക് ഉള്ളിലേക്ക് വലിച്ചെറിയപ്പെട്ടു. അവൾ തറയിൽ ചെന്ന് വീണു. വാതിലും കൊട്ടിയടക്കപ്പെട്ടു. അവൾ ഭയം മൂലം നിർത്താതെ കിതച്ചുകൊണ്ടിരുന്നു. ചില വിടവുകളിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചമൊഴിച്ചാൽ പള്ളിയിൽ മുഴുവൻ ഇരുട്ട് മാത്രം. അവൾ ഭയത്തോടെ കിതച്ചുകൊണ്ട് ചുറ്റും കണ്ണുകൾ പരതി വിളിച്ചു.

 

 

 

“ലോണ…? , ജെനീ… ”

 

 

ശബ്ദം പള്ളിക്കു പുറത്തേക്കു പോകുന്നില്ലെന്നു നിരാശയോടെ അവൾ മനസിലാക്കി. പെട്ടെന്ന് പിന്നിൽ നിന്നും ഒരു പതിഞ്ഞ വിളി.

 

 

“ലിന്റാ… ”

 

 

അവൾ ഞെട്ടി തിരിഞ്ഞു നോക്കി. അത് ഏദൻ ആയിരുന്നു. അവൾ ഓടിച്ചെന്നു അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു. ആ ഭയത്തിൽ അവൻ എന്താണ് അവിടെയെന്നോ എങ്ങനെ ഉള്ളിൽ എത്തിയെന്നോ ചോദിക്കാൻ അവൾ മറന്നിരിക്കണം. ലിന്റ കരഞ്ഞു കൊണ്ട് വിളിച്ചു.

 

 

“ഏദൻ… ”

 

 

പതിയെ അവളെ തോളത്ത് പിടിച്ചു മാറ്റിയിട്ടു അവൾ ചോദിക്കാൻ മറന്നത് അവൻ ചോദിച്ചു.

 

 

“ലിന്റ നീ എങ്ങനെ ഇവിടെയെത്തി ? എന്തിനാ ഇവിടെ വന്നത്? ”

 

 

 

“ഒക്കെ പറയാം ഏദൻ, ആദ്യം നമുക്ക് ഇവിടെ നിന്നും എങ്ങനെയെങ്കിലും പുറത്ത് കടക്കണം. ”

 

 

അപ്പോഴാണ് അവൾ ഓർത്തത്. ഏദൻ എങ്ങനെയായിരിക്കും ഈ പള്ളിക്കുള്ളിൽ എത്തിയത്.

 

 

“ഏദൻ നീ എങ്ങനെ ഇതിനുള്ളിൽ എത്തി? ”

 

 

“എനിക്ക് അറിയില്ല ലിന്റ. ഞാൻ എന്റെ കണ്ണുതുറന്നപ്പോൾ ഇവിടെയാണ്‌… ”

 

 

“ഓഹ്, മൈ ഗോഡ്… ”

 

 

ലിന്റ തല കുമ്പിട്ടു നിന്ന് കരഞ്ഞു. അവൾ നിവർന്നപ്പോൾ ഏദൻ എന്തോ കണ്ട് പേടിച് നിൽക്കുകയായിരുന്നു. അവൻ ലിന്റയുടെ പിന്നിലേക്ക് ആണ് നോക്കി കൊണ്ടിരുന്നത്. അവൾ അവനോട് പതുക്കെ ചോദിച്ചു.

 

 

“എന്താ…? ”

 

 

അവൻ അതേപടി നിൽക്കുകയാണ്. നന്നായി കിതക്കുന്നും ഉണ്ട്. അവൾ പതിയെ തിരിഞ്ഞ് നോക്കി. ആ ഇരുട്ടിൽ എന്ത് കാണുവാനാണ്. അവൾ വീണ്ടും തിരികെ തിരിഞ്ഞു.

 

 

പെട്ടെന്ന് ഏദൻ ഇരുട്ടിലേക്കു വലിച്ചെടുക്കപ്പെട്ടു. ലിന്റ അലറി വിളിച്ചു.

 

35 Comments

  1. പാവം പൂജാരി

    ഇന്നാണ് വായിച്ചു തീർന്നത്. ഉഗ്രൻ.?
    ഒരു തുടർച്ച ഉടൻ പ്രതീക്ഷിക്കുന്നു.

    1. ഇതിന് ഉടനെ ഒരു തുടർച്ച കാണുമോ എന്നറിയില്ല. മറ്റു കുറച്ചു കഥകളുടെ സ്റ്റാർട്ടിങ് പാർട്സ് പോലും ഇട്ടിട്ട് ഇല്ല. റെയ്നി ഒക്കെ ഫസ്റ്റ് പാർട്ട്‌ ആയിട്ട് ഉള്ളു. ഇത് പിന്നെ ആദ്യ കഥ എങ്കിലും കംപ്ലീറ്റ് ആയല്ലോ. ഇനി കുറച്ചു കഴിഞ്ഞേ കാണു. എന്നാലും കഴിയുന്നത്ര വേഗം ശ്രമിക്കാം സുഹൃത്തേ. വായിച്ച അഭിപ്രായം പറഞ്ഞതിന് വളരെ നന്ദി. ?

  2. കൈലാസനാഥൻ

    ഹൃദയം നിറഞ്ഞ ” ഓണാശംസകൾ “

    1. ഹാപ്പി ഓണം ബ്രോ?

  3. Adene konnu alle?✌️

    1. വേണ്ടിവന്നു BAJ. ?

  4. വിക്കി ഗംഭീരം ❣️??. കഥ ഏദനിലൂടെ സഞ്ചരിച്ചത് കൊണ്ടാകാം അവന്റെ വിടവാങ്ങൽ ഒന്ന് ഉള്ള് ഉലച്ചു ?, പക്ഷെ അത് കഥയുടെ വഴിതിരിവിന് അനിവാര്യമാണ് എന്നറിയാം മെർവിൻ 16വയസുവരെ ഒരു ശരീരം വേണമല്ലോ. ലിന്റയുടെ മരണം ആ സിറ്റുവേഷൻ ദീതി നന്നായി നിലനിർത്തിയിട്ടുണ്ട് ?. പിന്നെ ആബി – മെർവിൻ, മെർവിന്റെ വെല്ലുവിളിയും ആബിയുടെ ഏറ്റെടുക്കലും uff ഇനിയൊരു തീപ്പൊരി ആകും, കഥ ഇപ്പൊ പെർഫെക്ട് ട്രാകിലെത്തി. മെർവിൻ എന്തിനാണ് എങ്ങനെയൊക്കെ ചെയുന്നതെന്ന് ആലോചിച്ചിരുന്നു, പക്ഷെ ഇപ്പോ അറിയാം thats its character. ഇനി ജെസ്സിലൂടെ…. ?????❣️❣️❣️❣️

    1. നന്ദി നിധിൻ. ഇപ്പൊ വരാന്നു പറഞ്ഞത് പോയിട്ട് കണ്ടില്ലല്ലോന്നു ഓർക്കുകയായിരുന്നു. ?

      1. ചില തിരക്കുകളിൽ പെട്ടുപോയി അതാ വായിച്ചെങ്കിലും കംമെന്റിങ് ന്ന് നേരം കിട്ടിയില്ല ?

        1. സാരമില്ല മാൻ. തിരക്കിലും സമയം കണ്ടെത്തിയല്ലോ. സന്തോഷം. ?

  5. വായിച്ചു തുടങ്ങുമ്പോൾ ആകാംഷ കൊണ്ട് ഞാൻ വല്ലാത്തൊരു അവസ്ഥയിലായിരുന്നു…. ഒരുക്കിയിരിക്കുന്ന പശ്ചാത്തലവും വിവരണവും എഴുത്തിന്റെ ഒഴുക്കിലും ഒക്കെ ഒരുവേള ശ്വാസം എടുക്കാൻ മറന്നു പോയി എന്ന് പറയുന്നതാവും സത്യം… അത്ര മനോഹരമായ രചന….❤
    സെനോനിന്റെയും ലോണയുടെയും മരണത്തെക്കാൾ ഏറ്റവും എനിക്കിഷ്ടപ്പെട്ടത് ലിന്റയുടെ മരണത്തിന്റെ വിവരണമായിരുന്നു…. ആ പള്ളിയിൽ തണുത്ത് വിറങ്ങലിച്ചു ലിന്റയ്ക്കൊപ്പം ഞാനും ഉണ്ടായിരുന്നു… ലിന്റയുടെയും ഏദന്റെയും സംസാരം ചെവികളിൽ മുഴങ്ങി കേൾക്കുന്ന പോലെ…?

    ഏദനെ രക്ഷിക്കാൻ കഴിയണേ എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു… മരണം ഉള്ളുലച്ചു… ആ കുട്ടിയുടെ കൂടെ യാത്ര ചെയ്തതല്ലേ വായനക്കാരും…?
    കഥയുടെ അവസാനം പറയാതിരിക്കാനാവില്ല… ആറിതണുക്കാതെ അതേ തീവ്രതയോടെ അവസാനിച്ചു… മെർവിൻ നടത്തിയ വെല്ലുവിളി അബിയ വാശിയോടെ തന്നെ സ്വീകരിച്ചിരിക്കുന്നു…?
    ഒരു സെക്കന്റ്‌ പാർട്ട്‌ പ്രതീക്ഷിക്കാം ല്ലെ… ?

    ഇതിൽകൂടുതൽ പറയാനറിയില്ല… ആശംസകൾ ? തുടരൂ.. താങ്കളുടെ രചനകൾക്കായി ഒരുപാട് ഇഷ്ടത്തോടെ കാത്തിരിക്കുന്നു… ❤?

    1. തീർച്ചയായും. പക്ഷെ, 2nd പാർട്ട്‌ അല്ല നിള. കഥ അവസാനിച്ചിട്ട് ഇല്ല. ഏദൻ ഫസ്റ്റ് ചാപ്റ്റർ മാത്രമാണ്. സത്യത്തിൽ കഥ ഇപ്പോഴാണ് ട്രാക്കിൽ ആയത്. മെർവിനും അബിയയും തമ്മിൽ ഉള്ള കോൺഫ്ലിക്ട് ആണ് കഥയുടെ മെയിൻ തീം. ഇഷ്ടമായെന്നു അറിഞ്ഞതിൽ ഒരുപാട് സന്തോഷം.

      ഏദൻറെ മരണം അനിവാര്യമായിരുന്നു. അത് കഴിയാതെ അടുത്ത കുട്ടിയുടെ ലൈഫിലേക്ക് പോകുവാൻ കഴിയില്ലല്ലോ. പിന്നെ മെർവിന് 16 വയസുവരയെ ഒരു ശരീരത്തിൽ ജീവിക്കാൻ കഴിയൂ എന്നതൊക്കെ കാണിക്കേണ്ടത് ഉണ്ടായിരുന്നു. നിളയുടെ അടുത്ത കഥക്കായി വെയ്റ്റിംഗ് ആണ്. ?

      1. ഈഷ്… അവസാനം തുടരും എന്നെഴുതിയത് ശ്രെദ്ധിച്ചില്ല.. ?? എന്തായാലും pwoli… 16വയസ്സിന്റെ കാര്യവും മനസ്സിലായി….
        മെർവിന്റെ അടുത്ത ഭാഗങ്ങൾക്കായി eagerly waiting…. ❤

        1. ഇനി ഇപ്പൊ റെയ്നിയും പിച്ചിയും കഴിഞ്ഞേ ഉള്ളു.

        2. നിളയുടെ അടുത്ത കഥ ഉടനെ പ്രതീക്ഷിക്കാമോ?

          1. റെയിനിക്കും പിച്ചിക്കും വെയ്റ്റിംഗ് ആണ്… വേഗം പോയിരുന്നു എഴുതിക്കോ.. ?
            ഉടനെ കാണും… ചിലപ്പോൾ ഇന്ന് തന്നെ… ?

        3. നിള ഓതർസ് ലിസ്റ്റിൽ കയറിയോ?

          1. Yep.. കയറി… ?

          2. എങ്കിൽ ഇനി സ്വയം പബ്ലിഷ് ചെയ്ത് കൂടെ?

          3. യാ… ഒരു സംശയം… ഈ pages എങ്ങനെയാ ആക്കുന്നെ..? ?

          4. അതിനു പേജ് ബ്രേക്ക്‌ ഇട്ട മതി. പോസ്റ്റ്‌ ചെയ്യാനുള്ള വിന്ഡോ ൽ

            1—
            2—
            3—

            ഈ ഓപ്ഷൻ ന്റെ താഴെ ഉള്ള ഒന്നിന് മുകളിൽ ഒന്നായുള്ള 2 കറുത്ത ചതുരങ്ങൾ ആണ് പേജ് ബ്രേക്ക്‌. എവിടെ വരെയാണ് ഒരു പേജിൽ വേണ്ടതെന്നു തീരുമാനിച്ചു അതിന്റെ താഴെ കഴ്സർ കൊണ്ടുപോയി വെച്ചിട് പേജ് ബ്രേക്ക്‌ ന്റെ സിംബൽ അമർത്തിയാൽ മതി.

          5. Thank you so much ❤

  6. Superb. Vickey ith climax aano? Climax ennu ezhuthiyirikkunnath kond chodhichatha. Enthayalum thudaruka. Waiting 4 nxt part…

    1. ഫസ്റ്റ് ചാപ്റ്റർ എൻഡിങ് ആണ്. തുടരും എന്നും ചുവപ്പിൽ തന്നെ എഴുതിയിട്ട് ഉണ്ടല്ലോ…
      അതിന്റെ സൂചനയും നൽകാൻ ശ്രമിച്ചിട്ടുണ്ട്. അടുത്ത ചാപ്റ്റർ ജെസ്. ?

      1. Sry. Njn climax ennu kandath kond chodhichatha. Thudarum ennezhuthiyath sredhichilla. Anyway waiting 4 nxt part…..

        1. താങ്ക് യു ഷാനു. ?

  7. കൈലാസനാഥൻ

    മെർവിന്റെ ദുരാത്മാവ് ഏദനിലൂടെ നടത്തിയ കൊലപാതകങ്ങൾ ആയിരുന്നു എന്ന് സംശയം പറഞ്ഞിരുന്നു. അത് തന്നെയെന്ന് തെളിഞ്ഞു വന്നപ്പോൾ ഏദന് 16 വയസ്സും തികഞ്ഞു കഥാവശേഷനാക്കുകയും ചെയ്തു. എബിയയുടെ എൻറിയും അന്വേഷണവും ജെനിക്ക് കിട്ടിയ മോതിരം സ്വീകരിച്ച് അതിന്റെ ശക്തി തിരിച്ചറിയുകയും ക്ഷയിച്ചു കൊണ്ടിരുന്ന ശക്തി പുനരുജ്ജീവിപ്പിക്കുകയും ആ പള്ളിയുടെ സവിശേഷത ഒക്കെ വിവരിച്ചതും ഒക്കെ ഗംഭീരമായിരുന്നു. ജെസ് എന്ന കുട്ടിയിൽ മെർവിൻ പ്രവേശിച്ചു കഴിഞ്ഞു ഇനി എന്തൊക്കെ അവൻ ചെയ്യും. അവന് 16 വയസ് പൂർത്തിയാക്കുന്നതിന് മുൻപ് എബിയ ജെസിൽ അലിഞ്ഞ് ചേർന്ന മെർവിനെ കീഴടക്കി ത ഇക്കുമോ ? അതും ജെസിന്റെ ജീവന് ആപത്ത് വരുത്താതെ ? ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. കൈലാസനാഥാ, ഈ പാർട്ടോടെ എല്ല ബോഗികളും എനിക്ക് കുട്ടിയോജിപ്പിക്കാനായി എന്ന് വിശ്വസിക്കുന്നു. ? സത്യത്തിൽ ഫസ്റ്റ് ചാപ്റ്റർ പോലും കഥയുടെ ഒരു ഇൻട്രോ പോലെ ആണ്. ഇപ്പോഴാണ് റിയൽ ട്രാക്ക് ലേക്ക് വന്നത്. അബിയയും മെർവിനും തമ്മിൽ ഉള്ള കോൺഫ്ലിക്ടസ് ആണ് കഥയുടെ മെയിൻ തീം. കഥ ഇഷ്ടമായെന്നു അറിഞ്ഞതിൽ സന്തോഷം സുഹൃത്തേ.

      1. കൈലാസനാഥൻ

        യോജിപ്പിക്കാനായി. ആശംസകൾ

        1. നന്ദി സുഹൃത്തേ. ?

  8. മെർവിൻ ഏദന്റെ ദേഹത്തു കയറിയതായിരിക്കും എന്ന് മനസ്സിലായിരുന്നു ആ സീനൊക്കെ വളരെ നന്നായി അവതരിപ്പിച്ചു ???ഇനി അടുത്തത് ജെസ് ആണല്ലേ?? വളരെ നല്ല പാർട് ആയിരുന്നു.തുടക്കത്തിൽ പുതിയ ആളുകൾ കടന്ന് വന്നപ്പോൾ ചെറിയൊരു കോണ്ഫ്യൂഷൻ ഉണ്ടായെങ്കിലും അതെല്ലാം മാറ്റി വളരെ നന്നായി തന്നെ അവതരിപ്പിച്ചു???

    Waiting for……..❤️❤️❤️❤️❤️❤️

    1. താങ്ക് യു ഹാഷിർ?

  9. വായിച്ചിട്ട് വരാവേ

    1. ഓക്കേ

Comments are closed.