“”ശിവൻകുട്ടിയേട്ടാ ഇത് ഇങ്ങളെ കടയേന്നോ…””,
അയാളെ ആദിക്ക് മുൻപ് പരിചയമുണ്ടെന്ന് മനസിലായി അവനെ പോലെ തന്നെ കണ്ണനും ഒരു വിമ്മിടം അപ്പൊ രണ്ടാക്കും അറിയാം.
“”ആഹ് ആദിക്കുട്ടാ നീ എവ്ട്ന്നാ…””,
അയാൾ കൂടെ ഇരിക്കുന്നവരുടെ കൂട്ടത്തിൽ കണ്ണനെയും കണ്ടു.
“”ആഹ്… കണ്ണനും ഇണ്ടായിരുന്നോ..””,””ഇന്ന് കോളേജൊന്നും ഇല്ലേ…””,
കണ്ണൻ വളരെ ബഹുമാനത്തോടെ എഴുന്നേറ്റ് നിന്നു.
“”ആഹ് ഏട്ടാ ക്ലാസ്ണ്ടായിരുന്നു സ്ട്രൈക്ക് വിളിച്ചപ്പൊ എറങ്ങിയതാണ്…””,
കണ്ണൻ മറുപടി കൊടുത്തു.
“”ഞങ്ങള് വെറുതെ കറങ്ങാനിറങ്ങിയെ ആണ്..””,””അപ്പൊ ഇവനാണ് ഇവടെ ഇങ്ങനെ ഒരു കടയുള്ള കാര്യം പറഞ്ഞെ…””,
അനന്ദൂനെ ചൂണ്ടി അഭി പറഞ്ഞു. കുറ്റം വല്ലതും ഉണ്ടങ്കിൽ അവൻ്റെ തലക്കിരിക്കട്ടേ എന്ന് കരുതിയാ പറഞ്ഞത്. ശിവൻകുട്ടിയേട്ടൻ അത് കേട്ട് ഒന്ന് പുഞ്ചിരിച്ചു.
“”ഇവൻ നമ്മടെ പയ്യനല്ലേ എല്ലാ ആഴ്ചയിലും ഇവടെ ഒരു വിസിറ്റുള്ളതാ…””,
അമ്പടവീരാ എന്ന അർത്ഥത്തിൽ കൂട്ടത്തിലുള്ളവർ അനന്ദൂനെ നോക്കി ഇതൊന്നും ശ്രദ്ധിക്കാതെ അവൻ തന്നെ ഒർഡർ കൊടുത്തു. സമയം ഏകദേശം മൂന്ന് മണിയോടടുത്തിട്ടുണ്ട് എന്തെങ്കിലും കഴിക്കുകയും വേണം അതിന്റെ ഓർഡർ കൂടി കൊടുത്തു. പത്ത് കുപ്പി മൂത്തതും ഏഴ് സെറ്റ് കപ്പയും ബീഫും. സാധനങ്ങളൊക്കെ സെറ്റ് ചെയ്യാൻ അയാൾ അകത്തേക്ക് പോയി കൂടെ അയാളുടെ സഹായിയും ഉണ്ടായിരുന്നു. പത്ത് കുപ്പി നല്ല മുത്തത് തന്നെ കൊണ്ടുവന്ന് നെരത്തി വച്ചു. സച്ചിനടക്കം പലർക്കും ഇതാദ്യമാണ് കള്ള്കുടി. ഏഴ് ഗ്ലാസിലായി അവരതൊഴിച്ചു. അത്യാവശ്യം കയിപ്പുണ്ട് നല്ല പുളിയും ചെറിയ ഒരു ചവർപ്പും പൊടിക്ക് മധുരവും. ഒരു ഗ്ലാസ് കാലിയിക്കിയപ്പഴേക്കും പറഞ്ഞു വച്ച കപ്പയും ബീഫുമെത്തി. കുടിച്ചതിന്റെ ചവർപ്പ് പോവാൻ ബീഫ് ഒരു കഷ്ണമെടുത്ത് കഴിച്ചു.
വെളിച്ചണ്ണയൊഴിച്ച് ഉള്ളി നന്നായി മൂപ്പിച്ച് വെളുത്തുള്ളിയും ഇഞ്ചിയും പച്ചമുളകും തക്കാളിയും ഇട്ട് വഴട്ടി അതിലേക്ക് കുറച്ച് മുളക് പൊടി കുറച്ച് പെപ്പറ് പൊടിക്ക് ഗരംമസാല ഇട്ട് പച്ചമണം പോവുന്നവരെ ഇളക്കി മഞ്ഞളിൽ വേവിച്ചെടുത്ത ബീഫിട്ട് അതിന്റെ വെള്ളം സമം ചേർത്ത് വഴട്ടി വെളിച്ചെണ്ണ താളിച്ച് കരിവേപ്പിലയിട്ട് നന്നായി ഒന്നും കൂടി വേവിച്ച് എടുത്ത ബീഫിലേക്ക് അമ്പിളി മാമന്റെ പോലെ വളഞ്ഞ തേങ്ങാ കൊത്തും ഇട്ട് കലക്കി മറിച്ച ഐറ്റം നെയ്യിലങ്ങനെ പെരണ്ട് കെടക്കണ കഷ്ണം മസാലയും കൂട്ടി ഒരു പിടി ആ…. തലേന്ന് ഇണ്ടാക്കി വച്ചതാണ് മസാല നന്നായിട്ട് പിടിച്ചിട്ട്ണ്ട് തേങ്ങാപീരയിട്ട് വെളുത്തുള്ളിചതച്ച് നീട്ടി കീറിയ വറ്റൽ മുളകും കരിവേപ്പിലയും ഇട്ട് ചിക്കിയെടുത്ത കപ്പ അതിലേക്ക് ബീഫെടുത്ത് ഇട്ട് രണ്ടും കൂടി ഒരു പിടി. പത്ത് കുപ്പി തീർന്നത് അറിഞ്ഞില്ല പാപ്പി പത്തെണ്ണം കൂടി ഓർഡർ ചെയ്തു. മൊത്തം അകത്തെത്തിയപ്പഴേക്കും തലക്ക് മത്ത് കയറാൻ തുടങ്ങി. അതോടെ ആദിത്യൻ ഒന്നും രണ്ടും പറഞ്ഞ് ചിരി തുടങ്ങി.
♥♥♥♥♥
Super
എവിടെ എവിടെ അടുത്ത part എവിടെ
ഒത്തിരി ഇഷ്ടമായി സഞ്ജിത് ബ്രോ…. വേഗം അടുത്ത പാർട്ട് എഴുതാൻ നോക്ക് ബ്രോ…. Iam വെയിറ്റിംഗ്…. ?❤❤
കഥ സൂപ്പർ ??
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Nannayitund..baki bagangakayi waiting❣️❣️❣️❣️❣️