സുദ്ദീനയും ഗൾഫിൽ ആണു. ബാക്കിയുള്ളവർ ഇവിടൊക്കെതന്നെയുണ്ട്. അപ്പോഴാണു അമ്മ വീണ്ടും പുട്ടുമായി എത്തിയത്. അമ്മയുടെ സ്വരം കേട്ടപ്പോൾ ജയദേവൻ സാറിനു അമ്മയോട് സംസാരിക്കണം. കാരണം വേറൊന്നുമല്ല. സാറിൻ്റെ അമ്മ രണ്ടു ദിവസമായി പിണക്കത്തിലാണു. അമ്മയുടെ മുടി മുറിച്ചതാണു കാരണം. അപ്പോ ലക്ഷ്മിയുടെ അമ്മയുമായി ഒന്ന് സംസാരിച്ചാൽ ആ പിണക്കം അങ്ങ് മാറും.
“അമ്മേ, ഇത് ജയദേവൻ സാറാണു. ഞങ്ങൾ ഒന്നിച്ച് ബീ എഡ് നു പഠിച്ചതാ. സാറിനു അമ്മയൊട് ഒന്ന് സംസാരിക്കണം എന്ന്. സാറിൻ്റെ അമ്മയോടും ഒന്ന് സംസാരിക്കൂ.“ ഫോൺ അമ്മയുടെ കൈയ്യിൽ കൊടുത്തു. അമ്മ ഫോണുമായി മുറ്റത്തേക്ക് ഇറങ്ങി. അപ്പു അപ്പൊഴേക്കും ബ്രേക്ക്ഫാസ്റ്റ് കഴിച്ചിരുന്നു. അവൻ അടുത്ത് വന്ന് സാറിനെക്കുറിച്ച് വീണ്ടൂം ചോദിച്ചു. അവ്നു മിക്കവാറും എൻ്റെ എല്ലാ കൂട്ടുകാരെയും അറിയാം. ജയദേവൻ സാറിനെയും അവനു ഇഷ്ടമായി. അപ്പോഴാണു അമ്മ അകത്തേക്ക് വന്ന് ഫോൺ തന്നിട്ട് പറഞ്ഞത് ‘കട്ടായി‘ എന്ന്. നോക്കിയപ്പോൾ കോൾ കട്ടായി. റെഞ്ച് ഇല്ലാത്തതായിരിക്കും എന്ന് വിചാരിച്ച് മെസ്സഞ്ചറിൽ നോക്കി.
“ങേ.. പ്രൊഫൈൽ ബ്ളോക്കാക്കിയിരിക്കുന്നല്ലൊ. എന്തുപറ്റി?“ അപ്പൊഴേക്കും അമ്മയും ബ്രേക്ക്ഫാസ്റ്റുമായി ഹാളിലേക്ക് വന്നു.
“ലക്ഷ്മീ .. വരൂ .. പുട്ട് കഴിക്ക്“ അമ്മയുടെ വിളി.
റ്റേബിളിൽ ഇരിക്കുമ്പൊൾ അമ്മയോട് ചോദിച്ചു “എന്താ അമ്മേ സാർ പറഞ്ഞത്? സാറിൻ്റെ അമ്മയോട് സംസാരിച്ചോ?“
“ഓ പിന്നെ.. മുടി മുറിച്ച കാര്യം എന്നോട് പറഞ്ഞു. ഞാൻ പറഞ്ഞു , സാരമില്ല , പ്രായമാകുമ്പൊൾ മുടി മുറിക്കുന്നതിനു ഒരു കൊഴപ്പവുമില്ല. ഞാനും ഇതുപോലെ എൻ്റെ അമ്മായിഅമ്മയുടെ മുടി മുറിച്ചതായിരുന്നു. ഒരാഴ്ച കഴിഞ്ഞ് അമ്മ മരിച്ചും പോയി. അങ്ങനെ സംസാരിച്ചുകൊണ്ടിരുന്നപ്പോഴാ ഫോൺ കട്ടായത്. റെഞ്ച് പോയതാണോ ആവോ?“
അമ്മയുടെ മറുപിടി കേട്ട് വായിൽ വെച്ച പുട്ട് അതേപടി അണ്ണാക്കിൽ ഒട്ടിപ്പിടിച്ചു. ദൈവമേ.. അപ്പൊ റെഞ്ച് പോയതല്ല. പ്രൊഫൈൽ ബ്ളോക്ക് ചെയ്തതും വെറുതെയല്ല. പാവം ജയദേവൻ സാർ.. ദാ വന്നു.. ദേ പോയി.. പാവം അമ്മ.. ഒന്നുമറിയാത് കഴിച്ച പാത്രവുമായി അടുക്കളയിലേക്ക് പോയി. ലക്ഷ്മി ഈ കഥ വിവരിക്കുമ്പോൾ ഗൂഗിൾ മീറ്റിലുണ്ടായിരുന്ന സെബാനും സിന്ധുവും സനീഷും സോജുവും പൊട്ടിച്ചിരിച്ചു. അടുത്ത വെക്കേഷനു നമ്മുക് ജയദേവൻ സാറിൻ്റെ വീട്ടിൽ ഒത്തുകൂടണം എന്ന തീരുമാനത്തോട് അന്നത്തെ ഗൂഗിൾ മീറ്റും അവസാനിച്ചു.
പൂച്ച സന്യാസി,
എഴുത്ത് സൂപ്പർ, എഴുത്തിന്റെ ശൈലി ഇഷ്ടമായി…
വളരെ നന്ദി..
❤️❤️??
താങ്ക്യൂ..
???
Thank you Nidheesh..
????????????????????????????????????????
Thanks Neeha ..
സൂപ്പർ
Thank you Blessen
Super ?
Thanks Jaydev..
സൂപ്പർ
കിടിലൻ. ??????
ഒറ്റ അക്ഷര തെറ്റു പോലും നോക്കിട്ട് കണ്ടില്ല. ഇവിടെ അങ്ങിനെ ഒരു സ്റ്റോറി ആദ്യം ആയിട്ടാണ്. great work?
Thank you Vishwanath for the lovely comment. Will try my best in my next stories. Thank you once again.
അടിപൊളി… ?????
Thank you Rajeev. Thanks a lot!
അടിപൊളി…
❤❤❤
നന്ദി നൗഫു.. പ്രോൽസാഹനത്തിനു വളരെ നന്ദി !!
കൊള്ളാം നന്നായിട്ടുണ്ട്. ഒറ്റ വാചകം മതി കാര്യങ്ങൾ തകിടം മറിക്കാൻ. ഇവിടെ റ്റീച്ചർ ലക്ഷ്മിയുടെ കുഴപ്പമാണ് കാരണം അമ്മയോട് കാര്യങ്ങൾ വിശദമാക്കാഞ്ഞതിന്റെ പ്രശ്നം തന്നെ.
അതെ കൈലാസനാഥൻ, ലക്ഷ്മിയുടെ അമ്മയുടെ സംസാരം അസ്ഥാനത്തായിപ്പോയി.. ഇത് ശരിക്കുള്ള കഥ തന്നെയാണു ട്ടോ.. പിന്ന് ഒരു കാര്യം കൂടി.. ജയദേവൻ സാറിൻ്റെ അമ്മയും ഒരു മാസം കഴിഞ്ഞ് മരിച്ചുപോയി..
കമൻ്റിനു നന്ദി ട്ടോ..
??
ലക്ഷിയും അമ്മയും അമ്മയുടെ അമ്മയും സാരിന്റെ അമ്മയും ലേശം confusion ഉണ്ടാക്കി. സ്റ്റോറി സൂപ്പര്‍ ??
Thanks a lot Vishnu..