മുടി [പൂച്ച സന്ന്യാസി] 1084

മുടി

Author : പൂച്ച സന്ന്യാസി

 

“അമ്മേ, ഇതാ ഒരു ഫ്രണ്ട് റിക്വസ്റ്റ് വന്നു കിടക്കുന്നു. നോക്കിയേ !“ അപ്പു ഹാളിൽ നിന്നും വിളിച്ചു പറയുന്നത് പുട്ടിനു തേങ്ങാ തിരുമ്മുന്നതിനിടയിൽ ലക്ഷ്മി കേട്ടു.

“വേണ്ടാ, നീ ഒന്നും ചെയ്യണ്ടാ, അമ്മ പിന്നീട് വന്ന് നോക്കാം“ ഇതു പറഞ്ഞ് തിരുമ്മിയ തേങ്ങാ ആദ്യത്തെ പുട്ടിനായി അമ്മയുടെ കൈയ്യിൽ കൊടുത്തു. വീണ്ടും ചിരകലിലേക്ക് മടങ്ങി. അപ്പോഴേക്കും അതാ അപ്പു മൊബൈലുമായി അടുക്കളയിലേക്ക് എത്തീ.

“അമ്മേ നോക്കിയേ, ഇത് അമ്മയുടെ കൂടെ പഠിച്ച ഒരു ജയദേവൻ സാർ ആണു. നോക്കിയേ ഈ ഫോട്ടോ “ അപ്പു പ്രൊഫൈൽ പികച്ചറുമായി അടുത്തുവന്നു. അപ്പോഴേക്കും ലക്ഷ്മിയുടെ മനസ്സ് പത്ത് വർഷങ്ങൾക്ക് മുൻപ് വാളകത്തുള്ള  ബി. എഡ് കോളജിലേക്ക് പോയി. മലയാളത്തിൽ ഈണത്തിൽ നാടൻപാട്ട് പാടുന്ന ജയദേവൻ സാർ. ഒരു നാണംകുണുങ്ങി ആയിരുന്നെങ്കിലും എല്ലാ കലാപരിപാടികൾക്കും കൂടെ കൂടും. ട്രെയിനിംഗിലെ അവസാന ദിവസത്തെ കലാപരിപാടിയിൽ നാടകം നടത്തിയതും സാനിയാ, സിന്ധു, സോജു, സനീഷ്, സെബാൻ എല്ലാവരോടുമൊപ്പം ഡാൻസ് കളിച്ചതും ഇപ്പൊഴും മറക്കാൻ പറ്റുന്നില്ല. അതൊക്കെയായിരുന്നു ഒരു കാലം.

അപ്പോഴേക്കും രണ്ടാമത്തേ പുട്ടിനായി അമ്മ തേങ്ങയെടുക്കാൻ വന്നു. തേങ്ങാ തിരുമ്മിയത് പാത്രത്തിലേക്ക് ഇട്ടുകൊടുത്തിട്ട് അപ്പൂൻ്റെ കൈയ്യിൽ നിന്നും മൊബൈൽ വാങ്ങി ആ പ്രൊഫൈൽ ഒന്ന് കൂടി നോക്കി. റിക്വസ്റ്റ് അക്സെപ്റ്റ് ചെയ്തു. അതാ ഉടൻ മെസ്സഞ്ചറിൽ ഒരു ഹായ്. തിരിച്ചും കൊടുത്തു ഒരു ഹായ്. ഉടൻ തന്നെ അതാ ഒരു കൊൾ, ജയദേവൻ സാർ ആണു. കോൾ എടുത്തു.

“ലക്ഷ്മി റ്റീച്ചറെ എന്നെ മനസ്സിലായോ?“ അപ്പുറത്തുനിന്നും സാറിൻ്റെ സ്വരം

“പിന്നില്ലാത്, നമ്മുടെ നാടൻപാട്ടുകാരൻ ജയദേവൻ സാറിനെ അങ്ങനെ അങ്ങ് മറക്കാൻ പറ്റുമോ? ഞാനിപ്പൊൾ കോളജിലെ നാടകവും ഡാൻസും ഒക്ക് അങ്ങ ഓർത്തുപോയി.“

“അപ്പൂ , പുട്ട് കഴിക്കൂ.“ അമ്മയുടെ നീണ്ട വിളി.

അപ്പു പുട്ടുമെടുത്ത് ഹാളിലേക്ക് പോയി. ലക്ഷ്മിയും ഹാളിൻ്റെ ഒരു വശത്ത് ഇരുന്ന് സംസാരത്തിൽ മുഴുകി. എത്രയോ വർഷങ്ങൾക്കു ശേഷമാണു ബി എഡ് കൂട്ടുകാരെ ഒക്ക് ഒന്ന് ഫേസ്ബുക്ക് വഴി ഒന്ന് തപ്പിപ്പിടിച്ച് എടുത്തത്. സാനിയ മാത്രമായിരുന്നു ചെറുപ്പം മുതൽ കൂടെ ഉണ്ടായിരുന്നത്. പിന്നീട് കിട്ടിയ സോജുവും സെബാനും സിന്ധുവും സനീഷും സുദീനയും ഒക്ക് ഇപ്പൊഴും വാട്ട്സാപ്പിൽ കൂടാറുണ്ട്. സെബാനും

24 Comments

  1. പൂച്ച സന്യാസി,
    എഴുത്ത് സൂപ്പർ, എഴുത്തിന്റെ ശൈലി ഇഷ്ടമായി…

    1. പൂച്ച സന്ന്യാസി

      വളരെ നന്ദി..

  2. ❤️❤️??

    1. പൂച്ച സന്ന്യാസി

      താങ്ക്യൂ..

  3. നിധീഷ്

    ???

    1. പൂച്ച സന്ന്യാസി

      Thank you Nidheesh..

  4. ????????????????????????????????????????

    1. പൂച്ച സന്ന്യാസി

      Thanks Neeha ..

      1. Blessen m cherian

        സൂപ്പർ

        1. പൂച്ച സന്ന്യാസി

          Thank you Blessen

    1. പൂച്ച സന്ന്യാസി

      Thanks Jaydev..

      1. Blessen m cherian

        സൂപ്പർ

  5. വിശ്വനാഥ്

    കിടിലൻ. ??????
    ഒറ്റ അക്ഷര തെറ്റു പോലും നോക്കിട്ട് കണ്ടില്ല. ഇവിടെ അങ്ങിനെ ഒരു സ്റ്റോറി ആദ്യം ആയിട്ടാണ്. great work?

    1. പൂച്ച സന്ന്യാസി

      Thank you Vishwanath for the lovely comment. Will try my best in my next stories. Thank you once again.

  6. അടിപൊളി… ?????

    1. പൂച്ച സന്ന്യാസി

      Thank you Rajeev. Thanks a lot!

  7. അടിപൊളി…
    ❤❤❤

    1. പൂച്ച സന്ന്യാസി

      നന്ദി നൗഫു.. പ്രോൽസാഹനത്തിനു വളരെ നന്ദി !!

  8. കൈലാസനാഥൻ

    കൊള്ളാം നന്നായിട്ടുണ്ട്. ഒറ്റ വാചകം മതി കാര്യങ്ങൾ തകിടം മറിക്കാൻ. ഇവിടെ റ്റീച്ചർ ലക്ഷ്മിയുടെ കുഴപ്പമാണ് കാരണം അമ്മയോട് കാര്യങ്ങൾ വിശദമാക്കാഞ്ഞതിന്റെ പ്രശ്നം തന്നെ.

    1. പൂച്ച സന്ന്യാസി

      അതെ കൈലാസനാഥൻ, ലക്ഷ്മിയുടെ അമ്മയുടെ സംസാരം അസ്ഥാനത്തായിപ്പോയി.. ഇത് ശരിക്കുള്ള കഥ തന്നെയാണു ട്ടോ.. പിന്ന് ഒരു കാര്യം കൂടി.. ജയദേവൻ സാറിൻ്റെ അമ്മയും ഒരു മാസം കഴിഞ്ഞ് മരിച്ചുപോയി..

      കമൻ്റിനു നന്ദി ട്ടോ..

    1. ലക്ഷിയും അമ്മയും അമ്മയുടെ അമ്മയും സാരിന്റെ അമ്മയും ലേശം confusion ഉണ്ടാക്കി. സ്റ്റോറി സൂപ്പര്‍ ??

    2. പൂച്ച സന്ന്യാസി

      Thanks a lot Vishnu..

Comments are closed.