മീനാക്ഷി കല്യാണം – 3 [നരഭോജി] 729

Views : 37630

 കണ്ണടച്ച് കിടക്കുമ്പോൾ ആരുടെയോ കാലടിശബ്ദം എനിക്കടുത്തു വരുന്നത് പോലെ തോന്നി. എഴുന്നേറ്റു നോക്കാൻ ഉഷാറ് തോന്നാത്തത് കൊണ്ട് ഞാൻ അങ്ങനെ തന്നെ കിടന്നു.

: എന്ന ആവിതമ്പി ഇന്ത നേര ത്തിലെ തൂക്കം, എഴുന്ത്രി, അക്ക ഉനക്ക് സക്കരസാദം കൊണ്ട് വന്തിരുക്കെ. എൻ തമ്പി എഴുന്ത്രു.

(വന്നിരിക്കണത് സുബലക്ഷി അമ്മാൾ, ഞങ്ങടെ സ്വന്തം ലക്ഷ്മി അക്ക ആണ്, സെൽവണ്ണൻറെ പൊണ്ടാട്ടി, തമിഴ് സംസാരിക്കാൻ ആണ് കൂടുതൽ ഇഷ്ടം എന്നെയുള്ളൂ, മൂപ്പത്തി ശുദ്ധമലയാളി ആണ്. ഒരു പാലക്കാടുകാരി സാധുസ്ത്രീ . പഴയ ഒരു വിപ്ലവപ്രണയ കഥയിലെ നായികാ ആണ്. അഗ്രഹാരവും, സകല ആടംബരങ്ങളും വിട്ടു സെൽവ അണ്ണന്റെ ഒപ്പം പത്തു വര്ഷങ്ങള്ക്കു മുന്ന് ഇതേ ദിവസം ഇറങ്ങി പോന്നതാണ്. അതിന്റെ വിപ്ലവാത്മകമായ ഓർമ്മയ്ക്ക് ഉണ്ടാക്കിയ ശർക്കരപായസം എനിക്ക് തരാൻ സന്തോഷത്തോടെ വന്നിരിക്കാണ്. എന്ത് വിശേഷം ഉണ്ടെങ്കിലും അമ്മാൾ പായസം വയ്ക്കും, അത് വീട്ടിലെ നായക്കുട്ടിയുടെ പിറന്നാൾ ആണെങ്കിൽ കൂടി. ഞാൻ ആണ് സ്ഥിരം അതിന്റെ ആദ്യ ഇര , ചുമ്മാ പറഞ്ഞതാണ് ട്ടോ, പായസത്തിൽ അമ്മാളിനെ തോൽപ്പിക്കാൻ ഈ ടോട്ടൽ മദ്രസി പട്ടണത്തിൽ വേറൊരാളില്ല. അത്രയ്ക്ക് ഭേഷ് ആണ്. എന്റെ പാചകത്തിന്റെ ആരാധിക കൂടിയാണ്, എന്ത് വച്ചാലും ഞാൻ ഒരുപങ്ക് അവർക്കും കൊടുക്കും.)

: എന്ന ആവി റൂം ഇപ്പടി, (അക്ക ചുറ്റും നോക്കി പറഞ്ഞു തുടങ്ങി) സാധാരണ എല്ലാം അടുക്കി പറക്കി വക്കണതാണല്ലോ നീയ്. ഇതിപ്പോ കുന്നംകുളം ബസ് സ്റ്റാൻഡിലു, ബസ്സുകിടക്കണ പോലെ ഇണ്ട് ല്ലോ.  (ഞാൻ നോക്കുമ്പോ അക്ക മൂക്കത്തു വിരൽ വച്ച് നിൽപ്പുണ്ട്),

: യെതാവത് പ്രച്ഛനയാ തമ്പി (എന്റെ കോലം കണ്ടു അവർ ആകുലപ്പെട്ടു ചോദിച്ചു)  

എന്തെങ്കിലും പ്രശനം ഉണ്ടോ എന്ന ചോദ്യം എന്നെ ബോധ മണ്ഡലത്തിലേക്ക് കൊണ്ടുവന്നു.

: പ്രശനം ഒന്നും ഇല്ല അക്ക, കുറച്ചു നാളായി നല്ല തിരക്കിലായിരുന്നു, ഒരു ഒഴിവു കിട്ടിയിട്ട് എല്ലാം അടുക്കി പെറുക്കി വയ്ക്കണംന്ന് വച്ചിരിക്കയിരുന്നു.  എന്തായാലും അതോണ്ട് ഈ പട്ടാമ്പികാരുടെ വായുന്നു ശുദ്ധമലയാളം ഒന്ന് കേൾക്കാൻ പറ്റിലോ. 

ഞാൻ ചുമ്മാ ഒരു കോമഡി ഇട്ടു അപ്പോഴത്തെ സന്ദര്‍ഭം ലഘുവാക്കി.

: നീ ഈ പായസം ശാപ്പിട്ടുപാര്, ഞങ്ങളു പാലക്കാടുകാരുടെ മലയാളം പോലെത്തന്നെ അടിപൊളി ആണ് പായസവും. (അവർ നിറഞ്ഞ ഒരു ചിരിയോടെ പറഞ്ഞു)

: ഇന്ന് ശർക്കര കുറച്ചു കൂടുതൽ ആണല്ലോ, സെൽവ അണ്ണന് ഷുഗറു കൂട്ടോ നിങ്ങള്.

: ഇത് പാത്താവാത് ആനിവേഴ്സറി അല്ലെ ആവി, മധുരം കുറച്ചു തൂക്കലായിര്ക്കട്ടുംന്ന് വച്ച്‌. ഇത്തിരി മധുരം കൂടിയാലെങ്കിലും ആ മനുഷ്യന് അതൊന്നു ഓർമ്മ വരട്ടെന്നു വച്ചു.

ലക്ഷ്മി അക്ക കെറുവ് വച്ചു, ഞാൻ അത് കണ്ടു വെറുതെ ചിരിച്ചു.  

ഞാൻ അല്പം പായസം എടുത്ത് കഴിച്ചുകൊണ്ട് ലക്ഷ്മി അക്കയെ നോക്കി. അവർ താലി രണ്ടു കണ്ണിലും പ്രാർത്ഥനാപൂർവ്വം ചേർത്ത് വച്ച് ഭക്തിയോടെ താഴേക്കിട്ടു, നേരത്തെ കണവനെ പറ്റി കെറുവ് പറഞ്ഞതിന് മാപ്പു ചോദിക്കാവും. അവരിത് ഇടയ്ക്കിടയ്ക്ക് ചെയുന്നത് ഞാൻ കണ്ടിട്ടുണ്ട്.

പെട്ടന്ന് തോന്നിയ കൗതുകത്തിൽ ഞാൻ അവരോടു ചോദിച്ചു.

: അക്ക താലിക്കു എന്താ ഇത്ര പ്രാധാന്യം, അത് വെറും മഞ്ഞ ചരടല്ലേ. എപ്പോ വേണങ്കി പൊട്ടിച്ചെറിയാൻ പറ്റില്ലേ. സ്നേഹം അല്ലെ ഏറ്റവും വലുത്.

അമ്മാൾ എന്നെ ഒന്ന് അത്ഭുതത്തോടെ നോക്കി, ഇവിടെ നടന്ന സര്ക്കസ് ഒന്നും അവരറിഞ്ഞിട്ടില്ല. ആരും അറിഞ്ഞിട്ടില്ല. എനിക്ക് കല്യാണ ആശ വന്നെന്നു തോന്നിക്കാണും പാവത്തിന്.

അക്ക വാത്സല്യത്തോടെ എന്റെ തലയിൽ തലോടി, ലക്ഷ്മി അമ്മാളിൻറെ താലി മാഹാത്മ്യം പറഞ്ഞു തുടങ്ങി.

: മോനെ, ശരിയാണ് സ്നേഹം എല്ലാത്തിനും മുകളിൽ തന്നെയാണ്. പക്ഷെ താലി, അത് വെറും ഒരു മഞ്ഞ ചരട് അല്ല, അത് യാഥാർഥ്യവും മനോരാജ്യങ്ങളും കൂട്ടികെട്ടുന്ന ഒരു മാന്ത്രിക നാരാണ്, അവസാനം വരെ പിരിയാതെ കൂടെയുണ്ടാവുമെന്നു പറയാതെ പറയുന്ന വാക്കാണ്.

Recent Stories

The Author

നരഭോജി

36 Comments

  1. കൊള്ളാം അടിപൊളി ❤️🔥

    1. നരഭോജി

  2. നീലത്താമര

    കഥയും എഴുത്തും ഫസ്റ്റ് ക്ലാസ് ഐറ്റം👌😍

    ആ പാചകവും അവൾ അത് കഴിക്കുന്നതും ഒക്കെ ഞാൻ ശെരിക്കും കണ്ടു. ഒന്നും പറയാനില്ല. അടിപൊളി😍

    ഇതിന്റെ ഫീൽ പോകുന്നേന് മുന്നേ അടുത്ത ഭാഗം തരണേ…🙏
    💞💞💞

    1. നരഭോജി

      ❤❤❤

  3. നീതു ചന്ദ്രൻ

    കൊള്ളാം കഥ ഇഷ്ടം ആയി കേട്ടോ ❤❤❤

    1. നരഭോജി

      ഒരുപാട് സ്നേഹം നീതു ❤

  4. Mr നരഭോജി ഒറ്റവാക്കിൽ പറഞ്ഞാൽ
    ചുമ്മാ 🔥🔥 ശരിക്കും ഹൃദയത്തിൽ തട്ടി

    1. നരഭോജി

      മേനോൻ കുട്ടി ❤

    2. നരഭോജി

      അരുണെ ❤❤❤

  5. മേനോൻ കുട്ടി

    3 ഭാഗവും ഒരുമിച്ചു വായിച്ചു കൊള്ളാം നന്നായിട്ടുണ്ട്. പിടിച്ചു ഇരുത്താൻ ഉള്ള കഴിവ് വരികളിൽ ഉണ്ട്.തുടർന്നും നല്ല രീതിൽ എഴുതുക ❤

  6. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    ഭോജിയേട്ടാ അവസാനം അവരു ഒന്നിക്കോ അതോ ഇത്രയും ഒക്കെ വായിച്ചിട്ട് ഹൃദയം തകർക്കോ 😐😐😐…..

    എഴുതു ഒരേ പൊളി ♥️♥️…. വായിച്ചു കഴിയില്ലേ ആഗ്രഹിച്ചു പോവുന്ന പോലെ ♥️♥️…. അടിപൊളി പാർട്ട് ആയിരുന്നു♥️♥️♥️

    അടുത്ത പാർട്ട് ഒരുപാട് late ആക്കാതെ തരണേ♥️♥️

    സ്നേഹത്തോടെ♥️♥️♥️♥️

    1. നരഭോജി

      ഒന്നിക്കണം എന്ന് തന്നെയാണ് എന്റെയും ആഗ്രഹം മദ്യവർജ്ജകാ, ബാക്കി നമുക്ക് വരും ഭാഗങ്ങളിൽ കാണാം, ഇനി കൂടിപ്പോയാൽ രണ്ടു ഭാഗം കൂടിയേ ഉണ്ടാവുകയുള്ളൂ.

      1. സല്യൂട്ടിന്റെ സിമ്പൽ എന്റെ ഫോണിൽ കാണുന്നില്ല… ഉണ്ടേൽ കുറച്ചു സല്യൂട് തന്നേനെ….

        ഈ കഥയുടെ ഭംഗി എന്താണെന്നറിയുമോ….. എഴുതുന്നത് അണ്ണന് നന്നായിട്ട് അറിയുന്ന കാര്യങ്ങൾ ആണ്… Eg-കുക്കിംഗ്‌… (എനിക്ക് തോന്നിയതാണ് )

        അതേപോലെ ഈ ശൈലി…. ഒരു രക്ഷയും ഇല്ലാത്ത ശൈലി ആണ്.. ♥️♥️♥️

        1. നരഭോജി

          ഒരുപാട് സ്നേഹം ADM, കുക്കിംഗ് രഹസ്യങ്ങൾ പിടികിട്ടാൻ പെണ്ണിന്റെ കാലുപിടിക്കണ്ടി വന്നു 🤣🤣 എന്നാലും കൊഴപ്പല്യ വർക്ക് ഔട്ട് ആയിലോ ❤

          1. നീതു ചന്ദ്രൻ

            😜😜😜

  7. അവിടെയും ഇവിടെയും വായിക്കുന്നുണ്ട്. ഇവിടെ ഒരു വാക്ക് നീക്കമായിരുന്നു, “സായിപ്പിന്റെ …”.
    എന്തായാലും കുത്തിയിരുന്ന് censor ചെയ്യുമ്പോൾ അക്ഷരത്തെറ്റ് കൂടെ ഒന്ന് നോക്കാമായിരുന്നു.വേറെ ആരോടെങ്കിലും പ്രൂഫ് റീഡ് ചെയ്യാൻ കൊടുത്താൽ എളുപ്പമായിരിക്കും.(പ്രൂഫ് റീഡറിനെ കുറിച്ചോർത്താൽ കൊതികുത്തുന്നു എങ്കിലും സാരമില്ല).

    1. നരഭോജി

      അത് ഓർമയിൽ നിൽക്കാതെ പോയ ഒരു ഭാഗം ആണ്. പബ്ലിഷ് ആയപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്. ഞാൻ മെയിൽ അയച്ചിട്ടുണ്ട്. അടുത്ത് തന്നെ തിരുത്തപ്പെടും. അക്ഷരതെറ്റിന്റെ കാര്യം ആരും പറഞ്ഞു കേട്ടില്ല, അതാണ് രണ്ടാമത് ശ്രദ്ധിക്കാതിരുന്നത്. പ്രധാനപ്പെട്ട ആശയം നഷ്ട്ടപ്പെട്ട വല്ല തെറ്റുകൾ ഇതിൽ കണ്ടെങ്കിൽ പറയാം, തിരുത്താൻ വേണ്ടിയാണ്.
      വായിക്കാൻ ഒരാൾക്കു നൽകുന്ന കാര്യം ആലോചിക്കാം.

      1. വളരെ നന്ദി സുഹൃത്തേ! താങ്കളുടെ കഥയെ സീരിയസ് ആയി തന്നെ വായിക്കുന്നത് കൊണ്ട് ചിലപ്പോൾ അക്ഷരങ്ങൾ തെറ്റുന്നത് ആ വരി എന്താണ് ഉദ്ദേശിച്ചത് എന്ന് നമ്മൾ ചിന്തിച്ച് എടുക്കേണ്ടി വരുന്നു. താങ്കളുടെ വരികളുടെ ഭംഗിയിലെ ഒഴുക്ക് ആ ചിന്തകൾ അനാവശ്യമായി തടസ്സപ്പെടുത്തുന്നു.
        വലിയ ആശയങ്ങൾ ഒന്നും അല്ലേലും “കാട്ടില് പണിത തോട്ടില് റെഡിന്നു കേട്ടിട്ടില്ലേ നീ” ഈ വരിയെ മൂന്നു പ്രാവശ്യം വായിച്ചാണ് “കട്ടിൽ പണിതാൽ തൊട്ടിൽ റെഡിന്നു കേട്ടിട്ടില്ലേ നീ” എന്ന് ഞാൻ മനസ്സിലാക്കിയത്. ഇതുപോലെ ചില രസം കൊല്ലികളെ ഒഴിവാക്കാൻ ഒന്ന് ഫ്രഷ് ആയി വായിച്ചു നോക്കി തിരുത്തുന്നത് എപ്പോഴും നല്ലതാണ്!
        അവിടെ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു…

        മറ്റു കഥകളിൽ ഒരു വാചകം നമ്മൾ പൂരിപ്പിച്ചാലും അത്ര കുഴപ്പമില്ല. താങ്കളുടെ കഥയിൽ താങ്കൾ ഉദ്ദേശിച്ചത് തന്നെ മനസ്സിലാക്കാനാണ് എനിക്ക് ഏറെ ഇഷ്ടം.

        1. നരഭോജി

          ഒരുപാട് സ്നേഹം സുഹൃത്തേ, നിങ്ങൾ ഈ കഥ അത്രമേൽ ശ്രദ്ധയോടെ വായിക്കാൻ സമയം കണ്ടെത്തിയതിനു. ഇത് ആവർത്തിക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. വിലപ്പെട്ട അഭിപ്രായത്തിനു ഹൃദയംഗമമായ സ്നേഹം.

  8. ഞങ്ങളുടെ സർക്കിളിൽ പ്രതീക്ഷയോട് നോക്കി കാണുന്നതും ചർച്ച ചെയുന്നതുമായ കഥകളിൽ ഒന്നാണ് ഇത്.

    ആശംസകൾ 🥰

    1. ഞങ്ങളുടെ സർക്കിളിൽ പ്രതീക്ഷയോട് നോക്കി കാണുന്നതും ചർച്ച ചെയുന്നതുമായ കഥകളിൽ ഒന്നാണ് ഇത്.

      ആശംസകൾ 🥰

      1. നരഭോജി

        ഒരുപാടു സ്നേഹം പാപ്പാ ❤

      2. Pappa nammade kadha evde ? Kk

  9. ശ്യാം ന്റെ ഭാഗങ്ങൾ കഥ അവിടെ പോസ്റ്റ് ചെയ്യാൻ വേണ്ടി മാത്രം എഴുതി ചേർത്തത് ആണോ😅

    1. നരഭോജി

      അല്ല അതാണ് യഥാർത്ഥരൂപം, ശ്യാമിന്റെ കഥയുടെ അവസാനം ആണ് അത്. farewell. വേറെ സ്റ്റോറിലൈൻ ആയിട്ട് ഡയറക്റ്റ് കണക്ഷൻ ഇല്ലാത്തോണ്ട്, എഡിറ്റ് ചെയ്ത് മാനിപുലേറ്റ് ചെയ്യണ്ട ആവശ്യം ഇല്ലാത്തോണ്ട് കട്ട് ചെയ്തതാണ്.

  10. എന്റെ ബ്രോ എജ്ജാതി ഫീൽ ❤❤❤ വെയ്റ്റിങ് ഫോർ നെക്സ്റ്റ് പാർട്ട്‌

    1. നരഭോജി

      ❤️

  11. Nannnaayittunde bro ♥️

    1. നരഭോജി

      ❤️

  12. നല്ല കഥ… നല്ല എഴുത്ത്… ഒടുക്കത്തെ ഫീൽ ❤️

    1. നരഭോജി

      ❤️

  13. ❤️🙌🏻

    1. നരഭോജി

      ❤️

  14. മണവാളൻ

    നരൂ……
    Kk യിൽ ഒരുവട്ടം വായിച്ചതാണെങ്കിലും ഇവിടെ കണ്ടിട്ട് വായിക്കാതെ പോകാൻ തോന്നുന്നില്ല 😍 വായിക്കാൻ പോവാ .
    അപ്പൊ സെരി, വേറെ ഒന്നും പറയാൻ ഇല്ല, അവിടെ പറഞ്ഞതൊക്കെ ഒള്ളു 🙋🏻‍♂️
    സ്നേഹത്തോടെ
    മണവാളൻ

    1. നരഭോജി

      ഏതു മറ്റേ വീട്ടിലേക്കു കൊണ്ട് വരുന്ന കാര്യം അല്ലെ, അത് നമുക്ക് ശരിയാക്ക മണവാളാ 🤣🤣.

      1. മണവാളൻ

        😁😁

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com