മീനാക്ഷി കല്യാണം – 3 [നരഭോജി] 729

Views : 37630

 അപ്പോഴേക്കും മീനാക്ഷി ഇണ്ടാക്കി കൊടുത്ത ഒരു കപ്പ് ചായയും പിടിച്ച്‌ കാവടിയാടി അജുവും അങ്ങോട്ട് വന്നു, ആദ്യം ചായ അവനു കിട്ടിയേൻറെ എല്ലാ അഹങ്കാരവും മുഖത്തുണ്ട്, ഞാൻ അവനെ സഹതാപത്തോടെ നോക്കി ചിരിച്ചു. കയ്യിൽ പുകയുന്ന സിഗരറ്റ് ഒരു വലികൂടെ ഉള്ളിലേക്കെടുത്ത അവൻ ആഘോഷത്തോടെ ഒരു വലിയ കവിൾ ചായ കുടിച്ചിറക്കി. ഞാൻ നെറ്റി ചുളിച്ചു അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇന്നലെ ആ കൂതറ റം വെള്ളം പോലും ഒഴിയാതെ അടിച്ചു കയറ്റുമ്പോൾ പോലും ഇങ്ങനെ ഒരു ഓഞ്ഞഭാവം അവന്റെ മുഖത്തു ഞാൻ കണ്ടില്ല. തൊണ്ടയിൽ കൂടി ഇറങ്ങിയ സാധനം എന്താണെന്നു മനസിലാവാതെ അവനെന്നെ നോക്കി. ഞാൻ ഒരു കണ്ണടച്ചു നെറ്റി ചുളിച്ചു സഹതാപത്തോടെ നിൽക്കുന്ന കണ്ടപ്പോൾ അവനു ആകെ പൊളിഞ്ഞു വന്നു.

: നിന്റെ ഭാര്യാ അല്ലടാ നായെ , നിനക്ക് അങ്ങനെന്നെ വേണം. എനിക്കും അഭിക്കും ചിരിപൊട്ടി.

(അവൻ ചായേടെ വാട മാറ്റാൻ രണ്ടു പഫ് പെട്ടന്ന് വലിച്ചു വിട്ടു)

പിന്നാലെ അതെ ആഘോഷത്തിൽ വരണ ജോണിനെയും ശരത്തിനെയും കണ്ടപ്പോൾ ഞങ്ങൾ ഡീസന്റ് ആയി നിന്നു, അവര് കൂടി കുടിച്ചു, ആ ഊമ്പിയ ഭാവങ്ങൾ കൂടി കണ്ടപ്പോൾ ഞങ്ങൾക്ക് തൃപ്തി ആയി. മൂന്നാളും സിഗെരെറ്റിനു വേണ്ടി അടിപിടി ആയി.

വിചാരിച്ച പോലെ മീനാക്ഷി ഒരു അസാധ്യ പാചകക്കാരി ആണ്, എല്ലാം അവളെ കെട്ടാൻ പോകുന്നവന്റെ ഭാഗ്യം. ഞാൻ മനസ്സിൽ ഓർത്തു ചിരിച്ചു, അല്ല ഞാൻ അല്ലെ ഇവളെ കെട്ടിയെ, പെട്ടന്ന് ചിരി എവിടെയോ പോയി മറഞ്ഞു.

: എന്താടാ പൊട്ടന്റെ പോലെ ഇളിക്കണത്. (ജോൺ ഒരു ഒഴുക്കൻ മട്ടിൽ ചോദിച്ചു)

എന്നെ ഒരു വട്ടം നോക്കിയാ ശേഷം റോഡിലെ തിരക്കിൽ കണ്ണോടിച്ചു, അജു സീരിയസ് ആയിട്ട് പറഞ്ഞുതുടങ്ങി.

:എടാ കെട്ടണത് എന്തായാലും കെട്ടി. അത് നിലനിർത്താന്നൊക്കെ പറയണത് ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാണ്. അത് നിലനിർത്തുന്നതും പൊട്ടിച്ചെറിയുന്നതും നിന്റെ കൈയിൽ ആണ്. (അവൻ ഒരു പഫ് കൂടി ഇരുത്തി വലിച്ചിട്ടു പറഞ്ഞു) ഞാൻ ഒക്കെ ആണങ്കി അളിയാ, കാട്ടില് പണിത തോട്ടില് റെഡിന്നു കേട്ടിട്ടില്ലേ നീ.

അവൻ ഇന്നലെ അവളോട് പറഞ്ഞതിന് പരസ്പരവിരുദ്ധം ആയ കര്യം ആണ് എന്നോടിപ്പൊ പറയുന്നത്. പക്ഷെ പറഞ്ഞ കാര്യം അഭിയടക്കം സർവ്വരും ഐക്യകണ്ഡേണ ഒരേസ്വരത്തിൽ തിരഞ്ഞെടുത്തു. കെട്ടിയ പെണ്ണിനെ വേറൊരുത്തന് വിട്ടു കൊടുക്കുക എന്നത് സത്യസന്ധമായി പറഞ്ഞ ഒരാണിനും അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ലല്ലോ. ഞാൻ കടന്നു പോയിക്കൊണ്ടിരുന്നു ജീവിതസങ്കർഷം അവരിലും പ്രതിഫലിച്ചു.

ഞങ്ങൾ മൗനമായി ആത്മസങ്കര്ഷങ്ങളിൽ ഏർപ്പെട്ടു കൊണ്ടിരിക്കുമ്പോൾ, അതിനിടയിലേക്കു മീനാക്ഷി എന്തോ വിശിഷ്ടവസ്തു കൊണ്ട് വരുന്നപോലെ, അവളുണ്ടാക്കിയ ചായയുമായി കടന്നുവന്നു.

എനിക്കും അഭിക്കും അത് തന്ന് അഭിപ്രായം അറിയാൻ അവൾ പോകാതെ അവിടെ തന്നെ ഞങ്ങളെ നോക്കി നിന്നു. ആ കുഞ്ഞുപളുങ്ക് കണ്ണുകൾ ഞങ്ങളുടെ പ്രശംസക്ക് വേണ്ടി കാത്തിരുന്നു.

ഞാൻ അഭിയെ നോക്കി, അവന്റെ ബങ്കറിലേക്കു പാക്കിസ്ഥാൻകാർ എറിഞ്ഞ ഗ്രനേഡ് പോലെ അവൻ ചായകപ്പിലേക്കു നോക്കിയിരുപ്പുണ്ട്. ഞാൻ കണ്ണടച്ച് എന്തും വരട്ടെ എന്ന് വച്ച് ഒറ്റവലിക്ക് അത് കുടിച്ചു, മുഖഭാവം വ്യത്യസ്തപെടുത്താതെ ഒരു ചിരി വരുത്തി. ഇത്ര കൂതറ ചായ ഞാൻ അടുത്ത കാലത്തൊന്നും കുടിച്ചിട്ടില്ല, അജുവും പിള്ളേരും ചിരി അടക്കി പിടിച്ച്‌ നിപ്പുണ്ട്. പക്ഷെ അവൾ എന്റെ ചിരിക് വലിയൊരു മൈൻഡ് തന്നില്ല, ഒറ്റ ദിവസം കൊണ്ട് ഞാൻ അവൾക് താല്പര്യം ഇല്ലാത്തവരുടെ ലിസ്റ്റിൽ കയറിയിരിക്കുന്നു. അവൾ അഭിയെ ആകാംഷയോടെ നോക്കി. വേറെ വഴിയില്ലാതെ അഭിയും ഒരു കാവിൾ ചായ ഇറക്കി നന്നായിട്ടുണ്ടെന്നു തലകുലുക്കി കാണിച്ചു. അവൾ സന്തോഷത്തിൽ ചാടിതുള്ളി അടുക്കളയിലേക്കു പോയി. അഭി തിരിഞ്ഞു “പുല്ലു , ഊള ചായ” ന്ന് പറഞ്ഞു പൊറത്തേക്കു തുപ്പി. എല്ലാവര്ക്കും ചിരിപൊട്ടി.

പിന്നെ കാര്യങ്ങൾ ശടപടേന്നായി, എല്ലാവരും ഒരുങ്ങി ഇറങ്ങി അജു താഴെ വണ്ടിയുടെ റേഡിയേറ്ററിൽ വെള്ളം ഒഴിക്കുന്നുണ്ട്, മീനാക്ഷിയും മറ്റു വാനരപ്പടയും അവന്റെ മാരക തള്ളുംകേട്ട് സഹിച്ചു അതുംനോക്കി നിൽപ്പുണ്ട്. ഇതും നോക്കി സ്റ്റെപ്പിന്റെ ഏറ്റവും മുകളിലത്തെ പടിയിൽ നിന്നിരുന്ന എന്റെ കൈയിൽ അഭി വന്നുപിടിച്ചു.

: ഇന്നലെ പറഞ്ഞതൊന്നും ഫിറ്റിന്റെ പുറത്തല്ല. ശരിക്കും മനസ്സിൽ തട്ടി തന്നെ പറഞ്ഞതാണ്. നീ ആലോചിക്ക്, എന്നിട്ട് വാ, ഞങ്ങൾ എല്ലാവരും നിനക്ക് വേണ്ടി കാത്തിരിക്കും. (അവന്റെ കണ്ണിൽ വീണ്ടും ഇന്നലെ രാത്രി കണ്ട കാർമേഘം ഉരുണ്ടു കയറി പെയ്യാൻ കാത്ത് നിന്നു. അത് പെയ്തൊടുങ്ങതു തടയാൻ, അവൻ തിരിഞ്ഞു നോക്കാതെ സ്റ്റെപ് ഇറങ്ങി നടന്നു. അജു ബോണറ്റ് അടച്ചു വണ്ടിയിൽ കയറി, ജോൺ അത് സ്റ്റാർട്ട് ചെയ്തു, ഉറക്കത്തിലായിരുന്ന കാർ, തപ്പി പിടഞ്ഞു എഴുന്നേറ്റു ഒന്നു മുരണ്ട്, കോട്ടുവായിട്ടു മുന്നോട്ടു നീങ്ങി, അഭി ഒരിക്കൽ കൂടി എന്നെ നോക്കി. കാർ ലോകത്തിനെ അങ്ങേ മൂലയിൽ മറയുന്നതു വരെ ഞാൻ നോക്കി നിന്നു.

അതുവരെ സന്തോഷത്തിൽ നിന്നിരുന്ന മീനാക്ഷി ദേഷ്യത്തിൽ ചവിട്ടിതുള്ളി മുകളിലേക്ക് കയറിപ്പോയി.

ദേഷ്യം മാറിയിട്ടില്ല. ഞാൻ മുകളിൽ കയറിചെന്നപ്പോൾ അവളുടെ മുഖം തുലാവര്ഷ രാത്രികൾ എന്നപോലെ ഇരുണ്ടു കൂടിയിട്ടുണ്ട്. അവളുടെ ട്രാവൽ ബാഗിൽ, അവിടവിടെ ചിതറികിടക്കുന്ന വസ്ത്രങ്ങൾ മടക്കി വയ്ക്കുന്നുണ്ട്, ഇടയിൽ എന്റെ ഒരു ബനിയനും കയറിപ്പോയി അവളതു ദേഷ്യത്തിൽ തിരിച്ചെടുത്തു കട്ടിലിന്റെ ഒരു കോണിലേക്കു വലിച്ചെറിഞ്ഞു അടുക്കിപെറുക്കൽ തുടർന്നു.

Recent Stories

The Author

നരഭോജി

36 Comments

  1. കൊള്ളാം അടിപൊളി ❤️🔥

    1. നരഭോജി

  2. നീലത്താമര

    കഥയും എഴുത്തും ഫസ്റ്റ് ക്ലാസ് ഐറ്റം👌😍

    ആ പാചകവും അവൾ അത് കഴിക്കുന്നതും ഒക്കെ ഞാൻ ശെരിക്കും കണ്ടു. ഒന്നും പറയാനില്ല. അടിപൊളി😍

    ഇതിന്റെ ഫീൽ പോകുന്നേന് മുന്നേ അടുത്ത ഭാഗം തരണേ…🙏
    💞💞💞

    1. നരഭോജി

      ❤❤❤

  3. നീതു ചന്ദ്രൻ

    കൊള്ളാം കഥ ഇഷ്ടം ആയി കേട്ടോ ❤❤❤

    1. നരഭോജി

      ഒരുപാട് സ്നേഹം നീതു ❤

  4. Mr നരഭോജി ഒറ്റവാക്കിൽ പറഞ്ഞാൽ
    ചുമ്മാ 🔥🔥 ശരിക്കും ഹൃദയത്തിൽ തട്ടി

    1. നരഭോജി

      മേനോൻ കുട്ടി ❤

    2. നരഭോജി

      അരുണെ ❤❤❤

  5. മേനോൻ കുട്ടി

    3 ഭാഗവും ഒരുമിച്ചു വായിച്ചു കൊള്ളാം നന്നായിട്ടുണ്ട്. പിടിച്ചു ഇരുത്താൻ ഉള്ള കഴിവ് വരികളിൽ ഉണ്ട്.തുടർന്നും നല്ല രീതിൽ എഴുതുക ❤

  6. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    ഭോജിയേട്ടാ അവസാനം അവരു ഒന്നിക്കോ അതോ ഇത്രയും ഒക്കെ വായിച്ചിട്ട് ഹൃദയം തകർക്കോ 😐😐😐…..

    എഴുതു ഒരേ പൊളി ♥️♥️…. വായിച്ചു കഴിയില്ലേ ആഗ്രഹിച്ചു പോവുന്ന പോലെ ♥️♥️…. അടിപൊളി പാർട്ട് ആയിരുന്നു♥️♥️♥️

    അടുത്ത പാർട്ട് ഒരുപാട് late ആക്കാതെ തരണേ♥️♥️

    സ്നേഹത്തോടെ♥️♥️♥️♥️

    1. നരഭോജി

      ഒന്നിക്കണം എന്ന് തന്നെയാണ് എന്റെയും ആഗ്രഹം മദ്യവർജ്ജകാ, ബാക്കി നമുക്ക് വരും ഭാഗങ്ങളിൽ കാണാം, ഇനി കൂടിപ്പോയാൽ രണ്ടു ഭാഗം കൂടിയേ ഉണ്ടാവുകയുള്ളൂ.

      1. സല്യൂട്ടിന്റെ സിമ്പൽ എന്റെ ഫോണിൽ കാണുന്നില്ല… ഉണ്ടേൽ കുറച്ചു സല്യൂട് തന്നേനെ….

        ഈ കഥയുടെ ഭംഗി എന്താണെന്നറിയുമോ….. എഴുതുന്നത് അണ്ണന് നന്നായിട്ട് അറിയുന്ന കാര്യങ്ങൾ ആണ്… Eg-കുക്കിംഗ്‌… (എനിക്ക് തോന്നിയതാണ് )

        അതേപോലെ ഈ ശൈലി…. ഒരു രക്ഷയും ഇല്ലാത്ത ശൈലി ആണ്.. ♥️♥️♥️

        1. നരഭോജി

          ഒരുപാട് സ്നേഹം ADM, കുക്കിംഗ് രഹസ്യങ്ങൾ പിടികിട്ടാൻ പെണ്ണിന്റെ കാലുപിടിക്കണ്ടി വന്നു 🤣🤣 എന്നാലും കൊഴപ്പല്യ വർക്ക് ഔട്ട് ആയിലോ ❤

          1. നീതു ചന്ദ്രൻ

            😜😜😜

  7. അവിടെയും ഇവിടെയും വായിക്കുന്നുണ്ട്. ഇവിടെ ഒരു വാക്ക് നീക്കമായിരുന്നു, “സായിപ്പിന്റെ …”.
    എന്തായാലും കുത്തിയിരുന്ന് censor ചെയ്യുമ്പോൾ അക്ഷരത്തെറ്റ് കൂടെ ഒന്ന് നോക്കാമായിരുന്നു.വേറെ ആരോടെങ്കിലും പ്രൂഫ് റീഡ് ചെയ്യാൻ കൊടുത്താൽ എളുപ്പമായിരിക്കും.(പ്രൂഫ് റീഡറിനെ കുറിച്ചോർത്താൽ കൊതികുത്തുന്നു എങ്കിലും സാരമില്ല).

    1. നരഭോജി

      അത് ഓർമയിൽ നിൽക്കാതെ പോയ ഒരു ഭാഗം ആണ്. പബ്ലിഷ് ആയപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്. ഞാൻ മെയിൽ അയച്ചിട്ടുണ്ട്. അടുത്ത് തന്നെ തിരുത്തപ്പെടും. അക്ഷരതെറ്റിന്റെ കാര്യം ആരും പറഞ്ഞു കേട്ടില്ല, അതാണ് രണ്ടാമത് ശ്രദ്ധിക്കാതിരുന്നത്. പ്രധാനപ്പെട്ട ആശയം നഷ്ട്ടപ്പെട്ട വല്ല തെറ്റുകൾ ഇതിൽ കണ്ടെങ്കിൽ പറയാം, തിരുത്താൻ വേണ്ടിയാണ്.
      വായിക്കാൻ ഒരാൾക്കു നൽകുന്ന കാര്യം ആലോചിക്കാം.

      1. വളരെ നന്ദി സുഹൃത്തേ! താങ്കളുടെ കഥയെ സീരിയസ് ആയി തന്നെ വായിക്കുന്നത് കൊണ്ട് ചിലപ്പോൾ അക്ഷരങ്ങൾ തെറ്റുന്നത് ആ വരി എന്താണ് ഉദ്ദേശിച്ചത് എന്ന് നമ്മൾ ചിന്തിച്ച് എടുക്കേണ്ടി വരുന്നു. താങ്കളുടെ വരികളുടെ ഭംഗിയിലെ ഒഴുക്ക് ആ ചിന്തകൾ അനാവശ്യമായി തടസ്സപ്പെടുത്തുന്നു.
        വലിയ ആശയങ്ങൾ ഒന്നും അല്ലേലും “കാട്ടില് പണിത തോട്ടില് റെഡിന്നു കേട്ടിട്ടില്ലേ നീ” ഈ വരിയെ മൂന്നു പ്രാവശ്യം വായിച്ചാണ് “കട്ടിൽ പണിതാൽ തൊട്ടിൽ റെഡിന്നു കേട്ടിട്ടില്ലേ നീ” എന്ന് ഞാൻ മനസ്സിലാക്കിയത്. ഇതുപോലെ ചില രസം കൊല്ലികളെ ഒഴിവാക്കാൻ ഒന്ന് ഫ്രഷ് ആയി വായിച്ചു നോക്കി തിരുത്തുന്നത് എപ്പോഴും നല്ലതാണ്!
        അവിടെ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു…

        മറ്റു കഥകളിൽ ഒരു വാചകം നമ്മൾ പൂരിപ്പിച്ചാലും അത്ര കുഴപ്പമില്ല. താങ്കളുടെ കഥയിൽ താങ്കൾ ഉദ്ദേശിച്ചത് തന്നെ മനസ്സിലാക്കാനാണ് എനിക്ക് ഏറെ ഇഷ്ടം.

        1. നരഭോജി

          ഒരുപാട് സ്നേഹം സുഹൃത്തേ, നിങ്ങൾ ഈ കഥ അത്രമേൽ ശ്രദ്ധയോടെ വായിക്കാൻ സമയം കണ്ടെത്തിയതിനു. ഇത് ആവർത്തിക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. വിലപ്പെട്ട അഭിപ്രായത്തിനു ഹൃദയംഗമമായ സ്നേഹം.

  8. ഞങ്ങളുടെ സർക്കിളിൽ പ്രതീക്ഷയോട് നോക്കി കാണുന്നതും ചർച്ച ചെയുന്നതുമായ കഥകളിൽ ഒന്നാണ് ഇത്.

    ആശംസകൾ 🥰

    1. ഞങ്ങളുടെ സർക്കിളിൽ പ്രതീക്ഷയോട് നോക്കി കാണുന്നതും ചർച്ച ചെയുന്നതുമായ കഥകളിൽ ഒന്നാണ് ഇത്.

      ആശംസകൾ 🥰

      1. നരഭോജി

        ഒരുപാടു സ്നേഹം പാപ്പാ ❤

      2. Pappa nammade kadha evde ? Kk

  9. ശ്യാം ന്റെ ഭാഗങ്ങൾ കഥ അവിടെ പോസ്റ്റ് ചെയ്യാൻ വേണ്ടി മാത്രം എഴുതി ചേർത്തത് ആണോ😅

    1. നരഭോജി

      അല്ല അതാണ് യഥാർത്ഥരൂപം, ശ്യാമിന്റെ കഥയുടെ അവസാനം ആണ് അത്. farewell. വേറെ സ്റ്റോറിലൈൻ ആയിട്ട് ഡയറക്റ്റ് കണക്ഷൻ ഇല്ലാത്തോണ്ട്, എഡിറ്റ് ചെയ്ത് മാനിപുലേറ്റ് ചെയ്യണ്ട ആവശ്യം ഇല്ലാത്തോണ്ട് കട്ട് ചെയ്തതാണ്.

  10. എന്റെ ബ്രോ എജ്ജാതി ഫീൽ ❤❤❤ വെയ്റ്റിങ് ഫോർ നെക്സ്റ്റ് പാർട്ട്‌

    1. നരഭോജി

      ❤️

  11. Nannnaayittunde bro ♥️

    1. നരഭോജി

      ❤️

  12. നല്ല കഥ… നല്ല എഴുത്ത്… ഒടുക്കത്തെ ഫീൽ ❤️

    1. നരഭോജി

      ❤️

  13. ❤️🙌🏻

    1. നരഭോജി

      ❤️

  14. മണവാളൻ

    നരൂ……
    Kk യിൽ ഒരുവട്ടം വായിച്ചതാണെങ്കിലും ഇവിടെ കണ്ടിട്ട് വായിക്കാതെ പോകാൻ തോന്നുന്നില്ല 😍 വായിക്കാൻ പോവാ .
    അപ്പൊ സെരി, വേറെ ഒന്നും പറയാൻ ഇല്ല, അവിടെ പറഞ്ഞതൊക്കെ ഒള്ളു 🙋🏻‍♂️
    സ്നേഹത്തോടെ
    മണവാളൻ

    1. നരഭോജി

      ഏതു മറ്റേ വീട്ടിലേക്കു കൊണ്ട് വരുന്ന കാര്യം അല്ലെ, അത് നമുക്ക് ശരിയാക്ക മണവാളാ 🤣🤣.

      1. മണവാളൻ

        😁😁

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com