മീനാക്ഷി കല്യാണം – 3 [നരഭോജി] 734

: മീനാക്ഷി (ഞാൻ വിളിച്ചത് അവളുടെ ദേഷ്യത്തെ ഇരട്ടിപ്പിച്ചേ ഉള്ളു, മടക്കി വയ്ക്കൽ നിർത്തി ഡ്രെസ്സുകൾ കുത്തി കയറ്റി തുടങ്ങി)

: എനിക്ക് അപ്പോ അവരുടെ കൈയിൽ നിന്ന് നിന്നെ രക്ഷിക്കാൻ മറ്റൊരു വഴിയും തോന്നിയില്ല. പറ്റിപ്പോയി.

: മറ്റൊരു വഴിയും കണ്ടില്ലെങ്ങി കല്യാണം കഴിക്കലാണോ ഒരുവഴി, ഞാൻ ശ്രീയോട് ഇനി എന്ത് പറയും. (അവള് നിരാശാഭവത്തിൽ പറഞ്ഞു നിർത്തി, ശരിയാണ് എന്നെപോലെ അലസനായ ഒരാളെ കല്യാണം കഴിക്കാൻ ഞാൻ പോലും ഒന്നാലോചിച്ചിട്ട് വേണ്ടെന്നേ പറയു)

: വേറെ എന്ത് പറഞ്ഞ അവരെ ഒന്ന് നിർത്ത നീ തന്നെ പറ,  ഇതല്ലാതെ മറ്റെന്തു ചെയ്തിരുന്നെങ്കിലും നിന്നെ അവരിവിടന്നു വലിച്ചിഴച്ചു കൊണ്ട് പോയേനെ, അടുത്ത മുഹൂർത്തത്തിൽ ആരുടേലും തലേല് വച്ച്‌  കെട്ടിയേനെ, എനിക്ക് വല്ലതും ചോദിക്കാൻ പറ്റോ?, എതിർക്കാൻ പറ്റോ?, നീ തന്നെ പറ.

മീനാക്ഷി ആലോചനയിലേക്കു വീണു.

: എന്നാലും ഈ താലി…. അവൾ അതിൽ പിടിച്ചു നിന്നു.

: അത് വെറും ഒരു മഞ്ഞ ഒരു ചരടല്ലേ, എപ്പോ വേണമെങ്കിലും പൊട്ടിച്ചു കളയാം, ശ്രീറാമിനെ ഞാൻ പറഞ്ഞു മനസ്സിലാക്കാം. (നിറഞ്ഞ ഒരു മൗനത്തിനു ശേഷം ഞാൻ തുടർന്നു)

അമ്മക്ക് നീ ന്നു പറഞ്ഞ ജീവൻ ആയിരുന്നു, എന്റെ ഓർമയിൽ ഇപ്പോഴും അമ്മയെ ഓർത്തു ആ തറയിൽ കിടന്നു കരയുന്ന ഒരു നീ ഉണ്ട്. ആ നിനക്ക് വേണ്ടി ഞാൻ മരിക്കും.

ഞാൻ പറഞ്ഞതിൽ അവൾക് താങ്ങാവുന്നതിലും അപ്പുറം ഉള്ള എന്തൊക്കെയോ ഉണ്ടായിരുന്നു, കൂടുതൽ ഏങ്ങൽ അടിച്ചു തേങ്ങികൊണ്ട് അവൾ ബാഗും എടുത്തു ഇറങ്ങി, നടന്നു നീങ്ങുന്ന അവളുടെ തല, കരച്ചിലിന്റെ ആന്ദോളനത്തിനൊത്തു ദോലനം ചെയ്യുന്നുണ്ടായിരുന്നു. മുടിഴകൾ എനിക്ക് നേരെ അവയുടെ കൈകൾ നീട്ടുന്നുണ്ടായിരുന്നു. തിരിഞ്ഞു നോക്കാതെ, ഒരു യാത്രപോലും പറയാതെ അവൾ നടന്നകന്നു. തൊടിയിലെ ആഞ്ഞിലിയെന്നോണം നിശ്ചലമായി അതും നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു.

പറയാതെ എവിടെ നിന്നോ ഒരുദിവസം കയറി വന്ന അവൾ, പറയാതെ തന്നെ തിരിച്ചു പോയി, ഞാൻ സ്വയം സമാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ട്, അവളെ കയറ്റിയ ഓട്ടോറിക്ഷ, കണ്ണിൽ നിന്ന് മറയുന്നതു വരെ നോക്കിനിന്നു.

 

 

********************************

 

 

നേരം ഒരുപാടായി, പുറമെ ഇരുള് കയറും തോറും എന്റെ ഉള്ളിൽ ആധിയും കയറിക്കയറി വന്നു. ഈ നേരം കേട്ട നേരത്തു ആ പെണ്ണ് എവിടെയാവും പോയിട്ടുണ്ടാവുക, ഹോസ്റ്റലിൽ എത്തിയിരിക്കുമോ. ഫ്ലാറ്റ് പൂട്ടി ഞാൻ വേഗം ഗണേശപുറത്തേക്കു പുറപ്പെട്ടു. യാതൊരു ലെക്കും ലഗാനും ഇല്ലാത്ത വാച്ച്മാനോട് ചോദിച്ചപ്പോൾ,

“തെരിയാത് സാർ” എന്നല്ലാതെ മറ്റൊരുത്തരവും കിട്ടിയില്ല. കുമുദത്തെയെങ്കിലും കാണാൻ കഴിഞ്ഞെങ്കിൽ ചോദിക്കാമായിരുന്നു….

36 Comments

  1. കൊള്ളാം അടിപൊളി ❤️?

    1. നരഭോജി

  2. നീലത്താമര

    കഥയും എഴുത്തും ഫസ്റ്റ് ക്ലാസ് ഐറ്റം??

    ആ പാചകവും അവൾ അത് കഴിക്കുന്നതും ഒക്കെ ഞാൻ ശെരിക്കും കണ്ടു. ഒന്നും പറയാനില്ല. അടിപൊളി?

    ഇതിന്റെ ഫീൽ പോകുന്നേന് മുന്നേ അടുത്ത ഭാഗം തരണേ…?
    ???

    1. നരഭോജി

      ❤❤❤

  3. നീതു ചന്ദ്രൻ

    കൊള്ളാം കഥ ഇഷ്ടം ആയി കേട്ടോ ❤❤❤

    1. നരഭോജി

      ഒരുപാട് സ്നേഹം നീതു ❤

  4. Mr നരഭോജി ഒറ്റവാക്കിൽ പറഞ്ഞാൽ
    ചുമ്മാ ?? ശരിക്കും ഹൃദയത്തിൽ തട്ടി

    1. നരഭോജി

      മേനോൻ കുട്ടി ❤

    2. നരഭോജി

      അരുണെ ❤❤❤

  5. മേനോൻ കുട്ടി

    3 ഭാഗവും ഒരുമിച്ചു വായിച്ചു കൊള്ളാം നന്നായിട്ടുണ്ട്. പിടിച്ചു ഇരുത്താൻ ഉള്ള കഴിവ് വരികളിൽ ഉണ്ട്.തുടർന്നും നല്ല രീതിൽ എഴുതുക ❤

  6. ഭോജിയേട്ടാ അവസാനം അവരു ഒന്നിക്കോ അതോ ഇത്രയും ഒക്കെ വായിച്ചിട്ട് ഹൃദയം തകർക്കോ ???…..

    എഴുതു ഒരേ പൊളി ♥️♥️…. വായിച്ചു കഴിയില്ലേ ആഗ്രഹിച്ചു പോവുന്ന പോലെ ♥️♥️…. അടിപൊളി പാർട്ട് ആയിരുന്നു♥️♥️♥️

    അടുത്ത പാർട്ട് ഒരുപാട് late ആക്കാതെ തരണേ♥️♥️

    സ്നേഹത്തോടെ♥️♥️♥️♥️

    1. നരഭോജി

      ഒന്നിക്കണം എന്ന് തന്നെയാണ് എന്റെയും ആഗ്രഹം മദ്യവർജ്ജകാ, ബാക്കി നമുക്ക് വരും ഭാഗങ്ങളിൽ കാണാം, ഇനി കൂടിപ്പോയാൽ രണ്ടു ഭാഗം കൂടിയേ ഉണ്ടാവുകയുള്ളൂ.

      1. സല്യൂട്ടിന്റെ സിമ്പൽ എന്റെ ഫോണിൽ കാണുന്നില്ല… ഉണ്ടേൽ കുറച്ചു സല്യൂട് തന്നേനെ….

        ഈ കഥയുടെ ഭംഗി എന്താണെന്നറിയുമോ….. എഴുതുന്നത് അണ്ണന് നന്നായിട്ട് അറിയുന്ന കാര്യങ്ങൾ ആണ്… Eg-കുക്കിംഗ്‌… (എനിക്ക് തോന്നിയതാണ് )

        അതേപോലെ ഈ ശൈലി…. ഒരു രക്ഷയും ഇല്ലാത്ത ശൈലി ആണ്.. ♥️♥️♥️

        1. നരഭോജി

          ഒരുപാട് സ്നേഹം ADM, കുക്കിംഗ് രഹസ്യങ്ങൾ പിടികിട്ടാൻ പെണ്ണിന്റെ കാലുപിടിക്കണ്ടി വന്നു ?? എന്നാലും കൊഴപ്പല്യ വർക്ക് ഔട്ട് ആയിലോ ❤

          1. നീതു ചന്ദ്രൻ

            ???

  7. അവിടെയും ഇവിടെയും വായിക്കുന്നുണ്ട്. ഇവിടെ ഒരു വാക്ക് നീക്കമായിരുന്നു, “സായിപ്പിന്റെ …”.
    എന്തായാലും കുത്തിയിരുന്ന് censor ചെയ്യുമ്പോൾ അക്ഷരത്തെറ്റ് കൂടെ ഒന്ന് നോക്കാമായിരുന്നു.വേറെ ആരോടെങ്കിലും പ്രൂഫ് റീഡ് ചെയ്യാൻ കൊടുത്താൽ എളുപ്പമായിരിക്കും.(പ്രൂഫ് റീഡറിനെ കുറിച്ചോർത്താൽ കൊതികുത്തുന്നു എങ്കിലും സാരമില്ല).

    1. നരഭോജി

      അത് ഓർമയിൽ നിൽക്കാതെ പോയ ഒരു ഭാഗം ആണ്. പബ്ലിഷ് ആയപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്. ഞാൻ മെയിൽ അയച്ചിട്ടുണ്ട്. അടുത്ത് തന്നെ തിരുത്തപ്പെടും. അക്ഷരതെറ്റിന്റെ കാര്യം ആരും പറഞ്ഞു കേട്ടില്ല, അതാണ് രണ്ടാമത് ശ്രദ്ധിക്കാതിരുന്നത്. പ്രധാനപ്പെട്ട ആശയം നഷ്ട്ടപ്പെട്ട വല്ല തെറ്റുകൾ ഇതിൽ കണ്ടെങ്കിൽ പറയാം, തിരുത്താൻ വേണ്ടിയാണ്.
      വായിക്കാൻ ഒരാൾക്കു നൽകുന്ന കാര്യം ആലോചിക്കാം.

      1. വളരെ നന്ദി സുഹൃത്തേ! താങ്കളുടെ കഥയെ സീരിയസ് ആയി തന്നെ വായിക്കുന്നത് കൊണ്ട് ചിലപ്പോൾ അക്ഷരങ്ങൾ തെറ്റുന്നത് ആ വരി എന്താണ് ഉദ്ദേശിച്ചത് എന്ന് നമ്മൾ ചിന്തിച്ച് എടുക്കേണ്ടി വരുന്നു. താങ്കളുടെ വരികളുടെ ഭംഗിയിലെ ഒഴുക്ക് ആ ചിന്തകൾ അനാവശ്യമായി തടസ്സപ്പെടുത്തുന്നു.
        വലിയ ആശയങ്ങൾ ഒന്നും അല്ലേലും “കാട്ടില് പണിത തോട്ടില് റെഡിന്നു കേട്ടിട്ടില്ലേ നീ” ഈ വരിയെ മൂന്നു പ്രാവശ്യം വായിച്ചാണ് “കട്ടിൽ പണിതാൽ തൊട്ടിൽ റെഡിന്നു കേട്ടിട്ടില്ലേ നീ” എന്ന് ഞാൻ മനസ്സിലാക്കിയത്. ഇതുപോലെ ചില രസം കൊല്ലികളെ ഒഴിവാക്കാൻ ഒന്ന് ഫ്രഷ് ആയി വായിച്ചു നോക്കി തിരുത്തുന്നത് എപ്പോഴും നല്ലതാണ്!
        അവിടെ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു…

        മറ്റു കഥകളിൽ ഒരു വാചകം നമ്മൾ പൂരിപ്പിച്ചാലും അത്ര കുഴപ്പമില്ല. താങ്കളുടെ കഥയിൽ താങ്കൾ ഉദ്ദേശിച്ചത് തന്നെ മനസ്സിലാക്കാനാണ് എനിക്ക് ഏറെ ഇഷ്ടം.

        1. നരഭോജി

          ഒരുപാട് സ്നേഹം സുഹൃത്തേ, നിങ്ങൾ ഈ കഥ അത്രമേൽ ശ്രദ്ധയോടെ വായിക്കാൻ സമയം കണ്ടെത്തിയതിനു. ഇത് ആവർത്തിക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. വിലപ്പെട്ട അഭിപ്രായത്തിനു ഹൃദയംഗമമായ സ്നേഹം.

  8. ഞങ്ങളുടെ സർക്കിളിൽ പ്രതീക്ഷയോട് നോക്കി കാണുന്നതും ചർച്ച ചെയുന്നതുമായ കഥകളിൽ ഒന്നാണ് ഇത്.

    ആശംസകൾ ?

    1. ഞങ്ങളുടെ സർക്കിളിൽ പ്രതീക്ഷയോട് നോക്കി കാണുന്നതും ചർച്ച ചെയുന്നതുമായ കഥകളിൽ ഒന്നാണ് ഇത്.

      ആശംസകൾ ?

      1. നരഭോജി

        ഒരുപാടു സ്നേഹം പാപ്പാ ❤

      2. Pappa nammade kadha evde ? Kk

  9. ശ്യാം ന്റെ ഭാഗങ്ങൾ കഥ അവിടെ പോസ്റ്റ് ചെയ്യാൻ വേണ്ടി മാത്രം എഴുതി ചേർത്തത് ആണോ?

    1. നരഭോജി

      അല്ല അതാണ് യഥാർത്ഥരൂപം, ശ്യാമിന്റെ കഥയുടെ അവസാനം ആണ് അത്. farewell. വേറെ സ്റ്റോറിലൈൻ ആയിട്ട് ഡയറക്റ്റ് കണക്ഷൻ ഇല്ലാത്തോണ്ട്, എഡിറ്റ് ചെയ്ത് മാനിപുലേറ്റ് ചെയ്യണ്ട ആവശ്യം ഇല്ലാത്തോണ്ട് കട്ട് ചെയ്തതാണ്.

  10. എന്റെ ബ്രോ എജ്ജാതി ഫീൽ ❤❤❤ വെയ്റ്റിങ് ഫോർ നെക്സ്റ്റ് പാർട്ട്‌

    1. നരഭോജി

      ❤️

  11. Nannnaayittunde bro ♥️

    1. നരഭോജി

      ❤️

  12. നല്ല കഥ… നല്ല എഴുത്ത്… ഒടുക്കത്തെ ഫീൽ ❤️

    1. നരഭോജി

      ❤️

  13. ❤️??

    1. നരഭോജി

      ❤️

  14. മണവാളൻ

    നരൂ……
    Kk യിൽ ഒരുവട്ടം വായിച്ചതാണെങ്കിലും ഇവിടെ കണ്ടിട്ട് വായിക്കാതെ പോകാൻ തോന്നുന്നില്ല ? വായിക്കാൻ പോവാ .
    അപ്പൊ സെരി, വേറെ ഒന്നും പറയാൻ ഇല്ല, അവിടെ പറഞ്ഞതൊക്കെ ഒള്ളു ??‍♂️
    സ്നേഹത്തോടെ
    മണവാളൻ

    1. നരഭോജി

      ഏതു മറ്റേ വീട്ടിലേക്കു കൊണ്ട് വരുന്ന കാര്യം അല്ലെ, അത് നമുക്ക് ശരിയാക്ക മണവാളാ ??.

      1. മണവാളൻ

        ??

Comments are closed.