: ഞാൻ ശരിക്കും പേടിച്ചു പോയി. (അവളുടെ മുഖത്തു ഇന്നുവരെ കാണാത്ത ഒരു വശ്യത, ഒരു ആലസ്യം)
ഞാൻ ആരെയും മയക്കുന്ന ആ മിഴിയഴകിൽ നോക്കി മതിമറന്നു നിന്ന് ചിരിച്ചു.
: ഇന്നലെ ശരിക്ക് ഉറങ്ങാൻപറ്റിയോ… (അവളിൽ കുസൃതി)
: ഇന്നലെ പാതിരാത്രിക്ക് ഒരുത്തിക്ക് കടല്ക്കാണാൻ പൂതി വന്നതുകൊണ്ട്, ഒരുപോള കണ്ണടക്കാൻ പറ്റിയില്ല.
: അതേതാ ഉണ്ണിയേട്ടാ അങ്ങനൊരു പ്രാന്തി. (അവൾ അറിയാത്ത പോലെ താടിയിൽ ചൂണ്ടുവിരൽ വച്ച്, കണ്ണുചിമ്മി ആലോചിച്ചു)
: അതോ, അതൊരു ശലഭം ആണ് മീനാക്ഷി, രാത്രി പലവർണ്ണത്തിൽ ചിറകു മുളയ്ക്കുന്നൊരു നിശാശലഭം.
(അവളതു ഒരു കൊച്ചുകുട്ടി കഥ കേൾക്കുന്ന ലാഘവത്തിൽ കേട്ടിരിപ്പാണ്.)
: അല്ലെങ്കി തന്നെ ഈ ഉറക്കമൊക്കെ എന്ന ഉണ്ടായേ ല്ലേ?!!
: അതെയതെ. (അവൾ ചിരിച്ചു)
: നീയുറങ്ങിയോ ഇന്നലെ. (ഞാൻ അവളോട് ചോദിച്ചു).
: എവിടന്നു, ഇന്നലെ റൂമിലൊരു മൂട്ട, മൂട്ടന്നു പറഞ്ഞ ഇണ്ടല്ലോ ഉണ്ണിയേട്ടാ ഈ വലിപ്പം ഉണ്ട് മൂട്ട. (അവൾ കൈ രണ്ടും വിടർത്തി കാട്ടി)
: എന്ന ഇന്ന് നീ, ആ മൂട്ട ഉണ്ടാക്കിയ ഭക്ഷണം കഴിക്കണ്ട. (ഞാൻ തിരിഞ്ഞു നടക്കാൻ പോയി.)
: ൻറെ പൊന്നു മൂട്ടയേട്ടാ (അവൾ കൈയിൽ കടന്നു പിടിച്ചു, എന്തെകിലും ഞാൻ പറയും മുൻപേ ഒരു ചൂടുള്ള ചുംബനം അതിൽ പതിച്ചു.)
ഈ മൂട്ടയില്ലെങ്കിൽ ഞാൻ ഇവിടെ കിടന്നു മരിച്ചേനെ. എനിക്ക് ജീവനാ ഈ മൂട്ടയെ.
എനിക്കെന്താ പറയേണ്ടത് എന്ന് അറിയില്ലായിരുന്നു, ഞാൻ ആ ചുംബനത്തിന്റെ മധുരത്തിൽ ലയിച്ചില്ലാതായിരുന്നു.
സ്വബോധം വീണ്ടെടുത്ത ഞാൻ അവളോട് എന്തെങ്കിലും പറയും മുൻപേ, തലയോട്ടി തരിക്കുംപോലൊരു ഇലക്ട്രിക് ബെൽ മുഴങ്ങി, “ക്ലാസ്സുണ്ട്”, പുസ്തകങ്ങളും വാരിയെടുത്തു തിരിഞ്ഞു നോക്കാതെ അവൾ എഴുന്നേറ്റു നടന്നു.
ഞാൻ ചുമരുംചാരി ഇഴുകിയിറങ്ങി വെറും നിലത്തിരുന്നു, നെഞ്ച് പതിവിലും വേഗത്തിൽ മിടിക്കുന്നു, രക്തം പതിവില്ലാത്തൊരു തിടുക്കത്തിൽ സിരകളിൽ കുതിച്ചൊഴുകുന്നു, എനിക്കെന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഞാൻ എഴുന്നേറ്റു നടന്നു.
ആളൊഴിഞ്ഞ വരാന്തകൾ പിന്നിട്ട് പ്രധാന കോറിഡോറിലെ വളവു തിരിഞ്ഞു പുറത്തേക്കിറങ്ങാൻ തുടങ്ങിയ ഞാൻ ഞാൻ, ഇടതുവശത്തു രണ്ടാമതുള്ള ഫസ്റ്റ്ഇയർ രസതന്ത്രം ക്ലാസ്സിൽ മീനാക്ഷി ക്ലാസ്സെടുക്കുന്നതു കണ്ട് ജനലിലൂടെ അല്പൻനേരം നോക്കി നിന്നു.
അഴിഞ്ഞു വീണ മുടിയിഴകളും, വിടർന്ന കണ്ണുകളും, മിന്നിമറയുന്ന അഴകൊത്ത നുണക്കുഴിയും…. ‘മീനാക്ഷി’, അവൾ വായുവിൽ വിരലുകൾ കൊണ്ട് ചിത്രം വരച്ചു ഓർഗാനിക് കെമിസ്റ്ററി പഠിപ്പിക്കുന്നു, എന്തൊരു അഭൗമലാവണ്യം. എൻറെ മനസ്സിൽ ഇന്നലെ രാത്രി മിന്നിമറഞ്ഞു, ഒരോ നിമിഷങ്ങളും, അവൾക്കൊപ്പം ഉള്ള ഓരോ സെക്കന്റുകളും, ഞാൻ ആ നിമിഷം മാത്രമാണ് ജീവിക്കുന്നതെന്ന് എനിക്ക് തോന്നി പോകുന്നു.
ഞാൻ തിരിഞ്ഞുനടന്നു, വരാന്തകൾ പിന്നിട്ടു, കോളേജ് കുട്ടികൾ നിറഞ്ഞൊഴുകുന്ന കല്ലുവിരിച്ച നടവഴിയിലേക്കു കടന്നു. തലങ്ങു വിലങ്ങും ഓടുന്ന കോളേജ് കുട്ടികൾക്കിടയിൽ, തലകുമ്പിട്ടു ഒരു പൊട്ടനെപോലെ ചിരിച്ചു കൊണ്ട് ഞാൻ നടന്നു.
കൊള്ളാം അടിപൊളി ❤️?
❤
കഥയും എഴുത്തും ഫസ്റ്റ് ക്ലാസ് ഐറ്റം??
ആ പാചകവും അവൾ അത് കഴിക്കുന്നതും ഒക്കെ ഞാൻ ശെരിക്കും കണ്ടു. ഒന്നും പറയാനില്ല. അടിപൊളി?
ഇതിന്റെ ഫീൽ പോകുന്നേന് മുന്നേ അടുത്ത ഭാഗം തരണേ…?
???
❤❤❤
കൊള്ളാം കഥ ഇഷ്ടം ആയി കേട്ടോ ❤❤❤
ഒരുപാട് സ്നേഹം നീതു ❤
Mr നരഭോജി ഒറ്റവാക്കിൽ പറഞ്ഞാൽ
ചുമ്മാ ?? ശരിക്കും ഹൃദയത്തിൽ തട്ടി
മേനോൻ കുട്ടി ❤
അരുണെ ❤❤❤
3 ഭാഗവും ഒരുമിച്ചു വായിച്ചു കൊള്ളാം നന്നായിട്ടുണ്ട്. പിടിച്ചു ഇരുത്താൻ ഉള്ള കഴിവ് വരികളിൽ ഉണ്ട്.തുടർന്നും നല്ല രീതിൽ എഴുതുക ❤
ഭോജിയേട്ടാ അവസാനം അവരു ഒന്നിക്കോ അതോ ഇത്രയും ഒക്കെ വായിച്ചിട്ട് ഹൃദയം തകർക്കോ ???…..
എഴുതു ഒരേ പൊളി ♥️♥️…. വായിച്ചു കഴിയില്ലേ ആഗ്രഹിച്ചു പോവുന്ന പോലെ ♥️♥️…. അടിപൊളി പാർട്ട് ആയിരുന്നു♥️♥️♥️
അടുത്ത പാർട്ട് ഒരുപാട് late ആക്കാതെ തരണേ♥️♥️
സ്നേഹത്തോടെ♥️♥️♥️♥️
ഒന്നിക്കണം എന്ന് തന്നെയാണ് എന്റെയും ആഗ്രഹം മദ്യവർജ്ജകാ, ബാക്കി നമുക്ക് വരും ഭാഗങ്ങളിൽ കാണാം, ഇനി കൂടിപ്പോയാൽ രണ്ടു ഭാഗം കൂടിയേ ഉണ്ടാവുകയുള്ളൂ.
സല്യൂട്ടിന്റെ സിമ്പൽ എന്റെ ഫോണിൽ കാണുന്നില്ല… ഉണ്ടേൽ കുറച്ചു സല്യൂട് തന്നേനെ….
ഈ കഥയുടെ ഭംഗി എന്താണെന്നറിയുമോ….. എഴുതുന്നത് അണ്ണന് നന്നായിട്ട് അറിയുന്ന കാര്യങ്ങൾ ആണ്… Eg-കുക്കിംഗ്… (എനിക്ക് തോന്നിയതാണ് )
അതേപോലെ ഈ ശൈലി…. ഒരു രക്ഷയും ഇല്ലാത്ത ശൈലി ആണ്.. ♥️♥️♥️
ഒരുപാട് സ്നേഹം ADM, കുക്കിംഗ് രഹസ്യങ്ങൾ പിടികിട്ടാൻ പെണ്ണിന്റെ കാലുപിടിക്കണ്ടി വന്നു ?? എന്നാലും കൊഴപ്പല്യ വർക്ക് ഔട്ട് ആയിലോ ❤
???
അവിടെയും ഇവിടെയും വായിക്കുന്നുണ്ട്. ഇവിടെ ഒരു വാക്ക് നീക്കമായിരുന്നു, “സായിപ്പിന്റെ …”.
എന്തായാലും കുത്തിയിരുന്ന് censor ചെയ്യുമ്പോൾ അക്ഷരത്തെറ്റ് കൂടെ ഒന്ന് നോക്കാമായിരുന്നു.വേറെ ആരോടെങ്കിലും പ്രൂഫ് റീഡ് ചെയ്യാൻ കൊടുത്താൽ എളുപ്പമായിരിക്കും.(പ്രൂഫ് റീഡറിനെ കുറിച്ചോർത്താൽ കൊതികുത്തുന്നു എങ്കിലും സാരമില്ല).
അത് ഓർമയിൽ നിൽക്കാതെ പോയ ഒരു ഭാഗം ആണ്. പബ്ലിഷ് ആയപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്. ഞാൻ മെയിൽ അയച്ചിട്ടുണ്ട്. അടുത്ത് തന്നെ തിരുത്തപ്പെടും. അക്ഷരതെറ്റിന്റെ കാര്യം ആരും പറഞ്ഞു കേട്ടില്ല, അതാണ് രണ്ടാമത് ശ്രദ്ധിക്കാതിരുന്നത്. പ്രധാനപ്പെട്ട ആശയം നഷ്ട്ടപ്പെട്ട വല്ല തെറ്റുകൾ ഇതിൽ കണ്ടെങ്കിൽ പറയാം, തിരുത്താൻ വേണ്ടിയാണ്.
വായിക്കാൻ ഒരാൾക്കു നൽകുന്ന കാര്യം ആലോചിക്കാം.
വളരെ നന്ദി സുഹൃത്തേ! താങ്കളുടെ കഥയെ സീരിയസ് ആയി തന്നെ വായിക്കുന്നത് കൊണ്ട് ചിലപ്പോൾ അക്ഷരങ്ങൾ തെറ്റുന്നത് ആ വരി എന്താണ് ഉദ്ദേശിച്ചത് എന്ന് നമ്മൾ ചിന്തിച്ച് എടുക്കേണ്ടി വരുന്നു. താങ്കളുടെ വരികളുടെ ഭംഗിയിലെ ഒഴുക്ക് ആ ചിന്തകൾ അനാവശ്യമായി തടസ്സപ്പെടുത്തുന്നു.
വലിയ ആശയങ്ങൾ ഒന്നും അല്ലേലും “കാട്ടില് പണിത തോട്ടില് റെഡിന്നു കേട്ടിട്ടില്ലേ നീ” ഈ വരിയെ മൂന്നു പ്രാവശ്യം വായിച്ചാണ് “കട്ടിൽ പണിതാൽ തൊട്ടിൽ റെഡിന്നു കേട്ടിട്ടില്ലേ നീ” എന്ന് ഞാൻ മനസ്സിലാക്കിയത്. ഇതുപോലെ ചില രസം കൊല്ലികളെ ഒഴിവാക്കാൻ ഒന്ന് ഫ്രഷ് ആയി വായിച്ചു നോക്കി തിരുത്തുന്നത് എപ്പോഴും നല്ലതാണ്!
അവിടെ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു…
മറ്റു കഥകളിൽ ഒരു വാചകം നമ്മൾ പൂരിപ്പിച്ചാലും അത്ര കുഴപ്പമില്ല. താങ്കളുടെ കഥയിൽ താങ്കൾ ഉദ്ദേശിച്ചത് തന്നെ മനസ്സിലാക്കാനാണ് എനിക്ക് ഏറെ ഇഷ്ടം.
ഒരുപാട് സ്നേഹം സുഹൃത്തേ, നിങ്ങൾ ഈ കഥ അത്രമേൽ ശ്രദ്ധയോടെ വായിക്കാൻ സമയം കണ്ടെത്തിയതിനു. ഇത് ആവർത്തിക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. വിലപ്പെട്ട അഭിപ്രായത്തിനു ഹൃദയംഗമമായ സ്നേഹം.
ഞങ്ങളുടെ സർക്കിളിൽ പ്രതീക്ഷയോട് നോക്കി കാണുന്നതും ചർച്ച ചെയുന്നതുമായ കഥകളിൽ ഒന്നാണ് ഇത്.
ആശംസകൾ ?
ഞങ്ങളുടെ സർക്കിളിൽ പ്രതീക്ഷയോട് നോക്കി കാണുന്നതും ചർച്ച ചെയുന്നതുമായ കഥകളിൽ ഒന്നാണ് ഇത്.
ആശംസകൾ ?
ഒരുപാടു സ്നേഹം പാപ്പാ ❤
Pappa nammade kadha evde ? Kk
ശ്യാം ന്റെ ഭാഗങ്ങൾ കഥ അവിടെ പോസ്റ്റ് ചെയ്യാൻ വേണ്ടി മാത്രം എഴുതി ചേർത്തത് ആണോ?
അല്ല അതാണ് യഥാർത്ഥരൂപം, ശ്യാമിന്റെ കഥയുടെ അവസാനം ആണ് അത്. farewell. വേറെ സ്റ്റോറിലൈൻ ആയിട്ട് ഡയറക്റ്റ് കണക്ഷൻ ഇല്ലാത്തോണ്ട്, എഡിറ്റ് ചെയ്ത് മാനിപുലേറ്റ് ചെയ്യണ്ട ആവശ്യം ഇല്ലാത്തോണ്ട് കട്ട് ചെയ്തതാണ്.
എന്റെ ബ്രോ എജ്ജാതി ഫീൽ ❤❤❤ വെയ്റ്റിങ് ഫോർ നെക്സ്റ്റ് പാർട്ട്
❤️
Nannnaayittunde bro ♥️
❤️
നല്ല കഥ… നല്ല എഴുത്ത്… ഒടുക്കത്തെ ഫീൽ ❤️
❤️
❤️??
❤️
നരൂ……
Kk യിൽ ഒരുവട്ടം വായിച്ചതാണെങ്കിലും ഇവിടെ കണ്ടിട്ട് വായിക്കാതെ പോകാൻ തോന്നുന്നില്ല ? വായിക്കാൻ പോവാ .
അപ്പൊ സെരി, വേറെ ഒന്നും പറയാൻ ഇല്ല, അവിടെ പറഞ്ഞതൊക്കെ ഒള്ളു ??♂️
സ്നേഹത്തോടെ
മണവാളൻ
ഏതു മറ്റേ വീട്ടിലേക്കു കൊണ്ട് വരുന്ന കാര്യം അല്ലെ, അത് നമുക്ക് ശരിയാക്ക മണവാളാ ??.
??