മീനാക്ഷി കല്യാണം – 3 [നരഭോജി] 734

ഇവള് മതി, മിനി മതി.

താക്കോലും ഉണ്ണിയപ്പവും ഗിയർ അരികിലെ സ്റ്റോറേജ് ബോക്സിൽ വച്ച് ഞാൻ വണ്ടി സ്റ്റാർട്ടയത്തു, വിമാനത്തിൻറെ കോക്ക്പിറ്റ് പോലെ ആകെ സ്വിച്ച്‌കൾ, ഇൻഫോടെയ്ൻ സ്ക്രീൻ അടക്കം ചുറ്റും ഉള്ളതെല്ലാം വൃത്തങ്ങൾ, ഇതിന്റെ സ്റ്റൈൽ ഇങ്ങനെ ആവും, ഞാൻ ആവശ്യം ഇല്ലാത്ത ഒന്നും മൈൻഡ്ചെയ്യാൻ പോയില്ല.

ഗിയറിന്റെ സുനയിൽ പിടിച്ചു ഡ്രൈവ് മോഡ് ഇട്ടു വണ്ടി എടുത്തു. നല്ല വലിയുണ്ട്, മിനിമോള് കരിമ്പുലി പോലെ തെരുവുകൾ താണ്ടിയോടി.

ഞാൻ ഒന്നുകൂടി ഉദ്വേഗഭരിതനായി ആ ഉണ്ണിയപ്പപൊതിയിൽ നോക്കി. കാർ ഹോസ്റ്റലിനു പിന്നിൽ ആളൊഴിഞ്ഞ ഒരുഓരത്തു നിർത്തി, ഉണ്ണിയപ്പപൊതിയുമെടുത്തു ഞാൻ ചാടിയിറങ്ങി. പൊതി മുകളിൽ കയ്യെത്തിച്ചു വച്ച്, ഞാൻ ആ മതിലിൽ വലിഞ്ഞു കയറി.കഴിഞ്ഞാഴ്ചത്തെ എക്സ്പീരിയൻസ് ഉള്ളത് കൊണ്ട് എനിക്കതു പെട്ടന്ന് കഴിഞ്ഞു. നിത്യാഭ്യാസി ആനയെ എടുക്കും എന്നാണല്ലോ. മുറി മുകളിൽ ആവും എന്നാണ് കുമുദം അന്ന് കണ്ടപ്പോൾ പറഞ്ഞത്. മുകളിൽ ഒരു വരിയിൽ ആറു മുറികൾ ഉണ്ട് അതിൽ ഒന്നിടവിട്ട രണ്ടു മുറിയിൽ വെളിച്ചം ഉണ്ട്, ഈശ്വര അതിൽ ഏതിലാണാവോ മീനാക്ഷി.

 

കയറിനോക്കാം, ലേഡീസ് ഹോസ്റ്റലിൽ ആണ് കയറാൻ പോകുന്നത്, പിടിച്ചു കഴിഞ്ഞ നല്ല ഗ്യാരണ്ടീ ഇടി കിട്ടും, അതും ചൊമര്മ്മ ചേർത്ത് വച്ച് ഇടിക്കും, ഇത്രയ്ക്കു റിസ്ക് ഞാൻ എന്റെ ജീവിതത്തിൽ ഇന്നുവരെ എടുത്തിട്ടില്ല.ഇനി ഇതിന്റെ മോളിന്നു ഉരുണ്ടു പെരണ്ട് വീണാലോ, അതും ശോക അവസ്ഥ തന്നെ. പക്ഷെ അത്ഭുതം എന്ന് പറയാലോ, എനിക്കതിൽ ഒന്നും യാതൊരുവിധ പേടിയും തോന്നിയില്ല. 

 

സൺഷേഡിന് ഒരുഭാഗത്തു ഉയരം കുറവ്, റൂഫിലെ അളവുകളും ശരിയല്ല, ചുമരാണെങ്കി ചെത്തിതേച്ചിട്ടില്ല അവിടിവിടെ കല്ലുകൾ പൊന്തി നിൽപ്പുണ്ട്, ഇതൊക്കെ ആരോ മനപൂര്വ്വം കയറാൻ വേണ്ടി ഉണ്ടാക്കി വച്ചിരിക്കണ കൺസ്ട്രക്ഷൻ പോലെ ഉണ്ട്, ഇതൊന്നും വാസ്തുപരം ആയിട്ട് കറക്റ്റാണെന്നു എനിക്ക് തോന്നണില്ല. 

പുല്ല്, ഞാൻ ഇവിടെ പാതിരാത്രി വാസ്തു നോക്കാൻ വന്നതല്ലല്ലോ, അതൊക്കെ മനസ്സിന്നുവിട്ട് ഞാൻ അതിപ്പിടിച്ചു വലിഞ്ഞു കയറി. സൺഷേഡിന്റെ ഉയർന്നഭാഗത്തു കയറി, കുനിഞ്ഞു പൊതിയും പിടിച്ചു, മലയണ്ണാൻ പറങ്കിയണ്ടിയും കൊണ്ട് പായുംപോലെ, ഞാൻ വെളിച്ചം ഉള്ള ആദ്യ മുറിയുടെ ജനാലക്കൽ എത്തി, തുറന്നു കിടന്ന ചെറിയ വിടവിൽകൂടി നോക്കി. 

  

വല്ലാത്തൊരു അവസ്ഥ, മഞ്ഞ ഫ്‌ളെഡ്‌ലൈറ്റിൽ രണ്ടു രൂപങ്ങൾ പൂർണ നഗ്നരാണ്, ഒരു ചെറുപയ്യനും, പെണ്ണിന് പ്രായം ഉണ്ട് ടീച്ചർ ആവും. ഞാൻ അവിടെ നിന്നില്ല അതവളല്ല, അവളായിരിക്കുകയും ഇല്ല. സ്പെഷ്യൽ ക്ലാസ് നടക്കുന്ന ആ മുറി കടന്ന്, ഞാൻ വെളിച്ചം തെളിഞ്ഞു കണ്ട അടുത്ത മുറിയെ ലക്ഷ്യമാക്കി നടന്നു. അപ്പൊ ഞാൻ മാത്രം അല്ല ഇത്ര റിസ്ക് എടുക്കണ ഒരേയൊരാൾ. ഇവനൊക്കെ ആയിട്ട് കൂട്ടി മുട്ടാതെ നോക്കണം.

അടുത്ത മുറിയുടെ അടുത്ത് എത്തിയപ്പോൾ നെഞ്ചിലൊരു വേദന, നെഞ്ചുരഞ്ഞു തൊലിപോയിട്ടുണ്ട്, പോട്ടെ പുല്ല്, നമ്മടെ മീനാക്ഷിക്ക് വേണ്ടി അല്ലെ. മുറിയിലേക്ക് നോക്കാതെ തന്നെ എനിക്ക് മനസിലായി അത് മീനാക്ഷിയുടെ മുറിയല്ല. ഏതോ പെണ്ണുമ്പിള്ള അവളുടെ ഭർത്താവിനെ കണ്ണ്പൊട്ടണ ചീത്ത പറഞ്ഞു കൊണ്ടിരിക്കുകയാണ്, അത്കേട്ട് എന്റെ കണ്ണ് വരെ നിറഞ്ഞു പോയി, അപ്പോ ദിവസവും കേട്ടിരിക്കണ അവന്റെ അവസ്ഥയോ. ഞാൻ നിരാശനായി സൺഷേഡിൽ ഇരുന്നു.

36 Comments

  1. കൊള്ളാം അടിപൊളി ❤️?

    1. നരഭോജി

  2. നീലത്താമര

    കഥയും എഴുത്തും ഫസ്റ്റ് ക്ലാസ് ഐറ്റം??

    ആ പാചകവും അവൾ അത് കഴിക്കുന്നതും ഒക്കെ ഞാൻ ശെരിക്കും കണ്ടു. ഒന്നും പറയാനില്ല. അടിപൊളി?

    ഇതിന്റെ ഫീൽ പോകുന്നേന് മുന്നേ അടുത്ത ഭാഗം തരണേ…?
    ???

    1. നരഭോജി

      ❤❤❤

  3. നീതു ചന്ദ്രൻ

    കൊള്ളാം കഥ ഇഷ്ടം ആയി കേട്ടോ ❤❤❤

    1. നരഭോജി

      ഒരുപാട് സ്നേഹം നീതു ❤

  4. Mr നരഭോജി ഒറ്റവാക്കിൽ പറഞ്ഞാൽ
    ചുമ്മാ ?? ശരിക്കും ഹൃദയത്തിൽ തട്ടി

    1. നരഭോജി

      മേനോൻ കുട്ടി ❤

    2. നരഭോജി

      അരുണെ ❤❤❤

  5. മേനോൻ കുട്ടി

    3 ഭാഗവും ഒരുമിച്ചു വായിച്ചു കൊള്ളാം നന്നായിട്ടുണ്ട്. പിടിച്ചു ഇരുത്താൻ ഉള്ള കഴിവ് വരികളിൽ ഉണ്ട്.തുടർന്നും നല്ല രീതിൽ എഴുതുക ❤

  6. ഭോജിയേട്ടാ അവസാനം അവരു ഒന്നിക്കോ അതോ ഇത്രയും ഒക്കെ വായിച്ചിട്ട് ഹൃദയം തകർക്കോ ???…..

    എഴുതു ഒരേ പൊളി ♥️♥️…. വായിച്ചു കഴിയില്ലേ ആഗ്രഹിച്ചു പോവുന്ന പോലെ ♥️♥️…. അടിപൊളി പാർട്ട് ആയിരുന്നു♥️♥️♥️

    അടുത്ത പാർട്ട് ഒരുപാട് late ആക്കാതെ തരണേ♥️♥️

    സ്നേഹത്തോടെ♥️♥️♥️♥️

    1. നരഭോജി

      ഒന്നിക്കണം എന്ന് തന്നെയാണ് എന്റെയും ആഗ്രഹം മദ്യവർജ്ജകാ, ബാക്കി നമുക്ക് വരും ഭാഗങ്ങളിൽ കാണാം, ഇനി കൂടിപ്പോയാൽ രണ്ടു ഭാഗം കൂടിയേ ഉണ്ടാവുകയുള്ളൂ.

      1. സല്യൂട്ടിന്റെ സിമ്പൽ എന്റെ ഫോണിൽ കാണുന്നില്ല… ഉണ്ടേൽ കുറച്ചു സല്യൂട് തന്നേനെ….

        ഈ കഥയുടെ ഭംഗി എന്താണെന്നറിയുമോ….. എഴുതുന്നത് അണ്ണന് നന്നായിട്ട് അറിയുന്ന കാര്യങ്ങൾ ആണ്… Eg-കുക്കിംഗ്‌… (എനിക്ക് തോന്നിയതാണ് )

        അതേപോലെ ഈ ശൈലി…. ഒരു രക്ഷയും ഇല്ലാത്ത ശൈലി ആണ്.. ♥️♥️♥️

        1. നരഭോജി

          ഒരുപാട് സ്നേഹം ADM, കുക്കിംഗ് രഹസ്യങ്ങൾ പിടികിട്ടാൻ പെണ്ണിന്റെ കാലുപിടിക്കണ്ടി വന്നു ?? എന്നാലും കൊഴപ്പല്യ വർക്ക് ഔട്ട് ആയിലോ ❤

          1. നീതു ചന്ദ്രൻ

            ???

  7. അവിടെയും ഇവിടെയും വായിക്കുന്നുണ്ട്. ഇവിടെ ഒരു വാക്ക് നീക്കമായിരുന്നു, “സായിപ്പിന്റെ …”.
    എന്തായാലും കുത്തിയിരുന്ന് censor ചെയ്യുമ്പോൾ അക്ഷരത്തെറ്റ് കൂടെ ഒന്ന് നോക്കാമായിരുന്നു.വേറെ ആരോടെങ്കിലും പ്രൂഫ് റീഡ് ചെയ്യാൻ കൊടുത്താൽ എളുപ്പമായിരിക്കും.(പ്രൂഫ് റീഡറിനെ കുറിച്ചോർത്താൽ കൊതികുത്തുന്നു എങ്കിലും സാരമില്ല).

    1. നരഭോജി

      അത് ഓർമയിൽ നിൽക്കാതെ പോയ ഒരു ഭാഗം ആണ്. പബ്ലിഷ് ആയപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്. ഞാൻ മെയിൽ അയച്ചിട്ടുണ്ട്. അടുത്ത് തന്നെ തിരുത്തപ്പെടും. അക്ഷരതെറ്റിന്റെ കാര്യം ആരും പറഞ്ഞു കേട്ടില്ല, അതാണ് രണ്ടാമത് ശ്രദ്ധിക്കാതിരുന്നത്. പ്രധാനപ്പെട്ട ആശയം നഷ്ട്ടപ്പെട്ട വല്ല തെറ്റുകൾ ഇതിൽ കണ്ടെങ്കിൽ പറയാം, തിരുത്താൻ വേണ്ടിയാണ്.
      വായിക്കാൻ ഒരാൾക്കു നൽകുന്ന കാര്യം ആലോചിക്കാം.

      1. വളരെ നന്ദി സുഹൃത്തേ! താങ്കളുടെ കഥയെ സീരിയസ് ആയി തന്നെ വായിക്കുന്നത് കൊണ്ട് ചിലപ്പോൾ അക്ഷരങ്ങൾ തെറ്റുന്നത് ആ വരി എന്താണ് ഉദ്ദേശിച്ചത് എന്ന് നമ്മൾ ചിന്തിച്ച് എടുക്കേണ്ടി വരുന്നു. താങ്കളുടെ വരികളുടെ ഭംഗിയിലെ ഒഴുക്ക് ആ ചിന്തകൾ അനാവശ്യമായി തടസ്സപ്പെടുത്തുന്നു.
        വലിയ ആശയങ്ങൾ ഒന്നും അല്ലേലും “കാട്ടില് പണിത തോട്ടില് റെഡിന്നു കേട്ടിട്ടില്ലേ നീ” ഈ വരിയെ മൂന്നു പ്രാവശ്യം വായിച്ചാണ് “കട്ടിൽ പണിതാൽ തൊട്ടിൽ റെഡിന്നു കേട്ടിട്ടില്ലേ നീ” എന്ന് ഞാൻ മനസ്സിലാക്കിയത്. ഇതുപോലെ ചില രസം കൊല്ലികളെ ഒഴിവാക്കാൻ ഒന്ന് ഫ്രഷ് ആയി വായിച്ചു നോക്കി തിരുത്തുന്നത് എപ്പോഴും നല്ലതാണ്!
        അവിടെ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു…

        മറ്റു കഥകളിൽ ഒരു വാചകം നമ്മൾ പൂരിപ്പിച്ചാലും അത്ര കുഴപ്പമില്ല. താങ്കളുടെ കഥയിൽ താങ്കൾ ഉദ്ദേശിച്ചത് തന്നെ മനസ്സിലാക്കാനാണ് എനിക്ക് ഏറെ ഇഷ്ടം.

        1. നരഭോജി

          ഒരുപാട് സ്നേഹം സുഹൃത്തേ, നിങ്ങൾ ഈ കഥ അത്രമേൽ ശ്രദ്ധയോടെ വായിക്കാൻ സമയം കണ്ടെത്തിയതിനു. ഇത് ആവർത്തിക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. വിലപ്പെട്ട അഭിപ്രായത്തിനു ഹൃദയംഗമമായ സ്നേഹം.

  8. ഞങ്ങളുടെ സർക്കിളിൽ പ്രതീക്ഷയോട് നോക്കി കാണുന്നതും ചർച്ച ചെയുന്നതുമായ കഥകളിൽ ഒന്നാണ് ഇത്.

    ആശംസകൾ ?

    1. ഞങ്ങളുടെ സർക്കിളിൽ പ്രതീക്ഷയോട് നോക്കി കാണുന്നതും ചർച്ച ചെയുന്നതുമായ കഥകളിൽ ഒന്നാണ് ഇത്.

      ആശംസകൾ ?

      1. നരഭോജി

        ഒരുപാടു സ്നേഹം പാപ്പാ ❤

      2. Pappa nammade kadha evde ? Kk

  9. ശ്യാം ന്റെ ഭാഗങ്ങൾ കഥ അവിടെ പോസ്റ്റ് ചെയ്യാൻ വേണ്ടി മാത്രം എഴുതി ചേർത്തത് ആണോ?

    1. നരഭോജി

      അല്ല അതാണ് യഥാർത്ഥരൂപം, ശ്യാമിന്റെ കഥയുടെ അവസാനം ആണ് അത്. farewell. വേറെ സ്റ്റോറിലൈൻ ആയിട്ട് ഡയറക്റ്റ് കണക്ഷൻ ഇല്ലാത്തോണ്ട്, എഡിറ്റ് ചെയ്ത് മാനിപുലേറ്റ് ചെയ്യണ്ട ആവശ്യം ഇല്ലാത്തോണ്ട് കട്ട് ചെയ്തതാണ്.

  10. എന്റെ ബ്രോ എജ്ജാതി ഫീൽ ❤❤❤ വെയ്റ്റിങ് ഫോർ നെക്സ്റ്റ് പാർട്ട്‌

    1. നരഭോജി

      ❤️

  11. Nannnaayittunde bro ♥️

    1. നരഭോജി

      ❤️

  12. നല്ല കഥ… നല്ല എഴുത്ത്… ഒടുക്കത്തെ ഫീൽ ❤️

    1. നരഭോജി

      ❤️

  13. ❤️??

    1. നരഭോജി

      ❤️

  14. മണവാളൻ

    നരൂ……
    Kk യിൽ ഒരുവട്ടം വായിച്ചതാണെങ്കിലും ഇവിടെ കണ്ടിട്ട് വായിക്കാതെ പോകാൻ തോന്നുന്നില്ല ? വായിക്കാൻ പോവാ .
    അപ്പൊ സെരി, വേറെ ഒന്നും പറയാൻ ഇല്ല, അവിടെ പറഞ്ഞതൊക്കെ ഒള്ളു ??‍♂️
    സ്നേഹത്തോടെ
    മണവാളൻ

    1. നരഭോജി

      ഏതു മറ്റേ വീട്ടിലേക്കു കൊണ്ട് വരുന്ന കാര്യം അല്ലെ, അത് നമുക്ക് ശരിയാക്ക മണവാളാ ??.

      1. മണവാളൻ

        ??

Comments are closed.