മീനാക്ഷി കല്യാണം – 3
Author :നരഭോജി
[ Previous Part ]
അരവിന്ദന്റെ വീട്…..
മനോഹരമായ ആ ആദ്യരാത്രിയിൽ മരവിച്ച സോഫയും ചാരി എത്രനേരം ഉറങ്ങിയെന്ന് ഉറപ്പില്ല, എഴുന്നേൽക്കുമ്പോൾ ശരീരം തണിപ്പിൽ വിറങ്ങലിച്ചിട്ടുണ്ട്. പ്രഭാത സൂര്യൻറെ കിരണങ്ങൾ ആളനക്കം ഇല്ലാത്ത മുറിയിൽ അവിടവിടെ പ്രഭാത സവാരിക്കിറങ്ങിയ പുകമഞ്ഞിനിടയിൽ, കൊച്ചുകുട്ടികളെന്ന പോലെ ഓടി കളിച്ചു.
നിലത്തേക്ക് നോക്കിയ എന്റെ കണി ഭേഷായിരുന്നു, ഞാനേ കണ്ടുള്ളു, ഞാൻ മാത്രമേ കണ്ടുള്ളു, അജുവിൻറെ ചീനവലപോലുള്ള ഷഡിക്കു പുറത്തു സകലതും സുഖസുന്ദരമായി വിരാജിക്കുന്നു, നല്ല കണി. പക്ഷെ തല, അതവൻ ഇന്നലെ സഹതാപത്തിന്റെ പുറത്തു എനിക്ക് കിട്ടിയ പുതപ്പുകൊണ്ട് ബന്ധസായി മൂടി വച്ചിട്ടുണ്ട്, മ്ലേച്ചൻ. അവന്റെ മോർണിംഗ് ഷോ ക്യാൻസൽ ചെയ്തു, പുതപ്പു താഴേക്ക് വലിച്ചു അവനെ അടപടലം മൂടി ഞാൻ എഴുന്നേറ്റു. ആരും എഴുന്നേറ്റിട്ടില്ല. പല്ലുതേച്ചു പോയി പാൽപാക്കറ്റ് വാങ്ങി വന്നപ്പോഴേക്കും, മീനാക്ഷി എഴുന്നേറ്റു അടുക്കളയിൽ എന്തൊക്കെയോ കാട്ടികൂട്ടുന്നുണ്ട്, ഇവളിതു എന്ത് ഉദ്ദേശിച്ചിട്ട, ഇത് വല്ലതും അറിഞ്ഞിട്ടാണോ. അഭി രാവിലെതന്നെ ഏതോ ഫോൺകോളിൽ ആണ്. ബാക്കി മൂന്നെണ്ണം കിടന്നിരുന്ന അതെ സ്ഥാനത്തു കിളിപോയപോലെ എണീറ്റിരുപ്പുണ്ട്.
“നിനക്ക് മാത്രം എവിടന്നാട നായെ, പുതപ്പ്” തണുത്തു വിറങ്ങലിച്ച ദേഷ്യം മുഴുവൻ ജോൺ അജുവിന്റെ നെഞ്ചത്തേക്ക് എടുത്തു. അജു പട്ടിക്ക് പൊതിക്കാത്ത തേങ്ങാ കിട്ടിയപോലെ അതും പിടിച്ചു മിഴിച്ചിരിപ്പുണ്ട്, അവനും പുതപ്പ് അപ്പോഴാണ് കാണണത്. മീനാക്ഷി ഇത് കേട്ട് അടുക്കളയിൽ നിന്ന് ഒന്ന് എത്തിച്ചു നോക്കി, പുതപ്പിൽ നിന്ന് കണ്ണുകൾ എന്നിലേക്കും പാളി വന്നു, തറപ്പിച്ചൊന്നു നോക്കി അവൾ പണി തുടർന്നു. ഞാൻ വല്ലാത്തൊരു ദാനശീലൻ തന്നെ, ഷഡി വാങ്ങാൻ കാശില്ലാത്തവൻ പാൻറ് ധനം ചെയ്തപോലെ, വല്ലാത്തൊരു ശീലൻ. മരിക്കുമെന്ന് അറിഞ്ഞിട്ടും കവചകുണ്ഡലം ഇന്ദ്രന് ധാനംകൊടുത്ത കർണ്ണനെ പോലെ വല്ലാത്തൊരു മണ്ടൻ ആയി ഞാൻ അവിടെ അവളെയും നോക്കിനിന്നു. ഞാൻ പാൽപാക്കറ്റ് വച്ച് അഭിക്ക് അടുത്തേക്ക് നടന്നു. ഒറ്റയ്ക്ക് പുതപ്പു പൊതച്ചു കിടന്നേനു, ശരത് അജുവിന്റെ കഴുത്തു പിടിച്ചു ഞെക്കുന്നുണ്ട്. അജു അവന്റെ നിരപരാധിത്വം തെളിയിക്കാൻ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. പുറത്തേക്കു ചെല്ലുമ്പോ ബാൽക്കണിയിൽ നെഞ്ചുംവിരിച്ചു അറ്റെൻഷനിൽ നിൽപ്പാണ് ആർമിലൂട്ടനൻറ് അഭിലാഷ് വർമ്മ, ഇവനിതെന്തു ഉദ്ദേശിച്ചാണ്, നാട്ടുകാര് കണ്ട വട്ടാന്നു പറയുല്ലൊ ഈശ്വര. അവന്റെ കമാൻഡർ ആവും, അഭി ഫോൺകട്ട് ചെയ്തെന്നു ശേഷം അടുത്ത് വന്നു തിരിഞ്ഞു ഉള്ളിലേക്ക് നോക്കി നിന്നു.
: എടാ ചേട്ടൻ വിളിച്ചിരുന്നു, ഞങ്ങൾക്ക് ഇപ്പോ തന്നെ പോണം, നാട്ടുകാരും വീട്ടുകാരും എതിർപ്പും ആയി വന്നപ്പോൾ രാഘവമ്മാമൻ പ്ളേറ്റ് മാറ്റിയെന്ന കേട്ടെ. നമ്മള് ബലംപ്രയോഗിച്ചു കല്യാണം നടത്തിയെന്നാ പറയണേ. നിങ്ങളെ ഇനി നാട്ടി കേറ്റില്ലത്രെ, അതു നമുക്കൊന്ന് കാണണം.
: അയാളെ വിട്ടുകള, പറഞ്ഞ വാക്കിനും ചെയ്ത പ്രവർത്തിക്കും വിലയില്ലാത്ത എരപ്പ. (ഞാൻ അവനെ സമാധാനിപ്പിച്ചു, ഞാൻ അയാളിൽ നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നു)
: ആ പന്നി അച്ഛനോട് എന്തൊക്കെയാ പറയാന്ന് ഉറപ്പില്ല, ഞാൻ അവിടെ വേണം.
: നീ ചെല്ല്, ഇവിടെ ഇനി വേറെ പരിപാടികൾ ഒന്നും ഇല്ല, നാളെ ഇവളെ കൊണ്ടുപോയി ഹോസ്റ്റലിൽ വിടണം, സമാധാനം ആയിട്ടൊന്നു കിടന്നു ഒറങ്ങണം. (ഞാൻ അവനെ ചേർത്ത് നിർത്തി പറഞ്ഞു)
എന്റെ അസാധാരണമായ ജീവിത സാഹചര്യങ്ങൾ കണ്ടിട്ടോ എന്തോ, അവൻ എന്റെ പുറത്തു വെറുതെ തട്ടി സമാധാനിപ്പിക്കാൻ നോക്കി.
ഞങ്ങൾ രണ്ടുപേരും ഉള്ളിലെ ചുരുണ്ടുകിടക്കുന്ന ഇരുട്ടിലേക്കും നോക്കി അലപനേരം നിന്നു.
കൊള്ളാം അടിപൊളി ?
കഥയും എഴുത്തും ഫസ്റ്റ് ക്ലാസ് ഐറ്റം??
ആ പാചകവും അവൾ അത് കഴിക്കുന്നതും ഒക്കെ ഞാൻ ശെരിക്കും കണ്ടു. ഒന്നും പറയാനില്ല. അടിപൊളി?
ഇതിന്റെ ഫീൽ പോകുന്നേന് മുന്നേ അടുത്ത ഭാഗം തരണേ…?
???
കൊള്ളാം കഥ ഇഷ്ടം ആയി കേട്ടോ
ഒരുപാട് സ്നേഹം നീതു
Mr നരഭോജി ഒറ്റവാക്കിൽ പറഞ്ഞാൽ
ചുമ്മാ ?? ശരിക്കും ഹൃദയത്തിൽ തട്ടി
മേനോൻ കുട്ടി
അരുണെ
3 ഭാഗവും ഒരുമിച്ചു വായിച്ചു കൊള്ളാം നന്നായിട്ടുണ്ട്. പിടിച്ചു ഇരുത്താൻ ഉള്ള കഴിവ് വരികളിൽ ഉണ്ട്.തുടർന്നും നല്ല രീതിൽ എഴുതുക
ഭോജിയേട്ടാ അവസാനം അവരു ഒന്നിക്കോ അതോ ഇത്രയും ഒക്കെ വായിച്ചിട്ട് ഹൃദയം തകർക്കോ ???…..
എഴുതു ഒരേ പൊളി ♥️♥️…. വായിച്ചു കഴിയില്ലേ ആഗ്രഹിച്ചു പോവുന്ന പോലെ ♥️♥️…. അടിപൊളി പാർട്ട് ആയിരുന്നു♥️♥️♥️
അടുത്ത പാർട്ട് ഒരുപാട് late ആക്കാതെ തരണേ♥️♥️
സ്നേഹത്തോടെ♥️♥️♥️♥️
ഒന്നിക്കണം എന്ന് തന്നെയാണ് എന്റെയും ആഗ്രഹം മദ്യവർജ്ജകാ, ബാക്കി നമുക്ക് വരും ഭാഗങ്ങളിൽ കാണാം, ഇനി കൂടിപ്പോയാൽ രണ്ടു ഭാഗം കൂടിയേ ഉണ്ടാവുകയുള്ളൂ.
സല്യൂട്ടിന്റെ സിമ്പൽ എന്റെ ഫോണിൽ കാണുന്നില്ല… ഉണ്ടേൽ കുറച്ചു സല്യൂട് തന്നേനെ….
ഈ കഥയുടെ ഭംഗി എന്താണെന്നറിയുമോ….. എഴുതുന്നത് അണ്ണന് നന്നായിട്ട് അറിയുന്ന കാര്യങ്ങൾ ആണ്… Eg-കുക്കിംഗ്… (എനിക്ക് തോന്നിയതാണ് )
അതേപോലെ ഈ ശൈലി…. ഒരു രക്ഷയും ഇല്ലാത്ത ശൈലി ആണ്.. ♥️♥️♥️
ഒരുപാട് സ്നേഹം ADM, കുക്കിംഗ് രഹസ്യങ്ങൾ പിടികിട്ടാൻ പെണ്ണിന്റെ കാലുപിടിക്കണ്ടി വന്നു ?? എന്നാലും കൊഴപ്പല്യ വർക്ക് ഔട്ട് ആയിലോ
???
അവിടെയും ഇവിടെയും വായിക്കുന്നുണ്ട്. ഇവിടെ ഒരു വാക്ക് നീക്കമായിരുന്നു, “സായിപ്പിന്റെ …”.
എന്തായാലും കുത്തിയിരുന്ന് censor ചെയ്യുമ്പോൾ അക്ഷരത്തെറ്റ് കൂടെ ഒന്ന് നോക്കാമായിരുന്നു.വേറെ ആരോടെങ്കിലും പ്രൂഫ് റീഡ് ചെയ്യാൻ കൊടുത്താൽ എളുപ്പമായിരിക്കും.(പ്രൂഫ് റീഡറിനെ കുറിച്ചോർത്താൽ കൊതികുത്തുന്നു എങ്കിലും സാരമില്ല).
അത് ഓർമയിൽ നിൽക്കാതെ പോയ ഒരു ഭാഗം ആണ്. പബ്ലിഷ് ആയപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്. ഞാൻ മെയിൽ അയച്ചിട്ടുണ്ട്. അടുത്ത് തന്നെ തിരുത്തപ്പെടും. അക്ഷരതെറ്റിന്റെ കാര്യം ആരും പറഞ്ഞു കേട്ടില്ല, അതാണ് രണ്ടാമത് ശ്രദ്ധിക്കാതിരുന്നത്. പ്രധാനപ്പെട്ട ആശയം നഷ്ട്ടപ്പെട്ട വല്ല തെറ്റുകൾ ഇതിൽ കണ്ടെങ്കിൽ പറയാം, തിരുത്താൻ വേണ്ടിയാണ്.
വായിക്കാൻ ഒരാൾക്കു നൽകുന്ന കാര്യം ആലോചിക്കാം.
വളരെ നന്ദി സുഹൃത്തേ! താങ്കളുടെ കഥയെ സീരിയസ് ആയി തന്നെ വായിക്കുന്നത് കൊണ്ട് ചിലപ്പോൾ അക്ഷരങ്ങൾ തെറ്റുന്നത് ആ വരി എന്താണ് ഉദ്ദേശിച്ചത് എന്ന് നമ്മൾ ചിന്തിച്ച് എടുക്കേണ്ടി വരുന്നു. താങ്കളുടെ വരികളുടെ ഭംഗിയിലെ ഒഴുക്ക് ആ ചിന്തകൾ അനാവശ്യമായി തടസ്സപ്പെടുത്തുന്നു.
വലിയ ആശയങ്ങൾ ഒന്നും അല്ലേലും “കാട്ടില് പണിത തോട്ടില് റെഡിന്നു കേട്ടിട്ടില്ലേ നീ” ഈ വരിയെ മൂന്നു പ്രാവശ്യം വായിച്ചാണ് “കട്ടിൽ പണിതാൽ തൊട്ടിൽ റെഡിന്നു കേട്ടിട്ടില്ലേ നീ” എന്ന് ഞാൻ മനസ്സിലാക്കിയത്. ഇതുപോലെ ചില രസം കൊല്ലികളെ ഒഴിവാക്കാൻ ഒന്ന് ഫ്രഷ് ആയി വായിച്ചു നോക്കി തിരുത്തുന്നത് എപ്പോഴും നല്ലതാണ്!
അവിടെ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു…
മറ്റു കഥകളിൽ ഒരു വാചകം നമ്മൾ പൂരിപ്പിച്ചാലും അത്ര കുഴപ്പമില്ല. താങ്കളുടെ കഥയിൽ താങ്കൾ ഉദ്ദേശിച്ചത് തന്നെ മനസ്സിലാക്കാനാണ് എനിക്ക് ഏറെ ഇഷ്ടം.
ഒരുപാട് സ്നേഹം സുഹൃത്തേ, നിങ്ങൾ ഈ കഥ അത്രമേൽ ശ്രദ്ധയോടെ വായിക്കാൻ സമയം കണ്ടെത്തിയതിനു. ഇത് ആവർത്തിക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. വിലപ്പെട്ട അഭിപ്രായത്തിനു ഹൃദയംഗമമായ സ്നേഹം.
ഞങ്ങളുടെ സർക്കിളിൽ പ്രതീക്ഷയോട് നോക്കി കാണുന്നതും ചർച്ച ചെയുന്നതുമായ കഥകളിൽ ഒന്നാണ് ഇത്.
ആശംസകൾ ?
ഞങ്ങളുടെ സർക്കിളിൽ പ്രതീക്ഷയോട് നോക്കി കാണുന്നതും ചർച്ച ചെയുന്നതുമായ കഥകളിൽ ഒന്നാണ് ഇത്.
ആശംസകൾ ?
ഒരുപാടു സ്നേഹം പാപ്പാ
Pappa nammade kadha evde ? Kk
ശ്യാം ന്റെ ഭാഗങ്ങൾ കഥ അവിടെ പോസ്റ്റ് ചെയ്യാൻ വേണ്ടി മാത്രം എഴുതി ചേർത്തത് ആണോ?
അല്ല അതാണ് യഥാർത്ഥരൂപം, ശ്യാമിന്റെ കഥയുടെ അവസാനം ആണ് അത്. farewell. വേറെ സ്റ്റോറിലൈൻ ആയിട്ട് ഡയറക്റ്റ് കണക്ഷൻ ഇല്ലാത്തോണ്ട്, എഡിറ്റ് ചെയ്ത് മാനിപുലേറ്റ് ചെയ്യണ്ട ആവശ്യം ഇല്ലാത്തോണ്ട് കട്ട് ചെയ്തതാണ്.
എന്റെ ബ്രോ എജ്ജാതി ഫീൽ വെയ്റ്റിങ് ഫോർ നെക്സ്റ്റ് പാർട്ട്
Nannnaayittunde bro ♥️
നല്ല കഥ… നല്ല എഴുത്ത്… ഒടുക്കത്തെ ഫീൽ
??
നരൂ……
Kk യിൽ ഒരുവട്ടം വായിച്ചതാണെങ്കിലും ഇവിടെ കണ്ടിട്ട് വായിക്കാതെ പോകാൻ തോന്നുന്നില്ല ? വായിക്കാൻ പോവാ .
അപ്പൊ സെരി, വേറെ ഒന്നും പറയാൻ ഇല്ല, അവിടെ പറഞ്ഞതൊക്കെ ഒള്ളു ??
സ്നേഹത്തോടെ
മണവാളൻ
ഏതു മറ്റേ വീട്ടിലേക്കു കൊണ്ട് വരുന്ന കാര്യം അല്ലെ, അത് നമുക്ക് ശരിയാക്ക മണവാളാ ??.
??