മിഖായേൽ [Lion king] 98

ശേഷം ബോധം മറഞ്ഞു കിടന്ന ടോണിയുടെ അടുത്തേക്ക്‌ പോയി അവിടെ ഉണ്ടായിരുന്ന ഒരു കുപ്പിയിൽ നിന്നും വെള്ളം എടുത്തു അവന്റെ മുഖത്തേക്ക് തളിച്ചു പതിയെ കണ്ണ് തുറന്നവൻ ചുറ്റും ഒന്ന് നോക്കി തന്റെ കൂടാലികളെല്ലാം മരിച്ചിരിക്കുന്നു തന്റെ തൊട്ടു മുന്നിലായി ആ മുഖം മറച്ച ആൾ ഭയന്നു പോയ അവൻ പെട്ടെന്നു തന്നെ അവന്റെ നേരെ തന്റെ വലതു കൈ വീശി എന്നാൽ ആ കൈ തന്റെ ഇടത് കെ കൊണ്ടു പിടിച്ചു തിരിച്ചു അവന്റെ കൈമുട്ടിനു പിന്നിലായി തന്റെ വലതു കൈ കൊണ്ട് ശക്തമായി അടിച്ചു

ക്ടക്…….ആ……….

എല്ലൊടിയുന്ന ശബ്ദവും അവന്റെ നിലവിളിയും ആ നാലു ചുവരുകൾക്കുള്ളിൽ നിറഞ്ഞു 

“അവസാനമായി എന്തെങ്കിലും ആഗ്രഹം ഉണ്ടോ”

ഒടിഞ്ഞ കൈ വിട്ടു കൊണ്ടവൻ ചോദിച്ചു

“നീ…നീ ആരാ”

വേദനക്കിടയിലും എങ്ങനെയൊക്കെയോ ടോണി ചോദിച്ചു

“നീ ചെയ്ത മഹാപരാധങ്ങൾക്കുള്ള പ്രതിഫലവുമായി വന്നവൻ”

അത്രയും പറഞ്ഞു കൊണ്ടവൻ തന്റെ സണ്ഗ്ലാസ് എടുത്തു മാറ്റി അവന്റെ കണ്ണിലേക്ക് ഉറ്റു നോക്കിയ ടോണി ഞെട്ടി കൊണ്ടു പിന്നിലേക്കു വീണു

“ആ….”

ടോണിയെ പറഞ്ഞു മുഴുവനക്കാൻ സമ്മതിക്കാതെ അവന്റെ കൈ ടോണിയുടെ ഹൃദയത്തെ തകർത്തു കൊണ്ടുയർന്നു താണു അവന്റെ ശ്വാസവും നിലച്ചു എന്നുറപ്പാക്കിയ ശേഷം അവൻ പുറത്തെ ഇരുട്ടിലേക്ക് നടന്നകന്നു 

പുലർച്ചെ 6 മണി ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ

ട്രിങ്…………..ട്രിങ്…………..

“ഹലോ ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ ഹെഡ്കോൻസ്റ്റബിൾ ദാമോദരൻ ആണ് സംസാരിക്കുന്നതു” 

അറ്റൻഡ് ചെയ്ത് കൊണ്ട് ഹെഡ്കോൻസ്റ്റബിൾ ദാമോദരൻ പറഞ്ഞു

“സർ പൂട്ടിക്കിടക്കുന്ന RK റബർ ഗോഡൗണിൽ കുറെ ശവങ്ങൾ കാണുന്നു”

മറുപുറത്തു നിന്നും പറഞ്ഞ കാര്യം കേട്ട ദാമോദരൻ ഒരു നിമിഷം ശ്വാസം വിടാൻ പോലും മറന്നു പോയി

“ശവങ്ങളോ??? നിങ്ങൾ ആരാണ് സംസാരിക്കുന്നതു ?” സ്വബോധം വീണ്ടെടുത്തു കൊണ്ടു ദാമോദരൻ ചോദിച്ചു എങ്കിലും കാൾ കട്ട് ആയിരുന്നു

ഉടൻ തന്നെ അയാൾ മേലുദ്യോഗസ്ഥരെ വിവരമറിയിച്ചു ഒരു പിസി യെയും കൂട്ടി സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു

RK ഗോഡൗണിൽ എത്തിയ ദാമോദരനും പിസി സഹദേവനും അവിടുത്തെ കാഴ്ച കണ്ടു ഞെട്ടി

നിലത്തു പലയിടത്തായി ചിതറി കിടക്കുന്ന ശരീരങ്ങളും ശരീര ഭാഗങ്ങളും ഇതു കണ്ടു സഹദേവൻ ബോധം കെട്ട് വീണു ദാമോദരൻ ഉടൻ തന്നെ വയർലസ് വഴി കണ്ട്രോൾ റൂമിൽ വിവരം അറിയിച്ചു 

അര മണിക്കൂറിനുള്ളിൽ അവിടം പോലീസ് വളഞ്ഞു മറ്റുള്ളവർക്കു അങ്ങോട്ടുള്ള പ്രവേശനം ബാരിക്കേഡ് വച്ചു തടഞ്ഞു sp റാങ്ക് വരെയുള്ള പോലീസുകർ സ്ഥലത്തെത്തി പുറകെ എലിൻ കഷണം കണ്ടതിനു പുറകെ പായുന്ന നായ്ക്കളെ പോലെ trp റേറ്റിംഗിന് വേണ്ടി പത്രക്കാരും നിമിഷങ്ങൾക്കുള്ളിൽ അവിടം ജന സമുദ്രമായി 

“സർ ഇതിനു പിഇന്നിലുള്ളവരെ പറ്റി എന്തെങ്കിലും വിവരം ലഭിച്ചോ?”

“ഞങ്ങളെ എന്തിനു ഇവിടെ തടഞ്ഞു വെക്കുന്നു?”

തുടങ്ങി അനവധി ചോദ്യങ്ങൾ sp സാജന് നേരെ അവർ തൊടുത്തു വിട്ടു എന്ത് പറയണമെന്നറിയാതെ അയാൾ കുഴങ്ങി നിൽക്കുമ്പോൾ തന്നെ പിന്നിൽ നിന്നും സൈറണ് വെച്ച ഒരു അംബാസിഡർ വന്നു നിന്നു അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ടു പല മാധ്യമ പ്രവർത്തകരും പിന്നിലേക്ക് മാറി

ഐജി ജേക്കബ് മാഞ്ഞൂരാൻ

ഒരു ആവറേജ് ബോഡിയോട് കൂടിയ 58 കാരനായ അദ്ദേഹത്തിന് മീഡിയയോട് പണ്ടേ കലിയാണ് പലപ്പോഴും പലരും അതിന്റെ ചൂടറിഞ്ഞിട്ടുമുണ്ട് അതുകൊണ്ട് തന്നെ അദ്ദേഹം ഉള്ളിടത്തേക്ക് പലർക്കും പോകാൻ തന്നെ പേടിയാണ്

“എന്താ ഇവിടെ?”

6 Comments

  1. ♥️♥️♥️♥️

  2. ബാക്കി ഉടനെ കാണുമ്പോൾ?

  3. വിരഹ കാമുകൻ ???

    ഇതിന്റെ പകുതി കുറച്ചുനാൾ മുമ്പ് വന്നായിരുന്നല്ലോ

    1. Post cheyyumpol pattiya mistake aanu bro chat roomil inform cheythirunnu

      1. വിരഹ കാമുകൻ ???

        അത് ഓപ്പൺ ആകാറില്ലല്ലോ ബ്രോ??

        1. Available aanu write to us aanu open allathathu

Comments are closed.