★★★★★★★★★★★★★★★★★★★★★★★
ഒറ്റപ്പാലത്തിനാടുത്തുള്ള സെയിന്റ് ജോർജ് പള്ളിയുടെ മുന്നിലേക്ക് ഒരു ഗുഡ്സ് ഓട്ടോ വന്നു നിന്നു
“ഡോ കപ്യാരെ ഇയാളിതേവിടെ പോയി കിടക്കുവാ” ഓട്ടോയിൽ നിന്നിറങ്ങി കൊണ്ടു ഫാദർ ജോണ് ഉച്ചത്തിൽ അലറി
“എന്തോ ഞാനിവിടുന്ടെ ” പള്ളിയിൽ നിന്നിറങ്ങിക്കൊണ്ടു കപ്യാരായ വർഗീസ് മറുപടി കൊടുത്തു
“ദാ ഇതെല്ലാം അടുക്കളയിൽ എത്തിക്കാനുള്ള ഏർപ്പാട് ചെയ്യ്”
ഓട്ടോയിലെ പച്ചക്കറികൾക്കു നേരെ ചൂണ്ടി കൊണ്ടു അച്ഛൻ പറഞ്ഞു
“ശെരിയച്ചോ”
പള്ളിയോട് ചേർന്ന് തന്നെ നടുത്തുന്ന ഓർഫനേജിലേക്കുള്ള പച്ചക്കറിയും മറ്റു സാധനങ്ങളും അച്ഛൻ തന്നെ ആണ് മാർക്കറ്റിൽ പോയി കൊണ്ടുവരുന്നത് തനിക്കു ആരോഗ്യം ഉള്ളിടത്തോളം കാലം അങ്ങനെ മതി എന്നാണ് അച്ഛന്റെ തീരുമാനം പെട്ടെന്നാണ് അവിടേക്കു ഒരു ടാക്സി വന്നു നിന്നത് ഇരുവരും ആരാ വന്നത് എന്നു നോക്കി മുന്നിലെ ഡോർ തുറന്നു ഒരു യുവാവ് ഇറങ്ങി 6.5 അടി പൊക്കം നിഷ്കളങ്കമായ മുഖവും ചിരിയും അയഞ്ഞ വെള്ള ഷർട്ടും കറുപ്പ് ജീൻസും ആണ് വേഷം കുസൃതി നിറഞ്ഞ കണ്ണുകൾ മഹേഷ് ബാബു സ്റ്റൈലിൽ ട്രിം ചെയ്ത താടിയും മീശയും
“ഈശോ മിശിഹായ്ക്ക് സ്തുതയായിരിക്കട്ടെ അച്ചോ”
“ഇപ്പോഴും എപ്പോഴും സ്തുതയായിരിക്കട്ടെ ആര മനസ്സിലായില്ല”
“ഞാൻ അഭിഷേക് കുറച്ച് ദുരെന്ന ഫാദർ മൈക്കിൽനെ ഒന്നു കാണാൻ വന്നതാ”
“വരൂ” അച്ഛൻ ഓർഫനേജിലേക്കുള്ള വഴിയിലൂടെ മുന്നോട്ടു നടന്നു പിറകെ തന്റെ ബാഗുകളും എടുത്തു കൊണ്ട് അവനും നടന്നു
“ഫാദർ ഇപ്പോൾ വിശ്രമ ജീവിതത്തിൽ ആണ് പ്രായമായത്തിന്റെ പ്രശ്നങ്ങളും ഉണ്ട്” നടക്കുന്നതിനിടയിൽ അദ്ദേഹം പറഞ്ഞു
“അച്ചോ ” എന്നു വിളിച്ചു കൊണ്ടു ഒരു 7 വയസ്സുകാരി അങ്ങോട്ടു വന്നത്
“ആഹാ മാളൂട്ടി ഭക്ഷണം കഴിച്ചോ “
ഫാദർ അവളെ എടുത്തു കൊണ്ട് ചോദിച്ചു
“ആ കഴിച്ചു എവിടെ എൻറെ ചോക്ക്ലേറ്റ്” അവൾ നിഷ്കളങ്കമായി അദ്ദേഹത്തോട് ചോദിച്ചു
“അയ്യോ.,, അച്ഛൻ മറന്നു പോയി നാളെ വാങ്ങാം”
അദ്ദേഹം അതിലും നിഷ്കളങ്കമായി മറുപടി പറഞ്ഞു
“പൊക്കോ ഞാൻ പിണക്ക “
അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് പറഞ്ഞു ഇതൊക്കെ കണ്ട അഭിക്കു ചിരിവന്നു
മോൾക്ക് അങ്കിൾ തരല്ലോ ചോക്ലേറ്റ് എന്നു പറഞ്ഞു അവൻ തന്റെ ബാഗ് തുറന്ന് 3വലിയ പാക്കറ്റുകൾ അവൾക്കു നേരെ നീട്ടി അത് കണ്ടതോടെ അവളുടെ കണ്ണുകൾ വിടർന്നു
“ഇതാ എല്ലാവർക്കും കൊടുക്കണം കേട്ടോ”
“ഹായ് നല്ല അങ്കിൾ എന്താ അങ്കിളിന്റെ പേരു” അവ വാങ്ങിക്കൊണ്ട് അവൾ അവനോട് ചോദിച്ചു
“അഭിഷേക്” അവൻ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു
“താങ്ക്സ് അങ്കിൾ” അവന്റെ കവിളിൽ ഒന്നു മുത്തികൊണ്ടു അവൾ ഫെഡറിന്റെ കയ്യിൽ നിന്നും ഊർന്നിറങ്ങി ഓർഫനേജിനകത്തേക്കോടി
അവർ നടത്തം തുടർന്നു ആ വലിയ കെട്ടിടത്തിനടുത്തെത്തി ഒരു വശം വിശാലമായ പൂന്തോട്ടം അതിന് നടുവിലായി ഒരു വാട്ടർ ഫൗണ്ടേയിൻ വിശ്രമിക്കാൻ മരം കൊണ്ടുള്ള ബെഞ്ചുകൾ അവിടെ ഒരു ബെഞ്ചിലായി 55 നോടടുത്തു പ്രായം ഉള്ള ഒരാൾ ഇരിക്കുന്നു അവർ അങ്ങോട്ടേക്ക് നടന്നു
“ഫാദർ എനിക്ക് അദ്ദേഹത്തോട് മാത്രമായി…..”
“അതിനെന്താ”
അഭിയെ പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിക്കാതെ അവന്റെ ആവശ്യം മനസ്സിലാക്കി അദ്ദേഹം ചിരിച്ചു കൊണ്ട് തിരിഞ്ഞു നടന്നു
അവൻ ഫാദർ മൈക്കിലിന്റെ അടുത്തേക്ക് ചെന്നു
“ഈശോ മിശിഹായ്ക്ക് സ്തുതയായിരിക്കട്ടെ അച്ചോ”
“ഇപ്പോഴും എപ്പോഴും സ്തുതയായിരിക്കട്ടെ” എന്നുപറഞ്ഞ് കൊണ്ടു അദ്ദേഹം നോക്കിയത് അഭിയുടെ മുഖത്തേക്കായിരുന്നു
ആദ്യം ഒരു ഞെട്ടൽ പിന്നെ ആ മുഖത്ത് ഒരു സന്തോഷം വിരിഞ്ഞു അദ്ദേഹം സംസാരിച്ചു തുടങ്ങി
“എനിക്കുറപ്പുണ്ടായിരുന്നു നീ വരുമെന്ന്”
♥️♥️♥️♥️
ബാക്കി ഉടനെ കാണുമ്പോൾ?
ഇതിന്റെ പകുതി കുറച്ചുനാൾ മുമ്പ് വന്നായിരുന്നല്ലോ
Post cheyyumpol pattiya mistake aanu bro chat roomil inform cheythirunnu
അത് ഓപ്പൺ ആകാറില്ലല്ലോ ബ്രോ??
Available aanu write to us aanu open allathathu