വന്നതും അദ്ദേഹം എസ്പിയോടായി ചോദിച്ചു എങ്കിലും നോട്ടം പത്രക്കാറിലായിരുന്നു
“സർ ഇവർക്ക് ക്രൈം സ്പോട് കണ്ടു അവിടെ നിന്നും റിപ്പോർട്ട് എടുക്കണമെന്ന്”
അദ്ദേഹത്തെ കണ്ടതോടെ ധൈര്യം തിരിച്ചു കിട്ടിയ സാജൻ മറുപടി നൽകി ഇതു കേട്ട ഉടനെ അദ്ദേഹത്തിന്റെ മുഖത്തേക്ക് ദേഷ്യം ഇരച്ചുകയറി അതേ മുഖത്തോടെ തന്നെ അദ്ദേഹം പത്രക്കാരുടെ അടുത്തേക്ക് നടന്നു
“എന്താണ് നിങ്ങൾക്ക് വേണ്ടത്?”
ഗാഭീര്യത്തോടെ ഉള്ള ആ ചോദ്യത്തിന് മുന്നിൽ പലരുടെയും വാമൂടി പോയി എങ്കിലും ചിലർ മുന്നോട്ടു വന്നു
“സർ 1 മണിക്കൂറോളമായി ഞങ്ങൾ ഇവിടെ നിൽക്കുന്നു ഇവിടെ നടന്ന സംഭവങ്ങൾ എന്താണ് എന്നറിയാൻ ഞങ്ങൾക്ക് അവകാശമുണ്ട് അതു ജനങ്ങളിലേക്ക് എത്തിക്കേണ്ട ഉത്തരവാദിത്തവും ഉണ്ട് അത് കൊണ്ട് ഞങ്ങൾക്ക് അകത്തോട്ട് പോയേ പറ്റു”
കൂട്ടത്തിൽ നിന്നും ഒരു മാധ്യമ പ്രവർത്തക മുന്നോട്ടു വന്ന് കൊണ്ട് പറഞ്ഞു
ഇത് കേട്ട ഐജിയുടെ ചുണ്ടിൽ ഒരു പുച്ഛ ചിരി വിരിഞ്ഞു
” ഇന്ത്യ ഡയറി ചാനൽ റിപോർട്ടർ അശ്വതി അല്ലെ നിങ്ങൾ കഴിഞ്ഞ തവണത്തെ മികച്ച റിപ്പോർട്ടർക്കുള്ള അവാർഡ് വാങ്ങിയ….”
അതേ ചിരിയോടെ അദ്ദേഹം ചോദിച്ചു
“അതെ” ആ മറുപടിയിൽ അഹങ്കാരവും നിറച്ചിരുന്നു
“എന്നിട്ടാണോ സാജൻ നിങ്ങൾ ഇവരെ ഇവിടെ ഇങ്ങനെ നിർത്തിച്ചത്?”
സജനോടുള്ള ചോദ്യം കേട്ട് അവരുടെ മുഖത്തു ഒരു വിജയ ചിരി വിരിഞ്ഞു
“ഒരു പന്തല് കെട്ടി ഇരിക്കാൻ ഒരു കസേര….
കുടിക്കാൻ ചായ കോഫീ ഹോര്ലിക്ക്‌സ് ബൂസ്റ്റ് ഇളനീര് അതുമല്ലെങ്കിൽ ജ്യൂസോ മറ്റോ വാങ്ങി കൊടുത്തു …………
കാറ്റ് കൊള്ളൻ ഒരു ഫാൻ കൂടി വെച്ചു കൊടുത്തു ……….
അവർ ചോദിക്കുന്ന ചോദ്യത്തിന് മണി മണി പോലെ ഉത്തരം പറയേണ്ടതല്ലേ ?
ഐജിയുടെ ആകിയുള്ള ആ ചോദ്യത്തിന് മുഖത്തടി കിട്ടിയതു പോലെ ആയിപ്പോയി അവർക്ക് ഒപ്പം കോപവും ഇരച്ചെത്തി
“സർ മൈൻഡ് യൂർ വേഡ്‌സ് ഞാനൊരു മാധ്യമ പ്രവർത്തകയാണ് “
“ഞാൻ ഐജിയാണ് ക്രൈം സ്പോട്ടിലേക്ക് അന്വേഷണത്തിന് വന്ന ഉദ്യോഗസ്ഥനെ അതിനു സമ്മതിക്കാതെ തടഞ്ഞ് നിർത്തി ചോദ്യം ചെയ്യാൻ ആരാണ് നിങ്ങൾക്ക് അധികാരം തന്നത് അതൊരു കുറ്റമാണെന്നു നിങ്ങൾക്ക് അറിയില്ലേ ?”
തെറിക്കുത്തരം മുറിപത്തൽ എന്ന പോലെ ഉള്ള അദ്ദേഹത്തിന്റെ മറുപടികളിൽ അവർക്ക് ഉത്തരം മുട്ടി എങ്കിലും വിട്ടു കൊടുക്കാൻ അവർ തയ്യാറായില്ല
“ഞങ്ങൾ ഞങ്ങളുടെ ഡ്യൂട്ടി ആണ് ചെയ്യുന്നത് “
“അതു ഞങ്ങളുടെ ഡ്യൂട്ടി തടസപ്പെടുത്തി കൊണ്ടവരുത് മീഡിയ പുബ്ലികിന് വേണ്ടി പ്രവർത്തിക്കാണം അവരുടെ വാക്കും കണ്ണും കാതും മനസ്സും ആയിരിക്കണം അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവയ്ക്ക് പ്രാധാന്യം കൊടുക്കണം അല്ലാതെ ഇതേ പോലെ ക്രിമിനൽസ് ചത്തു കിടക്കുന്നിടത്തു വന്നു അതു ബ്രേക്കിംഗ് ന്യൂസ് ആയി കൊടുത്തു റേറ്റിംഗ് കൂട്ടാൻ നോക്കുക അല്ല വേണ്ടത്
4 പോക്സോ കേസിൽ അടക്കം പ്രതിയാണ് ഈ ചത്തവൻ അവസാന തവണ അവനെ അറസ്റ്റ് ചെയ്തത്13 കാരിയായ ഒരു പെണ്കുട്ടിയെ പീഡിപ്പിച്ചതിനാണ് അതിന് അവനെ ഒന്ന് പെരുമാറിയപ്പോൾ പൊലീസിന് നേരെ ആയി നിങ്ങളുടെ വാർത്ത പ്രതിയെ മർദിച്ചു എന്നു ആ പെണ്കുട്ടിയെ എല്ലാവരും മറന്നു അവസനം തെളിവില്ല എന്നു പറഞ്ഞു ആ കേസ് തള്ളി അതിനു കാരണവും താൻ തന്നെ അല്ലെ അശ്വതി ആ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ പറഞ്ഞ പല കാര്യങ്ങളും വളച്ചൊടിച്ചു നിങ്ങൾക്ക് വേണ്ട രീതിയിൽ റിപ്പോർട്ട് ചെയ്തു അത് തിരുത്താൻ പോലും താൻ തയ്യാറായില്ല അവസാനം കേസ് കോടതിയിൽ എത്തിയപ്പോൾ പ്രതിഭാഗം അതു മുതലെടുത്ത് ബാക്കി തെളിവുകളും മൊഴികളും അതിനനുസരിച്ചു വളച്ചൊടിച്ചു കൂടെ പ്രതിയെ പോലിസ് മൃഗീയമായി മർദിച്ചു എന്ന നിങ്ങളുടെ ബ്രേക്കിംഗ് ന്യൂസും ഒടുക്കം അവൻ പുറത്തിറങ്ങിയപ്പോൾ ഞങ്ങൾ കാശ് വാങ്ങി രക്ഷപ്പെടുത്തി എന്നായി
അവനെ ഒന്ന് കൈവച്ചതിനു ആ സിഐയുടെ കൈയും കാലും അവൻ തല്ലിയൊടിച്ചു അതും നിങ്ങളാരും റിപ്പോർട്ട് ചെയ്തില്ല എന്നിട്ടിപ്പോൾ വന്നിരിക്കുന്നു ചത്ത കുട്ടീടെ ജാതകം നോക്കാനാണോ ? പരിശോധന കഴിഞ്ഞു വരുമ്പോൾ ഞങ്ങൾ തരുന്ന വിവരങ്ങൾ മാത്രം റിപ്പോർട്ട് ചെയ്യുക അല്ലാതെ എന്തെങ്കിലും അധികം വന്നാൽ അതീ കേസിനെ തന്നെ ബാധിക്കും സോ അതുവരെ കാത്തിരിക്കുക അല്ലെങ്കിൽ നിങ്ങൾക്ക് പോകാം”
അത്രയും പറഞ്ഞു കൊണ്ടദ്ദേഹം സാജന്റെ കൂടെ അകത്തേക്ക് പോയി
“എന്താടോ ഇങ്ങനെ നോക്കുന്നത്”
സാജന്റെ മിഴിച്ചുള്ള നോട്ടം കണ്ടു അദ്ദേഹം നടത്തത്തിനിടയിൽ ചോദിച്ചു
♥️♥️♥️♥️
ബാക്കി ഉടനെ കാണുമ്പോൾ?
ഇതിന്റെ പകുതി കുറച്ചുനാൾ മുമ്പ് വന്നായിരുന്നല്ലോ
Post cheyyumpol pattiya mistake aanu bro chat roomil inform cheythirunnu
അത് ഓപ്പൺ ആകാറില്ലല്ലോ ബ്രോ??
Available aanu write to us aanu open allathathu