മഴയിൽ വീണ വാഗ പൂക്കൾ ആ മരത്തിന്റെ ചുവട്ടിൽ പൊഴിഞ്ഞു കിടക്കുന്നു… അതിനിടയിലൂടെ അരുണിനെ കാണാൻ ഒരു പ്രത്യേക ആകർഷണം ആയിരുന്നു…
ഡീ നീ എന്താ ആലോചിക്കുന്നേ…
എന്ന അവന്റെ ചോദ്യം കേട്ടാണ് ഞാൻ ചിന്തയിൽ നിന്നും ഉണരുന്നത്…
ഹെയ് ഒന്നും ഇല്ലാ… എന്ന് ഞാൻ മറുപടി പറഞ്ഞു..
നീ എന്താ ഇവിടെ രാഹുൽ വരാൻ പറഞ്ഞതാണോ…?
അല്ല ഞാൻ വെറുതെ ഇത് വഴി പോയപ്പോൾ ഇവിടെ കയറി പഴയ കാര്യങ്ങൾ ഓരോന്ന് ഓർക്കുക ആയിരുന്നു…
രാഹുൽ അല്ലാതെ അതിന് മാത്രം നിനക്കെന്താ ഇത്ര ഓർക്കാൻ?? എന്ന കളിയാക്കി കൊണ്ടുള്ള അവന്റെ ചോദ്യത്തിന് കണ്ണുകളിലേക്കു നോക്കി ഞാൻ മറുപടി പറഞ്ഞു…
എനിക്ക് ഈ കലാലയം സമ്മാനിച്ച മറക്കാൻ പറ്റാത്ത ഒരുപാട് ഓർമ്മകൾ ഉണ്ട് ….ആദ്യമായി ഈ കോളേജിൽ കാല് കുത്തിയത് മുതൽ ഇതാ ഇന്ന് വരെ… എപ്പോഴും വെള്ള വസ്ത്രം മാത്രം ധരിച്ചു നടക്കുന്ന ഒരു ഒരു നീണ്ട മുടിക്കാരൻ, തൻറെകൂടെ ഉള്ളവർക്ക് വേണ്ടി തിരുച്ചു പ്രതീക്ഷിക്കാതെ സ്നേഹം വാരി കോരി കൊടുക്കുന്നവൻ…പക്ഷേ അവൻ ഒന്ന്മാത്രം ഇത്രയും നാളിനിടയിൽ ശ്രദ്ധിച്ചില്ല ആദ്യം കണ്ടത് മുതൽ അവനെ മാത്രം നെഞ്ചിലേറ്റി നടക്കുന്ന ഒരു പെണ്ണിനെപറ്റി.. അവളുടെ ലോകം അവനായിരുന്നു… അവളുടെ ശ്വാസം അവനായിരുന്നു…
അവളുടെ പ്രാണൻ അവനായിരുന്നു…
പക്ഷേ ഇതൊന്നും കാണാൻ തൻറെ കൂട്ടുകാരന് അപ്പുറം ഒരു ലോകം ഇല്ലാത്തവന് കഴിഞ്ഞില്ല…അവൻ എപ്പോഴും തിരക്കിലായിരുന്നു അവന്റെ കൂട്ടുകാരന്റെ ആഗ്രഹങ്ങൾ നിറവേറ്റാൻ വേണ്ടി… എന്തിനേറെ അവനെ സ്നേഹിക്കുന്ന പെണ്ണിനെ തൻറെ കൂട്ടുകാരൻ ഇഷ്ടപെടുന്നു എന്ന് പറഞ്ഞപ്പോൾ അവന് വേണ്ടി അവളുടെ സമ്മതം പോലും ചോദിക്കാതെ അവളെ വെട്ടിപിടിച്ചു കൊടുത്തവൻ….
മാലിനി…. !!! നീ ഇത് എന്താണ് പറയുന്നേ…
ഇനിയും പറഞ്ഞില്ലെങ്കിൽ മനസമാധാനത്തോടെ എനിക്ക് എൻറെ ഭാവി ജീവിച്ച് തീർക്കാൻ സാധിക്കില്ല…
നീ ഇത്രയും പറഞ്ഞില്ലേ… എന്നാൽ എനിക്ക് പറയാൻ ഉള്ളത് കൂടി നീ കേൾക്കണം…
ആദ്യ ദിവസം എൻറെ കൂട്ടുകാരന് ഒപ്പം കോളേജിൽ എത്തിയ ഞാൻ കാണുന്നത് ഒറ്റയ്ക്ക് നടന്ന് വരുന്ന ഒരു പെൺകുട്ടിയെ ആണ്.. ആ നോട്ടത്തിൽ തന്നെ അവൾ എൻറെ ആണ് എന്ന് തീരുമാനിച്ചതും ആണ്… അന്ന് കൂടെ ഉള്ള കൂട്ടുകാരനെ ഡാ അവളെ കണ്ടോ എന്ന് വിളിച്ചു കാണിച്ചു കൊടുത്തപ്പോൾ ഞാൻ ഒരിക്കലും കരുതിയില്ല എൻറെ കൂട്ടുകാരന് അവളെ ഇഷ്ടംആകും എന്ന്… കൂട്ടുകാരൻ പറയാതെ അവന് വേണ്ടി എന്ന് തോന്നിക്കും വിധം ഞാൻ അവളുടെ പേര് ചോതിച്ചുഅറിഞ്ഞു… അന്ന് മുതൽ തൻറെ കൂട്ടുകാരൻ വാ തോരാതെ അവളെ കുറിച്ച് സംസാരിക്കുന്നത് കേട്ടപ്പോൾ അവന് വേണ്ടി ഞാൻ സ്വയം വഴി മാറി കൊടുക്കേണ്ടി വന്നു…
പിന്നെ എപ്പോഴോ അവനും അവളും അകൽച്ചയിൽ ആണ് എന്ന് അറിഞ്ഞപ്പോൾ അതിന്റെ ആഴം അറിയാൻ ശ്രമിച്ചു പക്ഷേ അന്ന് വൈകുന്നേരം ഞാൻ ഫുട്ബോൾ കളിക്കുമ്പോൾ അവർ വീണ്ടും ഒരുമിച്ചു നിന്ന് സംസാരിക്കുന്നത് കണ്ടു… അന്ന് എൻറെ കൂട്ടുകാരന് വേണ്ടി ഞാൻ എൻറെ മോഹങ്ങൾ എല്ലാം കുഴിച്ചു മൂടി…
അത്രയും കേട്ടപ്പോൾ കണ്ണിൽ നിന്നും വരുന്ന കണ്ണുനീർ തുടച്ചുകൊണ്ട് ഞാൻ അവനെ വിളിച്ചു അരുണേ!!!… എനിക്ക് നീ പറയുന്നത് വിശ്വസിക്കാൻ സാധിക്കുന്നില്ല…
ഞാൻ പോലും അറിയാതെ അവന്റെ ചാരത്തേക്കു എൻറെ നെറ്റി വച്ചു….. തടഞ്ഞിട്ടും നിറഞ്ഞൊഴുകുന്ന കണ്ണ് നീര് അവന്റെ നനഞ്ഞ വസ്ത്രത്തിൽ ഒഴുകിയിരുന്നു…