ഇന്നത്തെ പാർട്ടി എൻറെ വക എന്ന് അരുൺ വന്ന് പറഞ്ഞപ്പോൾ എന്നാ മാലിനി വരൂ എന്ന് പറഞ്ഞ് രാഹുൽ എന്നെ ക്യാന്റീനിലേക്കു ആനയിച്ചു…
ഭക്ഷണത്തോട് പണ്ടേ വിരക്തി ഉള്ള ഞാൻ വളരെ ലൈറ്റ് ആയി ഒരു ചില്ലി ചിക്കനും 3 പറോട്ടയും കഴിച്ചു…
ദിവസങ്ങൾ കഴിഞ്ഞ് കൊണ്ടേ ഇരുന്നു… അകറ്റാൻ ശ്രമിക്കും തോറും രാഹുൽ എന്നിലേക്ക് കൂടുതൽ അടുത്തു…
ഒരു ദിവസം രാഹുലിൽ നിന്നും രക്ഷക്ക് വേണ്ടി ലൈബ്രറിയിൽ ഒളിച്ച എന്നെ അവിടെനിന്നും കണ്ടെത്തി രാഹുൽ സംസാരിക്കാൻ തുടങ്ങി…
സംസാരത്തിനിടയിൽ കുറേ നാളായിട്ടുള്ള എൻറെ സംശയം അപ്പോൾ ഞാൻ അവനോട് ചോതിച്ചു…
ഈ അരുൺ എന്തിനാ നിനക്ക് വേണ്ടി ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കുന്നെ…??
രാഹുൽ ആദ്യം ഒന്ന് പറയണോ എന്ന് ചിന്തിച്ചു…എന്നിട്ട് എന്നോടല്ലേ എന്ന മട്ടിൽ പറയാൻ തുടങ്ങി…
ഞങ്ങളുടെ ചെറുപ്പത്തിൽ ഞങ്ങൾ വലിയ ശത്രുക്കൾ ആയിരുന്നു എന്ത് കളി കളിക്കുമ്പോഴും ഞാൻ അവന്റെ എതിർ ടീമിൽ ആയിരുന്നു… ഞാൻ കള്ളൻ ആണെങ്കിൽ അവൻ പോലീസ്… ഞാൻ ബാറ്റ് ചെയ്യാണെങ്കിൽ അവൻ ബൗളർ അങ്ങനെ നീളും ആ പട്ടിക…
അങ്ങനെ ഒരു മഴ കാലത്ത് പാടത്ത് നിറഞ്ഞ് നിൽക്കുന്ന വെള്ളത്തിൽ ഞങ്ങൾ കുട്ടികൾ കളിച്ചു കൊണ്ട്ഇരിക്കുക ആയിരുന്നു… പെട്ടന്ന് അയ്യോ എന്ന വിളികേട്ടു ഓടിച്ചെന്ന ഞാൻ കാണുന്നത് ഒരു പെൺകുട്ടി പാടത്തെ പൊട്ടകിണറ്റിൽ മുങ്ങി താഴുന്നത് ആണ്…
കിണറ്റിലേക്ക് എടുത്ത് ചാടി അവളെ ഞാൻ രക്ഷിച്ചു…അതിന് ശേഷം ആണ് എനിക്ക് മനസ്സിലായത് അത് അരുണിന് ഏറ്റവും പ്രിയപ്പെട്ട അവന്റെ അനിയത്തി ശ്രീകുട്ടി ആണെന്ന്…
അന്ന് കരഞ്ഞുകൊണ്ട് എന്നെ കെട്ടിപിടിച്ച് അവൻ പറഞ്ഞതാണ് ഇനി മുതൽ നീയാണ് എൻറെ ജീവൻ.. നിനക്ക് വേണ്ടി ഞാൻ എന്തും ചെയ്യും എന്ന്…
അതിന് ശേഷം ഇത്രയും നാൾ അവൻ എൻറെ നിഴൽ പോലെ കൂടെ ഉണ്ട്…
ഇടക്ക് എനിക്ക് തന്നെ ദേഷ്യം വരും അവൻ എനിക്ക് വേണ്ടി ചെയ്യുന്ന അടിപിടികൾ കണ്ടാൽ… എൻറെ പ്രൈവസിയിൽ പോലും ഒന്നും നോക്കാതെ ഇടിച്ചു കേറി വരും… ഇന്നാള് നീ കണ്ടില്ലേ നമ്മൾ സംസാരിക്കുന്നതിനു ഇടയിൽ കേറി വന്നത് അതൊന്നും എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല…ഇടക്ക് എനിക്ക് തോന്നും അവന് ഭ്രാന്തു ആണെന്ന്… !!!
അതിന് മറുപടി എന്നോണം ഹ്മ്മ് എന്ന് ഞാൻ ഒന്ന് നീട്ടി മൂളി… ഇവന് വേണ്ടി ജീവൻ പോലും കളയാൻ നിൽക്കുന്ന അരുണിനെ ഇവൻ ഇങ്ങനെ ഒക്കെയാണോ കാണുന്നെ എന്ന് ഞാൻ ചിന്തിച്ചു..ഇത് കേട്ടപ്പോൾ അരുണിനോട് ഉള്ള ഇഷ്ട്ടം എനിക്ക് കൂടി കൂടി വന്നു…
മൂന്ന് വർഷത്തെ കലാലയ ജീവിതത്തിലേ എല്ലാം ഞാൻ ആസ്വദിച്ചു… സൗഹൃദങ്ങൾ…ക്ലാസുകൾ…. പരീക്ഷകൾ… അങ്ങനെ എല്ലാം എല്ലാം … ഒന്നൊഴികെ…
താൻ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി കണ്ണും മെയ്യും മറന്നു പ്രാണൻ പോലും നൽകാൻ നടക്കുന്ന അരുണിനെ… എന്തേ ഇത്രയും നാളായി അവന് എന്നെ മാത്രം മനസ്സിലാക്കാൻ
സാധിക്കാതെ പോയത് എന്ന് ചിന്തിച്ചു നിൽക്കുമ്പോൾ ആണ് പെട്ടന്ന് ഇടി പൊട്ടുന്നത്…
അപ്പോഴാണ് ഞാൻ പരിസരം മുഴുവൻ ശ്രദ്ധിക്കുന്നത്… മഴ തോർന്നിരിക്കുന്നു… പക്ഷേ ഓർമ്മകൾ എന്നും തോരാതെ മനസ്സിൽ ഉണ്ട്…
കോളേജിന്റെ വരാന്തയിലൂടെ ഞാൻ നടന്ന് എൻറെ പഴയ ഓർമ്മകൾ ഓരോന്നായി ഓർത്തെടുത്തു…
പെട്ടന്നാണ് ഡീ എന്ന വിളികേട്ടത് അരുണിന്റെ ശബ്ദം ആണല്ലോ എന്ന് ചിന്തിച്ചു നോക്കിയപ്പോൾ കോളേജ് മുറ്റത്തെ വാഗ മരച്ചോട്ടിലെ തറയിൽ പകുതി മഴ നനഞ്ഞ വെള്ള വസ്ത്രം ധരിച്ചു അരുൺ നിൽക്കുന്നു…