അവർ പരസ്പരം തോളിൽ തട്ടി ചിരിച്ചുകൊണ്ടു നിൽക്കുന്നു…ഞാൻ എന്തിനാ അവൻറെ മുൻപിൽ പതറിയത് എന്ന് ചിന്തിച്ചു നിൽക്കുമ്പോൾ ആണ് അടുത്ത ചോദ്യം കേൾക്കുന്നത് … കുട്ടി ഏതാ ഡിപ്പാർട്മെന്റ്?
ഭാഗ്യത്തിന് അത് ഒരു പെൺകുട്ടി ആയിരുന്നു…
ശ്രുതി, പിന്നീട് അവളായിരുന്നു എനിക്ക് ഈ കോളേജിൽ എല്ലാം…
ഒരെ ക്ലാസ്സിൽ ആണെന്ന് അറിഞ്ഞപ്പോൾ ഒരുമിച്ചു നിന്നു… ഒരെ ബെഞ്ചിൽ അടുത്തടുത്ത് സ്ഥലം പിടിച്ചു…
ക്ലാസ്സിൻറെ അന്തരീക്ഷം മുഴുവൻ കണ്ണോടിച്ചു കണ്ടു കൊണ്ടിരിക്കുമ്പോൾ ആണ് അവർ രണ്ടുപേരും പുഞ്ചിരിക്കുന്ന മുഖവുമായി ക്ലാസ്സിലേക്ക് വരുന്നത്…
അവർ രണ്ട്പേരും ഞങ്ങളും ഇവിടെ പുതിയതാണ് എന്നാ ഭാവത്തിൽ എന്നെ ഒന്ന് നോക്കി…
അവരുടെ അഹങ്കാരം കണ്ടപ്പോൾ ഇവിടെ കുറേ നാളായി പഠിക്കുന്നവര് ആണ് എന്ന് ഞാൻ വെറുതെ തെറ്റുധരിച്ചു… പാവം ഞാൻ എന്ന് എന്നെ തന്നെ പറഞ്ഞ് ആശ്വസിപ്പിക്കുമ്പോൾ ആണ് അടുത്തിരുന്ന ശ്രുതിയുടെ കമെന്റ്… ആ നീണ്ട മുടിയുള്ള പയ്യനെ കാണാൻ നല്ല ഭംഗി ഉണ്ടല്ലേ…?
എൻറെ സെലെക്ഷൻ തെറ്റിയില്ലല്ലോ കൃഷ്ണാ…എന്ന് ചിന്തിച്ചപ്പോൾ ആണ് എനിക്ക് മുൻപിൽ മറ്റൊരു ചോദ്യം ഉയർന്നു വന്നത്…ഇവൾ ഒരു പാരയാകുമോ??
ആദ്യത്തെ ഹവറിൽ ഒരു വയസ്സൻ പ്രൊഫസർ ആണ് വന്നത്, പഴയ കുട്ടികളെ കുറിച്ച് ഞങ്ങളോട് കുറച്ച് അധികം പഴയ വീരകഥകൾ പറഞ്ഞു…
വീരകഥകൾ കഴിഞ്ഞപ്പോൾ ഇനി നമുക്ക് പരിജയപെടാം എന്ന് പറഞ്ഞ് ഓരോടുത്തരോടായി എഴുന്നേറ്റുനിന്നു അവരെ കുറിച്ച് പറയാൻ പറഞ്ഞു … ഞങ്ങളുടെ എല്ലാം ഊഴം കഴിഞ്ഞ് അവസാന ബെഞ്ചിൽ ഇരിക്കുന്ന നീണ്ട മുടിക്കാരന്റെ ഊഴം വന്നെത്തി… എനിക്ക് ഏറ്റവും കൂടുതൽ ആകാംഷ നിറഞ്ഞ നിമിഷം ആയിരുന്നു അത് എന്തായിരിക്കും അവന്റെ പേര്?
അരുൺ !!!
ഹൃദയത്തിൽ ഒരു ശില കൊത്തി വച്ചപോലെ ആ പേര് ഞാൻ കൊത്തിവച്ചു…
ആദ്യ ദിവസം ആയത് കൊണ്ടു തന്നെ പിന്നീടുള്ള ഹവറിൽ ഞങ്ങൾ എല്ലാവരും വെറുതെ ഇരുന്നു… ശ്രുതിയെ കുറിച്ച് കൂടുതൽ ചോതിച്ചു അറിയുന്നു എന്ന വ്യാജേനെ ഇടയ്ക്കിടെ അവനെ ഞാൻ നോക്കികൊണ്ടേ ഇരുന്നു…
അങ്ങനെ അവനെ നോക്കുന്നതിനു ഇടയിൽ ആണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത്… ഞാൻ അവനെ എപ്പോഴൊക്കെ നോക്കുന്നോ അപ്പോഴെല്ലാം അവർ രണ്ടു പേരും എന്നെ നോക്കി എന്തൊക്കെയോ പരസ്പരം സംസാരിക്കുണ്ട്…
ആദ്യം എല്ലാം അത് എൻറെ ഒരു തോന്നൽ മാത്രം ആണ് എന്നാണ് ഞാൻ കരുതിയത്.. പക്ഷേ കുറച്ച് ആഴ്ചകൾക്കു ശേഷം ക്യാന്റീനിൽ തനിച്ചിരിക്കുന്ന എൻറെ അടുത്ത് വന്ന് ഇരുന്ന് കൊണ്ടു നീണ്ട മുടിക്കാരൻ പറഞ്ഞ കാര്യം അറിഞ്ഞപ്പോൾ അത്രയും നാൾ ഞാൻ കെട്ടിപൊക്കിയത് എല്ലാം ഒരു ചീട്ടു കൊട്ടാരം പോലെ തകർന്നു വീണു…
അവന്റെ കൂട്ടുക്കാരൻ രാഹുലിന് എന്നെ ഇഷ്ട്ടം ആണെന്ന്… ഹോ… ൻറെ കൃഷ്ണാ എന്തിനാ എന്നോട് ഈ ചതി എന്ന് ചിന്തിച്ചുഇരിക്കുമ്പോൾ ആണ് തൊട്ടുമുന്പിൽ രാഹുൽ വന്ന് ഇരിപ്പ്ഉറപ്പിച്ചത്…