മായാ കാഴ്ചകൾ ❤ [നൗഫു] 4230

 

❤❤❤

 

“സബീ.. നിനക്കെവിടെ നിന്നും കിട്ടി എന്റെ നമ്പർ..”

 

“അതെല്ലേ ഞാൻ പറഞ്ഞത് മുബീന യുടെ കയ്യിൽ നിന്നും കിട്ടി.. നിങ്ങളുടെ കൂടെ ഡിഗ്രി ക് ഉണ്ടായിരുന്ന മുബീനയെ മറന്നോ..”

 

“ഓർക്കാൻ എവിടെ ആണെടി സമയം,..”

 

“അവളെ ഞാൻ കുറച്ചു ദിവസം മുന്നേ കണ്ടിരുന്നു, അന്ന് ഞാൻ ഇക്കയുടെ നമ്പർ വാങ്ങി.. കുറെ ദിവസമായി കരുതുന്നു ഒരു മെസ്സേജ് അയക്കാൻ, ഇന്നാണ് പറ്റിയത്..”

 

“ഹ്മ്മ്..”

 

“ഇക്കാ, സുഖമല്ലേ..”

 

“സുഖം, നിനക്കോ..”

 

“ഇവിടെ സുഖം..”

 

“നിന്റെ ഇക്കാ ഇപ്പോ എവിടെയാണ്..”

 

“ഇക്കാ നാട്ടിൽ തന്നെയാണ് ഒരു വർഷമായിട്ട്.. കൊറോണയുടെ ഇടയിൽ വന്നതാ പിന്നെ പോകുവാൻ സാധിച്ചില്ല..”

 

“ഇപ്പോ എന്ത് ചെയ്യുന്നു..”

 

ഇവിടെ ഒരു ഇലക്ട്രോണിക് ഷോപ്പ് ഇട്ടിട്ടുണ്ട്..

 

“സ്വന്തമാണോ..”

 

“ഹ്മ്മ്.. അതെ..”

 

“അവിടെയുണ്ടോ..”

 

“ആ,.. ഇക്കയും മക്കളും ഉറങ്ങി..”

 

“ആഹാ,.. നിനക്ക് എത്ര കുട്ടികളായി..”

 

“രണ്ട് പേരുണ്ട് ഇക്കാ.. മൂത്തവൻ മോന്,.. അവൻ ഒന്നാം ക്ലാസിൽ പഠിക്കുന്നു.. രണ്ടാമത്തെത് മോള്.. അവൾക് രണ്ടര വയസ്സ്..”

 

“ആഹാ, അടിപൊളി..”

 

“ഇക്കയുടെ വിവാഹം കഴിഞ്ഞോ..”

 

“അതൊക്കെ കഴിഞ്ഞു.. അഞ്ചു വർഷമായി.. ഒരു മോനുണ്ട്..”

 

“ഓൾ എവിടെ ഉള്ളതാ..”

 

“ഇവിടെ അടുത്ത് തന്നെ ഉള്ളതാണ്..”

 

“ആളെങ്ങനെ എന്നെ പോലെ സുന്ദരിയാണോ..”

 

ഇനി ഇവളെ പോലെ സുന്ദരിയാണെന്ന് പറഞ്ഞാൽ പെണ്ണിന് കോംപ്ലക്സ് വരും.. അത് ചിലപ്പോൾ ഈ സൗഹൃദം പോലും നശിപ്പിക്കാം.. എന്റെ ഉള്ളിലെ ഇബ്‌ലീസ് ശക്തമായ താക്കീത് നൽകി..

 

“അല്ലടി, നിന്നെ പോലെ ഒരു സുന്ദരിയെ ഇനി എവിടുന്ന് കിട്ടാനാണ്..”

 

“എന്നാലേ ഇക്കാ ഞാൻ രാവിലെ മെസ്സേജ് അയക്കാം.. ഒന്ന് വിളിക്കണേ..ഇപ്പൊ കൂടെ ഇക്കയുണ്ട്.. എഴുന്നേറ്റൽ പ്രശ്നമാവും..”

 

“ഓക്കേ.. ഗുഡ് നൈറ്റ്‌..”

 

അതായിരുന്നു ഞങ്ങളുടെ ജീവിതത്തിലെ രണ്ടാമത്തെ തുടക്കം..

 

അറിഞ്ഞിരുന്നില്ല അത് ഇത്രത്തോളം വലുതായി ഒരു ഒളിച്ചോട്ടത്തിലേക് എത്തുമ്മെന്ന്..

 

❤❤❤

 

സമയം രണ്ടരയോട് അടുക്കുന്നു..

 

ഇനിയും വൈകാൻ പാടില്ല..

 

ഞാൻ പതിയെ എന്റെ ബെഡിൽ നിന്നും എഴുന്നേറ്റു..

 

ഞാൻ ചെയ്യാൻ പോകുന്ന ചതി അറിയാതെ എന്റെ ഭാര്യ ഞങ്ങളുടെ മകനെ കെട്ടിപിടിച്ചു കിടക്കുന്നുണ്ട്.. അവൾക്കായി ഒരു കത്ത് ഞാൻ എഴുതി വെച്ചിട്ടുണ്ട്..

 

മകന്റെ മുഖത്തു ഒരു ഉമ്മ കൊടുത്തു.. ഞാൻ റെഡിയാക്കി വെച്ച പെട്ടിയുമെടുത്തു കാറെടുത്ത് കൊണ്ട് എന്റെ വീട്ടിൽ നിന്നും ഇറങ്ങി.. ഇനി ഈ വീട്ടിലേക് ഒരു തിരിച്ചു വരവ് ഇല്ലെന്ന തീരുമാനത്തോടെ..

Updated: March 21, 2021 — 6:06 pm

20 Comments

  1. Manushyante nenjidippu koottiyallo bro. Enthayalum Rahimum Sabeehayum cheythath thettaayi poyi. Avarude makkale orthenkilum ith cheyyathirikkaam aayirunnu. Ith pole ethrayo real casukal nadakkunnu.

  2. നെജി ചേച്ചി ഇങ്ങാരുടെ ഫോൺ ദിവസവും അഞ്ചു നേരം പരിശോധന നടത്തണം …?????

  3. നൗഫുവിൽനിന്ന് പ്രതീക്ഷിക്കാത്ത കഥ. ലൈക്ക് ചെയ്യാത്തത് മനപൂർവ്വം,

  4. Adipoli ayaitund ❤

  5. ആണും പെണ്ണും മിണ്ടിയാൽ ഒന്നുകിൽ പ്രേമം അല്ലേൽ അവിഹിതം.. ഇതു രണ്ടുമല്ലാത്ത സൗഹൃദം എന്നൊരു സാദനം ഉണ്ടെന്ന് നമ്മുടെ ഒക്കെ നാട്ടിലെ ആളുകൾക്ക് ഇനിയും അറിയില്ല..

    ഇനി കഥയെ കുറിച്ച് പറയാണെങ്കി ആ തെണ്ടി ചെയ്തത് ശുദ്ധ പോക്രിത്തരം

  6. വായിച്ചു… ശെരിക്കും എന്താ parayendathennariyilla… Avihuthathe ഇത്ര മനോഹരമായി അവതരിപ്പിക്കാൻ പറ്റും അല്ലേ…

  7. ഏക - ദന്തി

    മിഷ്യാ ..ഇത് ഇങ്ങൾടെ ലയിഫിൽ ഇണ്ടായ വല്ല കതെന്തേലും ആണോ മൻസാ …. പറയാൻ പറ്റൂല മന്സനല്ലേ പുള്ളെ

  8. Eppam samoohathil nadakkunna oru “fantasy” trend aanu eth …. engane cheyyumbol evar aarem kurich orkkaaree ella…. chilark sex mathraanu lakshyamenkil chilar athil premam koode kalarthi sari kandethunnu….” what a prahasanam”…. pennu kittoolaanu aarum pedikanda pennu kettaan pedichaal mathi ennathe kaalam entha le….! Noufu bhai oru ormapeduthalaanu eth….?✌️ veendum godhayil erangiyathil Santhosham✌️

  9. നൗഫു ഭായ്,
    ഇത് ഒരു കഥയായി കാണാനാവില്ല ഇന്ന് നമ്മുടെ സമൂഹത്തിൽ സർവ്വസാധാരണമായി കാണുന്നതാണ്. വൈവാഹിക ജീവിതത്തിൽ ഉണ്ടാകുന്ന പൊരുത്തക്കേടുകൾക്കിടയിൽ അവിചാരിതമായി വന്നു ചേരുന്ന സൗഹൃദം പിന്നെ തന്റെ ദുഃഖത്തിൽ സന്തതസഹചാരി ഒടുവിൽ അവനിലേക്കുള്ള പൂർണമായ മാറ്റം.
    നന്നായി എഴുതി…

  10. ♨♨ അർജുനൻ പിള്ള ♨♨

    നീ വീണ്ടും വന്നു അല്ലെ ?. വായിച്ചില്ല. ???

  11. *വിനോദ്കുമാർ G*❤

  12. ഇത്തയെ ഗൾഫിലേക്ക് കൊണ്ടൊരാനിരുന്ന നീ പ്ലാൻ മാറ്റി ലീവെടുത്ത് നാട്ടിൽ പോകുന്നു എന്ന് പറഞ്ഞപ്പോ തന്നെ ഞാനൊന്നു കരുതിയതാ എന്തോ വലിയ അത്യാഹിതം വരാൻ പോകുന്നുണ്ടെന്ന്.. ???

    ഇതിപ്പോ കഥയാണെന്ന് നീ പറയുമെങ്കിലും നാട്ടിൽ പോയിട്ട് നടപ്പിലാക്കാനുള്ള പദ്ധതി മുൻകൂറായി എഴുതി പബ്ലിഷ് ചെയ്യുന്ന ദൃശ്യം പരിപാടിയാണെന്ന് മനസിലാക്കാൻ വലിയ പുത്തിയൊന്നും മാണ്ട. ??? എന്നാലും നീ ഇത്തയേം കുട്ട്യോളേം ഒഴിവാക്കി ഇങ്ങനെ ചെയ്യുന്ന് എനിക്കങ്ങട് വിശ്വസിക്കാൻ പറ്റുന്നില്ല. ഇതൊരു ഫോട്ടോസ്റ്റാറ്റല്ല നിന്റെ സ്വന്തമാണ് കോപ്പിറൈറ്റിന് വേണ്ടി ചെയ്തതാണെന്നൊക്കെ എനിക്കറിയാം….??? പദ്ധതിയിലെ പാളിച്ചകൾ ആരെങ്കിലും ചൂണ്ടിക്കാട്ടിയാൽ അതും കൂടി ചേർത്തു നടപ്പിലാക്കാനുള്ള നിന്റെ ബുദ്ധി അന്യായം താന്നെ ?‍♂️?‍♂️?‍♂️

    ന്നാലും സെമിത്താ ഇതെങ്ങനെ സഹിക്കും…???

    കഥ, അല്ല നിന്റെ ഭാവി പദ്ധതി ഉഷാറായിക്ക്, എല്ലാ വിധ പാരകളും എന്റെ വകയായും കമ്മറ്റി വകയായും ഉടനെ തന്നെ എത്തിച്ചുതരുന്നതാണ് ???

    ???

    1. ഫാൻഫിക്ഷൻ

      ??

  13. And the machine doing it’s work again..!

  14. ഇതെന്താ സംഭവം… ഇങ്ങള് മെഷീൻ നേരിട്ടു സൈറ്റുമായി ലിങ്ക് ചെയ്തോ ???

  15. വിച്ചൂസ്

    അവിഹിതം ഇത്രക്ക് മനോഹരമായി എഴുതാൻ പറ്റുവോ????

  16. ♥️♥️

  17. ❣️❣️❣️

    1. മടല് വെട്ടിയടിക്കണം?

      ബ്രോ എന്റെ വീടിന്റെ അടുത്ത് ഇതുപോലെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്.
      എന്റെ ഒരു അകന്ന ബന്ധത്തിലെ ചേട്ടൻ കല്യാണം കഴിച്ചുകൊണ്ടുവന്നതാണ് ആ ചേച്ചിയെ.പുള്ളി ഗർഫിലായിരുന്നു.അവര് തമ്മിൽ നല്ല പ്രായവ്യത്യാസവുമുണ്ടായിരുന്നു.രണ്ട് ആൺ കുട്ടികൾ.ഇപ്പൊ മൂത്ത കുട്ടി പത്താം ക്ലാസ്സ്.ഇളയത് ഏഴാം ക്ലാസ്സിൽ.ഇവരെ രണ്ട് പേരെയും ഇട്ടേച്ച് ആ സ്ത്രീ
      ബ്രോയുടെ കഥയിലേത് പോലെ ഒരാളുമായി ഒളിച്ചോടി.ആ പിള്ളേർക്ക് അപ്പൊ ചെറിയ പ്രായമാണ്.ഇതറിഞ്ഞ് നാട്ടിലെത്തിയ ആ ചേട്ടൻ പിള്ളേരെക്കുറിച്ച് പോലും ഓർക്കാതെ ആത്മഹത്യ ചെയ്തു.
      ആ ചേച്ചിയെ അയാൾ ഉപേക്ഷിക്കുകയും ചെയ്തു.അവര് തിരിച്ച് വന്ന്.പക്ഷെ പിള്ളേര് അവരെ കാണണ്ടാന്ന് പറഞ്ഞു.ഇളയ കുട്ടി കരയുമെന്ന് പേടിച്ച നാട്ടുകാര് പോലും പേടിച്ചു.അവനാ ഏറ്റവും ദേഷ്യം വന്നത്.അവസാനം നാട്ടുകാര് അവരെ അവരുടെ വീട്ടിൽ കൊണ്ടുപോയാക്കി.

      ഞാൻ പറഞ്ഞതെന്താണെന്ന് വെച്ചാൽ അവിഹിതം ചിലപ്പോ അതിലേർപ്പെടുന്നോർക്ക് ഒരു കുറ്റമല്ലാനായിരിക്കാം.പക്ഷേ അതിന്റെ നഷ്ടവും മാനക്കേടും അവർടെ കുഞ്ഞുമക്കൾക്കും കുടുംബക്കാർക്കും മാത്രമാണ്.

      താങ്കളുടെ എഴുത്ത് ഒരുപാടിഷ്ടായി.ഇത് വായിച്ചപ്പൊ ഒരു നിമിഷമെങ്കിലും അവരുടെ ഭാഗത്തുനിന്ന് ചിന്തിച്ചുപോയി.
      Good work…?

      Allu❣️

      1. SATHYAM. AVITHAM KUDUMBHAM THAGARKKUM.

Comments are closed.