” ഏഹ്… അല്ല ” ?
– ആദി…
” വീട്ടിലെത്തിയാലും രണ്ട് മൂന്ന് ദിവസം റസ്റ്റ് എടുക്കണം കേട്ടല്ലോ ”
ഡോക്ടർ പറയുന്നതെല്ലാം ആദി തല കുലുക്കികൊണ്ട് കേട്ടു…
കുറച്ച് സമയത്തിന് ശേഷം അവർ ആശുപത്രി വിട്ടിറങ്ങി…
പോകുന്ന വഴി മീനുവിനെ അവളുടെ വീട്ടിലും കൊണ്ടാക്കി….
കയ്യിലെയും തലയിലെയും കേട്ടൊക്കെ അഴിച്ച് കളഞ്ഞിരുന്നുവെങ്കിലും കാലിൽ ഇപ്പോഴും കെട്ടുണ്ട്…. അതുകൊണ്ടു തന്നെ നടക്കാൻ ബുദ്ധിമുട്ടാണ്…
അവൻ നിരഞ്ജന്റെ തോളിലൂടെ കയ്യിട്ട് വേച്ചുവേച്ച് അകത്തേക്കു കയറി സെറ്റിയിൽ ഇരുന്നു…
” റൂമിലേക്ക് പോവരുതോ… റസ്റ്റ് വേണം ന്ന് ഡോക്ടർ പറഞ്ഞതല്ലേ ”
സെറ്റിയിലിരുന്ന ആദിയെ നോക്കി അമ്മ പറഞ്ഞു….
” കുറച്ച് കഴിയട്ടെ… ഇപ്പോളെ പോയാൽ മടുപ്പ് വരും ”
– ആദി
” നിനക്ക് കഴിക്കാനെടുക്കട്ടെ?.. ഒന്നും കഴിച്ചില്ലലോ ”
– അമ്മ
” അത് പറഞ്ഞപ്പോളാ… നല്ല വിശപ്പ്.. കഴിക്കാനെടുക്കമ്മേ ”
– ആദി
ആഹാരം കഴിച്ച ശേഷം തിരിച്ച് സെറ്റിയിൽ ഇരുന്ന അവന് എന്ത് ചെയ്യണം എന്ന് മനസിലാവാത്ത അവസ്ഥ ആയിരുന്നു… എവിടെയും പോവാൻ പറ്റില്ല…. പരസഹായത്തോടെയല്ലാതെ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ….
അപ്പോഴാണ് അവന്റെ ഫോൺ ശബ്ദിച്ചത്….
ആദി : ഹലോ…
പട്ടേലാർ : വർമ്മയ്ക്കിട്ട് പൊട്ടിക്കാൻ
ആദ്യത്തെ പണി സെറ്റ്
ആയിട്ടുണ്ട്… ഇനി അത്
എപ്പോ പൊട്ടിക്കണം എന്ന്
മാത്രേ അറിയണ്ടൂ….
ആദി : എങ്കി അത് ഇന്ന് തന്നെ
ആയിക്കോട്ടെ… ഈ
അടിയിൽ അവൻ പതറണം..
പട്ടേലാർ : അത് ഉറപ്പുള്ള കാര്യമല്ലേ…
അവൻ ഇന്ന് ഞെട്ടും… ഞാൻ
എന്നാൽ ബാക്കി
പണിയിലേക്ക് കടക്കട്ടെ….
അതും പറഞ്ഞ് അയാൾ കോൾ കട്ട് ചെയ്തു….
തനിക്ക് ഒന്നും ചെയ്യാനാവുന്നില്ല എന്ന വിഷമം ഒഴിച്ചാൽ ആദിയിന്ന് അതീവ സന്തോഷത്തിലാണ്… കാരണം മറ്റൊന്നുമില്ല…. വർമ്മയുടെ തകർച്ചയിലേക്കുള്ള ആദ്യത്തെ അടി… അത് അയാൾക്ക് കൊള്ളും… കൊള്ളേണ്ടിടത്ത് തന്നെ….
അവൻ പലതും ആലോചിച്ച്കൊണ്ട് സെറ്റിയിൽ ചാഞ്ഞിരുന്നു….
” വാ റൂമിലാക്കാം ഞാൻ ”
സെറ്റിയിൽ ഇരിക്കുന്ന ആദിയെ പിടിച്ച് കൊണ്ട് അച്ഛൻ പറഞ്ഞു….
അയാൾ അവനെയും കൊണ്ട് റൂമിലേക്ക് നടന്നു….
” നിന്റെ മുഖത്ത് ഞാൻ കുറച്ച് മുന്നേ ഒരു ചിരി കണ്ടു… അതെന്തിനാണെന്നുള്ളത് ഞാൻ കേട്ടായിരുന്നു… എനിക്കൊന്നേ പറയാനുള്ളു…. എന്തും ചെയ്യാൻ മടിയില്ലാത്തവനാ വർമ്മ…. രക്ഷയില്ല എന്ന് തോന്നിയാൽ അവൻ എന്താ ചെയ്യാന്ന് പറയാൻ പറ്റില്ല… അത്കൊണ്ട് മക്കള് സൂക്ഷിക്കണം… എന്റെ അനിയന് സംഭവിച്ചത് ഇനി ആവർത്തിച്ചുകൂടാ ”
അത് പറയുമ്പോൾ അച്ഛന്റെ ചങ്ക് കലങ്ങിയത് അവനറിഞ്ഞു…. അയാളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു….
” അച്ഛൻ പേടിക്കേണ്ട…. ആർക്കും ഒന്നും സംഭവിക്കില്ല…. ഞാനല്ലേ പറയുന്നേ… രക്ഷപ്പെടാനാവില്ല എന്ന് മനസ്സിലാവുമ്പോ അയാൾ എന്ത് വേണേളും ചെയ്തോട്ടെ… അച്ഛൻ നോക്കിക്കോ ആ ചെയുന്നതൊക്കെ അയാൾക്ക് തന്നെ തിരിച്ചടിയായി മാറും ”
ആദി പതിയെ കട്ടിലിലേക്ക് ഇരുന്നു…
” ആ സംഭവങ്ങൾ ഒക്കെ നടക്കുമ്പോ നിങ്ങളൊക്കെ എവിടെയായിരുന്നു…. ആരും ഒന്നും അറിഞ്ഞില്ലേ? ”
ആദി അച്ഛനോട് ചോദിച്ചു….
” ഞങ്ങൾ ഇവിടെത്തന്നെ ഉണ്ടായിരുന്നു… ഞങ്ങൾ പലതവണ പറഞ്ഞതാ മോനേ ആർത്തി പാടില്ല അത് നിന്റെ ജീവിതം നശിപ്പിക്കും എന്നൊക്കെ… പക്ഷേ അപ്പഴേക്കും അവൻ വർമ്മയുടെ കയ്യിൽ അകപ്പെട്ടിരുന്നു… നിന്റെ അച്ഛനെ വർമ്മ തന്ത്രപരമായി ബ്രെയിൻവാഷ് ചെയ്തിരുന്നു… അതിനാൽ തന്നെ വർമ്മ പറയുന്നതാണ് ശരി, ഞങ്ങൾ പറയുന്നതൊക്കെ അസൂയ കൊണ്ടാണെന്നാണ് അവൻ പറഞ്ഞിരുന്നത് ”
– അച്ഛൻ
” മ്മ്… ചുരുക്കിപ്പറഞ്ഞാ വർമ്മയ്ക്കുള്ള വളം എന്റെ അച്ഛൻ തന്നെ ഇട്ട് കൊടുത്തു അല്ലേ ”
– ആദി
” അതെ… ആദ്യമൊക്കെ നല്ലരീതിക്ക് പോയ ബിസിനസ് ആയിരുന്നു….. കാപട്യമില്ലാത്ത കച്ചവടം… അവൻ വന്നതോടെ കച്ചവടത്തിൽ കളവ് നിറഞ്ഞു… പൈസ കൂടുതൽ കിട്ടണമെങ്കിൽ കളവ് കാണിക്കണം എന്ന ചിന്തയോടെ കസ്റ്റമേഴ്സിനെ പറ്റിച്ചുകൊണ്ടിരുന്നു… അത് നിന്റെ അച്ഛന് ഇഷ്ടപ്പെട്ടു… കാരണം ഒരു വർഷം കൊണ്ട് ഉണ്ടാക്കേണ്ട പൈസ ആറു മാസം കൊണ്ട് കിട്ടി… ഒടുവിൽ ”
അയാൾ പറഞ്ഞ് തീർക്കാതെ വിതുമ്പി…
” ഹേയ് അച്ഛാ കരയാതെ… സംഭവിച്ചത് സംഭവിച്ചു… അതോർത്തു സങ്കടപ്പെട്ടാൽ അതിനേ നേരമുണ്ടാവു ”
ആദി അച്ഛനെ സമാധാനിപ്പിച്ചു….
” മോൻ കിടന്നോട്ടോ…. ഞാൻ താഴേക്ക് പോവുവാ ”
അതും പറഞ്ഞ് താഴേക്കു പോവാൻ നിന്നപ്പോഴാണ് അമ്മ അങ്ങോട്ട് കേറിവന്നത്….
” ആഹാരം കഴിച്ചിട്ട് നീ മരുന്ന് കഴിച്ചില്ലല്ലോ ”
– അമ്മ
” ആഹ്… അതുണ്ടായിരുന്നല്ലേ… മറന്ന് പോയി ”
– ആദി
” ഓഹ് മണന്ന് പോയി പോലും മണന്ന് പോയി…. തിന്നാനും കുടിക്കാനും മറന്ന് പോണില്ലല്ലോ ”
– അമ്മ
Anna പെട്ടെന്ന് കഴിഞ്ഞു….കുറച്ച് നീട്ടയിരുന്നൂ…. എന്നാലും പൊളി ആയിരുന്നൂ…..????❤️❤️❤️❤️❤️❤️
Superb!!!! Valare balla story. Othiri ishtamayi. Adyathe partil undayirunna pole fight scene detailing pinnedu kandilla. Pinne last 3 part super sonic speed ayirunnu. Pettennu theerkkan vendi ezhuthiyathu pole. Ennalum othiri ishtamayi.
Thanks.
❤️❤️❤️
ഇപ്പോഴാ കണ്ടെ. ഇത്ര പെട്ടെന്ന് വന്നല്ലോ ?.അടിപൊളി കഥ ആയിരുന്നു രോഗി മോനേ ?
❤❤❤❤❤
It was a good story broo. keep going with Storys like this all the best dear
മാമാ…. ഇപ്പളാ വായിച്ചത്…. അടിപൊളി.. ✨️
ഇത് എന്തോന്ന്…. കുർള express ആണോ… കൊറച്ചു പതുക്കെ പോകാരുന്നു
???
സൂപ്പർ
?
Happy end❤️❤️❤️
Nice thread
പൊളിച്ചു മോനെ ????❤
ഇനീം ഇതുപോലെ ഒരോന്നു പ്രതീക്ഷിക്കുന്നു
❤️❤️❤️?
സ്വന്തം പേര് അന്വർത്ഥമാക്കിയ കഥാകൃത്ത്???
അർത്ഥം കൂടെ പറയണം മിസ്റ്റർ ??♂️
Artham ariyilla enthayalum nalla weight ulla vakk?
Bro korachum kooodi ezhuthu bro avarude proposal onnum kandilallo adhoke ad cheyuu
നോക്കാം ബ്രോ… ഒരു ചെറിയ തിരക്കാണ്… അത് കഴിഞ്ഞാൽ സെക്കന്റ് സീസൺ പോലെ ആഫ്റ്റർ മാര്യേജ് എഴുതാൻ പ്ലാനുണ്ട്… എന്താവോ ന്തോ ?
പൊളിച്ചേനെ…
Ippozha ne sherikkum manorogi ayathu.enthayirunnu speed.paranjittu karyamilla.next kadha undakumo.climax adhikam valichu neettathae thannthil santhosham.❤️❤️❤️❤️
സ്നേഹം ബ്രോ ??
അല്ല ഇതെന്ത് കഥേ നേരത്തെ 9 ഇപ്പൊ 10 ningo jor bar aakkinn indallo
പിന്നല്ല ?❤️?