മായാമിഴി?(10) end — മനോരോഗി ഫ്രം മാടമ്പള്ളി 226

 

 

➖ ➖ ➖ ➖ ➖ ➖ ➖  ➖ ➖ ➖ ➖ ➖

 

 

 

 

” ഡാ… അവൻ വരുന്നുണ്ട്… അപ്പൊ അവനൊന്ന് ഞെട്ടിയിട്ടുണ്ട് ”

 

 

വർമ്മയുടെ  വാൻ ഫാക്ടറി ഗേറ്റ് കടന്നതും നിരഞ്ജൻ ആദിയോടായി പറഞ്ഞു….

 

 

 

 

” ഏയ്.. ഇത് അവന്റെ മോൻ നമ്മുടെ അടുത്തുള്ളോണ്ട് വന്നതാ… പിന്നെ അവന്റെ കൂടെയുള്ളവരെ കണ്ടില്ലേ… അവൻ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചാ വന്നേക്കുന്നത് ”

 

 

– ആദി

 

 

 

 

” എന്റെ മോനെവിടെ ”

 

 

അകത്തേക്ക് കയറിയ വർമ്മ സൗമ്യനായി ആദിയോട് ചോദിച്ചു…

 

 

 

 

ഉടനെ കയ്യും കണ്ണും കെട്ടിയ നിലയിൽ ശ്രീഹരിയെയുംകൊണ്ട് നിരഞ്ജൻ അങ്ങോട്ടേക്ക് ചെന്നു…

 

 

” അവനെ വിട്… എന്നിട്ട് ജീവൻ വേണേൽ നിങ്ങളൊക്കെ എങ്ങോട്ടെങ്കിലും ഓടിപൊക്കോ ”

 

 

 

വർമ്മയുടെ ശബ്ദം കുറച്ചുകൂടി ഉറച്ചതായി…

 

 

 

ആദി അവന്റെ കെട്ടുകളഴിച്ചശേഷം അവനെ മുന്നോട്ടേക്ക് തള്ളിവിട്ടു…

 

 

 

 

 

അവൻ നടന്ന് വർമ്മയുടെ അരികിലായി നിന്നു….

 

 

 

വർമ്മ അവനോട്‌ മാറിനിൽക്കാൻ പറഞ്ഞ ശേഷം ആദിയുടെ അടുത്തേക്ക് നടന്ന്  നേരെ അഭിമുഖമായി നിന്നു…

 

 

 

 

” ഇവിടെ ഉണ്ടാവുമെന്ന് പറഞ്ഞ ബാക്കി ഉള്ളവരെവിടെ ”

 

 

 

 

വർമ്മ ആദിയുടെ ചെവിയോരം ചേർന്ന് ചോദിച്ചു….

 

 

 

 

 

” അവരെ കിട്ടിയാൽ നീയെന്താടാ ഒലത്തുവോ ”

 

 

 

എന്നും പറഞ്ഞലറിക്കൊണ്ട് ആദി അയാളുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടി… ചവിട്ട് കൊണ്ട വർമ്മ തെറിച്ച് തന്റെ കൂട്ടാളികളുടെ മുന്നിലേക്ക് വീണു….

 

 

 

 

 

” ആരുടെ എന്ത് നോക്കിക്കൊണ്ട് നിക്കുവാടാ… തീർക്കിനെടാ ആ

പട്ടികളെ ”

 

 

നിലത്തു കിടന്ന് കൊണ്ട് തന്നെ വർമ്മ അലറിയതും ഗുണ്ടകളെല്ലാരും ആദിയുടെയും നിരഞ്ജന്റെയും നേർക്ക് ഓടി….

 

 

 

 

 

ആദിയും നിരഞ്ജനും പരസ്പരം ഒന്ന് നോക്കിയ ശേഷം ഗുണ്ടകളുടെ നേർക്ക് ചാടി….

 

 

 

 

 

രണ്ടുപേരും  അവന്മാരെ പെരുമാറിക്കൊണ്ടിരിക്കുമ്പോ ആണ് വർമ്മ അരയിലിരുന്ന കത്തികൊണ്ട് ആദിയുടെ നേർക്ക്  വീശിയത്… എന്നാൽ ഭാഗ്യത്തിന് അവൻ ഒഴിഞ്ഞു മാറിയത് കൊണ്ട് വർമ്മയുടെ നീക്കം പാളി…

 

 

ആദി  അയാളുടെ കൈക്ക് ഒരു കിക്ക് കൊടുത്ത ശേഷം ആ കൈ തന്നെ പിടിച്ച് തിരിച്ചു… വേദനകൊണ്ട് വർമ്മ ഉറക്കെ കരഞ്ഞു… അതിനോടൊപ്പം  കയ്യിലെ കത്തിയും താഴെവീണു…

അവനത് കാല്കൊണ്ട് ചവിട്ടിത്തെറിപ്പിച്ചു….

 

 

 

” എനിക്കറിയാരുന്നു നീ ഇങ്ങനത്തെ എന്തേലും  കരുതിയിട്ടുണ്ടാവും എന്ന്… പക്ഷേ കാര്യമില്ലാണ്ടായല്ലോ വർമ്മേ ”

 

 

 

അതും പറഞ്ഞ് ആദി  അയാളുടെ  മുഖത്ത് പഞ്ച് ചെയ്ത ശേഷം ചവിട്ടിവീഴ്ത്തി….!!!

 

 

അപ്പോളേക്കും ബാക്കിയുള്ളവന്മാരെ നിരഞ്ജൻ ശവം കണക്കെയാക്കി…

 

 

ശ്രീഹരിയാണെങ്കിൽ ആകെ മരവിച്ച അവസ്ഥയിലായിരുന്നതിനാൽ പുറത്തെ വണ്ടിയിൽ പോയിരുന്നു…

 

 

പെട്ടെന്നാണ് അവിടേക്ക്  ഒരു കാർ വന്ന് നിരങ്ങിനിന്നത്…

 

 

അതിൽ നിന്ന് പട്ടേലാർ ഇറങ്ങി വന്നു…

 

 

25 Comments

  1. കാർത്തിക

    Anna പെട്ടെന്ന് കഴിഞ്ഞു….കുറച്ച് നീട്ടയിരുന്നൂ…. എന്നാലും പൊളി ആയിരുന്നൂ…..????❤️❤️❤️❤️❤️❤️

  2. Sujith Sudharman

    Superb!!!! Valare balla story. Othiri ishtamayi. Adyathe partil undayirunna pole fight scene detailing pinnedu kandilla. Pinne last 3 part super sonic speed ayirunnu. Pettennu theerkkan vendi ezhuthiyathu pole. Ennalum othiri ishtamayi.
    Thanks.

  3. ❤️❤️❤️

  4. ഇപ്പോഴാ കണ്ടെ. ഇത്ര പെട്ടെന്ന് വന്നല്ലോ ?.അടിപൊളി കഥ ആയിരുന്നു രോഗി മോനേ ?

  5. ❤❤❤❤❤

  6. It was a good story broo. keep going with Storys like this all the best dear

  7. ആഞ്ജനേയദാസ് ✅

    മാമാ…. ഇപ്പളാ വായിച്ചത്…. അടിപൊളി.. ✨️

  8. ദേവരാജൻ

    ഇത് എന്തോന്ന്…. കുർള express ആണോ… കൊറച്ചു പതുക്കെ പോകാരുന്നു

  9. സൂപ്പർ

  10. ജിത്തു

    ?

  11. Happy end❤️❤️❤️
    Nice thread

  12. പൊളിച്ചു മോനെ ????❤

  13. ഇനീം ഇതുപോലെ ഒരോന്നു പ്രതീക്ഷിക്കുന്നു

  14. ❤️❤️❤️?

  15. സ്വന്തം പേര് അന്വർത്ഥമാക്കിയ കഥാകൃത്ത്???

    1. അർത്ഥം കൂടെ പറയണം മിസ്റ്റർ ??‍♂️

      1. Artham ariyilla enthayalum nalla weight ulla vakk?

  16. Bro korachum kooodi ezhuthu bro avarude proposal onnum kandilallo adhoke ad cheyuu

    1. നോക്കാം ബ്രോ… ഒരു ചെറിയ തിരക്കാണ്… അത് കഴിഞ്ഞാൽ സെക്കന്റ്‌ സീസൺ പോലെ ആഫ്റ്റർ മാര്യേജ് എഴുതാൻ പ്ലാനുണ്ട്… എന്താവോ ന്തോ ?

      1. കാറ്റലോണിയയിലെ രാജാവ്

        പൊളിച്ചേനെ…

  17. Ippozha ne sherikkum manorogi ayathu.enthayirunnu speed.paranjittu karyamilla.next kadha undakumo.climax adhikam valichu neettathae thannthil santhosham.❤️❤️❤️❤️

  18. അല്ല ഇതെന്ത് കഥേ നേരത്തെ 9 ഇപ്പൊ 10 ningo jor bar aakkinn indallo

Comments are closed.