മായാമിഴി?(10) end — മനോരോഗി ഫ്രം മാടമ്പള്ളി 228

 

 

 

അപ്പോളേക്കും രുദ്രനും കൂട്ടരും അവനെ വളഞ്ഞുകഴിഞ്ഞിരുന്നു….

 

 

” മോനെന്താ വിചാരിച്ചേ ഇങ്ങോട്ട് വന്നപോലെ മാസ്സ് ഒക്കെ ഇട്ട് പോവാന്നോ… ഞാൻ നിന്നോട് ആദ്യമേ പറഞ്ഞതല്ലേ  നിനക്കെന്നെ ശെരിക്കുമറിയില്ലെന്ന് ”

 

 

 

വർമ്മ ഒരു പുച്ഛത്തോടെ അവനോട് പറഞ്ഞു…

 

 

 

 

” ഇങ്ങോട്ട് ഞാൻ വന്നിട്ടുണ്ടെങ്കി അത്പോലെ തന്നെ പോവേം ചെയ്യും ”

 

– ആദി

 

 

 

 

” തീർത്തേക്കടാ  ഈ  നാ@₹%&നെ ”

 

 

 

 

തന്റെ ആളുകളോടായി ചീറിയശേഷം അയാൾ അകത്തേക്ക് നടന്നു…..

 

 

 

പ്ധും!!!!!!

 

 

 

വരാന്തയിലേക്ക് കേറിയപ്പോഴേക്കും  ശബ്ദം കേട്ട്  തിരിഞ്ഞ്നോക്കിയ വർമ്മ കാണുന്നത്   മുഷ്ടിചുരുട്ടിപ്പിടിച്ച് ഞരമ്പുകളൊക്കെയും വലിഞ്ഞുമുറുകിനിൽക്കുന്ന ആദിയെയാണ്…..

താഴെ തന്റെ ആൾക്കാരിൽ ഒരുവനും… അത് കണ്ട് ഞെട്ടിനിൽക്കുന്ന മറ്റുള്ളവരും….

 

 

 

” ബെട്ടിയിട്ട ബായത്തണ്ട് പോലെ കെടക്കണ കെടപ്പ് കണ്ടാ വർമ്മേട്ടാ ”

 

 

 

ആദി താടിക്ക് കയ്യും കൊടുത്ത് വർമ്മയെ നോക്കി ചിരിച്ച്കൊണ്ട് പറഞ്ഞു…

 

 

 

 

ഇത് കണ്ടതും മറ്റവന്മാർ ആദിക്ക് നേരെ പാഞ്ഞടുത്തു….

 

 

 

എന്നാൽ എല്ലാവരെയും ആദി നിഷ്പ്രയാസം നേരിട്ട്കൊണ്ടിരുന്നു…

 

 

 

എല്ലാവരെയും അവശരാക്കാൻ അവന് അധിക സമയം വേണ്ടി വന്നില്ല…

 

 

 

 

 

ഇതെല്ലാം കണ്ട് പകച്ചു നിൽക്കുകയാണ്  വർമ്മ…

 

 

 

 

” തനിക്ക് എന്താ ചെയ്യണ്ടേ എന്ന് വെച്ചാൽ  പൂട്ടികിടക്കുന്ന കെഎം ഇൻഡസ്ട്രീസിലേക്ക് വാ… തന്റെ മോനും  ഗുണ്ടകളും പിന്നെ തനിക്ക് കൊല്ലാനുള്ള എല്ലാവരും അവിടെയുണ്ടാവും ”

 

 

അതും പറഞ്ഞ് വർമ്മയെക്കൊണ്ട് മറുവാക്ക് പോലും പറയിക്കാതെ ആദി ബൈക്കുമെടുത്ത് തിരിച്ചുപോയി…

 

 

 

 

 

” എന്തിന് കൊള്ളാമെടാ നിന്നെയൊക്കെ… ചുമ്മാ തിന്നുകൊഴുത്ത മുട്ടാളന്മാർ…. എണീറ്റ് പോടാ നായ്ക്കളേ ”

 

 

അയാൾ അടികൊണ്ട് വീണ ഗുണ്ടകളെനോക്കി അലറിക്കൊണ്ട് അകത്തേക്ക് നടന്നു….

 

 

 

 

 

 

” അച്ചായാ… എനിക്ക് അച്ചായന്റെ സഹായം വേണം… അവൻ നിസ്സാരനല്ല.. അതുകൊണ്ടാ ”

 

 

വർമ്മ ഫോണിലൂടെ വക്കച്ചനോട്‌ സഹായത്തിനു വേണ്ടി കെഞ്ചി….

 

 

 

” വിശ്വനാഥാ, നിന്നോട് ഒരിക്കൽ ഞാൻ നല്ല വ്യക്തവും സ്പഷ്ടവുമായിട്ട്  പറഞ്ഞതാ എനിക്കിതിൽ തലയിടാൻ താല്പര്യമില്ലെന്ന്… ഇത് നീയായിട്ട് വരുത്തിവച്ച വിനയല്ലേ… അത്കൊണ്ട് നീ തന്നെ തീർത്തോ… മേലിൽ ഈ ആവശ്യവും പറഞ്ഞ് എന്നെ വിളിച്ചുപോകരുത് ”

 

– വക്കച്ചൻ

 

 

 

 

 

വക്കച്ചനും കൈവിട്ടെന്ന് മനസിലാക്കിയ വർമ്മയ്ക്ക് ആകെ ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി…..

 

 

 

 

അയാൾ രണ്ടും കല്പിച്ച് കൂടെയുള്ള ഗുണ്ടകളെയും കൂട്ടി ആദി പറഞ്ഞ ഫാക്റ്ററിയിലേക്ക്‌ പുറപ്പെട്ടു…. കാർ ഇല്ലാഞ്ഞത്കൊണ്ട് രുദ്രൻ കൊണ്ടുവന്ന വാനിൽ എല്ലാവരുംകൂടി കയറി

 

 

 

 

” തല്ലിത്തോല്പിക്കാൻ ആവില്ലെന്ന് മനസിലായാൽ ഒന്നും നോക്കണ്ട അവന് പ്രിയപ്പെട്ട ഒരാളുടെ കഴുത്തിൽ കത്തി വെച്ചോണം… ഇനി അന്നേരം നിന്ന് പൊട്ടങ്കളിച്ചാലുണ്ടല്ലോ ”

 

 

 

അയാൾ വാനിലിരുന്ന് അവന്മാരോടായി പൊട്ടിത്തെറിച്ചു….

 

 

 

 

 

നിമിഷനേരം കൊണ്ട് വാൻ ഫാക്ടറിയിലേക്കെത്തിച്ചേർന്നു….

 

 

25 Comments

  1. കാർത്തിക

    Anna പെട്ടെന്ന് കഴിഞ്ഞു….കുറച്ച് നീട്ടയിരുന്നൂ…. എന്നാലും പൊളി ആയിരുന്നൂ…..????❤️❤️❤️❤️❤️❤️

  2. Sujith Sudharman

    Superb!!!! Valare balla story. Othiri ishtamayi. Adyathe partil undayirunna pole fight scene detailing pinnedu kandilla. Pinne last 3 part super sonic speed ayirunnu. Pettennu theerkkan vendi ezhuthiyathu pole. Ennalum othiri ishtamayi.
    Thanks.

  3. ❤️❤️❤️

  4. ഇപ്പോഴാ കണ്ടെ. ഇത്ര പെട്ടെന്ന് വന്നല്ലോ ?.അടിപൊളി കഥ ആയിരുന്നു രോഗി മോനേ ?

  5. ❤❤❤❤❤

  6. It was a good story broo. keep going with Storys like this all the best dear

  7. ആഞ്ജനേയദാസ് ✅

    മാമാ…. ഇപ്പളാ വായിച്ചത്…. അടിപൊളി.. ✨️

  8. ദേവരാജൻ

    ഇത് എന്തോന്ന്…. കുർള express ആണോ… കൊറച്ചു പതുക്കെ പോകാരുന്നു

  9. സൂപ്പർ

  10. ജിത്തു

    ?

  11. Happy end❤️❤️❤️
    Nice thread

  12. പൊളിച്ചു മോനെ ????❤

  13. ഇനീം ഇതുപോലെ ഒരോന്നു പ്രതീക്ഷിക്കുന്നു

  14. ❤️❤️❤️?

  15. സ്വന്തം പേര് അന്വർത്ഥമാക്കിയ കഥാകൃത്ത്???

    1. അർത്ഥം കൂടെ പറയണം മിസ്റ്റർ ??‍♂️

      1. Artham ariyilla enthayalum nalla weight ulla vakk?

  16. Bro korachum kooodi ezhuthu bro avarude proposal onnum kandilallo adhoke ad cheyuu

    1. നോക്കാം ബ്രോ… ഒരു ചെറിയ തിരക്കാണ്… അത് കഴിഞ്ഞാൽ സെക്കന്റ്‌ സീസൺ പോലെ ആഫ്റ്റർ മാര്യേജ് എഴുതാൻ പ്ലാനുണ്ട്… എന്താവോ ന്തോ ?

      1. കാറ്റലോണിയയിലെ രാജാവ്

        പൊളിച്ചേനെ…

  17. Ippozha ne sherikkum manorogi ayathu.enthayirunnu speed.paranjittu karyamilla.next kadha undakumo.climax adhikam valichu neettathae thannthil santhosham.❤️❤️❤️❤️

  18. അല്ല ഇതെന്ത് കഥേ നേരത്തെ 9 ഇപ്പൊ 10 ningo jor bar aakkinn indallo

Comments are closed.