ആദി ചില പദ്ധതികൾ കണക്ക്കൂട്ടി…
➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖
ബലിയിട്ട ശേഷം പെട്ടെന്ന് വരാമെന്നും പറഞ്ഞ് അവൻ തന്റെ ബൈക്ക് എടുത്ത് പുറത്തേക്ക് പോയി….
” അവൻ എങ്ങോട്ടാ പോണേ? ”
– അച്ഛൻ
” അറീലച്ഛാ എന്നോടൊന്നും പറഞ്ഞില്ല ”
– നിരഞ്ജൻ
ആദി നേരെ പോയത് പട്ടേലാറിന്റെ അടുത്തേക്കാണ്…..
” എന്താ മോനേ ഒറ്റയ്ക്ക്… നിരഞ്ജനൊക്കെ എവിടെ? ”
ഒറ്റയ്ക്ക് ചെന്ന ആദിയോട് പട്ടേലാർ ചോദിച്ചു….
” അവൻ വീട്ടിലുണ്ട്…. അതല്ല ഇപ്പൊ പ്രശ്നം… അവനെ നമുക്ക് ഇന്ന് തന്നെ തീർക്കണം… ഇനിയും വൈകിയാൽ അത് വലിയൊരു അപകടമുണ്ടാക്കും എന്ന് എന്റെ മനസ്സ് പറയുന്നു ”
– ആദി
” ഇത്ര പെട്ടെന്നൊ… അപ്പൊ അവനെ ഓരോന്നോരോന്നായി നഷ്ടപ്പെടുത്തിയ ശേഷം മാത്രം തീർത്താ മതി ന്ന് പറഞ്ഞിട്ട്? ”
– പട്ടേലാർ
” ഞാൻ പറഞ്ഞില്ലേ …. അവൻ ഇനിയും ജീവിച്ചിരുന്നുകൂടാ… അവൻ ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും അത് നമുക്ക് പ്രശ്നം തന്നെയാണ് ”
– ആദി
” ഞാനിപ്പോ എന്താ ചെയ്യണ്ടേ? ”
– പട്ടേലാർ
” അവനെ… ആ വർമ്മയെ എങ്ങനേലും ഇവിടെ എത്തിക്കണം ”
– ആദി
ആദി പട്ടേലാറുമായി എന്തൊക്കെയോ പ്ലാൻ ചെയ്തു….
” മോനേ ഇത് വേണ്ട… ഇത് മോനാണ് ആപത്തു സംഭവിക്കുക… നമുക്ക് വേറെന്തെലും നോക്കാം ”
– പട്ടേലാർ
” ഇല്ല… നമുക്ക് ഇത് തന്നെ ചെയ്യണം ”
ആദി അതും പറഞ്ഞ് തിരിച്ചു പോവാനിറങ്ങി….
പട്ടേലാറിനും വേറെ വഴിയില്ലായിരുന്നു… അയാൾ വണ്ടി എടുത്ത് മറ്റൊരിടത്തേക്ക് പുറപ്പെട്ടു….
ആദി നേരെ പോയത് വർമ്മയുടെ വീട്ടിലേക്കായിരുന്നു…
തുറന്നിട്ട ഗേറ്റ് വഴി അവൻ ബൈക്ക് മുറ്റത്തേക്ക് അതിവേഗം ഓടിച്ചുകയറ്റി…
ബൈക്കിന്റെ ശബ്ദം കേട്ട് പുറത്തേക്ക് വന്ന വർമ്മ കാണുന്നത് ഒരു കൂസലുമില്ലാതെ ബൈക്കും ചാരി നിൽക്കുന്ന ആദിയെയാണ്…
” ഡാ…!!!! ”
അവനെക്കണ്ടതും അയാൾ അലറിക്കൊണ്ട് അവന്റടുത്തേക്ക് പാഞ്ഞടുത്തു….
” നീ… നീ നിന്റെ അച്ഛനെ കൊന്നതിനു പകരം ചോദിക്കാൻ ഇറങ്ങിയതാണല്ലേ… ഡാ… ചള്ള്ചെക്കാ നിന്നെപ്പോലെ കൊറേ എണ്ണത്തിനെ കണ്ടവനാടാ ഞാൻ… കൊണ്ടും കൊടുത്തും തന്നെയാ ഇന്നീ നിലയിലെത്തിയതും… അങ്ങനെയുള്ള എന്നെ കേവലം കുറച്ച് പൈസയും വീട്ട്സാധനങ്ങളും എടുത്ത് മാറ്റി എന്നുവെച്ച് ഞാൻ പേടിച്ച് മൂലയ്ക്കിരിക്കും എന്നാണോ വിചാരിച്ചേ… ആണെങ്കിൽ തെറ്റി… നിന്നെ ഒന്ന് കിട്ടാൻ കാത്തിരിക്കുവായിരുന്നു ”
വർമ്മ ആദിയുടെ ഷർട്ടിനു കുത്തിപ്പിടിച്ചുകൊണ്ട് അലറി….
അയാൾ പറഞ്ഞു നിർത്തിയതും ആദി അയാളുടെ കൈ തട്ടിമാറ്റി…
” ഡോ പന്നക്കിളവാ… താനെന്താ വിചാരിച്ചേ തന്നെ പേടിപ്പിക്കാനാണ് ഇത്രയൊക്കെ ചെയ്തേന്നോ… ഉണ്ടയാണ്… ഇത് പൊട്ടണതാണോ ചീറ്റണതാണോ എന്ന് അറിയണ്ടേ.. അതിന് വേണ്ടിയുള്ള ഒരു ടെസ്റ്റിംഗ്… അത്രേ ഉള്ളൂ… അതിൽനിന്ന് ഒരു കാര്യം മനസ്സിലായി… എടോ വർമ്മേ… നീ ഒരു പുല്ലും അല്ല… ”
ആദിയും വിട്ടുകൊടുത്തില്ല….
Anna പെട്ടെന്ന് കഴിഞ്ഞു….കുറച്ച് നീട്ടയിരുന്നൂ…. എന്നാലും പൊളി ആയിരുന്നൂ…..????❤️❤️❤️❤️❤️❤️
Superb!!!! Valare balla story. Othiri ishtamayi. Adyathe partil undayirunna pole fight scene detailing pinnedu kandilla. Pinne last 3 part super sonic speed ayirunnu. Pettennu theerkkan vendi ezhuthiyathu pole. Ennalum othiri ishtamayi.
Thanks.
❤️❤️❤️
ഇപ്പോഴാ കണ്ടെ. ഇത്ര പെട്ടെന്ന് വന്നല്ലോ ?.അടിപൊളി കഥ ആയിരുന്നു രോഗി മോനേ ?
❤❤❤❤❤
It was a good story broo. keep going with Storys like this all the best dear
മാമാ…. ഇപ്പളാ വായിച്ചത്…. അടിപൊളി.. ✨️
ഇത് എന്തോന്ന്…. കുർള express ആണോ… കൊറച്ചു പതുക്കെ പോകാരുന്നു
???
സൂപ്പർ
?
Happy end❤️❤️❤️
Nice thread
പൊളിച്ചു മോനെ ????❤
ഇനീം ഇതുപോലെ ഒരോന്നു പ്രതീക്ഷിക്കുന്നു
❤️❤️❤️?
സ്വന്തം പേര് അന്വർത്ഥമാക്കിയ കഥാകൃത്ത്???
അർത്ഥം കൂടെ പറയണം മിസ്റ്റർ ??♂️
Artham ariyilla enthayalum nalla weight ulla vakk?
Bro korachum kooodi ezhuthu bro avarude proposal onnum kandilallo adhoke ad cheyuu
നോക്കാം ബ്രോ… ഒരു ചെറിയ തിരക്കാണ്… അത് കഴിഞ്ഞാൽ സെക്കന്റ് സീസൺ പോലെ ആഫ്റ്റർ മാര്യേജ് എഴുതാൻ പ്ലാനുണ്ട്… എന്താവോ ന്തോ ?
പൊളിച്ചേനെ…
Ippozha ne sherikkum manorogi ayathu.enthayirunnu speed.paranjittu karyamilla.next kadha undakumo.climax adhikam valichu neettathae thannthil santhosham.❤️❤️❤️❤️
സ്നേഹം ബ്രോ ??
അല്ല ഇതെന്ത് കഥേ നേരത്തെ 9 ഇപ്പൊ 10 ningo jor bar aakkinn indallo
പിന്നല്ല ?❤️?