അച്ഛനുമമ്മയും പരസ്പരം നോക്കി. പിന്നീട് അതേപ്പറ്റി ഒന്നും പറഞ്ഞില്ല. തിങ്കളാഴ്ച രാവിലെ തന്നെ ഞാൻ പുറപ്പെട്ടു. കോഴ്സ് കഴിയാൻ ഇനിയും അഞ്ചു മാസം കൂടി വേണം. കോളേജിൽ പോയി തുടങ്ങിയതോടെ ദിവസങ്ങളും ആഴ്ചകളും കടന്നുപോയത് അറിഞ്ഞില്ല, രണ്ടുമാസം സുഖമായി കടന്നുപോയി. വീട്ടിൽ നിന്നും അമ്മ കല്യാണത്തിൻ്റെ പ്രോഗ്രസ്സ് ഇടയ്ക്കിടെ വിളിച്ച് അറിയിച്ചു കൊണ്ടിരുന്നു. ഇനിയത്തെ എൻറെ വരവിന് നിശ്ചയം നടത്താൻ തീരുമാനിച്ചു വച്ചിരിക്കുകയാണ്. ഒരു നിശ്ചയം മാത്രം നടത്തുന്നുള്ളൂ. അത് എൻറെ സൗകര്യം നോക്കി വെച്ചിരിക്കുകയാണ്. ഈ വരുന്നത് സെക്കൻഡ് സാറ്റർഡേ ആണ്. ഞാൻ വെള്ളിയാഴ്ച രാവിലെ എത്തിക്കോളാം എന്ന് അമ്മയോട് പറഞ്ഞു. അതിൻപ്രകാരം ഞായറാഴ്ച നിശ്ചയം തീരുമാനിച്ചു. ഞാൻ വെള്ളിയാഴ്ചത്തെ രാവിലെ ആറരയ്ക്ക് ഉള്ള ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തു. വെള്ളിയാഴ്ച 11 മണിയോടെ ഞാൻ വീട്ടിലെത്തി. കുറച്ചു കഴിഞ്ഞപ്പോൾ അമ്മ, ഞായറാഴ്ച എനിക്ക് ധരിക്കാനുള്ള ഡ്രസ്സ് കൊണ്ടുവന്ന് കാണിച്ചു. ഖാദി സിൽക്കിൻ്റെ മെറൂൺ കളർ ജുബ്ബയും ക്രീം കളർ മുണ്ടും, ഇതിന് മാച്ച് ചെയ്യുന്ന തരത്തിൽ തന്നെയാണ് ശാലിനിക്കും എടുത്തിരിക്കുന്നത് എന്ന് പറഞ്ഞു. ഞാൻ വൈകിട്ട് പുറത്തിറങ്ങി, കൂട്ടുകാരെ കാണാൻ അമ്പലപ്പറമ്പിൽ ചെന്നു. ഇന്ന് വെള്ളിയാഴ്ച ആയതു കൊണ്ട് അമ്പലത്തിൽ നല്ല തിരക്കായിരുന്നു. കൂട്ടുകാരൊക്കെ ജോലികഴിഞ്ഞ് വന്നു, വീമ്പ് വർത്തമാനം ഒക്കെ പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ, എൻറെ പുറകിൽ കൈകൊണ്ടുള്ള തട്ടു കൊണ്ടപ്പോൾ തിരിഞ്ഞുനോക്കി. അമ്മാവനായിരുന്നു തട്ടിയത്, ഞാൻ പെട്ടെന്നെഴുന്നേറ്റു കൂട്ടുകാരോട് ഇപ്പോൾ വരാം എന്ന് പറഞ്ഞ് അമ്മാവനുമായി അങ്ങോട്ട് നീങ്ങി.
“മോൾക്ക് ഒരു വഴിപാട് ഉണ്ടായിരുന്നു. ഒരു വിളക്ക് സമർപ്പിക്കൽ, ഞങ്ങൾ അമ്പലത്തിലേക്ക് പോകുമ്പോൾ മീനാക്ഷി ആണ് മോനെ കാണിച്ചു തന്നത്. ഞാൻ അവരെ അമ്പലത്തിലേക്ക് വിട്ടു ഇങ്ങോട്ട് പോന്നു. കോഴ്സൊക്കെ കഴിയാറായി ഇല്ലേ?”
“ആ തീരാറായി അമ്മാവാ. ഇനി 3 മാസം കൂടി ഉണ്ട്.”
ഞങ്ങൾ മുന്നോട്ട് നടക്കുന്നതിനിടയിൽ, അമ്മായിയും ശാലിനിയും അമ്മാവനെ കാത്ത് അവിടെ നിൽപ്പുണ്ടായിരുന്നു.
“എന്നാൽ അമ്മാവൻ ചെല്ല്.”
“മോനെ മോളെ കാണണ്ടേ, നിങ്ങൾക്ക് തമ്മിൽ എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ, വാ നമുക്ക് ഒരുമിച്ച് അമ്പലത്തിലേക്ക് പോകാം”
” എൻറെ വേഷം അമ്പലത്തിൽ കയറാൻ പറ്റിയതല്ല. പിന്നെ എനിക്ക് പ്രത്യേകിച്ച് ഒന്നും സംസാരിക്കാൻ ഇല്ല അമ്മാവാ, നിങ്ങൾ എന്ത് തീരുമാനിച്ചാലും ഞാൻ അനുസരിക്കും.”
“എന്നാലും.”
“ശാലിനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ കേൾക്കാം. അല്ലാതെ പ്രത്യേകിച്ച് എനിക്കൊന്നും പറയാനില്ല.”
അമ്മാവൻ മുന്നോട്ടു നടന്നു അവരുടെ അടുത്തു ചെന്നു. എന്തൊക്കെയോ അമ്മാവൻ പറയുന്നുണ്ട്, ശാലിനി വേണ്ട എന്ന അർത്ഥത്തിൽ തല ചലിപ്പിക്കുന്നുണ്ട്.
“ശരി മോനെ ഞങ്ങൾ അമ്പലത്തിലേക്ക് ചെല്ലട്ടെ.”
അവർ അമ്പലത്തിലേക്ക് പോയി, ഞാൻ എൻറെ ഫ്രണ്ട്സിൻറെ അടുത്തേക്കും. വീണ്ടും അവിടെ ഇരുന്നു സൊറ പറഞ്ഞു കഴിക്കുന്നതിനിടയിൽ, അവർ അമ്പലത്തിൽ നിന്നും ഇറങ്ങി വന്നു. അമ്മാവൻ എൻറെ അടുത്ത് വന്ന് യാത്ര പറഞ്ഞു പോയി. ഞായറാഴ്ച രാവിലെ തന്നെ അച്ഛൻറെ ബന്ധുക്കൾ എത്തി തുടങ്ങി. രാവിലെ 10നും പത്തരയ്ക്കും ഇടയ്ക്കാണ് മോതിരം മാറ്റം. ഞങ്ങൾ 9 45 ന് തന്നെ ശാലിനിയുടെ വീട്ടിലെത്തി, അവിടെ ഗംഭീര പന്തൽ ആണ് ഇട്ടിരിക്കുന്നത്. 10 മണിക്ക് തന്നെ ശാലിനി സുരസുന്ദരിയെപ്പോലെ ഒരുങ്ങി കൂട്ടുകാരികളുടെ ഒപ്പം ഇറങ്ങി വന്നു. കൂട്ടുകാരികളുടെ നോട്ടത്തിൽ ഒരു പന്തികേട് എനിക്ക് തോന്നി, എൻറെ തോന്നലാകാം. അവൾ വിലകൂടിയ കല്ലുകൾ പതിപ്പിച്ച മെറൂൺ കളർ സാരി ആണ് ഉടുത്തിരുന്നത്, ആ വേഷത്തിൽ അവളെ കാണാൻ ഒരു പ്രത്യേക ചന്തമുണ്ടായിരുന്നു. മോതിരം മാറുന്നതിനിടയിൽ അവൾ സ്വകാര്യമായി എന്നോട് എന്തോ പറഞ്ഞു, എനിക്ക് കേൾക്കാൻ കഴിഞ്ഞില്ല. വീണ്ടും ചോദിക്കാനുള്ള അവസരവും കിട്ടിയില്ല. അങ്ങനെ നിശ്ചയം അതിഗംഭീരമായി നടന്നു. പിറ്റേന്ന് രാവിലെ തന്നെ ഞാൻ കോഴ്സ് പൂർത്തിയാക്കുന്നതിന് വേണ്ടി പറന്നു.
Das bro next part എപ്പോൾ വരും…. Waiting….
അടുത്ത് തന്നെയുണ്ട് Bro.
ഞാൻ Submit ചെയ്തിട്ട് രണ്ടു ദിവസമായി.
കൊള്ളാം നന്നായിട്ടുണ്ട്…
Thanks bro.
❤️?
Thanks
Bro,
nannaittundu.
kurchu speed kodunnadhu pole.
Waiting for next part
സ്പീഡ് കുറക്കുന്നുണ്ട്……
Alpam speed kooduthal aanallo?
Kalyaanathintethaavim, ille? ??
കല്യാണം കഴിഞ്ഞാലെ കഥ അതിൻ്റെ വഴിക്ക് വരു……
Nannayittund. Wtg 4 nxt part….
താങ്ക്സ്
Suspense?
സസ്പൻസ് നിന്നാലെ കാക്കൊരു ത്രിൽ ഉണ്ടാകു….
Kollam man nice ayitund pinne mate kadhayude oru pattern ezhuthil varunnund aa matan sredhiku 2 kadha orupole vann vayikunnathinte oru feel nashtapedum athu sredhikum ennu thonunu all the best waiting for next part ❤️❤️
ഞാൻ പരമാവധി ശ്രമിക്കാം……